Connect with us

Business

രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് റിസര്‍വ് ബാങ്ക്! ഇനി ഉപയോഗിക്കാനാകുക സെപ്റ്റംബര്‍ 30 വരെ മാത്രം

Published

on

ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ പു​റ​ത്തി​റ​ക്കി​യ 2000 രൂ​പ​യും കേ​ന്ദ്രം നി​രോ​ധി​ക്കു​ന്നു. 2000 രൂ​പ നോ​ട്ട് വി​ത​ര​ണം ചെ​യ്യ​രു​തെ​ന്ന് ബാ​ങ്കു​ക​ൾ​ക്ക് ആ​ർ​ബി​ഐ നി​ർ​ദേ​ശം ന​ൽ​കി. വ​രു​ന്ന സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​ണ് 2000 രൂ​പ നോ​ട്ടു​ക​ളു​ടെ ഇ​ട​പാ​ടു​ക​ൾ സാ​ധു​വാ​കു​ക.

അ​താ​യ​യ​ത് 2000 രൂ​പ നോ​ട്ടു​ക​ൾ സെ​പ്റ്റം​ബ​ർ 30 ന് ​ശേ​ഷം അ​സാ​ധു​വാ​കും. ആ​ർ​ബി​ഐ​യു​ടെ ക്ലീ​ൻ നോ​ട്ട് പോ​ളി​സി ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം.

3,62000 കോ​ടി രൂ​പ​യു​ടെ 2000 രൂ​പ നോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ വി​പ​ണി​യി​ൽ ഉ​ള്ള​തെ​ന്നാ​ണ് ആ​ർ​ബി​ഐ പ​റ​യു​ന്ന​ത്. അ​തി​നാ​ൽ ന​ട​പ​ടി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ക​യി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ണ​ക്കു​കൂ​ട്ട​ൽ. നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തോ​ടെ 500 രൂ​പ നോ​ട്ടു​ക​ളാ​കും ഏ​റ്റ​വും ഉ​യ​ർ​ന്ന ക​റ​ൻ​സി.
Sources:azchavattomonline

http://theendtimeradio.com

Business

ഇന്ത്യന്‍ നിരത്തില്‍ തിളങ്ങാന്‍ രാജ്യത്തെ ഏറ്റവും വിലകൂടിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ബിഎംഡബ്ല്യു

Published

on

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ജൂലൈ 24ന് കമ്പനി ബിഎംഡബ്ല്യു സിഇ 04 ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നിലവില്‍ ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വിലകൂടിയ ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടിയാണിത്. വിലവിവരങ്ങള്‍ കൃത്യമായി ലഭ്യമല്ലെങ്കിലും ഏകദേശം ഒമ്പത് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ പ്രാരംഭ വിലയില്‍ ഈ സ്‌കൂട്ടര്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎംഡബ്ല്യു സിഇ 04 ഇലക്ട്രിക് സ്‌കൂട്ടറിന് നീളമുള്ള വീല്‍ബേസ് ഉണ്ടായിരിക്കും. ഭാരവും വളരെ ഉയര്‍ന്നതായിരിക്കും. രൂപവും വളരെ വ്യത്യസ്തമാണ്.

ഇതിന് 15kW ലിക്വിഡ്-കൂള്‍ഡ് സിന്‍ക്രണസ് മോട്ടോര്‍ ഉണ്ട്. ഇത് 41bhp കരുത്തും 61Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. ഇതിന് 8.9kWh ബാറ്ററി പാക്ക് ഉണ്ട്. ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയും. 2.6 സെക്കന്‍ഡിനുള്ളില്‍ 0-50 കി.മീ / മണിക്കൂര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

ഇതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 120 കി.മീ. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 4 മണിക്കൂറിനുള്ളിലും ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 1.40 മണിക്കൂറിനുള്ളിലും നിങ്ങള്‍ക്ക് ഇത് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും.ഫ്‌ലോട്ടിംഗ് സീറ്റ്, ലേയേര്‍ഡ് സൈഡ് പാനല്‍, എല്‍ഇഡി ഹെഡ്ലൈറ്റ്, 3 റൈഡ് മോഡുകള്‍, ASC, ഡ്യുവല്‍-ചാനല്‍ ABS, കീലെസ് ആക്സസ്, BMW മോട്ടോറാഡ് കണക്റ്റഡ് ടെക്നോളജി തുടങ്ങി നിരവധി സവിശേഷതകള്‍ ഈ സ്‌കൂട്ടറില്‍ ഉണ്ടാകും.
Sources:Metro Journal

http://theendtimeradio.com

Continue Reading

Business

യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു

Published

on

ദോഹ : ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു. ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താവുന്ന ഈ സംവിധാനം ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തര്‍ നാഷനൽ ബാങ്കാണ് നടപ്പിലാക്കുന്നത്. യുപിഐ സംവിധാനമൊരുക്കുന്നതിനായി ഖത്തര്‍ നാഷനല്‍ ബാങ്കും എന്‍പിസിഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും തമ്മില്‍ ഇതുസംബന്ധിച്ച ധാരണയിലെത്തി.

ഇത് നിലവിൽ വരുന്നതോടെ ഇന്ത്യന്‍ പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും രാജ്യത്തുടനീളം യുപിഐ വഴി പണമിടപാട് നടത്താം. റസ്റ്ററന്റുകൾ, റീട്ടെയില്‍ ഷോപ്പുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ സേവനം ലഭ്യമാകും. ഖത്തറിൽ ക്യുആർ കോഡ് ഉപയോഗിച്ച് പണം ഇടപാട് നടത്തുന്നവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നല്‍കാനാകും. ചുരുങ്ങിയ ദിവസത്തെ സന്ദർശനത്തിനായി ഖത്തറിൽ എത്തുന്ന ഇന്ത്യക്കാർക്ക് ഈ സംവിധാനം ഏറെ ഉപകാരപ്രദമാകും.

ഖത്തറിലെ റീട്ടെയില്‍ -റസ്റ്ററന്‍റ് മേഖലകളില്‍ ഇന്ത്യന്‍ പ്രവാസി സംരംഭങ്ങള്‍ ഏറെയുണ്ട്. ഇവര്‍ക്കെല്ലാം ഈ സേവനം വലിയ രീതിയില്‍ പ്രയോജനപ്പെടും. ഉപഭോക്താക്കള്‍ക്ക് മികച്ചതും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കാന്‍ എന്‍ഐപിഎല്ലുമായുള്ള ധാരണയിലൂടെ സാധ്യമാകുമെന്ന് ഖത്തര്‍ നാഷനല്‍ ബാങ്ക് സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആദില്‍ അലി അല്‍ മാലികി പറഞ്ഞു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

റൂപേ കാര്‍ഡ് ഇടപാടുകള്‍ ഇനി ചിപ്പ് വഴി മാത്രം

Published

on

കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് മാഗ്നെറ്റിക് സ്ട്രൈപ് സംവിധാനം ഇല്ലാതാകുന്നു. ഇനി ഇ.എം.പി ചിപ്പ് വഴിയുള്ള ഇടപാടുകളാകും നടക്കുക. ഇതിനായുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തി തുടങ്ങി. സാമ്പത്തിക തട്ടിപ്പ് തടയാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെതാണ് പുതിയ തീരുമാനം.

റൂപേ കര്‍ഡ് ഉപയോഗിച്ച് സൈ്വപ്പിംഗ് മെഷീനുകളിലെ പണമിടപാടുകള്‍ ഇനി ഇ.എം.വി ചിപ്പുകള്‍ വഴി മാത്രമാകും. അതായത് ജൂലൈ ഒന്നു മുതല്‍ റുപേയ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളിലെ മാഗ്‌നറ്റിക് സ്‌ട്രൈപ് ഉപയോഗിച്ച് ഇന്ത്യക്കുള്ളിലെ സൈ്വപ്പിങ് മെഷീനുകളില്‍ (പിഒഎസ്) പണമിടപാട് നടത്താനാകില്ല. പകരം റൂപേ കാര്‍ഡുകളിലെ ഇ.എം.വി ചിപ്പ് തന്നെ ഉപയോഗിക്കണ്ടേി വരും.

കാര്‍ഡുകളുടെ പിന്‍വശത്തു മുകളിലായി കാണുന്ന സ്ട്രൈപ്പില്‍ ആണ് കാര്‍ഡിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ഇത് പകര്‍ത്തി വ്യാജ കാര്‍ഡ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇ. എം. വി ചിപ്പുകള്‍ കൂടി നിര്‍ബന്ധമാക്കിയത്. അതേസമയം അന്താരാഷ്ട്ര ഇടപാടുകള്‍ക്കും പ്രീപെയ്ഡ് റൂപേ കാര്‍ഡുകള്‍ക്കും മഗ്‌നറ്റിക് സ്ട്രൈപ്പ് സംവിധാനം തുടരും.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National13 mins ago

*Jayolsavam Theological Seminary**ഇവനിംഗ് ബൈബിൾ ക്ലാസ്സ് പ്രായപരിധിയില്ലാതെ ദൈവവചനം പഠിക്കുവാൻ ഇതാ* *ഒരു സ്വവർണ്ണാവസരം*

ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറിയും ഐ പി സി ജയോത്സവം വർഷിപ്പ് സെൻ്റർ സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ദാനിയൽ കൊന്ന നിൽക്കുന്നതി പ്രിൻസിപ്പാൾ...

us news23 mins ago

Bible Museum’s New Worship Exhibit Gives Viewers a ‘Foretaste of Heaven’

There’s something new at the Museum of the Bible in Washington, D.C., just in time for the busy summer season....

us news35 mins ago

Concerning Stats Reveal Why Knowing Scripture Is So Important

Believers serious about following Jesus need to understand Scripture. That’s the argument Dr. Peter Bylsma, author of “The Bible I...

Business45 mins ago

ഇന്ത്യന്‍ നിരത്തില്‍ തിളങ്ങാന്‍ രാജ്യത്തെ ഏറ്റവും വിലകൂടിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ബിഎംഡബ്ല്യു

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ജൂലൈ 24ന് കമ്പനി ബിഎംഡബ്ല്യു സിഇ 04 ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍...

Travel1 hour ago

ഇന്ത്യക്കാര്‍ക്ക് സര്‍വസ്വാതന്ത്ര്യവുമുള്ള രാജ്യം; തുച്ഛമായ ചെലവില്‍ എത്താം, പാസ്‌പോര്‍ട്ട് വേണ്ട

ഇന്ത്യക്കും ചൈനക്കുമിടയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ രാജ്യമാണ് നേപ്പാൾ. എവറസ്റ്റ് ഉൾപ്പടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണവും ഇവിടെയാണ്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് പോക്കറ്റ് കീറാതെ...

National1 day ago

ഉത്തരാഖണ്ഡിൽ ക്രിസ്ത്യൻ പ്രാർത്ഥനാകൂട്ടത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ ആക്രമണം

ഡെറാഡൂൺ: കൂട്ടമതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ കിരാതമായ ആക്രമണം. പ്രദേശത്തെ ഒരു വസതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിലേക്ക്...

Trending