Connect with us

Business

ബാങ്കിന്റെ വ്യാജസൈറ്റുണ്ടാക്കി ഓൺലൈൻ തട്ടിപ്പ്

Published

on

തൃശ്ശൂർ: എസ്.ബി.ഐ.യുടെ വ്യാജ സൈറ്റ് ഉണ്ടാക്കി ഓൺലൈൻ തട്ടിപ്പ്. ഓൺലൈൻ ബാങ്കിങ് ആപ്ലിക്കേഷനായ യോനോയുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ഈ ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്തെന്ന സന്ദേശമാണ് തട്ടിപ്പിന്റെ ആദ്യപടി. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ എസ്.ബി.ഐ.യുടേതെന്ന് തോന്നിക്കുന്ന വെബ്സൈറ്റിൽ പ്രവേശിക്കും.

അവിടെ യൂസർ നെയിം, പാസ്വേഡ്, ഒ.ടി.പി. എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. യഥാർഥ വെബ്സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങൾ നൽകുന്നു. ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടും.

തൃശ്ശൂർ സിറ്റി പോലീസ് പരിധിയിൽ മാത്രം പന്ത്രണ്ടോളം പരാതികളാണ് ഇതുവരെ കിട്ടിയത്. എന്നാൽ തട്ടിപ്പിനിരയായ വിവരം പലരും അറിയുന്നില്ലെന്നാണ് പോലീസ് പറയുന്നത്. എ.ടി.എം. വഴിയാണ് പണം പിൻവലിക്കുന്നതെന്നതിനാൽ ഇരുപതിനായിരം രൂപയ്ക്ക് താഴെയുള്ള തുകയാണ് ഒരുതവണ നഷ്ടപ്പെടുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു. സുരക്ഷാനിർദേശങ്ങളും പുറത്തിറക്കി.
കടപ്പാട് :കേരളാ ന്യൂസ്

Business

ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നു; അവകാശ വാദവുമായി കമ്പനി

Published

on

ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം. റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. 2013 ലാണ് ടെലഗ്രാമിന് തുടക്കമിട്ടത്.

90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ടെലഗ്രാമിന്. രാഷ്ട്രീയത്തില്‍ പങ്കാളിയാകാതെ നിഷ്പക്ഷ പ്ലാറ്റ്ഫോമായി ടെലഗ്രാം തുടരുമെന്ന് ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് 1550 കോടിയുടെ ആസ്തിയുള്ള വ്യവസായിയാണ് പാവെല്‍ ദുരോവ്.

ടെലഗ്രാമിന്റെ ഏറ്റവും വലിയ എതിരാളിയാണ് മെറ്റ പ്ലാറ്റ്ഫോംസിന്റെ വാട്സാപ്പ്. 200 കോടിയിലേറെ സജീവ ഉപഭോക്താക്കളാണ് ആഗോളതലത്തില്‍ വാട്സാപ്പിനുള്ളത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ എത്തിയേക്കും; പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തു

Published

on

ഗൂ​ഗിൾ വാലറ്റ് ഇന്ത്യയിൽ ഉടൻ എത്തിയേക്കും. ഇന്ത്യൻ ബാങ്കുകൾ, എയർലൈനുകൾ, സിനിമാ ടിക്കറ്റ് തുടങ്ങിയ വിവിധ സേവനങ്ങളാണ് വാലറ്റിലൂടെ ലഭിക്കുക. ഒപ്പം ലോയൽറ്റി പോയിന്റുകളും ഗൂഗിൾ വാലറ്റ് വഴി സാധ്യമാകും. ഗൂഗിൾ വാലറ്റ് പ്ലേ സ്റ്റോറിൽ‌ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഡൗൺലോഡ‍് ചെയ്യാൻ കഴിയില്ല.

ആഗോള തലത്തിൽ 77 രാജ്യങ്ങളിൽ ഗൂഗിൾ വാലറ്റ് ലഭ്യമാണ്. ആൻഡ്രോയിഡിലും, വെയർ ഒഎസിലും വാലറ്റ് ലഭിക്കും. ഇന്ത്യയിൽ ഗൂഗിൾ പേ പിന്തുണയും വാലറ്റിനുണ്ടാവുമെന്നാണ് കരുതുന്നത്. ഗൂഗിൾ വാലറ്റ് സേവനം എന്ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഗൂഗിർ വാലറ്റ് സേവനം ഇന്ത്യയിൽ എപ്പോൾ ലഭ്യമാകുമെന്ന് പറയാൻ കഴിയില്ലെന്നും, എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ ഡിജിറ്റൽ മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരാൻ പ്രവർത്തിക്കുന്നയായും ഗൂഗിൾ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.

മറ്റ് അപ്പുകളേക്കാൾ ഗൂഗിൾ വാലറ്റ് കൂടുതൽ സുരക്ഷിതമാണ് എന്നതാണ് പ്രത്യേകത. ഡിജിറ്റൽ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റൽ കീയും പോലും ഈ വാലറ്റിൽ സൂക്ഷിക്കാനാകും എന്ന സവിശേഷത കൂടിയുണ്ട്. ഓൺലൈൻ ഇടപാടുകൾക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കും ഒക്കെ സഹായകരമാണ് ഗൂഗിൾ വാലറ്റ്. പണമിടപാടുകൾക്ക് കൂടുതൽ സഹായകരവുമാണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് ഫോൺ പേ ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം

Published

on

ദുബായ് : യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് ഫോൺ പേ(PhonePe) ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. രാജ്യത്ത് കമ്പനിയുടെ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസിന്‍റെ (യുപിഐ) വിപുലീകരണത്തോടെയാണ് ഇത് യാഥാർഥ്യമായത്. ദുബായ് ആസ്ഥാനമായുള്ള മഷ്‌റഖ് ബാങ്കുമായുള്ള ഫോൺപേയുടെ പങ്കാളിത്തത്തിലൂടെ ഈ സംരംഭം നടപ്പിലായി. റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിങ് ഔട്ട്‌ലെറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമായ മഷ്‌റഖിന്‍റെ NEOPAY (നിയോപേ) ടെർമിനലുകളിൽ ഇടപാടുകൾ നടത്താം. ഫോൺപേ പ്രകാരം ടെർമിനലിൽ കറൻസി വിനിമയ നിരക്ക് കാണിക്കുന്ന ഇന്ത്യൻ രൂപയിൽ അക്കൗണ്ട് ഡെബിറ്റ് സംഭവിക്കും.

ഫോൺ പേ ആപ്പ് തുറന്ന് പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക. തുടർന്ന് ‘പേയ്‌മെന്‍റ് ക്രമീകരണങ്ങൾ’ (“Payment Settings”) വിഭാഗത്തിന് കീഴിൽ ‘യുപിഐ ഇന്‍റർനാഷനൽ’ (“UPI International” ) തിരഞ്ഞെടുക്കുക. രാജ്യാന്തര യുപിഐ പേയ്‌മെന്‍റുകൾക്കായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിന് അടുത്തുള്ള ‘ആക്ടീവ്'(Activate) ടാപ്പ് ചെയ്ത്, സജീവമാക്കൽ പ്രക്രിയ പൂർത്തിയാക്കാൻ യുപിഐ പിൻ നൽകുക.
ഏതെങ്കിലും നിയോ പേ ടെർമിനലിൽ, പേയ്‌മെന്‍റിനായി ഫോൺ പേ ആപ്പിലെ ക്യു ആർ സ്കാൻ കോഡ് സ്കാൻ ചെയ്യുക. അക്കൗണ്ട് ഡെബിറ്റ് ഇന്ത്യൻ രൂപയിലായിരിക്കും. ഇന്ത്യൻ പ്രവാസികൾക്ക് ഫോൺ പേ ഉപയോഗിച്ച് പണമടയ്ക്കാം, ഇതിനായി യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ അവരുടെ മൊബൈൽ നമ്പറിൽ ഫോൺ പേ ആപ്പ് ഡൗൺലോഡ് ചെയ്യണം.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news14 mins ago

തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി

മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ...

Health27 mins ago

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത്...

world news44 mins ago

സ്ഥിര പൗരത്വത്തിന് കാനഡ വിദേശികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി...

world news52 mins ago

മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ...

National21 hours ago

സാമൂഹികനവീകരണത്തിന് പെന്തക്കോസ്ത് സഭകളുടെ പങ്ക് ശ്രദ്ധേയം; മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: സാമൂഹിക നീതിക്കും നവീകരണത്തിനുമായി നിലകൊണ്ട ക്രിസ്ത്യന്‍ വിഭാഗമാണ് പെന്തക്കോസ്ത് സഭകളെന്നു സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.ഐപിസി സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍...

world news22 hours ago

Terrorists Kidnap, Murder Catholic Catechist in Burkina Faso

Burkina Faso — Young catechist Edouard Yougbare was kidnapped and murdered by terrorists on April 19 in Burkina Faso. “We...

Trending