Connect with us

Hot News

Muslim Cleric Arrested and Charged for Insulting Christianity

Published

on

Indonesia – On August 26, a Muslim cleric was arrested and charged by the Indonesian police with blasphemy for allegedly insulting Christians.

Muhammad Yahya Waloni, a former protestant, was nabbed from his Jakarta residence three days after a Muslim background Christian was arrested for allegedly insulting Islam.

A group reported Yahya to the Criminal Investigation Department regarding allegations of religious blasphemy back in April. The report is registered in the number LP/B/0287/IV/2021/BARESKRIM. He is accused of insulting Christianity calling the Bible fictitious and false in one of his sermons.

The head of the Public Information Bureau (Karopenmas) of the National Police, Brigadier General Rusdi Hartono, told CNN Indonesia, “(The arrest was in connection with) blasphemy of religion. It will be explained in more detail later, we are waiting for data from the Criminal Investigation Department.”

The recent arrests of religious figures follow a call by Religious Affairs Minister Yaqut Cholil Qoumas for a crackdown on people committing blasphemy and hate speech.

According to UCA News, Philip Situmorang, spokesman of the Communion of Churches in Indonesia, said in a statement that people must think wisely before making statements about other religions. Authorities should pursue Yahya’s case in the same way they would treat Kace’s.

“In cases of blasphemy, police and law enforcement officials must be fair instead of siding with a certain group. Christians have been arrested and brought to court in blasphemy cases, while those insulting Christianity or other religions have been left alone,” he said.
Sources:persecution

Hot News

പത്തു കല്‍പ്പനകളുടെ ശിലാഫലകത്തിന് ലേലത്തിൽ ലഭിച്ചത് 50 ലക്ഷം ഡോളർ

Published

on

ന്യൂയോർക്ക്: ബൈബിളിലെ പത്തു കല്പനകള്‍ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും പുരാതനമായ ശിലാഫലകത്തിനു ലേലത്തിൽ ലഭിച്ചത് 50 ലക്ഷം ഡോളർ. ബൈബിളിലെ കല്‍പ്പനകൾ രേഖപ്പെടുത്തിയ, അറിയപ്പെടുന്നതും ഏറ്റവും പഴക്കമുള്ളതുമായ ശിലാഫലകമാണിത്. ഏകദേശം 20 ലക്ഷം ഡോളറാണ് പ്രതീക്ഷിച്ചിരിന്നത്. എന്നാല്‍ ഇരട്ടിയിലധികം തുകയ്ക്കാണ് ഫലകം വിറ്റുപോയതെന്ന് ലേല സ്ഥാപനമായ സോത്തെബി വ്യക്തമാക്കി.

എ.ഡി 300-800ന് ഇടയില്‍ റോമന്‍ – ബൈസന്റൈന്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ശിലാഫലകം റെയില്‍പാതയുടെ നിര്‍മ്മാണത്തിനിടെ 1913-ല്‍ ഇസ്രയേലില്‍ നിന്നുമാണ് കണ്ടെത്തിയത്. പാലിയോ – ഹീബ്രു ഭാഷയിലാണ് ഫലകത്തില്‍ ദൈവകല്‍പ്പനകള്‍ ആലേഖനം ചെയ്തിരിക്കുന്നത്. പുരാതന സിനഗോഗുകളുടെയും, ദേവാലയങ്ങളുടെയും പേരില്‍ പ്രസിദ്ധമാണ് ഈ ശിലാഫലകം കണ്ടെത്തിയ സ്ഥലം.

ഫലകം പുരാവസ്തുവിന്റെ സമാനതകളില്ലാത്ത പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുകയാണെന്നും അതിനാലാണ് ഇത്രയും തുക ലഭിച്ചതെന്നും സോത്തെബിയുടെ പുസ്തകങ്ങളുടെയും കൈയെഴുത്തു പ്രതികളുടെയും തലവനായ റിച്ചാർഡ് ഓസ്റ്റിൻ പ്രസ്താവിച്ചു. 400-നും 600-നും ഇടയില്‍ റോമന്‍ അധിനിവേശക്കാലത്തോ, പതിനൊന്നാം നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാലത്തോ ഈ സ്ഥലം മണ്‍മറഞ്ഞുപോയിരിക്കാം എന്നാണ് അനുമാനം. ക്രിസ്ത്യന്‍ – യഹൂദ പാരമ്പര്യങ്ങള്‍ക്ക് സമാനമായ രീതിയില്‍ 20 വരികളിലായിട്ടാണ് ഇതില്‍ കല്‍പ്പനകള്‍ ആലേഖനം ചെയ്തിരിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Hot News

ഘാനയില്‍ 3 ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികര്‍ക്ക് ക്രൂരമര്‍ദ്ദനം.

Published

on

ഘാന: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ കിഴക്കന്‍ വോള്‍ട്ട മേഖലയിലെ എന്‍ക്വാന്റയില്‍ 3 ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികര്‍ക്ക് ക്രൂരമര്‍ദ്ദനം. ബുള്‍ഡോസര്‍ ഇന്ധനം നിറക്കുവാന്‍ പെട്രോള്‍ പമ്പില്‍ എത്തിച്ചപ്പോഴാണ് ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ വൈദികരായ ഫാ. റോബിൻസൺ മെൽക്കിസ്, ഫാ. ഫ്രാങ്ക് ഹെൻറി ജേക്കബ്, ഫാ. മാർട്ടിൻ ജോർജ് എന്നിവരാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 11ന് ക്രൂരമര്‍ദ്ദനത്തിനിരയായത്. ബുള്‍ഡോസര്‍ മോഷ്ടിച്ചു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം.

2005 മുതല്‍ ഘാനയില്‍ മിഷ്ണറി പ്രവര്‍ത്തനം നടത്തിവരുന്ന ഈ വൈദികര്‍ ഓട്ടി മേഖലയിലെ എന്‍ക്വാണ്ട-നോര്‍ത്ത് ജില്ലയിലെ ക്പാസായിലാണ് താമസിക്കുന്നത്. എന്‍ക്വാണ്ട സൗത്ത് ഇടവകയിലെ ചൈസോയില്‍ ഫോര്‍മേഷന്‍ ഭവനം പണിയുന്നതിനായിരുന്നു ബുള്‍ഡോസര്‍ വാടകക്കെടുത്തത്. ബുള്‍ഡോസറിന് വാടകയായി പറഞ്ഞിരിന്ന 9700 ഘാന സെഡി നല്‍കിയ ശേഷം എന്‍ക്വാണ്ട സൗത്ത് മുനിസിപ്പാലിറ്റിയിലെ രണ്ടു ഉദ്യോഗസ്ഥര്‍ക്കൊപ്പം ചൈസോയിലെ പെട്രോള്‍ സ്റ്റേഷനില്‍ ഇന്ധനം നിറക്കുവാന്‍ എത്തിച്ചപ്പോഴായിരുന്നു ആക്രമണം.

ഏതാണ്ട് അരമണിക്കൂറോളം നീണ്ട ആക്രമണത്തില്‍ നിന്നും ഘാനയിലെ ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ രക്ഷിച്ചത്. മോഷണം ആരോപിച്ചതിനെ തുടര്‍ന്നു പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും ജസ്സിക്കന്‍ രൂപത ഇടപെട്ടതിനെതുടര്‍ന്ന് വിട്ടയക്കുകയും ആവശ്യമായ ചികിത്സ നല്‍കുകയുമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഫാ. ഫ്രാങ്ക് ഹെൻറി ജേക്കബിന്റെ ഒരു ചെവിയുടെ കേള്‍വി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. വിദഗ്ദ ചികിത്സക്കായി അദ്ദേഹത്തെ യെണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. സംഭവത്തേത്തുടര്‍ന്ന് സുന്യാനി മെത്രാനും, ഘാന മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ ബിഷപ്പ് മാത്യു ക്വാസി ഗ്യാംഫിയുമായി ഘാന പോലീസ് മേധാവിയെ ബന്ധപ്പെട്ടു. സംഭവത്തേക്കുറിച്ച് അന്വേഷിക്കുമെന്നും, അക്രമികളെ അധികം താമസിയാതെ തന്നെ നിയമത്തിന്റെ മുന്നില്‍ക്കൊണ്ടുവരുമെന്നും ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, എൻക്വാണ്ട-സൗത്ത് മണ്ഡലത്തിലെ നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസ് (എന്‍.ഡി.സി) ബ്രാഞ്ച് നേതൃത്വം മര്‍ദ്ദനത്തിനിരയായ വൈദികരോടും, രൂപതയോടും ക്ഷമാപണം നടത്തിയിട്ടുണ്ട്. ഘാനയുടെ സമഗ്രവികസനത്തില്‍ കത്തോലിക്ക സഭക്കും വൈദികര്‍ക്കും നിര്‍ണ്ണായകമായ പങ്കാണുള്ളത്.

Three Indian Franciscan Capuchins, Father Robinson Melkis, Father Frank Henry Jacob, and Father Martin George, have been in Ghana since 2005 on missionary work. The priests live and work in Kpassa, in the Nkwanta-North district of the Oti region. They rented a bulldozer from the parish of Nkwanta-South for the building of a formation house in Chaiso.

On December 11, after they rented the bulldozer, the three priests, accompanied by two municipal officials, stopped their travelling to fill up their vehicles. This is the point when the attack happened. While in the gas station, a group of locals gathered and accused the religious of stealing the bulldozer. The mob gathered, attacked the friars and the officials, and beat them up severely. Their beating only stopped after officials from the Ghanaian emigration office showed up 30 minutes later.

The officials might have saved them, but their hardships did not end. The angry mob filed a complaint with the police accusing the religious of stealing the bulldozer. The police took the religious into custody, but the vicar general of the Jasikan diocese intervened, and they were released. They were transported to the hospital where they received the needed treatment. Father Frank Henry Jacob was in the worst state and lost hearing in one of his ears.

The chief of police in Ghana contacted the president of the Ghanaian Bishops’ Conference after the incident, assuring him that the incident is going to be investigated and all those responsible for the attack will be brought to justice.

http://theendtimeradio.com

Continue Reading

Hot News

പാസ്റ്റര്‍ സാംകുട്ടി മത്തായിയെ ആദരിച്ചു

Published

on

ചിക്കാഗോ:എന്റെ യേശു എനിക്ക് നല്ലവന്‍ അവന്‍ എന്നെന്നും മതിയായവന്‍ എന്ന ഗാനം ഉള്‍പ്പെടെ 150 ഓലം ഗാനങ്ങള്‍ രചിച്ച് ആത്മീയ ലോകത്തിന് സംഭാവന ചെയ്ത പാസ്റ്റര്‍ സാംകുട്ടി മത്തായിയെ ചിക്കാഗോ മലയാളി സമൂഹം ആദരിച്ചു.സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഐപിസി ചിക്കാഗോ ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്ന നിരവധിപേര്‍ ഈ ആദരവിന് സാക്ഷികളായി.
പിസിനാക്ക് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചിക്കാഗോ പെന്തക്കോസ്തല്‍ മീഡിയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ഫിലിപ്പ് അധ്യക്ഷന്‍ ആയിരുന്നു.പാസ്റ്റര്‍ സാംകുട്ടി മത്തായി ആദ്യ ഗാനം രചിച്ചത് 60 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കഴിഞ്ഞ അര നൂറ്റാണ്ട് മുമ്പ് ചിക്കാഗോയില്‍ താമസം ആരംഭിച്ച അദ്ദേഹം 150 ല്‍ പരം ഗാനങ്ങള്‍ എഴുതി ക്രിസ്തീയ ഗാന മേഖലയെ സമ്പുഷ്ടമാക്കി. പാസ്റ്റര്‍ സാംകുട്ടി മത്തായിയെ ആദരിക്കുന്നതില്‍ നാം വൈകിപ്പോയി എന്ന് അധ്യക്ഷപ്രസംഗത്തില്‍ കുര്യന്‍ ഫിലിപ്പ് സൂചിപ്പിച്ചു.
ഹിസ് വോയ്‌സ് എന്ന സംഗീത ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഇതിനോടനുബന്ധിച്ച് നടത്തപ്പെട്ട ഗാന സന്ധ്യയില്‍ പാസ്റ്റര്‍ സാംകുട്ടി മത്തായി രചിച്ച നിരവധി ഗാനങ്ങള്‍ ആലപിച്ചു. ഹിസ് വോയ്‌സ് ചിക്കാഗോ ഗ്രൂപ്പിന്റെ ഡയറക്ടര്‍ റോണി നേതൃത്വം നല്‍കി.സിസ്റ്റര്‍ ഷൈനി ഡാനിയേല്‍, ടിഷ്യന്‍ തോമസ്,സിസ്റ്റര്‍ നിഷിത, സജി ഫിലിപ്പ്,ജോയ്‌സ്, ഡോ.ബിജു ചെറിയാന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
കേരള എക്‌സ്പ്രസ് ചീഫ് എഡിറ്രര്‍ കെ എം ഈപ്പന്‍,പാസ്റ്റര്‍ എം ജി ജോണ്‍സണ്‍, ജോസഫ് മാത്യൂ,പാസ്റ്റര്‍ ഷാജി വര്‍ഗീസ്,ഡോ.അലക്‌സ് ടി കോശി,ഡോ.സജി കെ ലൂക്കോസ്,ഡോ.ടൈറ്റസ് ഈപ്പന്‍,പാസ്റ്റര്‍ ജോസഫ് കെ ജോസഫ്, ഡോ. വില്‍സണ്‍ എബ്രഹാം,ഹിസ് വോയ്‌സ് മ്യൂസിക് ഗ്രൂപ്പ് ഡയറക്ടര്‍ റോണി,പാസ്റ്റര്‍ ബാബു കുമ്പഴ,പാസ്റ്റര്‍ ജോണ്‍ ജീവനാദം തുടങ്ങിയവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകള്‍ അറിയിച്ചു.
ഹിസ് വോയ്‌സ് മ്യൂസിക് ടീമിന്റെ പുരസ്‌കാരം പാസ്റ്റര്‍ ജോസഫ് കെ ജോസഫ്,ചിക്കാഗോ പെന്തക്കോസ്തല്‍ കമ്മ്യൂണിറ്റി മീഡിയ ഗ്രൂപ്പിന്റെ പുരസ്‌കാരം പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍,റിവൈവല്‍ ചര്‍ച്ചിന്റെ പുരസ്‌കാരം പാസ്റ്റര്‍ ബാബു കുമ്പഴ,എഫ് പി സി സി യുടെ പുരസ്‌കാരം ഡോ.വില്‍സണ്‍ എബ്രഹാം എന്നിവര്‍ നല്‍കി.ഡോ.സജി കെ ലൂക്കോസ്,പാസ്റ്റര്‍ ജോണ്‍സണ്‍ ഫിലിപ്പ് എന്നിവര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.
പാസ്റ്റര്‍ സാംകുട്ടി മത്തായി നല്‍കിയ മറുപടി പ്രസംഗത്തില്‍ കഴിഞ്ഞ 60 ല്‍ പരം വര്‍ഷങ്ങളായി സംഗീത ശുശ്രൂഷയില്‍ ഏര്‍പ്പെടുവാന്‍ ഉണ്ടായ പ്രചോദനം വിവരിച്ചു.എന്റെ യേശു എനിക്ക് നല്ലവന്‍ അവന്‍ എന്നെന്നും മതിയായവന്‍ എന്ന ഗാനം ആത്മഹത്യ ചെയ്യുവാന്‍ പോയ യുവാവിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാന്‍ സഹായിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
നിത്യതയില്‍ വിശ്രമിക്കുന്ന പാസ്റ്റര്‍ ബെന്‍ കോശിയുടെ സ്മരണ പുതുക്കുന്നതിനും ഈ സമ്മേളനം ഉപകരിച്ചു. ക്രിസ്തീയ ഗാനമേഖലയ്ക്ക് അദ്ദേഹം ചെയ്ത സംഭാവനകളെ പലരും അനുസ്മരിച്ചു.ഹിസ് വോയ്‌സ് എന്ന സംഗീത ഗ്രൂപ്പിന്റെ അവിഭാജ്യ ഘടകമായിരുന്ന പാസ്റ്റര്‍ ബെന്‍ കോശിയുടെ നിര്യാണം ഗ്രൂപ്പിന് വന്‍ നഷ്ടമാണ് എന്ന് ഡയറക്ടര്‍ റോണി പ്രസ്താവിച്ചു.പാസ്റ്റര്‍ സാംകുട്ടി മത്തായിയെ ആദരിക്കാനുള്ള പ്രോഗ്രാമിന്റെ പ്രാരംഭ നടപടികള്‍ ചെയ്തുവരികെയാണ് ആകസ്മികമായി പാസ്റ്റര്‍ ബെന്‍ കോശി നിത്യതയില്‍ പ്രവേശിച്ചത്.
ബ്ര.റോണി നന്ദി പ്രകാശനം നടത്തി.ഡോ.ടൈറ്റസ് ഈപ്പന്‍ സമാപന പ്രാര്‍ത്ഥന നടത്തി. പാസ്റ്റര്‍ കെ വി എബ്രഹാം ആശീര്‍വാദം പറഞ്ഞു.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news14 hours ago

കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കും; ഇന്ത്യക്കാർക്ക് ആശ്വാസമായി 2025-ൽ പുതിയ യുഎസ് വിസ നിയമനം

യുഎസിൽ ജോലി ചെയ്യാനും യാത്ര ചെയ്യാനും ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പുതുവർഷം ആശ്വാസം പകരും. 2025 ജനുവരി 1 മുതൽ, ഇന്ത്യയിലെ യുഎസ് എംബസി, നോൺ-ഇമിഗ്രൻ്റ് വിസ അപ്പോയിൻ്റ്‌മെൻ്റുകൾ...

us news14 hours ago

ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

ചിക്കാഗോ: ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന്റെ രണ്ടു വര്‍ഷത്തെ കോര്‍ഡിനേറ്ററായി സിസ്റ്റര്‍ മോളി എബ്രഹാമിനേയും, ജോയിന്റ് കോര്‍ഡിനേറ്ററായി സിസ്റ്റര്‍ ഗ്രേസി തോമസിനേയും തെരഞ്ഞെടുത്തു. സിസ്റ്റര്‍ മിനി ജോണ്‍സന്റെയും,സിസ്റ്റര്‍ റോസമ്മ...

world news14 hours ago

രണ്ടര വർഷത്തെ നിയമപോരാട്ടം: നൈജീരിയയിൽ വ്യാജ മതനിന്ദാകേസിൽ ക്രൈസ്തവസ്ത്രീയെ കുറ്റവിമുക്തയാക്കി

അഞ്ചു മക്കളുടെ അമ്മ ആയ റോഡാ ജതൗ (47) എന്ന ക്രിസ്ത്യൻ സ്ത്രീയെ മതനിന്ദ ആരോപണങ്ങളിൽ നിന്നും പൂർണ്ണമായും കുറ്റവിമുക്തയാക്കി നൈജീരിയയിലെ വടക്കുകിഴക്കൻ ബൗച്ചി സ്റ്റേറ്റിലെ ഒരു...

us news2 days ago

Biblical Archaeology From the Holy Land Revealed: ‘You’re Almost Touching…History’

An Israeli entrepreneur on a mission to highlight biblical artifacts has brought his “treasures from the Holy Land” to America....

Movie2 days ago

‘I Want to Believe’: Comedian Matt Rife Reveals He Got Baptized After Death in Family

Moved by his grandfather’s death, oft-raunchy comedian Matt Rife is exploring faith. After admitting he has “never been a super...

Hot News2 days ago

പത്തു കല്‍പ്പനകളുടെ ശിലാഫലകത്തിന് ലേലത്തിൽ ലഭിച്ചത് 50 ലക്ഷം ഡോളർ

ന്യൂയോർക്ക്: ബൈബിളിലെ പത്തു കല്പനകള്‍ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും പുരാതനമായ ശിലാഫലകത്തിനു ലേലത്തിൽ ലഭിച്ചത് 50 ലക്ഷം ഡോളർ. ബൈബിളിലെ കല്‍പ്പനകൾ രേഖപ്പെടുത്തിയ, അറിയപ്പെടുന്നതും ഏറ്റവും പഴക്കമുള്ളതുമായ...

Trending

Copyright © 2019 The End Time News