us news
Chinese Pastors Ordered to Preach on Xi Jinping’s Speech
China – Chinese Communist Party (CCP) officials have ordered pastors belonging to the state-controlled body of the Protestant Church to study and preach President Xi Jinping’s recent speech. Xi Jinping delivered the address on July 1, the 100th anniversary of the CCP.
Officials issued the orders during the national conference of the Three-Self Patriotic Movement, the state-controlled body of the Protestant Church in mainland China, and the China Christian Council (CCC). The CCC oversees education in Three-Self churches. The conference, which took place on July 8, was entitled “Learning and Implementing the Spirit of General Secretary Xi Jinping’s Speech of July 1.”
In the July 1 address delivered by Xi Jinping, he discussed the importance of the CCP in shaping modern China and emphasized that China would be crushed without the strength provided by socialism and the CCP.
According to UCA News, the state-appointed heads of the two groups attending the conference stated that pastors are now expected to make President Xi’s speech their central topic of study, preaching, and Bible studies. Pastors were given a model sermon based on the nine points in the speech glorifying China, the CCP, and President Xi.
Officials warned that a failure to comply with these orders would be considered a violation of Sinicization and would likely result in the church being shut down. Sinicization is enforced by the CCP and aims to impose strict rules on societies and institutions based on the core values of socialism, autonomy, and supporting the leadership of the Chinese Communist Party.
Sources:persecution
us news
ഓർമകളിൽ ഈണങ്ങൾ നിറച്ച്; ജെ. വി. പീറ്റർ–സാങ്കി പീറ്റർ സ്മരണാഞ്ജലി നവംബർ 8ന്ഡാലസിൽ
ഡാളസ്: തലമുറകൾ ഏറ്റുപാടിയ ആത്മീയ ഗാനങ്ങളിലൂടെ ക്രൈസ്തവ സംഗീതലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച ഇവാ. ജെ. വി. പീറ്ററിന്റെയും മകൻ സാങ്കി പീറ്ററിന്റെയും ഓർമകൾക്ക് സംഗീതാർച്ചനയുമായി ക്രോസ്റിവർ വോയ്സ് ഡാലസ്, നവംബർ 8, ഞായറാഴ്ച റൗലറ്റിലെ ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ചിലാണ് സ്മരണാഞ്ജലി സംഗീത സായാഹ്നം നടക്കുന്നത്.
ഇരുവരുടെയും സംഗീത പൈതൃകത്തെ അടുത്തറിയാൻ അവസരമൊരുക്കുന്ന പരിപാടിയിൽ, അവരുടെ ഗാനങ്ങൾക്കൊപ്പം അവയുടെ പിറവിക്ക് പിന്നിലെ അനുഭവങ്ങളും സാക്ഷ്യങ്ങളും പങ്കുവെക്കും. ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള സംഗീതവിരുന്നാണ് ഒരുക്കുന്നത്. ‘ഗോസ്പൽ ട്യൂണേഴ്സു’മായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രമുഖ ഗായകരും കലാകാരന്മാരും പരിപാടിയിൽ പങ്കുചേരും.
എണ്ണി എണ്ണി സ്തുതിക്കുവാൻ, നീയെൻ സ്വന്തം നീയെൻ പക്ഷം, നിനക്കായ് കരുതും അവൻ, പിളർന്നതാം പാറയേ, മറുകരയിൽ നാം കണ്ടിടും, സ്തുതിക്കും ഞാൻ എന്നും സ്തുതിക്കും ഞാൻ തുടങ്ങി അഞ്ഞൂറോളം ആത്മീയ ഗാനങ്ങളുടെ രചയിതാവായ ജെ. വി. പീറ്റർ, മലയാള ക്രൈസ്തവ സംഗീതത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ്. അനേകം ഗായകരെയും വാദ്യകലാകാരന്മാരെയും വാർത്തെടുത്ത ‘ഗോസ്പൽ ട്യൂണേഴ്സ്’ എന്ന ക്രിസ്തീയ സംഗീത സംഘത്തിന്റെ സാരഥിയായും അദ്ദേഹം പ്രവർത്തിച്ചു.
പരിചിതമായ ഗാനങ്ങളുടെ പുനരാവിഷ്കാരത്തിലൂടെ ഇരുവരുടെയും ജീവിതവും സംഗീതശുശ്രൂഷയും അനുസ്മരിക്കുന്ന വേദിയാകും ഈ സായാഹ്നം. ക്രിസ്ത്യൻ ക്ലാസിക്കൽ മ്യൂസിക് ബാൻഡായ ക്രോസ്റിവർ വോയ്സ് ഡാലസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
ജോൺസ് പി. മാത്യൂസ്: 214-298-5415
മാത്യു കോശി: 972-415-6587
Sources:expressherald
us news
രാത്രിയായാലും പേടിക്കേണ്ട, പണം നൽകിയാൽ സൂര്യപ്രകാശം വീട്ടിലെത്തും! ബഹിരാകാശത്ത് ഭീമൻ കണ്ണാടികൾ സ്ഥാപിക്കാൻ യുഎസ് കമ്പനി
വാഷിംഗ്ടൺ: പകൽ മാത്രമല്ല, രാത്രിയിലും സൂര്യപ്രകാശം ലഭ്യമാക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ റിഫ്ളക്ട് ഓർബിറ്റൽ. സൂര്യൻ അസ്തമിച്ചാലും ഭൂമിയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ വെളിച്ചമെത്തിക്കാൻ ഭീമൻ കണ്ണാടികൾ ബഹിരാകാശത്ത് സ്ഥാപിക്കാനാണ് കമ്പനിയുടെ നീക്കം. പണം നൽകി സൂര്യപ്രകാശം ആവശ്യപ്പെടുന്നവർക്ക് അത് ലഭ്യമാക്കുന്ന സേവനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായി രണ്ട് റോക്കറ്റ് വിക്ഷേപണങ്ങൾക്ക് ഇന്ത്യയുടെ സ്കൈറൂട്ട് എയ്റോസ്പേസുമായി റിഫ്ളക്ട് ഓർബിറ്റൽ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. സൂര്യപ്രകാശം ഭൂമിയിലേക്ക് തിരിച്ചുവിടാൻ 18 x 18 മീറ്റർ വലുപ്പമുള്ള കണ്ണാടികൾ ഭ്രമണപഥത്തിൽ സ്ഥാപിക്കാനാണ് പദ്ധതി. അഞ്ച് കിലോമീറ്റർ വരെ വിസ്തൃതിയിൽ പ്രകാശം പ്രതിഫലിപ്പിക്കാൻ ഇവയ്ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് വെളിച്ചം തിരിച്ചുവിടാൻ ദിശ മാറ്റാൻ കഴിയുന്ന പ്രത്യേക കണ്ണാടികളായിരിക്കും ഉപയോഗിക്കുക.
സോളാർ ഫാമുകൾക്ക് കൂടുതൽ സമയം വൈദ്യുതി ഉത്പാദിപ്പിക്കാനും ദുരന്തബാധിത മേഖലകളിൽ വെളിച്ചമെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകാനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആവശ്യാനുസരണം സൂര്യപ്രകാശം ലഭ്യമാക്കുന്ന ഒരു സേവനമായാണ് പദ്ധതിയെ അവതരിപ്പിക്കുന്നത്. ഇതിന്റെ ആദ്യ ദൗത്യം 2027-ന്റെ മധ്യത്തോടെ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു ഉപഗ്രഹശൃംഖല തന്നെ ഭ്രമണപഥത്തിൽ ഒരുക്കാനാണ് റിഫ്ളക്ട് ഓർബിറ്റലിന്റെ പദ്ധതി. 2035-ഓടെ 50,000 ഉപഗ്രഹങ്ങൾ നിർമിക്കുകയാണ് ലക്ഷ്യം. ചന്ദ്രപ്രകാശത്തിന് സമാനമായ തീവ്രതയിലായിരിക്കും ഉപഗ്രഹങ്ങളിൽനിന്ന് പ്രതിഫലിക്കുന്ന വെളിച്ചമെന്നാണ് കമ്പനിയുടെ വിശദീകരണം. പദ്ധതിയുടെ ഭാഗമായി ‘ഇയർൻഡിൽ-1’ എന്ന ഡെമോൺസ്ട്രേഷൻ ഉപഗ്രഹവും ഉപയോഗിക്കും.
പ്രകാശം ലഭിക്കേണ്ട പ്രദേശം ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പുകൾ വഴി തിരഞ്ഞെടുക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു. പദ്ധതി വിജയകരമായാൽ രാത്രികാലങ്ങളിൽ പോലും ആവശ്യാനുസരണം സൂര്യപ്രകാശം ലഭ്യമാക്കുന്ന പുതിയൊരു സേവനമേഖലയ്ക്ക് തുടക്കമാകുമെന്നാണ് റിഫ്ളക്ട് ഓർബിറ്റലിന്റെ പ്രതീക്ഷ.
Sources:mediamangalam
What if sunlight could be bought and sold like electricity? A US-based space startup is working on a plan that sounds straight out of science fiction: Launching giant mirrors into space to reflect sunlight back on to Earth after dark. The plan of California-based Reflect Orbital is to turn sunlight into an on-demand service, which can help solar farms generate electricity for longer, illuminate disaster-hit areas and help in rescue mission. The company has entered into agreement with India’s Skyroot Aerospace for two rocket launches to test the technology.
However, the ambitious idea has also raised concerns among astronomers and environmentalists about its impact on the night sky.
What Is The Plan?
Reflect Orbital intends to send 18×18 metre mirrors in low-earth orbit (LEO) that can be steered to give sunlight in intended areas even after the Sun has disappeared.
The demonstration mirrors will reflect the light on to a patch roughly five kilometres across. The company will keep adjusting the steerable mirrors in position to keep the sunlight in areas for which customers have paid.
The inaugural mission is targeted for the second quarter of 2027.
An Ambitious Plan
Reflect Orbital plans to have 50,000 satellites by 2035. It says the reflected light will be comparable to moonlight and will become brighter and last longer as the fleet grows.
The project will use the demostration satellite Earendil-1 and will allow customers to choose the area using their apps.
One Problem: The Atmosphere
A peer-reviewed study published in August 2025 modelled what happens when reflected sunlight passes through our atmosphere. Molecules and aerosols scatter some of the light beam across the surrounding sky. Light reaching the ground is reflected upwards and then scattered again.
It will cause the light to affect a much wider area than intended. If the mirrors are placed even 14 kilometres away, the resulting glow on the surface of the Earth will be brighter than a full moon.
This means people affected may not have ordered the light. However, these are predictions based on calculations from a model; the real-life test is awaited.
The company received US regulatory approval in July, but some astronomers and environmental groups have challenged it and urged the Federal Communication Commission (FCC) to cancel it.
http://theendtimeradio.com
us news
പാസ്റ്റർ വത്സൻ എബ്രഹാമിന്റെ ദേഹവിയോഗത്തിൽ അനുസ്മരണ യോഗം 8ന് ഞായറാഴ്ച
ഫ്ലോറിഡ: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (IPC) ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ എബ്രഹാമിന്റെ ദേഹവിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അനുസ്മരണ യോഗം നടത്തപ്പെടും.
ഐ.പി.സി. നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ നേതൃത്വത്തിൽ 8 ന് ഞായറാഴ്ച വൈകിട്ട് 8 മണിക്ക് (ഈസ്റ്റേൺ ടൈം) സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന യോഗത്തിൽ അമേരിക്കയിലും കാനഡയിലുമുള്ള ഐ.പി.സി. റീജിയൻ ഭാരവാഹികളും, കോൺഫ്രൻസ് മുൻ ദേശീയ ഭാരവാഹികളും, മുഖ്യധാര പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും, ഐ.പി.സിയുടെ വിവിധ ചുമതലകൾ വഹിക്കുന്ന നേതാക്കളും, അഭ്യുദയകാംക്ഷികളും പങ്കെടുക്കും. നാഷണൽ ചെയർമാൻ പാസ്റ്റർ റോയി വാകത്താനം അധ്യക്ഷത വഹിക്കും.
സഭയുടെ സ്ഥാപകരിൽ പ്രമുഖനായ പാസ്റ്റർ കെ.ഇ. എബ്രഹാമിന്റെ ചെറുമകൻ എന്ന നിലയിലും, മുൻ ജനറൽ പ്രസിഡന്റായ പാസ്റ്റർ ടി.എസ്. എബ്രഹാമിന്റെ മകൻ എന്ന നിലയിലും, 3 തലമുറകളായി IPC എന്ന മഹാ പ്രസ്ഥാനത്തിന്റെ അമരക്കാരനായി നിന്ന് വിശ്വാസ സമൂഹത്തിന് നേതൃത്വം വഹിച്ച ഏറെ സവിശേഷതകളുള്ള വ്യക്തിത്വമായിരുന്നു ഡോ. വത്സൻ എബ്രഹാം.
ആത്മീയ സമൂഹത്തിനും പൊതു സമൂഹത്തിനും ഒട്ടേറെ നന്മകൾ ചെയ്ത, പെന്തക്കോസ്ത് സമൂഹത്തിനാകെ ഒരുപാട് സംഭാവനകൾ നൽകിയ പാസ്റ്റർ വത്സൻ എബ്രഹാമിന്റെ വേർപാടിൽ കുടുംബാഗങ്ങളോട് ചേർന്ന് നിന്ന്, ആദരാഞ്ജലികൾ അർപ്പിക്കുവാൻ സാധ്യമാകുന്ന ഈ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി നോർത്ത് അമേരിക്കൻ കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികൾ അറിയിച്ചു.
സൂം ഐഡി: 4052094084 | പാസ്വേഡ്: IPC
Sources:globalindiannews
-
us news4 days agoMillions Encouraged to Open Their Bibles for Global Bible Month
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
National12 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine

