us news
തെരുവിൽ സുവിശേഷം പ്രഘോഷിച്ചതിന്റെ പേരിൽ പിഴ ചുമത്തിയ ബ്രിട്ടീഷ് വചനപ്രഘോഷകന് ഒടുവിൽ നീതി
ലണ്ടന്‍: തെരുവിൽ സുവിശേഷപ്രഘോഷണം നടത്തിയതിന്റെ പേരിൽ പിഴ ചുമത്തപ്പെട്ട ക്രൈസ്തവ വിശ്വാസിയ്ക്കു അനുകൂലമായി സിറ്റി ഓഫ് ലണ്ടൻ മജിസ്ട്രേറ്റ്സ് കോടതി വിധി പ്രസ്താവിച്ചു. മുപ്പത്തിയൊന്നുകാരനായ ജോഷ്വ സട്ട്ക്ലിഫിന് അനുകൂലമായാണ് കോടതി വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലെ ദുഃഖവെള്ളി ദിനത്തിൽ ഉത്തര ലണ്ടനിലെ തെരുവിൽ സാമൂഹ്യ അകലം പാലിച്ച് മറ്റൊരു സുഹൃത്തിനൊപ്പം സുവിശേഷപ്രഘോഷണം നടത്തി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സമീപിച്ചത്. കോവിഡ് നിർദ്ദേശങ്ങൾ ലംഘിച്ചാണ് അവർ തെരുവിൽ വചനം പ്രഘോഷിക്കുന്നതെന്നായിരിന്നു പോലീസ് ആരോപണം. സന്നദ്ധ പ്രവർത്തനത്തിന് വേണ്ടി ഒരു പാസ്റ്ററായ തനിക്ക് അവിടെ നിൽക്കാൻ നിയമപരമായ അവകാശമുണ്ടെന്ന് ജോഷ്വ പറഞ്ഞെങ്കിലും പോലീസ് ചെവികൊണ്ടില്ല. അവർ ജോഷ്വയ്ക്ക് 60 പൗണ്ട് പിഴ ചുമത്തി, മുന്നറിയിപ്പ് നൽകി വിട്ടയച്ചു.
എന്നാൽ അദ്ദേഹം എന്തെങ്കിലും കുറ്റം ചെയ്തു എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലായെന്നു കോടതി വ്യക്തമാക്കി. ഒരു ആരാധന സമൂഹത്തിന്റെ നേതാവെന്ന നിലയിൽ അദ്ദേഹത്തിന് ന്യായമായ ഒഴികഴിവ് ഉണ്ടായിരുന്നുവെന്നും അവരുടെ ഒത്തുചേരൽ പരിമിതമായിരുന്നുവെന്നും തെരുവ് സുവിശേഷ പ്രഘോഷണത്തിന് ഒത്തുകൂടാൻ അവർക്ക് അർഹതയുണ്ടായിരുന്നുവെന്നും ലണ്ടൻ മജിസ്ട്രേറ്റ്സ് കോടതി വിലയിരുത്തി. തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി ഒരു ഭവനരഹിതന് ഷൂസുകൾ നൽകാൻ സാധിച്ചെന്നും, ഓൺലൈനിലാണ് സുവിശേഷ പ്രഘോഷണം നടത്തിയിരുന്നതെങ്കിൽ ഇത് സാധ്യമാവുകയില്ലായിരുന്നു എന്നും ജോഷ്വ കോടതിയെ ബോധിപ്പിച്ചു. കോടതി തന്നെ കുറ്റവിമുക്തനാക്കിയതിലുള്ള സന്തോഷം ജോഷ്വ ‘പ്രീമിയർ’ എന്ന മാധ്യമത്തോട് പങ്കുവച്ചു.
തന്നെ സഭ നിയമിച്ചിരിക്കുന്നത് സുവിശേഷ പ്രഘോഷണം നടത്താനാണെന്നും, അതാണ് ചെയ്തതെന്നും, ക്രൈസ്തവരെ ലക്ഷ്യം വെക്കുന്ന തരത്തിലാണ് അധികൃതർ നടപടി സ്വീകരിച്ചതെന്നും ജോഷ്വ സട്ട്ക്ലിഫ് കൂട്ടിച്ചേർത്തു. ജോഷ്വയ്ക്ക് പിഴ ചുമത്തിയ അതേ ആഴ്ച്ച തന്നെ ആൻഡ്രൂ സത്യവാൻ എന്ന മറ്റൊരു സുവിശേഷപ്രഘോഷകനും പിഴ ശിക്ഷ ലഭിച്ചിരുന്നു. ജോഷ്വയെ കുറ്റവിമുക്തനാക്കിയതിൽ സന്തോഷമുണ്ടെന്നും, എന്നാൽ കേസ് ഇത്രയും നീണ്ടു പോയതിൽ ആശങ്കയുണ്ടായിരിന്നുവെന്നും ക്രിസ്ത്യൻ ലീഗൽ സെന്റർ എന്ന സംഘടനയുടെ അധ്യക്ഷൻ ആൻഡ്രു വില്യംസ് പത്രക്കുറിപ്പിൽ പറഞ്ഞു. മറ്റുള്ള മതവിശ്വാസങ്ങൾ പിന്തുടരുന്ന ആളുകൾ ഒരു സമയത്ത് ഒരേ സ്ഥലത്ത് വലിയ സംഖ്യയിൽ ഒരുമിച്ചു കൂടിയാലും പോലീസ് അവരോടൊപ്പമാണെന്നും, എന്നാൽ ക്രൈസ്തവരെ എളുപ്പമുള്ള ഇരകളായാണ് കൊറോണാ വൈറസ് വ്യാപന കാലത്ത് പോലീസ് കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കടപ്പാട് :പ്രവാചക ശബ്ദം
us news
റൈറ്റേഴ്സ് ഫോറം നോര്‍ത്ത് അമേരിക്ക- ഡാളസ് ചാപ്റ്റര്‍ വാര്‍ഷികം: ഫെയ്ത്ത് ബ്ലെസ്സന്‍ മുഖ്യാതിഥി
ഡാളസ്: കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം നോര്‍ത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 26 ശനിയാഴ്ച വൈകുന്നേരം 6:30-ന് ഐ പി സി ഹെബ്രോന്‍, ഡാളസില്‍ നടത്തും, പ്രസിദ്ധ സുവിശേഷപ്രസംഗകന്‍ പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസ്സന്‍ മുഖ്യാതിഥിയായിരിക്കും.
വടക്കേ അമേരിക്കയില്‍ വിവിധ കാലങ്ങളായി കുടിയേറിയ മലയാളി പെന്തക്കോസ്തു വിശ്വാസികളുടെ ഇടയില്‍ സാഹിത്യ അഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലെ വിവിധ പട്ടണങ്ങളെ കേന്ദ്രീകരിച്ച് നടക്കാറുണ്ട്. പ്രവര്‍ത്തനമേഖലയില്‍ വളരെ സജീവമായ ഡാളസ് ചാപ്റ്റര്‍, മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടത്തിയ മാദ്ധ്യമ സെമിനാര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഈ മാസം നടക്കുന്ന വാര്‍ഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. തോമസ് മുല്ലയ്ക്കല്‍(പ്രസിഡന്റ്), രാജൂ തരകന്‍ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത യോഗത്തില്‍ പാസ്റ്റര്‍ ജോണ്‍സണ്‍ സഖറിയ, സാം മാത്യു, എസ് പി ജെയിംസ്, വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് എന്നിവര്‍ വിവിധ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതാണ്.
Sources:nerkazhcha
us news
ഐ.പി.സി ഹെബ്രോൺ ഹൂസ്റ്റൻ ഗോൾഡൻ ജൂബിലി നിറവിൽ
ഹൂസ്റ്റൻ: അമേരിക്കയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് ചര്ച്ചയായ ഐ.പി.സി ഹെബ്രോൺ ഹൂസ്റ്റന്റെ ഗോൾഡൻ ജൂബിലി സമാപന സമ്മേളന ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഒക്ടോബർ 11, 12 തീയതികളിൽ ഐ.പി.സി ഹെബ്രോൺ ഹ്യൂസ്റ്റൻ ഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ ജോനാഥൻ പൊക്ലൂഡ മുഖ്യപ്രഭാഷണം നടത്തും.
ഒരു വർഷമായി നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപ്തിയാണ് ഈ സമ്മേളനം. ഗോൾഡൻ ജൂബിലിയുടെ ചാരിറ്റി പ്രോജക്ട്, കേരളത്തിൽ ഉൾപ്പെടെ സമൂഹത്തിൽ കഷ്ടം അനുഭവിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമായി തീർന്നു. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സഭയുമായ ഐ.പി.സി ഹെബ്രോൺ ഹൂസ്റ്റൻ ക്രിസ്തീയ സമൂഹത്തിന് ചെയ്ത സംഭാവനകൾ നിർണായകമാണ്.
ഡോ. വിൽസൻ വർക്കി, കെ. എ തോമസ്, റ്റിജു തോമസ് എന്നിവർ ഗോൾഡൻ ജൂബിലി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അമേരിക്കൻ മലയാളി സമൂഹത്തിന് അഭിമാനകരമായ ഈ സമ്മേളനം ഒക്ടോബർ 11ന് വൈകിട്ട് 6.30ന് പൊതു സമ്മേളനത്തോടെ ആരംഭിക്കും. ഒക്ടോബർ 12ന് ശനിയാഴ്ച രാവിലെ 9.30 ന് സമാപന സമ്മേളനവും നടക്കും.
സാമൂഹിക രാഷ്ട്രീയ സഭ മേലധ്യക്ഷന്മാർ ഈ സമ്മേളനത്തിൽ സംബന്ധിക്കും.
ലോക പെന്തക്കോസ്ത് ചരിത്രത്തോടൊപ്പം നിറഞ്ഞുനിൽക്കുന്ന ഐ.പി.സി ഹെബ്രോൺ സഭയുടെ സുവർണ്ണ ജൂബിലി ക്രിസ്തീയ സമൂഹത്തിന് പുത്തൻ ഉണർവും ദിശാബോധവും നൽകുന്നതാണ്.
Sources:nerkazhcha
us news
അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസിനു സിഡ്നി വേദിയാകുന്നു
സിഡ്നി: ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് നാഷണൽ കോൺഫറൻസിന് HUNTS HOTEL LIVERPOOL – 2415 CAMDEN VALLEY WAY, CASULA NSW 2170 വേദിയാകുന്നു. ഒക്ടോബർ 11 നു വൈകിട്ട് 6 30ന് ചാപ്‌റ്റർ ഡയറക്ട്ടർ പാസ്റ്റർ ജെസ്വിൻ മാത്യൂസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ അനേക ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കും. ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യപ്രസംഗീകരായി ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർ റ്റി എം മാമ്മച്ചൻ (കേരള), പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗിസ് (യുഎഇ), എന്നിവർ ശുശ്രൂഷിക്കുന്നു.
ചർച്ച് ഓഫ് ഗോഡ് നാഷണൽ ക്യയറിന്റെ നേത്രത്തതിൽ ആത്മനിറവിൽ സംഗീത ശുശ്രുഷകൾ നടക്കും.
സമാപന ദിനമായ ഞായർ വൈകുന്നേരം 5 മണിക്കു Agape Church of God, 5 GREENDALE RD, BRINGELLY, NSW 2556 ൽ നടക്കുന്ന, സംയുക്ത ആരാധനയും കർതൃമേശയോടുകൂടി ഈ കോൺഫറൻസിന് തിരശ്ശീല വീഴും. ആസ്ട്രേലിയയിലുള്ള വ്യത്യസ്ത സഭകളിലെ ദൈവദാസന്മാരും സഭകളും കുടുംബങ്ങളും ഈ കോൺഫറൻസിൽ പങ്കെടുക്കുന്നു.
ഈ കോൺഫറൻസിന്റെ അനുഗ്രഹത്തിനായി കോൺഫറൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളും പ്രാർത്ഥനയും നടന്നു പോരുന്നു.
178 ഔദ്യോഗിക രാജ്യങ്ങളിലും മറ്റു ടെറിറ്റോറികളിലും പടർന്ന് പന്തലിച്ചു, നാല്പത്തിനായിരത്തോളം സഭകളും 9 മിലിയനിലധികം അംഗങ്ങളും ഉള്ള പ്രസ്‌ഥാനമായ ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ ആസ്ട്രേലിയൻ മണ്ണിലും ശക്തമാകുകയാണ്. ആസ്ട്രേലിയയിലുള്ള ഇന്ത്യൻ വംശജരുടെ ഇടയിലുള്ള പ്രവർത്തനങ്ങൾക്കു വേൾഡ് മിഷൻ റവ. ജെസ്വിൻ മാത്യൂസിനെ ഡയറക്ടറാക്കി നിയമിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ചാപ്റ്റർ കൗൺസിലിന്റെ നേതൃത്വത്തിൽ ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ദൈവസഭയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
http://theendtimeradio.com
-
Travel5 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National7 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie7 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie10 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
National7 months ago
300,000-Member Indian Church to Plant 40 More Megachurches
-
Sports9 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season
-
Hot News6 months ago
3 key evidences of Jesus’ return from the grave
-
Articles7 months ago
3 promises Jesus offered us on Palm Sunday