us news
ഉപയോഗിക്കാത്ത വാക്സിന്‍റെ 75 ശതമാനം പങ്കിടാനൊരുങ്ങി അമേരിക്ക
വാക്സിന്‍ പങ്കുവയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കാത്ത കൊവിഡ് 19 വാക്സിന്‍റെ 75 ശതമാനം പങ്കിടാനൊരുങ്ങി അമേരിക്ക. വാക്സിന് വേണ്ടി പല രാജ്യങ്ങളുടേയും അഭ്യര്‍ത്ഥനയ്ക്കിടയിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനമെത്തുന്നത്. 25 മില്യണ്‍ ഡോസ് മരുന്ന് ലോകത്തിന് പങ്കുവയ്ക്കാനാണ് നീക്കം. ജൂണ്‍ അവസാനത്തോടെ 80 മില്യണ്‍ ഡോസ് മരുന്നെത്തിക്കാനാണ് നീക്കം. 25ശതമാനം ഡോസുകള്‍ അവശ്യഘട്ടങ്ങളിലേക്കും രാജ്യത്തിന്‍റെ സഖ്യകക്ഷികള്‍ക്കുമായി നീക്കി വയ്ക്കുമെന്നും യുഎസ് വ്യക്തമാക്കി. മെക്സിക്കോ, കാനഡ, റിപ്പബ്ലിക് ഓഫ് കൊറിയ,വെസ്റ്റ് ബാങ്ക്, ഗാസ, ഇന്ത്യ, ഉക്രൈന്‍, കൊസോവോ, ഹെയ്തി, ജോര്‍ജ്ജിയ, ഈജിപ്ത്, ജോര്‍ദ്ദാന്‍, ഇറാഖ്, യെമന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കും അമേരിക്കയിലെ ഫ്രണ്ട്ലൈന്‍ ജീവനക്കാര്‍ക്കുമാകും ഇത് വിതരണം ചെയ്യുക. ലോകത്തെവിടെ മഹാമാരി പുറപ്പെട്ടാലും അമേരിക്കയിലെ ജനങ്ങള്‍ അതിനോട് ദുര്‍ബലരാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളും അങ്ങനെ തന്നെയാണെന്ന് കരുതുന്നത്. അതിനാലാണ് അന്തര്‍ദേശീയ തലത്തില്‍ വാക്സിന്‍ വിതരണത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതെന്നാണ് ബൈഡന്‍ വിശദമാക്കി. 7 മില്യണ്‍ വാക്സിനാണ് ഇത്തരത്തില്‍ ഏഷ്യയ്ക്ക് ലഭ്യമാകുക.
us news
ബ്ലെസ് ഓസ്ട്രേലിയ സിഡ്നി 2024′
സിഡ്നി : ഓസ്‌ട്രേലിയയിലെ വിവിധ സഭകളെ കോർത്തിണക്കിക്കൊണ്ട് രാജ്യത്തിൻറെ ഉണർവ്വിനായി നടത്തപ്പെടുന്ന ബ്ലെസ്സ് ഓസ്ട്രേലിയ 2024 കോൺഫെറെൻസ് കഴിഞ്ഞ മാസം പെർത്തിൽ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിൽ നടത്തപ്പെടുവാൻ ഇടയായി.
സമാപന കോൺഫറൻസ് September 20, 21 (വെള്ളി, ശനി) തീയതികളിൽ സിഡ്‌നിയിൽ നടക്കുന്നു. പ്രസ്തുത മീറ്റിംഗുകളിൽ കർത്തൃദാസന്മാരായ ബ്ലെസ്സൻ ചെറിയാൻ, സന്തോഷ് തരിയൻ, അലൻ ഡേവിസ് എന്നിവർ വചനം ശുശ്രൂഷിക്കുകയും, എബിൻ അലക്സ് ആരാധനയ്ക്കു നേതൃത്വം നൽകുകയും കൂടാതെ യുവജനങ്ങൾക്ക് വേണ്ടി പ്രത്യേക സെക്ഷനും നടത്തപ്പെടുന്നു. ഈ കോൺഫറൻസിലേക്ക് ഏവരെയും ദൈവ നാമത്തിൽ സ്വാഗതം ചെയ്യുന്നു.
Sources:Middleeast Christian Youth Ministries
us news
അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവിട്ട് ഐസിസി
ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) ക്രിസ്ത്യൻ പീഡനത്തിന് ഏറ്റവും മോശമായ രാജ്യങ്ങളിലെ അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മതപീഡനം ദശലക്ഷക്കണക്കിനു വ്യക്തികളെ ബാധിക്കുക മാത്രമല്ല ആഗോള സ്ഥിരത, നീതി, മനുഷ്യാവകാശ സംരക്ഷണം എന്നിവ ഹനിക്കപ്പെടുന്നതിനും കാരണമാകുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള പരസ്പരബന്ധം പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐസിസി റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. സർക്കാർ സ്ഥാപനങ്ങൾക്കുള്ളിലെ അഴിമതി ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വയ്ക്കുന്ന വിവേചനപരമായ നയങ്ങൾക്ക് ആക്കം കൂട്ടുകയാണ്. അഴിമതിയും മതപരമായ പീഡനവും ചെറുക്കുന്നതിന് ലക്ഷ്യമിട്ടുള്ള നയപരവും നിയമപരവുമായ ശ്രമങ്ങളെ അറിയിക്കാൻ റിപ്പോർട്ട് ലക്ഷ്യമിടുന്നു.
Sources:azchavattomonline.com
us news
ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തകോസ്റ്റൽ ചർച്ചസ് (AUPC) 2024-2025 വർഷത്തേക്കുള്ള നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു
കാൻബറ : ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പെന്തകോസ്റ്റൽ പ്രവർത്തനമായ ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തകോസ്റ്റൽ ചർച്ചസ് (AUPC) യുടെ 2024-2025 വർഷത്തേക്കുള്ള നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് പാസ്റ്റർ ജസ്വിൻ മാത്യൂസ് ( ബ്രെസ്ബെയിൻ ), വൈസ് പ്രസിഡന്റ് പാസ്റ്റർ റോയി സാമുവൽ ( മെൽബൺ ), സെക്രട്ടറി ഇവാഞ്ചലിസ്റ്റ് ടോണി ഫിലിപ്പ് (സിഡ്നി), ട്രഷറർ ഇവാഞ്ചലിസ്റ്റ് എൽദോസ് വർക്കി ( സിഡ്നി) തുടങ്ങിയ ഇരുപത്തിഒമ്പത് പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരിക്കും എ യു പി സി പ്രവർത്തിക്കുന്നത്.
നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയർത്തുക എന്ന ആപ്ത വാക്യവുമായി 2012-ൽ സ്ഥാപിതമായ ഫെലോഷിപ്പ്, ദൈവദാസന്മാർക്കും വിശ്വാസികൾക്കും ഒരു പോലെ പിന്തുണ നൽകുകയും, യുവാക്കൾക്ക് ആത്മീയ വളർച്ച നേടാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു.
Sources:Middleeast Christian Youth Ministries
-
Travel4 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
world news12 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National7 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life12 months ago
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും
-
Movie6 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie9 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
National7 months ago
300,000-Member Indian Church to Plant 40 More Megachurches
-
Sports8 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season