Movie
നടി ശരണ്യ ശശി അന്തരിച്ചു

തിരുവനന്തപുരം:ബ്രെയിന്‍ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു. മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നില ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റി. ജൂണ്‍ 10ന് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു.
നിരവധി തവണ ട്യൂമറിനെ തോല്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവര്‍ക്കൊരു മാതൃകയാണ്. സിനിമ- സീരിയല്‍ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിന്‍ ട്യൂമര്‍ ആദ്യം തിരിച്ചറിയുന്നത്. നിരവധി തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവര്‍ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരികെവന്നിരുന്നത്.
തുടര്‍ച്ചയായ ചികിത്സ മൂലം സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവര്‍ക്ക് സിനിമ- സീരിയല്‍ മേഖലയില്‍ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപുകളും ചേര്‍ന്ന് വീടു നിര്‍മിച്ചു നല്‍കുകയും മറ്റുമുള്ള സാമ്ബത്തിക സഹായങ്ങളും ചെയ്തിരുന്നു.
ചാക്കോ രണ്ടാമന് എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് പ്രശസ്തയാകുന്നത്.
Movie
സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

പത്തനംതിട്ട: സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി (85 ) അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം.
ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’യിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട് ശ്രദ്ധേയനായ നടനാണ് ഗോപി.
കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Sources:globalindiannews
Movie
പ്രാര്‍ത്ഥനയിലൂടെയാണ് വളര്‍ന്നത്, കത്തോലിക്ക വിശ്വാസമാണ് എന്നെ നയിക്കുന്നത്: ഹോളിവുഡ് നടി നിക്കോളെ കിഡ്മാന്

കാലിഫോര്‍ണിയ: തന്റെ കത്തോലിക്ക വിശ്വാസം വീണ്ടും പരസ്യമാക്കിക്കൊണ്ട് ഓസ്കാര്‍ അവാര്‍ഡ് ജേതാവും, പ്രശസ്ത അമേരിക്കന്‍ – ഓസ്ട്രേലിയന്‍ നടിയും നിര്‍മ്മാതാവുമായ നിക്കോള്‍ കിഡ്മാന് നല്കിയ അഭിമുഖം ശ്രദ്ധ നേടുന്നു. പ്രശസ്ത അമേരിക്കന്‍ മാസികയായ വാനിറ്റി ഫെയറിന് നല്കിയ അഭിമുഖത്തിലാണ് കിഡ്മാന് തന്റെ വിശ്വാസത്തേക്കുറിച്ച് പറഞ്ഞത്. പ്രാര്‍ത്ഥനയിലൂടെയാണ് താന്‍ വളര്‍ന്നതെന്ന് പറഞ്ഞ കിഡ്മാന് കത്തോലിക്കാ വിശ്വാസമാണ് തന്നെ നയിക്കുന്നതെന്നും, താന്‍ പതിവായി ദേവാലയത്തില്‍ പോകുവാനും കുമ്പസാരിക്കുവാനും ശ്രമിക്കാറുണ്ടെന്നും, ദൈവ വിശ്വാസത്തിന്റെ പേരില്‍ പലപ്പോഴും തന്റെ സുഹൃത്തുക്കള്‍ തന്നെ കളിയാക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍-ഓസ്ട്രേലിയന്‍ സംഗീതജ്ഞനും, ഗായകനുമായ കെയിത്ത് ഉര്‍ബനേയാണ് കിഡ്മാന് വിവാഹം ചെയ്തിരിക്കുന്നത്. നിക്കോള്‍-കെയിത്ത് ദമ്പതികള്‍ക്ക് 4 മക്കളാണ് ഉള്ളത്. തങ്ങളുടെ കുട്ടികളേയും ക്രിസ്തു വിശ്വാസത്തിലാണ് വളര്‍ത്തുന്നത്, തന്റെ ഭര്‍ത്താവായ കെയിത്തിന് വിശ്വാസമുണ്ടെങ്കിലും അദ്ദേഹത്തിന്റെ അമ്മൂമ്മ അടിയുറച്ച കത്തോലിക്കാ വിശ്വാസിയാണ്. ഇത് കേവലവാദമാണെന്ന് ഞാന്‍ പറയില്ല. ഇതൊരു നിരന്തരമായ ചോദ്യം ചെയ്യലാണ്, ഞാന്‍ ഇച്ഛാശക്തിയുള്ളവളും പോരാടുന്നവളുമാണ്. ആരേയും വിധിക്കാതിരിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും സഹിഷ്ണുതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് തന്റെ പിതാവ് പറയാറുണ്ടെന്നും കിഡ്മാന് കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായല്ല കിഡ്മാന് തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നത്. 2018-ല്‍ പ്രമുഖ അമേരിക്കന്‍ വനിത മാഗസിന് നല്കിയ അഭിമുഖത്തിലും കിഡ്മാന് തന്റെ ദൈവ വിശ്വാസത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിന്നു. ‘ഞാന്‍ ദൈവത്തില്‍ പരിപൂര്‍ണ്ണമായും വിശ്വസിക്കുന്നു’. ഒരു കന്യാസ്ത്രീ ആവുക എന്ന ആശയത്തോട് താല്‍പര്യമുണ്ടായിരിന്നുവെന്നും ആ പാതയില്‍ പോയില്ലെങ്കിലും അതിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടെന്നും കിഡ്മാന് പറഞ്ഞു. 55 കാരിയായ കിഡ്മാന് ഇപ്പോഴും ഹോളിവുഡില്‍ സജീവമാണ്. ഒരു കാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങിച്ചിരുന്ന നടിയായ കിഡ്മാന് ഓസ്കാറിന് പുറമേ, ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡും, രണ്ട് പ്രൈം ടൈം എമ്മി അവാര്‍ഡുകളും, ആറ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ‘ഫാര്‍ ആന്‍ഡ് എവേ’, ‘ബാറ്റ്മാന് ഫോര്‍ എവര്‍’ തുടങ്ങിയ സിനിമകളാണ് കിഡ്മാന്റെ പ്രശസ്തമായ സിനിമകള്‍.
കടപ്പാട് :പ്രവാചക ശബ്ദം
Movie
ക്രിസ്ത്യൻ കൾച്ചറൽ ഫോറം പുരസ്കാരം വിക്ടർ എബ്രഹാമിന്

ഡാലസ്: മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ക്രിസ്ത്യൻ കൾച്ചറിൽ ഫോറം പുരസ്കാരം പ്രവാസി മലയാളി ചലച്ചിത്ര നിർമ്മാതാവായ വിക്ടർ എബ്രഹാമിനു. ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
“ദി ലിസ്റ്റ് ഓഫ് ദിസ്” എന്ന ഗ്രഹാം സ്റ്റെയിൻസ് സിനിമയിലൂടെ കാരുണ്യത്തെയും സഹനത്തിൻറെയും ക്ഷമയുടെയും സന്ദേശം പ്രേക്ഷകമനസ്സുകളിൽ എത്തിച്ചതിനാണ് പുരസ്കാരമെന്ന് ചെയർമാൻ ഡോ: സി വി വടവന, സെക്രട്ടറി അച്ചൻകുഞ്ഞ് ഇളംതൂർ എന്നിവർ അറിയിച്ചു
ആഗോള ക്രൈസ്തവ സഭയുടെ ഓർമ്മകളിൽ എന്നും കണ്ണീർ നനവ് നൽകുന്ന അനുഭവ കഥയാണ് വിക്ടർ എബ്രഹാമിന്റെ ചരിത്രനിർമ്മാണ മികവിലുള്ളത്. ഒറീസയിലെ ഭാരിപ്പെട ഗ്രാമത്തിൽ കുഷ്ഠരോഗികളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ തിമോത്തിയെയും ഫിലിപ്പിനെയും ജീപ്പിനുള്ളിൽ തീയിട്ട് കൊന്നതാണ് സംഭവം
ഈ സംഭവത്തിന്റെ കാണാപുറങ്ങൾ യാഥാർഥ്യങ്ങളായി അഭ്രപാളികളിൽ എത്തിക്കുന്നതാണ് വിക്ടർ എബ്രഹാമിൻറെ സ്റ്റെയിൻസ് ചലച്ചിത്രം. ഇംഗ്ലീഷിൽ ആദ്യം റിലീസായ ചിത്രം പിന്നീട് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി.
അഞ്ഞൂറിലധികം ടീമംഗങ്ങളുടെ അഞ്ചുവർഷത്തെ പരിശ്രമത്തിന് ഫലമായാണ് സ്റ്റെയിൻ ചലച്ചിത്രം സ്ക്രീനിൽ എത്തിക്കാൻ കഴിഞ്ഞത്. മുംബൈയിൽ ജനിച്ചു കഴിഞ്ഞ നാല്പതോളം വർഷങ്ങളായി അമേരിക്കയിലെ ഡാളസിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് വിറ്റർ എബ്രഹാം. ജൂലൈ 31 ന് ഡാലസിൽ നടക്കുന്ന ക്രിസ്ത്യൻ കൾച്ചറൽ ഫോറം സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Sources:globalindiannews
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings