Connect with us

Travel

കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അമേരിക്ക

Published

on

ആഫ്ഗാനിസ്ഥാൻ: ആഫ്ഗാനിസ്ഥാനിൽ നിന്ന് എംബസ്സി ജീവനക്കാരെ ഒഴിപ്പിക്കുന്നത് വേഗത്തിലാക്കാൻ കാബൂൾ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു. തലസഥാന നഗരം താലിബാൻ പിടിച്ചെടുത്തതോടെ ഒഴിപ്പിക്കൽ നടപടി അമേരിക്ക വേഗത്തിലാക്കി.

യു. എസ് പൗരൻമാർക്ക് പുറമെ പ്രത്യേക വിസയുള്ള അഫ്ഗാനികളെയും ഒഴിപ്പിച്ച് രാജ്യത്തെത്തിക്കുമെന്ന് അമേരിക്ക പറഞ്ഞു. താലിബാൻ കാബൂളിൽ പ്രവേശിച്ചെന്ന വാർത്ത പുറത്തുവന്നയുടനെ വിമാനത്താവളത്തിലെക്ക് നിരവധി പേർ എത്തി.

അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ യുഎന്‍ രക്ഷാസമിതി ഇന്ന് ചേരും. രാവിലെ 10 നാണ് യോഗം ആരംഭിക്കുക. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനിടെ യു എൻ രക്ഷാ സമിതി അടിയന്തര യോഗം വിളിക്കുകയായിരുന്നു.
Sources:globalindiannews

Travel

അബുദാബിയിൽ നിന്ന് കുറഞ്ഞ ചെലവിൽ നാട്ടിലെത്താം; ഒപ്പം എയർ ഇന്ത്യയുടെ പുതിയ സര്‍വ്വീസും

Published

on

അബുദാബി: കുറഞ്ഞ ചെലവിൽ കൂടുതൽ സർവീസുകൾ ഒരുക്കി അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം ഇന്ത്യൻ പ്രവാസികളെ ക്ഷണിക്കുന്നു. കേരളം അടക്കം ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കു താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കാണ് അബുദാബിയിൽ നിന്ന്.

കൂടുതൽ വിമാനങ്ങളുടെ സർവീസുകൾ ആരംഭിച്ചതോടെ ദുബായ് അടക്കമുള്ള എമിറേറ്റുകളിൽ നിന്ന് പ്രവാസികൾ അബുദാബിയിൽ എത്തി നാട്ടിലേക്കു യാത്ര ചെയ്യുന്നു. വിവിധ എമിറേറ്റുകളിൽ നിന്നു സായിദ് രാജ്യാന്തര വിമാനത്താവളത്തിലേക്കു നേരിട്ടു ബസ് സർവീസുമുണ്ട്.

വിമാനത്തിന്റെ സമയം അനുസരിച്ചു ബസുകൾ ബുക്ക് ചെയ്യാം. നവി മുംബൈ, ഇൻഡോർ, ലക്നൗ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ദിവസം പുതിയ സർവീസുകൾ ആരംഭിച്ചു. 7 മുതൽ ഗുവാഹത്തിയിലേക്കും സർവീസ് ആരംഭിക്കും.

ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലേക്കും അബുദാബിയിൽ നിന്നു നേരിട്ടു സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ ആവശ്യമായി വരുന്നത് ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം ശക്തമാകുന്നതിന്റെ തെളിവാണെന്ന് അബുദാബി എയർപോർട്ട് സിഇഒ അഹമ്മദ് ജുമാ അൽ ഷമിസി പറഞ്ഞു. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഏറ്റവും പ്രധാന രാജ്യാന്തര സർവീസാണ് യുഎഇയിലേക്കുള്ളതെന്നും എക്സ്പ്രസിന്റെ വളർച്ചയിൽ അബുദാബി നിർണായകമാണെന്നും ചെയർമാൻ നിപുൺ അഗർവാൾ പറഞ്ഞു.
Sources:cchintha.in

http://theendtimeradio.com

Air India Express has expanded its network at Zayed International Airport with direct services to Navi Mumbai, Indore and Lucknow, while flights to Guwahati are scheduled to begin on August 7, Abu Dhabi Airports said.

The additional services expand travel options between the UAE capital and major Indian cities amid growing demand from business and leisure passengers.

The Guwahati route will provide a direct connection between Abu Dhabi and India’s northeastern region.

“The addition of these new routes by Air India Express underlines our commitment to expanding Zayed International Airport’s destination network and serving the growing demand between the UAE and India,” Abu Dhabi Airports chief executive Ahmed Juma Al Shamisi said.

“By deepening our partnership with leading regional carriers, we continue to enhance choice for our passengers while supporting Abu Dhabi’s strategic tourism and economic objectives.”

Air India Express chairman Nipun Aggarwal said the UAE was one of the airline’s most important international markets, with Abu Dhabi playing a key role in its expansion.

“As we expand our network and induct more aircraft, we are strengthening connectivity, opening new opportunities for travellers, and offering our guests greater choice, convenient schedules, modern aircraft and the warmth of Indian hospitality,” Aggarwal said.

“Every step in our growth is focused on creating greater value for our guests while strengthening Air India Express’ position as India’s leading value airline.”

Air India Express, part of India’s Tata Group, operates more than 500 daily flights connecting 43 domestic and 16 international destinations across South, Southeast and West Asia.

Its fleet comprises more than 100 Boeing 737 and Airbus A320 aircraft.

Abu Dhabi Airports operates five commercial airports and handled more than 33 million passengers in 2025.
http://theendtimeradio.com

Continue Reading

Travel

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തത്കാൽ ടിക്കറ്റ് ഇനി പഴയപോലെയല്ല, യാത്രക്കാരെ രണ്ട് വിഭാഗങ്ങളായി തിരിച്ച് ടോക്കൺ സംവിധാനം

Published

on

ട്രെയിൻ യാത്രയ്ക്കായി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും റെയിൽവേ റിസർവേഷൻ കൗണ്ടറുകളെ ആശ്രയിക്കുന്നവരും നിരവധിയാണ്. പ്രത്യേകിച്ച് തത്കാൽ ടിക്കറ്റുകൾക്കായി കൗണ്ടറുകളിൽ എത്തുന്ന യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ പുതിയ ടോക്കൺ സംവിധാനം നടപ്പാക്കിയിരിക്കുകയാണ്. 2026 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സംവിധാനത്തിൽ യാത്രക്കാർക്ക് മുൻഗണന നിശ്ചയിക്കുന്നതിനായി രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ടോക്കൺ നൽകുന്നത്.

എ, ബി വിഭാഗങ്ങൾ; എന്താണ് വ്യത്യാസം?

പുതിയ സംവിധാനത്തിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനെത്തുന്നവരെ എ (A), ബി (B) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കൗണ്ടറിൽ ടിക്കറ്റ് നൽകുന്ന മുൻഗണന തീരുമാനിക്കുന്നത്.

എ വിഭാഗം:
സ്വന്തം യാത്രയ്ക്കോ സ്വന്തം കുടുംബാംഗങ്ങളുടെ യാത്രയ്ക്കോ ടിക്കറ്റ് ബുക്ക് ചെയ്യാനെത്തുന്നവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുക. ഇവർക്കാണ് ആദ്യ മുൻഗണന. ഇതിനായി യാത്രക്കാരന്റെയും ടിക്കറ്റ് എടുക്കുന്ന കുടുംബാംഗത്തിന്റെയും സാധുവായ ഫോട്ടോ തിരിച്ചറിയൽ രേഖ ഹാജരാക്കണം. ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ രേഖകൾ ഇതിനായി ഉപയോഗിക്കാം.

ബി വിഭാഗം:
സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽക്കാർ തുടങ്ങിയ കുടുംബാംഗങ്ങളല്ലാത്ത മറ്റൊരാൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യാനെത്തുന്നവർ ബി വിഭാഗത്തിൽ ഉൾപ്പെടും. എ വിഭാഗത്തിലെ യാത്രക്കാരുടെ ബുക്കിംഗ് പൂർത്തിയായ ശേഷമായിരിക്കും ഇവർക്ക് അവസരം ലഭിക്കുക. ഇവർക്കും സാധുവായ തിരിച്ചറിയൽ രേഖ നിർബന്ധമാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ—
തത്കാൽ ടിക്കറ്റ് ലഭിക്കാൻ സാധുവായ ഫോട്ടോ ഐഡി നിർബന്ധമാണ്.
ടോക്കൺ ലഭിക്കാൻ കൗണ്ടറിൽ നിശ്ചിത സമയത്തിന് മുമ്പ് എത്തണം.
ഒരാളുടെ പേരിൽ നൽകിയ ടോക്കൺ മറ്റൊരാൾക്ക് കൈമാറാനോ ഉപയോഗിക്കാനോ കഴിയില്ല.

സീറ്റുകൾ ബാക്കിയുണ്ടെങ്കിൽ എന്ത് ചെയ്യും?

എ, ബി വിഭാഗങ്ങളിലെ ടോക്കൺ ഉടമകൾക്ക് അവസരം നൽകിയ ശേഷവും തത്കാൽ ക്വാട്ടയിൽ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ടോക്കൺ സംവിധാനം അവസാനിപ്പിക്കും. തുടർന്ന് ക്യൂവിൽ നിൽക്കുന്ന മറ്റ് യാത്രക്കാർക്കും ശേഷിക്കുന്ന സീറ്റുകൾ അനുവദിക്കും.

തത്കാൽ ടിക്കറ്റ് വിതരണത്തിൽ കൂടുതൽ സുതാര്യതയും ദുരുപയോഗം തടയുന്നതുമാണ് പുതിയ ടോക്കൺ സംവിധാനത്തിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.
Sources:mediamangalam

http://theendtimeradio.com

Passengers booking Tatkal train tickets at railway reservation counters will no longer need to wait in lengthy queues as West Central Railway (WCR) is set to introduce a token-based system from August 1. The move aims to streamline the booking process, manage crowds better and improve transparency at counters.

How the new Tatkal token system will work
Under the new arrangement, passengers will first collect a token within a specified time window instead of standing in queues ahead of Tatkal booking hours. After receiving the token, they can return to the reservation counter during their allotted slot to complete the ticket booking process.

Railway officials said the system is expected to make counter-based Tatkal bookings more organised and reduce congestion at reservation centres.

Passengers will need to carry a valid government-issued photo identity card and keep details of all travellers ready while booking Tatkal tickets. Accepted identity documents include Aadhaar Card, Voter ID, Passport, Driving Licence, PAN Card and other government-approved photo IDs.

Tatkal token timings for AC, non-AC bookings
The token distribution schedule will follow the existing Tatkal booking timings.

or AC Tatkal bookings, tokens will be issued from 8:30 am to 9:00 am, while non-AC Tatkal tokens will be distributed between 9:00 am and 9:30 am.

Passengers receiving tokens will be able to complete their bookings during their assigned time slots without having to wait in multiple queues.

Initial token limit at reservation counters
In the first phase, each reservation counter will issue 10 tokens for AC Tatkal bookings and 15 tokens for non-AC Tatkal bookings.

The railway zone said the number of tokens may be increased depending on the response and requirements. Category B tokens will be issued for other general passengers or commercial requests and will be processed after Category A tokens.

If seats remain available after all token holders have completed their bookings, counters will allow walk-in passengers on a first-come, first-served basis.

The tokens will be non-transferable and will remain linked to the passenger who collected them.
http://theendtimeradio.com

Continue Reading

Travel

ട്രെയിൻ ടിക്കറ്റിൽ WL, RAC, GNWL, RLWL, PQWL എന്ന് കാണുന്നുണ്ടോ? അർഥം അറിയാതെ യാത്ര ചെയ്യരുത്! യാത്രക്കാർ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

Published

on

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്താൽ ആദ്യം എല്ലാവരുടെയും ശ്രദ്ധ പോകുന്നത് ടിക്കറ്റ് കൺഫം ആയോ എന്ന കാര്യത്തിലേക്കാണ്. എന്നാൽ ടിക്കറ്റിൽ കാണുന്ന GNWL, RLWL, PQWL, RAC, WL തുടങ്ങിയ സ്റ്റാറ്റസുകൾ പലർക്കും ഇപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നവയാണ്. യഥാർഥത്തിൽ, ടിക്കറ്റ് സ്ഥിരീകരിക്കപ്പെടാനുള്ള സാധ്യത, യാത്ര ചെയ്യാനാകുമോ, ബെർത്ത് ലഭിക്കുമോ തുടങ്ങിയ നിർണായക വിവരങ്ങളാണ് ഈ കോഡുകൾ സൂചിപ്പിക്കുന്നത്. ഓരോ സ്റ്റാറ്റസിനും വ്യത്യസ്തമായ അർഥവും റെയിൽവേയുടെ പ്രത്യേക നിയമങ്ങളുമുണ്ട്. ഇവയെക്കുറിച്ച് വ്യക്തമായി അറിഞ്ഞാൽ അവസാന നിമിഷത്തിലെ ആശങ്കകളും അനിശ്ചിതത്വങ്ങളും ഒഴിവാക്കി കൂടുതൽ ആത്മവിശ്വാസത്തോടെ യാത്ര ആസൂത്രണം ചെയ്യാൻ സാധിക്കും.

GNWL (General Waiting List): സ്ഥിരീകരണ സാധ്യത ഏറ്റവും കൂടുതൽ

ട്രെയിൻ പുറപ്പെടുന്ന പ്രധാന സ്റ്റേഷനിൽ നിന്നോ അതിനോട് ചേർന്ന പ്രധാന സ്റ്റേഷനിൽ നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കുന്നതാണ് GNWL. ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും സാധാരണമായ വെയിറ്റിങ് ലിസ്റ്റ് വിഭാഗമാണിത്. യാത്ര റദ്ദാക്കലുകൾ കൂടുതലായി നടക്കുന്നതിനാൽ GNWL ടിക്കറ്റുകൾക്ക് മറ്റ് വെയിറ്റിങ് ലിസ്റ്റുകളെ അപേക്ഷിച്ച് സ്ഥിരീകരിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.South Asians & Diaspora

RLWL (Remote Location Waiting List): ഇടത്താവള യാത്രക്കാർക്ക്

ട്രെയിനിന്റെ ആരംഭ-അവസാന സ്റ്റേഷനുകൾക്കിടയിലെ പ്രധാന ഇടത്താവളങ്ങളിൽ നിന്ന് യാത്ര ആരംഭിക്കുന്നവർക്കാണ് RLWL ലഭിക്കുക. ഈ ക്വാട്ടയിൽ റദ്ദാക്കൽ കുറവായതിനാൽ GNWL-നെ അപേക്ഷിച്ച് സ്ഥിരീകരണ സാധ്യത കുറവായിരിക്കും. അതേ റിമോട്ട് ലൊക്കേഷൻ ക്വാട്ടയിലെ യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുമ്പോഴാണ് പ്രധാനമായും RLWL മുന്നോട്ട് നീങ്ങുന്നത്.

PQWL (Pooled Quota Waiting List): ഇടത്താവളങ്ങൾക്കിടയിലെ യാത്ര

ട്രെയിനിന്റെ തുടക്കമോ അവസാനമോ അല്ലാത്ത രണ്ട് ഇടത്താവള സ്റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്യുന്നവർക്ക് ലഭിക്കുന്നതാണ് PQWL. ഇത്തരം റൂട്ടുകൾക്കായി പ്രത്യേക പൂൾഡ് ക്വാട്ടയാണ് റെയിൽവേ മാറ്റിവയ്ക്കുന്നത്. അതിനാൽ ഈ ക്വാട്ടയിൽ ഉണ്ടാകുന്ന റദ്ദാക്കലുകളെ ആശ്രയിച്ചാണ് ടിക്കറ്റ് സ്ഥിരീകരിക്കുക. സാധാരണയായി PQWL-ന്റെ സ്ഥിരീകരണ സാധ്യത GNWL-നേക്കാൾ കുറവായിരിക്കും.

RLWL ആണോ PQWL ആണോ മികച്ചത്?

പൊതുവെ RLWL ടിക്കറ്റുകൾക്ക് PQWL-നേക്കാൾ സ്ഥിരീകരണ സാധ്യത കൂടുതലാണ്. എന്നാൽ രണ്ടും GNWL-നേക്കാൾ പിന്നിലാണ്. സാധാരണ സാഹചര്യത്തിൽ സ്ഥിരീകരണ സാധ്യതയുടെ ക്രമം:

GNWL > RLWL > PQWL

എന്നിരുന്നാലും യാത്രയുടെ റൂട്ട്, സീസൺ, ട്രെയിനിലെ തിരക്ക്, റദ്ദാക്കലുകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങളും അന്തിമ സ്ഥിരീകരണത്തെ സ്വാധീനിക്കും.

RAC ടിക്കറ്റ് എന്താണ്?

RAC (Reservation Against Cancellation) വെയിറ്റിങ് ലിസ്റ്റിൽ നിന്ന് വ്യത്യസ്തമാണ്. ടിക്കറ്റിൽ RAC സ്റ്റാറ്റസ് ആണെങ്കിൽ യാത്ര ചെയ്യാൻ അനുവാദമുണ്ടാകും. എന്നാൽ തുടക്കത്തിൽ മുഴുവൻ ബെർത്ത് ലഭിക്കില്ല. സാധാരണയായി മറ്റൊരു RAC യാത്രക്കാരനൊപ്പം പങ്കിടുന്ന സൈഡ് ലോവർ സീറ്റ് ലഭിക്കും. ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ടിക്കറ്റ് റദ്ദാക്കലുകൾ ഉണ്ടായാൽ RAC ടിക്കറ്റ് പിന്നീട് കൺഫം ബെർത്തായി മാറാനും സാധ്യതയുണ്ട്.
Sources:mediamangalam

http://theendtimeradio.com

If you have ever booked an Indian Railways ticket at the last minute, you have probably come across abbreviations like WL, RAC, GNWL, RLWL, or PQWL. While these codes may seem confusing, they actually reveal the status of your ticket and your chances of getting a confirmed berth.

Understanding these ticket statuses can help you make better travel decisions and know what to expect before your journey. Here’s a simple guide to what each one means.

What Is GNWL (General Waiting List)?

GNWL (General Waiting List) is the most common type of waiting list issued when tickets are booked from the train’s originating station or a major station near the start of the route.

Among all waiting list categories, GNWL generally has the highest chances of getting confirmed, as cancellations are more likely to occur on these routes.

What Is RLWL (Remote Location Waiting List)?

RLWL (Remote Location Waiting List) is issued when you’re boarding or getting off at one of the major stations located between the train’s starting and ending points.

Since this quota is reserved for passengers travelling to or from these remote stations, RLWL tickets usually have lower confirmation chances than GNWL. Confirmation depends largely on cancellations made by passengers travelling on the same remote station quota.

What Is PQWL (Pooled Quota Waiting List)?

PQWL (Pooled Quota Waiting List) applies to passengers travelling between two intermediate stations rather than from the train’s origin to its final destination.

Indian Railways reserves a separate pooled quota for these shorter routes. As a result, confirmation depends on cancellations within that specific quota, and PQWL tickets often have relatively lower confirmation chances than GNWL.

Which Gets Confirmed Faster: RLWL Or PQWL?

When comparing the two, RLWL generally has better confirmation chances than PQWL, although both usually rank below GNWL in terms of priority.

In simple terms, the likelihood of confirmation is often: GNWL > RLWL > PQWL

However, actual confirmation depends on factors such as the route, travel season, train occupancy and the number of cancellations.

What Is An RAC Ticket?

RAC (Reservation Against Cancellation) is different from a waiting list ticket.

If your ticket status is RAC, you are allowed to travel. However, you will not initially receive a full berth. Instead, you are allotted a shared seat—typically a side lower berth—that is shared with another RAC passenger. If enough cancellations occur before the train departs, your RAC ticket may be upgraded to a confirmed berth.

Why Understanding Ticket Status Matters

Knowing the meaning of ticket statuses can help you better assess your chances of getting a confirmed seat before your trip.

GNWL: Highest confirmation probability.
RLWL: Moderate confirmation chances, generally better than PQWL.
PQWL: Lower confirmation chances due to the pooled quota system.
RAC: Travel is permitted, with the possibility of a full berth if cancellations occur.
Understanding these abbreviations can save you from last-minute confusion and help you plan your journey with greater confidence.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news14 hours ago

‘The Eyes, Blood Red!’ Kathie Lee Gifford’s Chilling Encounters with the Supernatural and Demons

Iconic American TV host, singer, songwriter, and author Kathie Lee Gifford is known for her bold faith in Christ. While...

National15 hours ago

മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ അഞ്ചാമത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ...

National16 hours ago

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: നിയന്ത്രണം നയപരമായ വിഷയമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഡൽഹി ഹൈക്കോടതി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച...

us news16 hours ago

ഡാളസ് സിറ്റി-വൈഡ് വാര്‍ഷിക സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതല്‍ 23 ഞായര്‍ വരെ മെസ്‌കീറ്റിലുള്ള ഷാരോണ്‍ ഇവന്റ് സെന്ററില്‍ വെച്ച്...

us news16 hours ago

സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണം ഓഗസ്റ്റ് 29ന്

ഡാളസ്: ഏഴ് കുടുംബങ്ങളുടെ ചെറിയൊരു കൂട്ടായ്മയായി ആരംഭിച്ച് ഇന്ന് വിവിധ ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബഹുതലമുറ സഭയായി വളര്‍ന്ന സീയോന്‍ ചര്‍ച്ച് (Zion Church) പുതിയൊരു...

us news2 days ago

Thirty Years, One Language, and a Bible Delivered by Air

WALAGU, Papua New Guinea – In the remote mountains of Papua New Guinea, some villages are so isolated that the...

Trending

Copyright © 2019 The End Time News