Connect with us

Media

ഹ്യൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് രജത ജൂബിലി നിറവില്‍

Published

on

ഹ്യൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് 25 വര്‍ഷം പിന്നിടുകയാണ്. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി 2022 മാര്‍ച്ച് 11,12 എന്നീ തീയതികളില്‍ കണ്‍വന്‍ഷനും പൊതുസമ്മേളനവും നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. മാര്‍ച്ച് 11 വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന ആത്മീയസമ്മേളനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. 12 ശനിയാഴ്ച നടത്തുന്ന പൊതുസമ്മേളനത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക,സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതായിരിക്കും. ഹ്യൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും ഉപദേശ ഐക്യമുള്ള 16 പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയാണ് എച്ച്പിഎഫ്. പൊതു കണ്‍വന്‍ഷനുകള്‍ പാസ്റ്റേഴ്‌സ് മീറ്റിംഗുകള്‍,സെമിനാറുകള്‍,സഹോദരിമാരുടെ സമ്മേളനങ്ങള്‍ യുവജന സമ്മേളനങ്ങള്‍ തുടങ്ങിയവ നടത്തി വരുന്നു. ഇന്ത്യയിലും,അമേരിക്കയിലും ഉള്ള പ്രേഷിത, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ഈ സംഘടന. സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെയും പ്രവര്‍ത്തനങ്ങളുടേയും ഭാഗമായി വിപുലമായ കമ്മറ്റിയെ തിരഞ്ഞെടുക്കുകയുണ്ടായി. ചെയര്‍മാന്‍-പാസ്റ്റര്‍ എബ്രഹാം ചാക്കോ, വൈസ് ചെയര്‍മാന്‍-പാസ്റ്റര്‍ ചാക്കോ പുലിയമ്പള്ളില്‍, സെക്രട്ടറി-തോമസ് വര്‍ഗീസ്,ട്രഷറര്‍-പാസ്റ്റര്‍ ജോണ്‍ ഐസക്, ജനറല്‍ കണ്‍വീനര്‍-റ്റിജു തോമസ്, ചാരിറ്റി കോര്‍ഡിനേറ്റര്‍സ്-ബൈജു കുര്യാക്കോസ്,അലന്‍ ജയിംസ്, വര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍സ്-പാസ്റ്റര്‍ സിബിന്‍ അലക്‌സ്,പാസ്റ്റര്‍ ബൈജു തോമസ്,പാസ്റ്റര്‍ റോയ്‌മോന്‍ കോശി, മീഡിയ-സ്റ്റീഫന്‍ സാമുവേല്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.

സില്‍വര്‍ ജൂബിലിയുടെ ഭാഗമായി എച്ച് പി എഫിന്റെ ആരംഭം, വളര്‍ച്ച,ആത്മീക, സാഹിത്യ ലേഖനങ്ങള്‍,ആശംസകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി മനോഹരമായ ഒരു സ്മരണിക പ്രസിദ്ധീകരിക്കുവാന്‍ തീരുമാനമുണ്ടായി. സുവനീറിന്റെ ജനറല്‍ എഡിറ്റര്‍- പാസ്റ്റര്‍ എബ്രഹാം ചാക്കോ, ചീഫ് എഡിറ്റര്‍-ജോസഫ് കുര്യന്‍, മാനേജിങ്ങ് എഡിറ്റര്‍-പാസ്റ്റര്‍ സണ്ണി താഴംപള്ളം, പബ്ലിഷര്‍-ജോഷിന്‍ ഡാനിയേല്‍, അസോസിയേറ്റ് എഡിറ്റേഴ്‌സ്-പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍,ജോയ് തുമ്പമണ്‍,ഡോ.ജോളി ജോസഫ്,നോയല്‍ കെ ഈപ്പന്‍,വില്‍സണ്‍ മാത്യൂ,എല്‍സമ്മ ഐസക്,എന്നിവരും റിസോഴ്‌സ് മൊബൈലൈസേഷനു വേണ്ടി വെസ്ലി ആലുംമൂട്ടിലിനെയും തിരഞ്ഞെടുത്തു.

25 വര്‍ഷത്തെ ചരിത്രം തുടിക്കുന്ന ഈ സ്മരണികയിലേക്ക് ലേഖനങ്ങള്‍,കഥകള്‍,കവിതകള്‍,കാര്‍ട്ടൂണ്‍ തുടങ്ങിയ ആത്മീക കൃതികള്‍ ഒരു പേജില്‍ കവിയാത്തത് ക്ഷണിച്ചുകൊള്ളുന്നു. കൂടാതെ പരസ്യങ്ങള്‍ , ആശംസകള്‍,ലേഖനങ്ങള്‍ തുടങ്ങിയവ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആയിരിക്കും. [email protected] എന്ന ഇമെയിലില്‍ ദയവായി അയക്കുക. വിപുലമായ ക്രമീകരണങ്ങളുടെ പ്രവര്‍ത്തിക്കുന്ന ഹ്യൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ ഈ വര്‍ഷം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

 

Media

കാട്ടിലെ മക്കൾക്ക് ആശ്വാസമായി ക്രിസ്ത്യൻ ലൈവ് മീഡിയ

Published

on

നിലമ്പൂർ : സ്കൂൾ തുറക്കാൻ ഇനി ഒരാഴ്ച്ച മാത്രം സ്കൂളിൽ പോകാൻ ആഗ്രഹം ഉള്ള ഒരു കൂട്ടം കുഞ്ഞുങ്ങൾ, അവർക്ക് സ്കൂളിൽ കൊണ്ട് പോകാൻ ബാഗില്ല ക്രിസ്ത്യൻ ലൈവ് മീഡിയയുടെ ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി പണിയർ കോളനിയിലെ എല്ലാ മക്കൾക്കും വാർഡ് മെമ്പർ ഗണേശൻ്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ ലൈവ് മീഡിയ പ്രതിനിധീകരിച്ച് സിഞ്ചു മാത്യു നിലമ്പൂർ ബാഗ്കൾ വിതരണം ചെയ്തു
Sources:christianlive

http://theendtimeradio.com

Continue Reading

Articles

അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക

Published

on

ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ്‌ നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതി​യു​ടെ ഒരു അനിവാ​ര്യ ഘടകമാണ്‌. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ നീതി​യും ന്യായ​വും സംബന്ധിച്ച ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങളെ യേശു പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായ​വും കരുണാ​പൂർവ​മായ നീതി​യും സമറിയാക്കാരനെ​ക്കു​റി​ച്ചുള്ള യേശു​ ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമി​ല്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യ​നെ സഹായി​ക്കു​ക​വഴി സമറിയാ​ക്കാ​രൻ നീതിയും ന്യായവുമുള്ള കാര്യ​മാ​ണു ചെയ്‌തത്‌.

ലോക​ത്തി​ന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടി​ച്ചി​രി​ക്കുന്ന, കണ്ണു മൂടി​ കെട്ടിയിരി​ക്കുന്ന ഒരു സ്‌ത്രീ​യാ​യി ചിത്രീകരിക്കുന്നുണ്ട്‌. മനുഷ നീ​തി മുഖപ​ക്ഷ​മി​ല്ലാ​ത്ത​താ​യി​രി​ക്കാൻ, അതായത്‌ സമ്പത്തോ സ്വാധീ​ന​മോ സംബന്ധിച്ച്‌ അന്ധമാ​യി​രി​ക്കാനാണ് ഇത് കൊണ്ട് ഉദ്ദേശി​ക്ക​പ്പെ​ടു​ന്നത്. പ്രതി​യു​ടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാ​പൂർവം തുലാസിൽ തൂക്കി​നോ​ക്കണം. വാളു​കൊണ്ട്‌, നീതി നിഷ്‌ക​ള​ങ്കരെ സംരക്ഷി​ക്കു​ക​യും കുറ്റം ചെയ്‌ത​വരെ ശിക്ഷി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​ നീതിയുക്തവും ന്യായവുമായ മനോ​ഭാ​വം പ്രകടമാക്കുക​യു​ണ്ടാ​യി. അവൻ നീതി​മാ​നും ന്യായ​മു​ള്ള​വ​നു​മാ​യി​രു​ന്നു. മാത്രമല്ല, സഹായ​മാ​വ​ശ്യ​മു​ണ്ടാ​യി​രുന്ന ആളുകൾക്കായി, കഷ്ടപ്പാ​ടി​നും രോഗ​ത്തി​നും മരണത്തി​നും അടി​പ്പെ​ട്ട​വ​രാ​യി​രുന്ന പാപി​ക​ളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

Published

on

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.

ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക

ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news14 mins ago

ടോറോന്റോയിൽ PCIC പ്രമോഷണൽ മീറ്റിംഗ് ജൂൺ 1 ന്

ടോറോന്റോ : പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡോ കനേഡിയൻസ് കോൺഫെറൻസിന്റെ പ്രഥമ പ്രമോഷണൽ മീറ്റിംഗ് ജൂൺ 1 (ശനിയാഴ്ച്ച ) 6:30 PM ന് International Revival...

us news32 mins ago

Teen Denied Diploma Because He Mentioned Jesus in Graduation Speech

A high school senior in Campbell, Kentucky was denied his diploma because he went off-script during a commencement address and...

Life2 hours ago

ആകാശത്ത് കാണാം ‘ഗ്രഹങ്ങളുടെ പരേഡ്’, ജൂണ്‍ മൂന്നിന് അപൂര്‍വ്വകാഴ്ച

പൂര്‍ണ സൂര്യഗ്രഹണം മുതല്‍ ധ്രുവധീപ്തിവരെ അത്ഭുതം ജനിപ്പിക്കുന്ന ആകാശ പ്രതിഭാസങ്ങളാണ് ഈ വര്‍ഷമുണ്ടായത്. അക്കൂട്ടത്തിലേക്ക് മറ്റൊരു അപൂര്‍വ പ്രതിഭാസം കൂടി വരികയാണ്. ആറ് ഗ്രഹങ്ങള്‍ ഒന്നിച്ച് കാണാനുള്ള...

world news2 hours ago

കോറാ പള്ളി മോസ്‌കാക്കി മാറ്റിയതിന് എതിരെ വിമർശനവുമായി യൂറോപ്യന്‍ മെത്രാന്മാർ

കോറാ പള്ളി മോസ്‌കാക്കി മാറ്റിയതിന് എര്‍ദോഗന് യൂറോപ്യന്‍ മെത്രാന്മാരുടെ വിമര്‍ശനം. നാലാം നൂറ്റാണ്ടില്‍ ഇസ്താംബൂള്‍ നഗരപ്രാന്തത്തിലെ എദിര്‍ണേകാപ്പിയില്‍ സ്ഥാപിതമായ ദിവ്യരക്ഷകന്റെ പേരിലുള്ള പള്ളി മോസ്‌കാക്കി മാറ്റിയതിനെയാണ് യൂറോപ്യന്‍...

world news2 hours ago

പാക്കിസ്ഥാനിലെ ആൾക്കൂട്ട ആക്രമണം: പ്രതിഷേധം ശക്തമാക്കി ക്രൈസ്തവർ

സെൻട്രൽ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദയുടെ പേരിൽ ക്രൈസ്തവരെ കൂട്ടം ചേർന്ന് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ. പഞ്ചാബിലെ സർഗോധ ജില്ലയിൽ രണ്ട് വീടുകൾക്കും ഷൂ ഫാക്ടറിക്കും...

world news1 day ago

മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ (MPA UK) യൂത്ത് നാഷണൽ ലീഡർഷിപ്പിന് നവ നേതൃത്വം*

ലണ്ടൻ : മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ ക്ക് (MPA UK) പുതിയ നേതൃത്വം രൂപീകരിച്ചു. യൂത്ത് ലീഡർ ബ്രദർ ബെഞ്ചോ ചെറിയാൻ ഉൾപ്പെടുന്ന പത്തംഗ...

Trending