Connect with us

us news

Christian Youtuber in Indonesia Arrested for Blasphemy

Published

on

Indonesia – Indonesian police have arrested a Christian Youtuber after a recent video he uploaded on Youtube went viral and offended Muslims around the country.

Muhammad Kace, a former Muslim, was taken away by the police from his hideout in Bali on Wednesday, after a series of complaints were filed by Muslims accusing him of blasphemy. His latest sermon video allegedly insulted Prophet Muhammad by claiming the prophet was “surrounded by devils and liars.”

He is charged with violations of articles on blasphemy and disinformation under the Criminal Code (KUHP) and the Information and Electronic Transactions Act (UU ITE). He can serve up to six years in prison.

According to National Police, he uploaded about 400 controversial videos across various social media platforms, 20 of which have been taken down.

Muhammad Kace is currently transported by police from Bali to the Criminal Investigation Unit headquarters in Jakarta for further questioning.

Kace’s case again highlights Indonesia’s abusive Blasphemy Law and how it can easily be employed to prosecute people of other faith criticizing Islam, whereas Muslims mocking Christians or Buddhists are always spared.

Philip Situmorang, spokesman of the Communion of Churches in Indonesia, said he hoped there would not be a backlash against Christians.
Sources:persecution

us news

40 വര്‍ഷക്കാലം കടുത്ത ഇസ്ലാം മത വിശ്വാസിയായി ജീവിച്ച നിക്കി കിംഗ്സ്ലി ഇന്ന് ക്രിസ്തുവിന്റെ ധീര പ്രേഷിത

Published

on

ടെക്സാസ്: ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്‍ നാല്‍പ്പത് വര്‍ഷക്കാലം കടുത്ത ഇസ്ലാം മതവിശ്വാസിയായി ജീവിച്ച ശേഷം യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിക്കി കിംഗ്സ്ലി എന്ന യുവതി പങ്കുവെച്ച ജീവിത സാക്ഷ്യം ശ്രദ്ധേയമാകുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 11-ന് ഹെണ്‍ഡോണിലെ സെന്റ്‌ ജോസഫ് ദേവാലയത്തില്‍ നടന്ന രൂപതാതല വാര്‍ഷിക വനിത കോണ്‍ഫറന്‍സില്‍വെച്ചാണ് തന്റെ അത്ഭുതകരമായ ആത്മീയ ജീവിതയാത്രയുടെ സംഭവകഥ നിക്കി പങ്കുവെച്ചത്. ഇസ്ലാം മതവിശ്വാസിയായിരുന്ന കാലത്ത് അല്ലാഹുവുമായി ഒരു അഗാധമായ ബന്ധം സ്ഥാപിക്കുവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, തന്റെ പ്രാര്‍ത്ഥന അദൃശ്യമായ ഒരു മതിലില്‍ മുട്ടി നില്‍ക്കുന്നതിന് തുല്യമായിരിന്നുവെന്നും, അവസാനം യേശുവിലൂടെയാണ് താന്‍ സത്യദൈവത്തെ അറിഞ്ഞതെന്നും കിംഗ്സ്ലി പറയുന്നു.

അല്ലാഹുവിനോട് സ്വയം വെളിപ്പെടുത്തിത്തരുവാന്‍ അപേക്ഷിച്ചുകൊണ്ട് മണിക്കൂറുകളോളമാണ് നിക്കി നിസ്കാരപായയില്‍ ചിലവഴിച്ചത്. “ഇതിലും വലിയ ശക്തി എന്തോ ഉണ്ടെന്ന് അറിയാമായിരുന്നു, എന്നാല്‍ അത് കണ്ടെത്തുന്നതെങ്ങനെയെന്ന്‍ അറിയില്ലായിരുന്നു. “ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയേയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും” (യോഹന്നാന്‍ 10:16) എന്ന ബൈബിള്‍ വാക്യം ആ ശക്തിയെ കണ്ടെത്തുവാന്‍ നിക്കിയെ സഹായിക്കുകയായിരിന്നു.

ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നിക്കിയുടെ വിവാഹ ജീവിതം സുഖകരമല്ലായിരുന്നു. ഇതേത്തുടര്‍ന്ന്‍ വിഷാദത്തിലായ അവള്‍ തന്റെ രണ്ടുമക്കളുമായി അമേരിക്കയിലേക്ക് ചേക്കേറുകയും, അവിടെ തന്റെ ബന്ധുക്കള്‍ക്കൊപ്പം പുതിയൊരു ജീവിതത്തിന് തുടക്കമിടുകയും ചെയ്തു. ”ഖുറാന്‍ വായനയിലൂടെ മുസ്ലീങ്ങള്‍ ‘മറിയം’ എന്ന് വിളിക്കുന്ന കന്യകാമറിയത്തോട് ഒരു പ്രത്യേക ഭക്തി തന്നെ തനിക്ക് ഉണ്ടായിരുന്നു. ഖുറാനില്‍ ഒരു അദ്ധ്യായം മുഴുവന്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഏക വനിത പരിശുദ്ധ കന്യകാമറിയമായിരിന്നു. മുസ്ലീങ്ങള്‍ക്കിടയിലും ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിത്വം തന്നെയാണ് യേശു. എന്നാല്‍ മുസ്ലീങ്ങള്‍ യേശുവിനെ ദൈവപുത്രനായിട്ടല്ല, വെറുമൊരു പ്രവാചകന്‍ മാത്രമായിട്ടാണ് കാണുന്നത്”.

ഒരു കത്തോലിക്ക വിശ്വാസിയായ സഹപ്രവര്‍ത്തക വഴിയാണ് ആദ്യമായി ഞാന്‍ ഒരു ദേവാലയത്തില്‍ പോകുന്നത്. ദേവാലയത്തില്‍വെച്ച് എനിക്ക് ദൈവീക സാന്നിധ്യം അനുഭവിക്കുവാന്‍ കഴിഞ്ഞു. ദിവസവും രാവിലെ ദേവാലയത്തില്‍ പോകുവാന്‍ തുടങ്ങി. എന്നാല്‍ കുരിശുരൂപത്തിന്റെ മുന്നില്‍ നിന്ന് ‘നീ ദൈവപുത്രനല്ല’ എന്ന് ഞാന്‍ യേശുവിനോട് പറയും. ഇത് മാസങ്ങളോളം തുടർന്നു. എന്നാല്‍ ഒരു ദിവസം തന്നെപോലും അമ്പരിപ്പിച്ച് യേശു എനിക്ക് മറുപടി തന്നു. ”എനിക്ക് ആരാകാന്‍ കഴിയും, ആരാകാന്‍ കഴിയില്ല എന്ന് പറയുവാന്‍ നീ ആര്?” എന്ന് എന്നോടു നേരിട്ടു ചോദിക്കുന്ന അനുഭവമുണ്ടായി, നിനക്ക് സത്യം അറിയണമെന്നുണ്ടെങ്കില്‍ ഒരു കുഞ്ഞിനെപോലെ തിരിച്ചുവരുവാന്‍ ഈശോ ആവശ്യപ്പെടുകയായിരിന്നു.

എനിക്ക് സത്യ ദൈവത്തേക്കുറിച്ചു അറിയണമായിരുന്നു. അതിനാല്‍ ഞാന്‍ ഇതുവരെ പഠിച്ചതു ഉള്‍പ്പെടെയുള്ള എല്ലാം ഇറക്കിവെച്ച് മനസ്സ് ശൂന്യമാക്കി ഒരു കുഞ്ഞിനെപോലെ യേശുവിന്റെ മുന്‍പില്‍ ഇരുന്നു. അപ്പോള്‍ കുരിശുരൂപത്തില്‍ നിന്നും ഒരു പ്രകാശം തന്റെ മേല്‍ പതിക്കുന്ന അനുഭവമുണ്ടായി. ഇത് ആകെ പിടിച്ചുലച്ചു. ഞാന്‍ മുട്ടുകുത്തി വീണു. സത്യം ബോധ്യപ്പെട്ട ഞാന്‍, ”നീ ദൈവപുത്രനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. തന്റെ മുന്നിലുള്ള മതില്‍ താഴ്ന്ന് ഇല്ലാതായി. അപ്പോള്‍ മറുവശത്ത് ദൈവത്തിന്റെ സ്നേഹം ഞാന്‍ കണ്ടു. യേശുവിനെ കൂടാതെ ആ മതില്‍ മറികടക്കുവാന്‍ കഴിയില്ലായെന്ന് എനിക്ക് ബോധ്യപ്പെട്ടു.

ഇസ്ലാമിന്റെ തെറ്റുകളെ ചൂണ്ടിക്കാട്ടുവാനല്ല ഇന്നു ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. മറിച്ച് ക്രിസ്തുവിന്റേയും, പിതാവായ ദൈവത്തിന്റേയും സ്നേഹത്തേക്കുറിച്ചും, ക്രിസ്തു എങ്ങനെയാണ് നമ്മുടെ ജീവിതങ്ങളെ മാറ്റുന്നതെന്നതിനെ കുറിച്ചും പറയുവാനാണ് എന്റെ വിളി. “ക്രിസ്ത്യാനി എന്നതുകൊണ്ട് ക്രിസ്തുവില്‍ വിശ്വസിക്കുക എന്ന്‍ മാത്രമല്ല ഉദ്ദേശിക്കുന്നത്, അഗാധമായ ബന്ധത്തിലൂടെ നമ്മുടെ ജീവിതത്തിലുടനീളം നമ്മുടെ സന്തതസഹചാരിയായി അവനെ അംഗീകരിക്കുകയും വേണം” എന്ന് ചൂണ്ടിക്കാട്ടിയ നിക്കി, ക്രിസ്തുവുമായി ആ ബന്ധം ഉണ്ടാകുമ്പോള്‍ നമ്മുടെ ജീവിതം മാറിമറിയും എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അനുഭവ സാക്ഷ്യം അവസാനിപ്പിച്ചത്. താന്‍ സത്യദൈവത്തെ കണ്ടുമുട്ടിയ അനുഭവസാക്ഷ്യം വിവരിക്കുന്ന ”സത്യത്തിന് വേണ്ടിയുള്ള ദാഹം: മുഹമ്മദില്‍ നിന്നും ക്രിസ്തുവിലേക്ക്” എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് നിക്കി.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

us news

ക്രിസ്തുവിന്റെ വിളിയില്‍ മാര്‍ഗ്ഗദീപമായത് മിഷ്ണറീസ് ഓഫ് ചാരിറ്റി: ഇസ്ലാം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ഷെരീൻ യൂസഫ്

Published

on

ഹൂസ്റ്റണ്‍: ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അമേരിക്കയിലെ ഹൂസ്റ്റണിലെ പ്രമുഖ ബ്രീത്തിങ് കോച്ച് ഷെരീൻ യൂസഫ് എന്ന യുവതിയുടെ ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ട ഈ യുവതി ഇന്ന് ക്രിസ്തുവിന്റെ ധീര പ്രേഷിതയാണ്. ഇക്കഴിഞ്ഞ വിശുദ്ധവാരത്തില്‍ ഏപ്രില്‍ 3നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷെരീൻ യൂസഫ് മാധ്യമ ശ്രദ്ധ നേടുന്നത്. രണ്ട് വർഷം മുമ്പ്, ഇതേ ദിവസം ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തു വിശ്വാസം സ്വീകരിക്കുകയായിരിന്നുവെന്നും വിശുദ്ധവാരത്തില്‍ ഏറെ സന്തോഷവതിയാണെന്നുമുള്ള വാക്കുകളോടെയായിരിന്നു ഷെരീന്‍റെ പോസ്റ്റ്. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ദിവസം ശാലോം വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ക്രിസ്തു വിശ്വാസത്തിലേക്കുള്ള തന്റെ ജൈത്രയാത്ര ഷെരീൻ വിവരിച്ചത്.

ഒമാനിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച താന്‍ ഇസ്ലാം മതം പഠിപ്പിക്കുന്ന കാര്യങ്ങള്‍ ശക്തമായി പിന്തുടരുന്ന ഒരാളായിരിന്നു. മുത്തശ്ശി തങ്ങളോടൊപ്പം താമസിച്ചിരുന്നതിനാൽ കുട്ടിക്കാലത്ത് തികച്ചും മതവിശ്വാസിയായിരുന്നു. ഇസ്ലാമിലെ ആചാരങ്ങളെ കുറിച്ച് പൂര്‍ണ്ണ അറിവില്ലായിരിന്നുവെങ്കിലും റമദാനിലെ ഉപവാസവും അഞ്ച് നേരം നിസ്ക്കാരവും മുടങ്ങാതെ പിന്തുടര്‍ന്നിരിന്നുവെന്ന് ഷെരീൻ വെളിപ്പെടുത്തി. പിന്നീടുള്ള ജീവിതത്തിൽ, ഏകദേശം 19 വയസ്സുള്ളപ്പോൾ, ചൈനയിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിച്ചു. മതം ഒട്ടും പിന്തുടരാത്ത തികച്ചും നിരീശ്വരവാദികളായിരിന്നു സഹപാഠികള്‍. ഒരാളുടെ ഐഡന്റിറ്റിക്ക് മതം അനിവാര്യമായ ഘടകമല്ലെന്ന ചിന്തയില്‍ നിരീശ്വരവാദിയാകാൻ തീരുമാനമെടുക്കുകയായിരിന്നുവെന്ന്‍ ഷെരീൻ പറയുന്നു.

നീണ്ട വർഷങ്ങൾക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ താന്‍ മുപ്പതു വയസ്സിലേക്ക് പ്രവേശിച്ച നാളുകളില്‍ തന്റെ ഉള്ളിലുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം ശാസ്ത്രത്തിന് നൽകാൻ സാധിക്കില്ല എന്ന ബോധ്യത്തില്‍ എത്തിച്ചേര്‍ന്നു. അക്കാലയളവില്‍ പകൽ മുഴുവൻ ഞാൻ നിശബ്ദയായി ഇരുന്നു. ഏതാനും മാസങ്ങൾക്കുശേഷം, എന്റെ മനസ്സിൽ നിന്ന് ഒരു ആന്തരിക ശബ്ദം ഉള്ളിൽ കേൾക്കാൻ തുടങ്ങി. മത വിശ്വാസത്തിലേക്ക് മടങ്ങുക എന്ന ചിന്ത മനസില്‍ ശക്തിപ്രാപിച്ചു. അക്കാലത്ത് എനിക്കറിയാവുന്ന ഒരേയൊരു മതം ഇസ്ലാം മാത്രമായതിനാൽ, വീണ്ടും മുസ്ലീമാകാനും ഇസ്ലാമിനെ കൂടുതൽ ആത്മീയമായി മനസ്സിലാക്കാനും തീരുമാനിക്കുകയായിരിന്നുവെന്ന് ഷെരീൻ പറയുന്നു.

ഇതിനിടെ വെസ്റ്റ് ബംഗാളിലെ ഖരക്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയ്റോസ്പേസ് എൻജിനീയറിംഗ് പഠനത്തിന് ഷെരീന്‍ ചേര്‍ന്നിരിന്നു. യഥാര്‍ത്ഥ ആത്മീയത മനസിലാക്കുവാനുള്ള ഷെരീന്‍റെ ചിന്തയ്ക്കും പ്രാര്‍ത്ഥനയ്ക്കുമിടെ അത്ഭുതകരമായ അനുഭവം ഉണ്ടായത് 2020 ഒക്ടോബര്‍ മാസത്തിലായിരിന്നു. ”ഞാൻ പ്രാർത്ഥനയിലായിരിക്കുമ്പോൾ, യേശു എന്നെ വിളിച്ച് ‘എന്നെ അനുഗമിക്കൂ’ എന്ന് പറയുന്നതായി തോന്നി”യെന്ന് യുവതി പറയുന്നു. അക്കാലത്ത് ”ഇസ്‌ലാമിലെ പ്രമുഖ പ്രവാചകനായി മാത്രമേ എനിക്ക് യേശുവിനെ അറിയാമായിരുന്നു”. അൽപ്പം ആശയക്കുഴപ്പത്തിലായ ഞാൻ അവനോട് ചോദിച്ചു: “എങ്ങനെ?” അപ്പോഴാണ് മദർ തെരേസയുടെ രൂപം എന്റെ മനസ്സിൽ വന്നത്.

താമസം കൊൽക്കത്തയിലായിരിന്നതിനാൽ പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു സ്ത്രീയായി മാത്രമേ മദര്‍ തെരേസയെ അറിയാമായിരുന്നുള്ളൂ. മദര്‍ തെരേസ ഒരു കത്തോലിക്കയാണെന്ന് പോലും അറിയില്ലായിരുന്നു. ഒരു മുസ്ലീം മതവിശ്വാസിയായ ഞാൻ, മദര്‍ തെരേസയുടെ സന്യാസ സമൂഹത്തിലെ സിസ്റ്റേഴ്സിനെ കാണാൻ പോയപ്പോൾ, ഉപവി പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധത അറിയിച്ചപ്പോള്‍ അവര്‍ക്കുണ്ടായ അത്ഭുതം ഊഹിക്കാവുന്നതേയുള്ളൂവെന്ന് ഷെരീന്‍ പറയുന്നു. മിഷ്ണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സുമായുള്ള ബന്ധം, ദൈവം എന്നോട് എന്ത് ആവശ്യപ്പെട്ടാലും ഞാൻ അവിടുത്തെ ഇഷ്ടം നിറവേറ്റുമെന്ന മനോഭാവത്തിലേക്ക് നയിച്ചു.

എകരക്ഷകനായ ക്രിസ്തുവിനെ അനുഭവിച്ചറിയുവാന്‍ ഷെരീന് മുന്നില്‍ സിസ്റ്റേഴ്സ് കാരണമായി. ക്രൈസ്തവ വിശ്വാസത്തെ ആഴത്തില്‍ മനസിലാക്കുവാന്‍ ആരംഭിച്ച ഷെരീന്‍ എല്ലാദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും തുടങ്ങി. വൈകിയില്ല. ദൈവം തന്നെ കത്തോലിക്ക വിശ്വാസത്തിലേക്ക് വിളിക്കുന്നുവെന്ന് ശക്തമായ ബോധ്യത്തില്‍ 2021 ഏപ്രിൽ 3നു ഹൂസ്റ്റണിലെ സെന്റ് ജോസഫ് ദേവാലയത്തിൽവെച്ച് യേശുവിനെ രക്ഷകനുമായി നാഥനുമായി ഏറ്റുപറഞ്ഞു ജ്ഞാനസ്നാനം സ്വീകരിച്ചു. ഇന്ന് ക്രിസ്തുവിന്റെ ധീരപ്രേഷിതയായ ഷെരീന്‍ തന്റെ വിശ്വാസപരിവര്‍ത്തനത്തിന് മുന്‍പും ശേഷവും കടന്നുപോയ, കടന്നുപോകുന്ന അവസ്ഥയും തുറന്നു സാക്ഷ്യപ്പെടുത്തി.

ജീവിതത്തിൽ ഒരിക്കലും സന്തോഷിച്ചിട്ടില്ലായിരിന്നു. ജോലിക്ക് വേണ്ടിയായാലും എന്റെ ബന്ധത്തിനായാലും ഞാൻ എപ്പോഴും എന്നെത്തന്നെ ആശ്രയിച്ചിരുന്നു. ഇപ്പോൾ ഞാൻ ദൈവത്തിൽ ആശ്രയിക്കുകയും അവിടുത്തേക്ക് നന്ദി പറയുകയും ചെയ്യുന്നു. എന്റെ അബ്ബ എന്നെ പരിപാലിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഭാവിയെക്കുറിച്ച് ഇപ്പോള്‍ വിഷമിക്കുന്നില്ല. തന്റെ കർത്താവിനായി ഒരു ജീവിതം നയിക്കാൻ ശ്രമിക്കുകയാണ്. തന്റെ ഒഴിവുസമയങ്ങളെല്ലാം വിശുദ്ധ ബൈബിള്‍ വായിക്കാൻ ശ്രമിക്കുന്നുണ്ട്. കത്തോലിക്കയാകുന്നതിന് മുമ്പ്, തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ഞാൻ മണിക്കൂറുകളോളം നിശബ്ദത പാലിക്കാറുണ്ടായിരുന്നു.

ബൈബിളുമായി സമയം ചിലവഴിക്കാൻ തുടങ്ങിയപ്പോൾ മുതൽ, അവിടുത്തെ വചനം കേൾക്കാൻ എനിക്ക് ഇനി ഇത്രയും നിശ്ശബ്ദതയുടെ ആവശ്യമില്ലെന്ന് ഞാൻ മനസ്സിലാക്കി, കാരണം അവിടുത്തെ വചനം എല്ലായ്‌പ്പോഴും ഓരോ നിമിഷത്തിലും ഒപ്പമുണ്ടെന്നും ഈ യുവതി പറയുന്നു. ഇന്ന്‍ പ്രമുഖ ബ്രീത്തിങ് കോച്ച് എന്ന പ്രശസ്തിക്കു നടുവിലും ക്രിസ്തുവാണ് തന്റെ ഹീറോയെന്ന്‍ തുറന്നു സാക്ഷ്യപ്പെടുത്തുകയാണ് ഈ യുവതി. ക്രിസ്തുവിന്റെ പാതയിലൂടെ സഞ്ചരിക്കാനുള്ള ശക്തി തുടർന്നും ലഭിക്കാൻ തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 3നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഷെരീന്‍ അഭ്യര്‍ത്ഥിച്ചിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

us news

യുഎസ് പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർക്ക് രണ്ടാം സ്ഥാനം

Published

on

യുഎസിൽ പുതുതായി പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്താണെന്ന് യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്‍റെ (സിആർഎസ്) റിപ്പോർട്ട് . 2022 ൽ 65,860 ഇന്ത്യക്കാർ യുഎസ് പൗരത്വം സ്വീകരിച്ചു. പട്ടികയിൽ ആദ്യ സ്ഥാനം മെക്സിക്കോയ്ക്കാണ് (1,28,878 പേർ). 4.6 കോടിയിലധികം വിദേശ പൗരന്മാർ 2022 ൽ യുഎസിൽ താമസിച്ചിരുന്നു, ഇത് യുഎസ് ജനസംഖ്യയുടെ 14% വരും. 2.45 കോടി വിദേശ പൗരന്മാർ യുഎസ് പൗരത്വം നേടുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് (‘നാചുറലൈസ്ഡ് സിറ്റിസൺ’) അവകാശപ്പെടുന്നു.

ഫിലിപ്പീൻസ് (53,413 പേർ), ക്യൂബ (46,913 പേർ), ഡൊമിനിക്കൻ റിപ്പബ്ലിക് (34,525 പേർ) എന്നിവ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ആകെ 9,69,380 പേരാണ് 2022 ൽ യുഎസ് പൗരത്വം നേടിയത്.2023 വരെയുള്ള കണക്കുകൾ പ്രകാരം, 28,31,330 ഇന്ത്യക്കാർ യുഎസിൽ പൗരത്വം നേടിയിട്ടുണ്ട്. മെക്സിക്കോയ്ക്ക് ശേഷം രണ്ടാം സ്ഥാനമാണ്. മെക്സിക്കോയിൽ നിന്നുള്ള 1,06,38,429 പേരാണ് യുഎസ് പൗരരായത്. 22,25,447 പേർക്ക് പൗരത്വം ലഭിച്ച ചൈനയാണ് മൂന്നാമത്. ഇന്ത്യയിൽനിന്ന് കുടിയേറിയെത്തിയ 42 ശതമാനം പേർക്കും പൗരത്വത്തിന് യോഗ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പൗരത്വത്തിനുള്ള അപേക്ഷകൾ പരിഗണിക്കുന്നതിൽ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന് (യുഎസ്‌സിഐഎസ്) നേരിട്ടിരുന്ന കാലതാമസം കുടിയേറ്റക്കാർക്ക് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ 2020 ന് ശേഷം കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയെന്ന് സിഎസ്ആർ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020ൽ 9,43,000 അപേക്ഷകൾ ഉണ്ടായിരുന്നത് 2023ൽ 4,08,000 ആയി കുറഞ്ഞു.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news9 hours ago

Baptist Pastor Re-Arrested the Night He’s Released from Prison

Myanmar — To mark the Buddhist New Year festival of Thingyan, officials in Myanmar released 3,300 people from prison. Authorities...

us news10 hours ago

40 വര്‍ഷക്കാലം കടുത്ത ഇസ്ലാം മത വിശ്വാസിയായി ജീവിച്ച നിക്കി കിംഗ്സ്ലി ഇന്ന് ക്രിസ്തുവിന്റെ ധീര പ്രേഷിത

ടെക്സാസ്: ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്‍ നാല്‍പ്പത് വര്‍ഷക്കാലം കടുത്ത ഇസ്ലാം മതവിശ്വാസിയായി ജീവിച്ച ശേഷം യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിക്കി കിംഗ്സ്ലി എന്ന...

us news11 hours ago

ക്രിസ്തുവിന്റെ വിളിയില്‍ മാര്‍ഗ്ഗദീപമായത് മിഷ്ണറീസ് ഓഫ് ചാരിറ്റി: ഇസ്ലാം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ഷെരീൻ യൂസഫ്

ഹൂസ്റ്റണ്‍: ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അമേരിക്കയിലെ ഹൂസ്റ്റണിലെ പ്രമുഖ ബ്രീത്തിങ് കോച്ച് ഷെരീൻ യൂസഫ് എന്ന യുവതിയുടെ ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. യേശുവിനെ രക്ഷകനും...

National11 hours ago

പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി

കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ അധ്യാപകനായിരുന്ന പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി. മൂന്നു വര്‍ഷത്തെ പരിശ്രമത്തിന്റെയും പ്രാര്‍ത്ഥനയുടേയും ഫലമായി...

world news11 hours ago

വളർന്നുവരുന്ന ഹിന്ദു ദേശീയത നേപ്പാളിലെ ക്രൈസ്തവർക്ക് വെല്ലുവിളി ഉയർത്തുന്നു

നേപ്പാളിലെ ക്രൈസ്തവർക്ക് വെല്ലുവിളി ഉയർത്തുകയാണ് വളർന്നു വരുന്ന ഹിന്ദു ദേശീയത. നാളുകൾക്കു മുൻപ് വരെ മതപരമായ പീഡനങ്ങളിൽ നിന്നും വിവേചനകളിൽ നിന്നും നേപ്പാളിലെ ക്രൈസ്തവർക്ക് ഭരണകൂടം കൂടുതൽ...

Health1 day ago

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ്...

Trending