Connect with us

us news

ചൈനയിൽ വീണ്ടും കൊറോണ വ്യാപനം ശക്തമാകുന്നു; വാക്‌സിൻ എടുത്തവരിലും രോഗം പ്രതിരോധിക്കാൻ കൂട്ടപരിശോധന

Published

on

ബെയ്ജിംഗ്: ചൈനയിൽ കൊറോണ വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ചൈനയിലെ തിരക്കേറിയ നഗരങ്ങളിലൊന്നായ നാൻജിംഗിലാണ് വൈറസ് വ്യാപനം രൂക്ഷമാകുന്നത്. ജൂലൈ 20 വരെ നഗരത്തിൽ മാത്രം 200 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നാൻജിംഗിലെ വിമാനത്താവളം വഴി യാത്ര ചെയ്തവരിലാണ് രോഗവ്യാപനം കൂടുതലായുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ ആഗസ്റ്റ് 11 വരെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു. വേഗത്തിൽ രോഗവ്യാപനം കണ്ടെത്തുന്നതിനായി കൂട്ട പരിശോധനയും നടത്തിവരുന്നുണ്ട്.

കൊറോണയുടെ ഡെൽറ്റ വകഭേദമാണ് അതിവേഗം വ്യാപിക്കുന്നത് എന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കർശനമായി മാസ്‌കുകൾ ധരിക്കണമെന്നും, ആളുകളുമായി ഇടപഴകുമ്പോൾ സമൂഹിക അകലം പാലിക്കണമെന്നുമാണ് നിർദ്ദേശം.

ജൂലൈ 10 ന് റഷ്യയിൽ നിന്നുള്ള വിമാനത്തിൽ നാൻജിംഗിൽ എത്തിയവരിലാണ് വ്യാപകമായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്തിലെ ശുചീകരണ തൊഴിലാളികളാണ് രോഗവ്യാപനത്തിന് കാരണമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. വിമാനം ശുചീകരിക്കുന്നതിൽ തൊഴിലാളികൾക്ക് പറ്റിയ വീഴ്ചയാണ് വീണ്ടും രോഗവ്യാപനത്തിന് ഇടയാക്കിയത് എന്നാണ് റിപ്പോർട്ടുകൾ.

വാക്‌സിൻ സ്വീകരിച്ചവരിലും രോഗം സ്ഥിരീകരിക്കുന്നത് ആളുകളിൽ വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്. ചൈനീസ് വാക്‌സിൻ കൊറോണയുടെ ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കാൻ ഫലപ്രദമല്ലെന്ന് ആളുകൾ പറയുന്നു.
Sources:globalindiannews

us news

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6ന്

Published

on

ഫ്ലോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6 (ഈസ്റ്റേൺ സമയം) രാവിലെ 10ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. ശ്രീലേഖ മാവേലിക്കര മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് ബീന മത്തായി അധ്യക്ഷത വഹിക്കും.
ഭാരവാഹികളായ സാലി എബ്രഹാം, ബെറ്റ്സി വർഗീസ്, റെയ്ച്ചൽ രാജു എന്നിവർ നേതൃത്വം നൽകും.
Sources:gospelmirror

http://theendtimeradio.com

Continue Reading

us news

വെള്ളത്തില്‍ വീണ 6 പേര്‍ക്കുള്ള തിരച്ചില്‍ അവസാനിപ്പിച്ചു; ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതര്‍

Published

on

വാഷിങ്ടൺ: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ഇനിയും തിരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് ഇപ്പോഴും കണ്ടുകിട്ടാത്ത ആറുപേരും.

രണ്ട് തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഇനി പാലത്തില്‍ നിന്ന് അപകടസമയത്ത് താഴേക്ക് വീണിട്ടുള്ള വാഹനങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ഈ വാഹനങ്ങള്‍ക്ക് അകത്തും ആളുകളുണ്ടാകാം എന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ദുരന്തത്തിന്‍റെ വ്യാപ്തി ഇനിയും വര്‍ധിക്കാം.

അതേസമയം ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചു. എന്നാല്‍ ഇവരെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവില്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണം ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതസുരക്ഷാ വിഭാഗത്തിന്‍റെ 24 അംഗ സംഘമാണ് അന്വേഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.

ചൊവ്വാഴ്ചയാണ് ബാള്‍ട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്ന് കപ്പല്‍ വന്ന് ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നുവീണത്. എന്നാല്‍ അപകടത്തില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്, എത്ര പേരെ രക്ഷപ്പെടുത്താൻ സാധിച്ചു- തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പ് 2024 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Published

on

ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലുള്ള ഐ പി സി സഭകളുടെ ഐക്യ കൂട്ടായ്മയായ ഐ പി സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ ജനറല്‍ ബോഡി മാര്‍ച്ച് 10 ശനിയാഴ്ച ഐ പി സി ഹെബ്രോണ്‍ ഹൂസ്റ്റണ്‍ സഭാലയത്തിൽ കൂടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഡോ. വില്‍സണ്‍ വര്‍ക്കി അമേരിക്കയിലെ ഏറ്റവും വലിയ ഐ പി സി സഭയായ ഐ പി സി ഹെബ്രോണ്‍ ഹൂസ്റ്റണ്‍ സീനിയര്‍ പാസ്റ്ററാണ്. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സാം അലക്‌സ് ബഥേല്‍ ഐ പി സി സെന്ററിന്റെ അസോസിയേറ്റ് പാസ്റ്ററാണ്. സെക്രട്ടറി പാസ്റ്റര്‍ തോമസ് ജോസഫ് ക്രിസ്ത്യൻ അസംബ്ലിയുടെ സഹ ശുശ്രൂഷകനാണ്.

ട്രഷറര്‍ ജോണ്‍ മാത്യു പുനലൂര്‍ വിവിധ പ്രേക്ഷിത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. മിഷ്യന്‍ കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ സാമുവേല്‍ മീഡിയ പ്രവര്‍ത്തകനാണ്. മീഡിയ കോര്‍ഡിനേറ്റര്‍ ഫിന്നി രാജു ഹൂസ്റ്റൺ വിവിധ സാമൂഹ്യ സാംസ്‌കാരിക മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ്.

വര്‍ഷിപ്പ് കോര്‍ഡിനേറ്ററായി കെ സി ജേക്കബ്, യൂത്ത് കോര്‍ഡിനേറ്ററായി പാസ്റ്റര്‍ ജോഷിൻ ജോണും, ലേഡീസ് കോര്‍ഡിനേറ്ററായി ഡോ. മേരി ഡാനിയേയും പ്രവര്‍ത്തിക്കുന്നു. ഏകദിന സമ്മേളനങ്ങള്‍, സെമിനാറുകള്‍, വാര്‍ഷിക കണ്‍വന്‍ഷനുകള്‍, പ്രേക്ഷിത ജീവികാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ ഫെല്ലോഷിപ് ചെയ്തു വരുന്നു.
Sources:faithtrack

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news8 hours ago

Muslim Convert Threatened for Accepting Christ

Uganda – Dembe, a resident of Kasese, made a significant decision last December to leave Islam and embrace Christianity. This...

Articles8 hours ago

പരിശുദ്ധാത്മാവ് ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന നമ്മുടെ സഹായകനാണ്

പഴയ നിയമ കാലത്ത് യഹൂദരുടെ ഇടയിൽ, അവരുടെ ജീവിതത്തിലെ വളരെ ക്ലേശകരമായ സ്ഥിതി വിശേഷങ്ങളെ കോട്ട, മല എന്ന പ്രയോഗമുപയോഗിച്ചാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തിൽ പല പ്രതിസന്ധികളും...

us news11 hours ago

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6ന്

ഫ്ലോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6 (ഈസ്റ്റേൺ സമയം) രാവിലെ 10ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. ശ്രീലേഖ മാവേലിക്കര...

world news11 hours ago

ഇസ്ലാം മതസ്ഥരെ യേശുവിലേക്ക് നയിച്ചു: ഉഗാണ്ടയില്‍ ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി

കംപാല: ഇസ്ലാം മതസ്ഥരെ യേശുവിലേക്ക് നയിക്കുന്നുവെന്നു ആരോപിച്ച് കിഴക്കൻ ഉഗാണ്ടയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തി. കിസാ മസോളോ എന്ന 45 വയസ്സുകാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്....

world news1 day ago

എല്ലാ വിദേശ രാജ്യങ്ങളിലേക്കും സൗജന്യമായി ഫോൺ വിളിക്കാൻ സംവിധാനമൊരുക്കി ദുബായ് മെട്രോ

ദുബായ് : റമസാനിൽ യാത്രക്കാർക്ക് ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ വിദേശ രാജ്യങ്ങളിലേക്കും സൗജന്യമായി ഫോൺ വിളിക്കാൻ സംവിധാനമൊരുക്കി ദുബായ് മെട്രോ. ‘ഞങ്ങൾ നിങ്ങളെ അടുപ്പിക്കുന്നു’ എന്ന മെട്രോയുടെ...

world news1 day ago

ക്രിസ്തുവിന്റെ മുഖം ആലേഖനം ചെയ്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മോതിരം സ്വീഡിഷ് പുരാവസ്തുഗവേഷകർ കണ്ടെത്തി

സ്റ്റോക്ക്ഹോം: ക്രിസ്തുവിൻറെ മുഖം ആലേഖനം ചെയ്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മോതിരം തെക്ക് കിഴക്കൻ സ്വീഡനിൽ നിന്ന് കണ്ടെത്തി. പുരാവസ്തുഗവേഷകർ തീരദേശ നഗരമായ കൽമാറിൽ സർക്കാരിൻറെ നാഷ്ണൽ ഹിസ്റ്റോറിക്കൽ...

Trending