Connect with us

Business

പുതുതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് മാസ്റ്റര്‍കാര്‍ഡിനെ വിലക്കി റിസര്‍വ് ബാങ്ക്

Published

on

ന്യൂഡല്‍ഹി: പുതുതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് മാസ്റ്റര്‍കാര്‍ഡിനെ വിലക്കി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവര സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ജൂലൈ 22 മുതല്‍ പുതിയ മാസ്റ്റര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. നിലവില്‍ ഉപയോഗിക്കുന്ന മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ആവശ്യത്തിന് സമയം നല്‍കിയിട്ടും റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു.

മുന്‍പ് സമാനമായ രീതിയില്‍ അമേരിക്കന്‍ എക്‌സ്പ്രസ് ബാങ്കിങ് കോര്‍പ്, ഡൈനേഴ്സ് ക്ലബ് ഇന്റര്‍നാഷണല്‍ എന്നീ കാര്‍ഡുകളും റിസര്‍വ് ബാങ്ക് വിലക്കിയിരുന്നു. 2018 ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം എല്ലാ കാര്‍ഡ് ദാതാക്കളോടും പേയ്മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ ശേഖരിച്ച് രേഖപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയെടുത്തത്.
Sources:globalindiannews

Business

യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് ഫോൺ പേ ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം

Published

on

ദുബായ് : യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് ഫോൺ പേ(PhonePe) ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. രാജ്യത്ത് കമ്പനിയുടെ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസിന്‍റെ (യുപിഐ) വിപുലീകരണത്തോടെയാണ് ഇത് യാഥാർഥ്യമായത്. ദുബായ് ആസ്ഥാനമായുള്ള മഷ്‌റഖ് ബാങ്കുമായുള്ള ഫോൺപേയുടെ പങ്കാളിത്തത്തിലൂടെ ഈ സംരംഭം നടപ്പിലായി. റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിങ് ഔട്ട്‌ലെറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമായ മഷ്‌റഖിന്‍റെ NEOPAY (നിയോപേ) ടെർമിനലുകളിൽ ഇടപാടുകൾ നടത്താം. ഫോൺപേ പ്രകാരം ടെർമിനലിൽ കറൻസി വിനിമയ നിരക്ക് കാണിക്കുന്ന ഇന്ത്യൻ രൂപയിൽ അക്കൗണ്ട് ഡെബിറ്റ് സംഭവിക്കും.

ഫോൺ പേ ആപ്പ് തുറന്ന് പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക. തുടർന്ന് ‘പേയ്‌മെന്‍റ് ക്രമീകരണങ്ങൾ’ (“Payment Settings”) വിഭാഗത്തിന് കീഴിൽ ‘യുപിഐ ഇന്‍റർനാഷനൽ’ (“UPI International” ) തിരഞ്ഞെടുക്കുക. രാജ്യാന്തര യുപിഐ പേയ്‌മെന്‍റുകൾക്കായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിന് അടുത്തുള്ള ‘ആക്ടീവ്'(Activate) ടാപ്പ് ചെയ്ത്, സജീവമാക്കൽ പ്രക്രിയ പൂർത്തിയാക്കാൻ യുപിഐ പിൻ നൽകുക.
ഏതെങ്കിലും നിയോ പേ ടെർമിനലിൽ, പേയ്‌മെന്‍റിനായി ഫോൺ പേ ആപ്പിലെ ക്യു ആർ സ്കാൻ കോഡ് സ്കാൻ ചെയ്യുക. അക്കൗണ്ട് ഡെബിറ്റ് ഇന്ത്യൻ രൂപയിലായിരിക്കും. ഇന്ത്യൻ പ്രവാസികൾക്ക് ഫോൺ പേ ഉപയോഗിച്ച് പണമടയ്ക്കാം, ഇതിനായി യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ അവരുടെ മൊബൈൽ നമ്പറിൽ ഫോൺ പേ ആപ്പ് ഡൗൺലോഡ് ചെയ്യണം.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

ജിയോ സൗണ്ട് ബോക്സുമായി അംബാനി; പേടിഎമ്മിനും ഗൂഗിൾ പേക്കും ഫോൺ പേക്കും മുട്ടൻ പണി

Published

on

വഴിയോരക്കച്ചവടം മുതൽ ഹൈപ്പർമാർക്കറ്റുകളിൽ വരെ ഇപ്പോൾ പണം സ്വീകരിക്കാനായി യു.പി.ഐ സൗകര്യമുണ്ട്. പേയ്മെന്റ് വെരിഫിക്കേഷനായി പേടിഎം, ഫോൺപേ പോലുള്ള കമ്പനികളുടെ ക്യൂ.ആർ കോഡ് സൗണ്ട് ബോക്സുകളാണ് കടയുടമകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഇരു കമ്പനികൾക്കും മുട്ടൻ പണിയുമായി എത്താൻ പോവുകയാണ് റിലയൻസ് ജിയോ. യു.പി.ഐ പേയ്‌മെൻ്റ് വിപണിയിലേക്കാണ് മുകേഷ് അംബാനിയുടെ ടെലികോം ഭീമൻ അടുത്തതായി ചുവടുവെക്കാനൊരുങ്ങുന്നത്.

പേടിഎം സൗണ്ട്‌ബോക്‌സിന് സമാനമായി, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ പേയ്‌മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായി ജിയോ സൗണ്ട്‌ബോക്‌സ് (Jio soundbox) അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുത്തിരിക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ പോലെ ‘ജിയോ പേ’ സേവനവും ഇതിനോടൊപ്പം വിപുലീകരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

ജിയോ സൗണ്ട് ബോക്സിൽ കുറേ നാളായി പരീക്ഷണം നടത്തിവരികയായിരുന്നു റിലയൻസ്. റിലയൻസ് റീട്ടെയിൽ സ്‌റ്റോറുകളിൽ കഴിഞ്ഞ ഒമ്പത് മാസത്തോളമായി സൗണ്ട്‌ബോക്‌സ് പരീക്ഷണ അ‌ടിസ്ഥാനത്തിൽ വിന്യസിച്ചിരുന്നു. ജയ്പൂർ, ഇൻഡോർ, ലഖ്‌നൗ തുടങ്ങിയ ചെറിയ മെട്രോകളിലും റിലയൻസ് ഗ്രൂപ്പിൻ്റെ റീട്ടെയിൽ സ്ഥാപനങ്ങളിലുമൊക്കെയാണ് ഉപകരണം പരീക്ഷിച്ചത്. വൈകാതെ രാജ്യത്തുടനീളം സേവനം അവതരിപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

രാജ്യത്ത് രണ്ട് ദശലക്ഷത്തിലേറെ വ്യാപാരികളാണ് സൗണ്ട് ബോക്സുകൾ അവരുടെ സ്ഥാപനങ്ങളിൽ വിന്യസിച്ചിട്ടുള്ളത്. അതിൽ കൂടുതലും പേടിഎമ്മിന്റേതാണ്. ഫോൺ പേയാണ് രണ്ടാമത്. ഇന്ത്യയിൽ ഫോൺപേക്കും ഗൂഗിൾ പേക്കും കർശന നിയന്ത്രണം ഏ​ർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ തകർച്ച പേടിഎമ്മിനും വലിയ തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്. ഇത് ജിയോ പേയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

പൊതുജനങ്ങളുടെ ശ്രദ്ധക്ക്, ബാങ്കുകളുടെ പ്രവൃത്തി ദിനത്തിൽ നിർണായക മാറ്റം, ഇനിമുതൽ എല്ലാ ശനിയാഴ്ചയും അവധി

Published

on

‍ദില്ലി:രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങളിൽ മാറ്റം വരുന്നു. ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശിപാർശക്ക് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും അംഗീകാരം നൽകാനും തീരുമാനമായി.

ഇതുസംബന്ധിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ രണ്ടാം ശനിയും നാലാം ശനിയുമാണ് ബാങ്കുകൾക്ക് അവധി. ശിപാർശ നടപ്പാകുന്നതോടെ പ്രവർത്തി ദിവസം തിങ്കൾ മുതൽ വെള്ളി വരെയാകും.

പ്രവർത്തി ദിവസം കുറക്കുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റാണ് ദിവസം അധികം ജോലിയെടുക്കേണ്ടത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാനും തീരുമായിട്ടുണ്ട്. 2022 നവംബർ 1 മുതൽ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്പള വർധന.

വർധന നടപ്പാകുന്നതോടെ ക്ലറിക്കൽ ജീവനക്കാരുടെ അടിസ്ഥാന ശമ്ബളം 17,900 ആയിരുന്നത് 24,050 രൂപയാകും. പ്യൂൺ, ബിൽ കലക്‌ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാനശമ്ബളം 14,500 രൂപയിൽനിന്ന് 19,500 രൂപയാക്കും.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National15 hours ago

District authorities allow peaceful religious congregations in Uttar Pradesh

The District Magistrate of Azamgarh, Uttar Pradesh has issued a positive order allowing prayer meetings and church services to be...

National15 hours ago

പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു, അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്

അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച്, ഉത്തർപ്രദേശിലെ അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്, അസംഗഡ് ജില്ലയിൽ പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ...

National16 hours ago

ഇന്ത്യൻ ജനസംഖ്യ 144.17 കോടി: ലോകത്ത് ഒന്നാമത്

ന്യൂഡൽഹി: ഇന്ത്യൻ ജനസംഖ്യ 144.17 കോടിയിലെത്തിയെന്ന് യുനൈറ്റഡ് നേഷൻസ് പോപുലേഷൻ ഫണ്ട് (യു.എൻ.എഫ്.പി.എ) റിപ്പോർട്ട്. 142.5 കോടിയുമായി ചൈനയാണ് തൊട്ടു പിറകിൽ. ഇതോടെ ഏറ്റവുമധികം ജനങ്ങൾ പാർക്കുന്ന...

National16 hours ago

തെലങ്കാനയിൽ കത്തോലിക്കാ സ്‌കൂളിൽ ആക്രമണം; വൈദികനെ മർദ്ദിച്ചു

തെലങ്കാനയിലെ ലക്ഷിറ്റിപേട്ടുള്ള മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ ആക്രമണം നടന്നു. സ്‌കൂൾ യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്ന കുട്ടികളോടു...

world news16 hours ago

സമൂഹമാധ്യമമായ ‘എക്സ്’ നിരോധിച്ച് പാക്കിസ്താൻ

സമൂഹമാധ്യമമായ ‘എക്സ്’നിരോധിച്ച് പാക്കിസ്താൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് പാക്ക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ് എക്സിന്റെ നിരോധനത്തെപ്പറ്റി...

us news2 days ago

12,000 Souls Baptized in France Reporting ‘a Personal Encounter with Christ’

More than 12,000 people were baptized in France on Easter Sunday – a record number for the country where about...

Trending