Disease
കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദം അതീവ അപകടകാരി; ഒമിക്രോൺ എന്ന് പേര് നൽകി ലോകാരോഗ്യസംഘടന

ജൊഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദത്തെ അപകടകാരികളായ വൈറസിന്റെ പട്ടികയിൽ ഉൾപ്പെടുത്തി ലോകാരോഗ്യസംഘടന. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസുകൾക്കെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. കൊറോണയുടെ ബി.1.1.529 വകഭേദമായ വൈറസിന് ഒമിക്രോൺ എന്ന ഗ്രീക്ക് നാമവും ലോകരോഗ്യസംഘടന നൽകിയിട്ടുണ്ട്.
നിലവിൽ ദക്ഷിണാഫ്രിക്കയുൾപ്പെടെ നാല് രാജ്യങ്ങളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണയുടെ ഡെൽറ്റാ വകഭേദത്തെക്കാൾ അപകടകാരിയായ വൈറസ് അതിവേഗം പടർന്നുപിടിക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. അതിതീവ്ര ഘടനാ മാറ്റം സംഭവിക്കുന്ന വൈറസ് ബാധിക്കുന്നവരിൽ മരിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പ്രാഥമിക വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പരിശോധനയിൽ വൈറസിന്റെ എസ് ജീൻ കണ്ടെത്തുകയും പ്രയാസമേറിയതാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാന, ഹോംങ് കോംഗ്, ഇസ്രായേൽ, ബെൽജിയം എന്നീ രാജ്യങ്ങളിലാണ് നിലവിൽ ഒമിക്രോൺ കണ്ടെത്തിയിരിക്കുന്നത്.
പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ യൂറോപ്പ്, അമേരിക്ക, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നും കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ എത്തിയവരോട് കൊറോണ പരിശോധന നടത്തണമെന്നും, നിരീക്ഷണത്തിൽ പോകണമെന്നും ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.
നവംബർ 24 നാണ് ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിലെ ബോട്ട്സ്വാനയിലാണ് വകഭേദo കണ്ടെത്തിയത്. നവംബർ ഒൻപതിന് ശേഖരിച്ച സാമ്പിളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. കൊറോണയുടെ പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ദക്ഷിണാഫ്രിക്ക ആരംഭിച്ചിട്ടുണ്ട്.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
Disease
മറവിരോഗത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ കണ്ടെത്തി ഗവേഷകർ

ലോകത്താകമാനം 5.5 കോടിയിലധികം ആളുകളെ മറവിരോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഓരോ വർഷം കഴിയുന്തോറും മറവിരോഗികളുടെ എണ്ണം കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹം, വിഷാദം, രക്താതിമർദ്ദം, അമിതമായ മദ്യപാനം, പുകവലി തുടങ്ങിയ ചില ഘടകങ്ങൾ മറവിരോഗം വർദ്ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ചില ശാരീരിക പ്രവർത്തനങ്ങളിലൂടെ മറവിരോഗം ഒരു പരിധിവരെ തടയാൻ കഴിയുമെന്ന് മുമ്പത്തെ ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഏത് ശാരീരിക പ്രവർത്തനങ്ങൾ ഡിമെൻഷ്യയെ തടയാൻ സഹായിക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഇപ്പോഴിതാ അതിനുള്ള ഉത്തരവും ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ന്യൂറോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
മാനസികമായും ശാരീരികമായും സജീവമായിരിക്കുന്നത് വഴി മറവിരോഗം ഒരു പരിധി വരെ തടയാൻ കഴിയുമെന്ന് പുതിയ പഠനം പറയുന്നു. വ്യായാമ ശീലം, വീട്ടുജോലികൾ, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം പങ്കിടൽ എന്നിവ ഡിമെൻഷ്യയുടെ അപകടസാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ കണ്ടെത്തി. യുകെയിൽ നിന്നുള്ള 501,376 പേരെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവർ 56 വയസ്സുളളവരായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ 10 വർഷത്തോളം സൂക്ഷ്മമായി നിരീക്ഷിച്ചാണ് വിലയിരുത്തലിൽ എത്തിയത്.
പഠനത്തിന്റെ തുടക്കത്തിൽ, ഓരോ വ്യക്തിക്കും അവരുടെ ശാരീരിക പ്രവർത്തനങ്ങളെ കുറിച്ചും ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കായി സമയം ചെലവഴിക്കുന്നതിനെ കുറിച്ചും വീട്ടുജോലികളെ കുറിച്ചും ഉളള ചോദ്യങ്ങൾ നൽകിയിരുന്നു. പഠനത്തിൽ പങ്കെടുക്കുന്നവരുടെ കുടുംബ ചരിത്രം പരിശോധിച്ച് മറവിരോഗത്തിന്റെ അപകടസാധ്യതയും നിരീക്ഷിച്ചു. തുടർചികിത്സാ കാലയളവിൽ 5,185 പേർക്ക് ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽ ഭൂരിഭാഗവും പ്രായമായവരും പുരുഷൻമാരും ഹൈപ്പർടെൻഷൻ, ഹൈപ്പർലിപിഡെമിയ എന്നിവയുടെ ചരിത്രമുള്ളവരാണെന്ന് കണ്ടെത്തി. മാത്രമല്ല, ഈ ആളുകളിൽ സാമൂഹിക ഇടപെടലുകൾ കുറവാണെന്നും ബോഡി മാസ് ഇൻഡക്സ് കൂടുതലായും കണ്ടെത്തി.
Sources:Metro Journal
Disease
ചൈനയിൽ പുതിയ വൈറസ് രോഗം പടരുന്നു

ബെയ്ജിംഗ്: മൃഗങ്ങളിൽ നിന്ന് പടരുന്ന ഹെനിപാ വൈറസ് രോഗബാധയുടെ പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി. ലംഗ്യ വൈറസ് (ലെയ് വി) ബാധിച്ച് 35-ഓളം പേരെ ഷാൻഡോംഗ്, ഹെനാൻ പ്രവിശ്യകളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജന്തുജന്യ വൈറസാണ് ലംഗ്യ വൈറസ്. അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ്. ഭക്ഷണം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെ വൈറസ് പടർന്ന് പിടിക്കാം.
വൈറസ് ബാധിച്ചവർക്ക് പനി, ചുമ, ക്ഷീണം, തലചുറ്റൽ എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും രോഗബാധയ്ക്ക് പ്രത്യേക ചികിത്സാരീതി ലഭ്യമല്ലാത്തതിനാൽ ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ നീരിക്ഷണത്തിൽ വച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. വൈറ്റ് ബ്ലഡ് സെൽസിൽ കുറവ് , കരൾ, കിഡ്നി എന്നിവ തകരാറിലാവുക, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുക എന്നതും കണ്ടുവരുന്നു. രോഗം ഗുരുതരമല്ലെന്നും മരണത്തിലേക്ക് നയിക്കില്ലെന്നും വൈറോളജി വിദഗ്ധർ അറിയിച്ചു.
പുതുതായി കണ്ടെത്തിയ വൈറസായതുകൊണ്ട് തന്നെ തായ്വാനിലെ ലബോറട്ടറികളിൽ ഇവ കണ്ടെത്താനുള്ള ഫലപ്രദമായ ടെസ്റ്റിംഗ് രീതികൾ പരീക്ഷിച്ചുവരികയാണ്.
Sources:globalindiannews
Disease
രാജ്യത്ത് ആദ്യം; സ്പൈനല് മസ്കുലര് അട്രോഫി ബാധിച്ച കുട്ടികള്ക്ക് മരുന്ന് നല്കി കേരളം

തിരുവനന്തപുരം : അപൂർവ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ചികിത്സ തേടുന്ന കുട്ടികൾക്ക് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്ത് കേരളം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ഇന്ത്യയിൽ ലഭ്യമായ ഒരേയൊരു മരുന്നാണ് റസ്ഡിപ്ലാം. ക്രൗഡ് ഫണ്ടിംഗ് വഴി മരുന്നുകൾ ക്രമീകരിക്കുകയും ചികിത്സയ്ക്കായി മറ്റ് സൗകര്യങ്ങൾ സർക്കാർ ഫണ്ട് ഉപയോഗിച്ച് ക്രമീകരിക്കുകയും ചെയ്തു. 14 കുട്ടികൾക്ക് ഒരു കുപ്പിക്ക് 6 ലക്ഷം രൂപ വിലവരുന്ന മരുന്നുകൾ നൽകി. 14 യൂണിറ്റ് മരുന്നുകളാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ 21 കുട്ടികൾക്ക് മരുന്ന് നൽകാനായിരുന്നു തീരുമാനം. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് മരുന്ന് നൽകിയിരുന്നു. കോഴിക്കോട്ടെ 12 കുട്ടികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് മരുന്ന് നൽകാൻ തീരുമാനിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മദർ ആൻഡ് ചൈൽഡ് കെയർ സെന്ററിൽ ഇന്നലെയും ഇന്നും പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ നടത്തി. ഇന്ത്യയിൽ ആദ്യമായാണ് സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗത്തിനുള്ള മരുന്ന് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സർക്കാർ തലത്തിൽ നൽകുന്നത്.
അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്ക് സർക്കാർ പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്.എ.ടി.എ ആശുപത്രിയിൽ എസ്.ടി.എ. ക്ലിനിക്ക് തുടങ്ങി. അതിനുശേഷം വിലകൂടിയ മരുന്നുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
Sources:Metro Journal
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine