us news
മാസ്ക് ധരിക്കണമെന്നാവശ്യപ്പെട്ടാല് 1000 ഡോളര്‍ പിഴ ചുമത്തുമെന്ന് ടെക്സസ് ഗവര്‍ണര്‍

ഓസ്റ്റിന്‍: ബിസിനസ് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ മാസ്ക്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ വരെ പിഴ ചുമത്തുമെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട്. വ്യാഴാഴ്ച ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ഏജന്‍സികള്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നതും മാസ്ക് ധരിക്കാതെ വരുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതും പുതിയ ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട്.
പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ ഗവണ്മെന്റ് ഫണ്ട് സ്വീകരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും ഈ നിയമം ബാധകമാണെന്ന് ഉത്തരവില്‍ ചൂണ്ടികാട്ടി. കോവിഡ് 19 വ്യാപനം തടയുന്നതിന് ടെക്സസ് ജനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അറിയാമെന്നും, അവര്‍ അത് സ്വയം പ്രാവര്‍ത്തികമാക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ടെക്സസില്‍ കഴിഞ്ഞ മാസം കുറഞ്ഞു വന്നിരുന്ന രോഗവ്യാപനം ഈയാഴ്ചകളില്‍ ചെറുതായി വര്‍ധിച്ചു വരുന്നുവെന്നതാണ് വിവിധ കേന്ദ്രങ്ങള്‍ നല്കുന്ന സൂചന.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
us news
ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഹൂസ്റ്റണിൽ.

ഹൂസ്റ്റണ്‍: ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 2 മുതൽ 4 വരെ ഹൂസ്റ്റണിലെ ഹെബ്രോൻ സഭയിൽ നടക്കും. റവ. ഡോ. സാബു വർഗീസ് (ന്യൂയോർക്ക്) മലയാളം വിഭാഗത്തിലും റവ. സിബി തോമസ് (ജോർജിയ) ഇംഗ്ലീഷ് വിഭാഗത്തിലും എൽസി ജോസഫ് (ടെക്സസ്) വനിതാസമ്മേളനത്തിലും പ്രസംഗിക്കും. വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ ശനിയാഴ്ച രാവിലെ 9:30 മുതൽ മിഷൻ സെമിനാറും രണ്ടുമണിമുതൽ സഹോദരിമാർക്കുള്ള യോഗവും നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6:30നാണ്പൊതുയോഗം. ഞായറാഴ്ച രാവിലെ 9: 30ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും. ഐ.പി.സിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്വെസ്റ്റ്റീജിയന്. ഏതാണ്ട് 23 സഭകളുള്ള ഈ റീജിയന് ഡാളസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, സാന്‍അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐ.പി.സി സഭകളുടെ ഐക്യകൂട്ടായ്മയാണ്. കണ്‍വന്‍ഷനുകള്‍, സെമിനാറുകള്‍, ജീവകാരുണ്യ, പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു. കൺവൻഷൻ സുഗമമായ നടത്തിപ്പിന് റവ.ഷിബു തോമസ് (പ്രസിഡണ്ട് ), റവ.ജയിംസ് എബ്രഹാം(വൈസ് പ്രസിഡണ്ട്), റവ.കെ. വി. തോമസ് (സെക്രട്ടറി), ഫിന്നിസാം (ജോയിൻറ് സെക്രട്ടറി), ജോഷിൻ ഡാനിയേൽ (ട്രഷറർ), ഫിന്നി രാജു ഹൂസ്റ്റൺ (മീഡിയ കോ ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് (972) 900 8578 (പ്രസിഡണ്ട്); (832) 646 – 9078 (മീഡിയ കോഓർഡിനേറ്റർ) എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
http://theendtimeradio.com
us news
ന്യൂയോർക്കിലെ പരിപാടിക്കിടെ സാഹിത്യകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

സാഹിത്യകാരന് സല്മാന് റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിട്യൂഷനില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം. സല്മാന് റുഷ്ദിയെ സദസ്സിന് മുന്നില്‍ പരിചയപ്പെടുത്തുന്നതിനിടെ ആക്രമണമുണ്ടാവുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സല്മാന് റുഷ്ദി നിലത്ത് വീണു.
വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു. റുഷ്ദിക്ക് 10-15 തവണ കുത്തേറ്റെന്ന് ദൃക്സാക്ഷി പറഞ്ഞു. കുത്തേറ്റ സല്മാന് റുഷ്ദി വേദയിലേക്ക് വീണു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ പൊലീസ് പിടികൂടി. സാത്താനിക് വേഴ്സസ് എന്ന പുസ്തകത്തിന്റെ പേരില്‍ റുഷ്ദിക്ക് ഷിയ വിഭാഗത്തില്‍ നിന്ന് വധഭീഷണി നേരിട്ടിരുന്നു. മതനിന്ദ ആരോപിച്ച് സല്മാന് റുഷ്ദിയുടെ പുസ്തകം സാത്താനിക് വേഴ്സ് 1988 മുതല്‍ ഇറാനില്‍ നിരോധിച്ചിരിക്കുകയാണ്.
സമ്മര്‍ടൈം ലക്ചര്‍ സീരീസിന് പ്രശസ്തമാണ് ഷടാക്വ ഇന്സ്റ്റിട്യൂഷന്. ന്യൂയോര്‍ക്കില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. റുഷ്ദി നേരത്തേയും ഇവിടെ പ്രഭാഷണം നടത്തിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി.
Sources:azchavattomonline
us news
26മത് NACOG 2023 ഫാമിലി കോണ്‍ഫറന്‍സ് അറ്റ്ലാന്റയില്‍

ഡാളസ്: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ ദൈവസഭകളുടെ കൂട്ടായ്മയായ NACOG 2023 ന്റെ 26 മത് ഫാമിലി കോണ്‍ഫറന്‍സ് 2023 ജൂലൈ 13 വ്യാഴം മുതല്‍ 16 ഞായര്‍ വരെ അറ്റ്ലാന്റയില്‍ നടക്കും. മനുഷ്യപുത്രന്റെ മുമ്പില്‍ നില്പ്പാന് നിങ്ങള്‍ പ്രാപ്തരാകേണ്ടതിന്(ലൂക്കോസ് 21:36) എന്നതാണ് അടുത്ത കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം.കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനുള്ള എകിസിക്യൂട്ടീവ് കമ്മറ്റിയെ 2022 ജൂലൈ 22 ന് ഡാളസില്‍ വെച്ച് തെരഞ്ഞെടുത്തു.
പ്രസിഡന്റ് പാസ്റ്റര്‍ ഷിബു തോമസ്(അറ്റ്ലാന്റ) വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ഫിന്നി വര്‍ഗീസ്(കാനഡ) സെക്രട്ടറി പാസ്റ്റര്‍ എബി ജോയി(ന്യൂയോര്‍ക്ക്) ട്രഷറര്‍ ജോഷ്വാ ജോസഫ്(ഡാളസ്) യൂത്ത് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ സിബി തോമസ്(അറ്റ്ലാന്റ) എക്സിക്യൂട്ടീവ് കമ്മറ്റിക്കൊപ്പം അതാതു സ്റ്റേറ്റുകളില്‍ നിന്നുള്ള പ്രതിനിധികളും അടങ്ങുന്ന നാഷണല്‍ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.
ലേഡീസ് മിനിസ്ട്രീസ് ഭാരവാഹികള്‍: പ്രസിഡന്റ് സിസ്റ്റര്‍ ഷീലാ തോമസ്, വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ദീന സാലു, സെക്രട്ടറി സിസ്റ്റര്‍ മോളി ഐപ്പ്,ട്രഷറര്‍ സിസ്റ്റര്‍ ഫേബ ജോയി, നോര്‍ത്ത് ഈസ്റ്റ് പ്രതിനിധി സിസ്റ്റര്‍ അമ്മിണി മാത്യൂ,സൗത്ത് ഈസ്റ്റ് പ്രതിനിധി സിസ്റ്റര്‍ മോന ബൈജു. യുവജനങ്ങള്‍ക്കു കൂടുതല്‍ പരിഗണനയും പ്രാതിനിധ്യവും ഉള്ള സെഷനുകളായിരിക്കും ഈ പ്രാവിശ്യത്തെ കോണ്‍ഫറന്‍സിന്റെ പ്രത്യേകത.
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news12 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.