Connect with us

Business

ഗൂഗിൾ പേ വഴി പണമിടപാട് നടത്തുന്നവർ ശ്രദ്ധിക്കുക നമ്മൾ ഇത് വരെ ശ്രദ്ധിക്കാത്ത ഒരു തട്ടിപ്പ്

Published

on

ഇന്ന് മിക്ക ആൾക്കാരും പണമിടപാടുകൾ നടത്തുന്നത് ഓൺലൈൻ ആപ്പുകൾ ഉപയോഗിച്ച് ആണ്. ചെറിയ കടകൾ മുതൽ വലിയ ഷോപ്പിങ് മാളുകളിൽ വരെ ക്യു ആർ കോഡ് ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. സുരക്ഷിതമായ രീതിയിൽ പണം ട്രാൻസ്ഫർ ചെയ്യാം എന്നതുതന്നെയാണ് എല്ലാവരെയും ഇത്തരമൊരു കാര്യത്തിലേക്ക് നയിക്കുന്നത്.എന്നാൽ ആരും ചിന്തിക്കുക പോലും ചെയ്യാത്ത രീതിയിൽ ക്യു ആർ കോഡ് സംവിധാനത്തിൽ നടത്താവുന്ന രീതിയിൽ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ ചതിയെ പറ്റിയാണ് ഇവിടെ പറയുന്നത്.

അതായത് ഷോപ്പുകളിൽ എല്ലാവർക്കും കാണാവുന്ന രീതിയിലാണ് ക്യു ആർ കോഡ് സ്കാനർ നൽകിയിട്ടുണ്ടാവുക. സാധാരണയായി ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ നൽകേണ്ട തുക എന്റർ ചെയ്ത് നൽകുകയും അത് സക്സസ്ഫുൾ ആണ് എങ്കിൽ UPI മായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം പോവുകയും ചെയ്യും. എന്നാൽ സ്കാൻ ചെയ്യുന്ന ക്യുആർ കോഡ് വെരിഫൈഡ് നെയിം ആണോ എന്ന് പലരും ശ്രദ്ധിക്കാറില്ല. ഇത്തരത്തിൽ പല കടക്കാരും കൃത്യമായി പൈസ ലഭിച്ചോ എന്ന് പരിശോധിക്കാറില്ല. മിക്കവരും പണം അയക്കുന്ന ആൾ സക്സസ് ഫുൾ മെസ്സേജ് കാണിച്ചാൽ പണം ലഭിച്ചിട്ടുണ്ട് എന്ന് കണക്കാക്കും.

കടയുടെ ഉടമസ്ഥൻ കടയിൽ ഇല്ലാതെ വരുമ്പോൾ പലപ്പോഴും നടക്കുന്ന ട്രാൻസാക്ഷനുകൾ മെസ്സേജ് രൂപത്തിൽ ഫോണിൽ ലഭിക്കാനോ, ആപ്പിൽ ലഭിക്കാനോ ഉള്ള സംവിധാനം മിക്ക കടയുടമകളും ചെയ്യാറില്ല. ഇത്തരത്തിലുള്ള ഒരു സാഹചര്യം മുതലെടുത്ത് നടത്തിയ ഒരു തട്ടിപ്പിനെ പറ്റി മനസ്സിലാക്കാം.

ചെന്നൈയിൽ ഉള്ള ഒരു വ്യക്തി ഓൾഡ് മഹാബലിപുരം റോഡിലെ നിരവധി കടകളിലാണ് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയത്. രാത്രി സമയത്ത് കടകളിൽ നൽകിയിട്ടുള്ള ക്യു ആർ കോഡിന് മുകളിൽ മറ്റൊരു QR കോഡ് ഒട്ടിക്കുകയും അതുവഴി കടയിൽ നടക്കുന്ന എല്ലാവിധ പണമിടപാടുകളും സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കുകയും ചെയ്തു. ഇവിടെ പലപ്പോഴും സംഭവിച്ചിരുന്നത് കടക്കാർ കൃത്യമായി പെയ്മെന്റ് ലഭിച്ചോ എന്ന് പരിശോധിക്കാതെ ഇരിക്കുകയും, അതല്ല പണം ലഭിച്ചിട്ടില്ല എന്ന് കടക്കാർ പറയുന്നപക്ഷം സാധനങ്ങൾ വാങ്ങുന്നയാൾ ഒന്നിൽ കൂടുതൽ തവണ പെയ്മെന്റ് നടത്തുകയുമാണ്.

പലരും ഇവിടെ ചിന്തിക്കുന്നത് പെയ്മെന്റ് ആപ്പ് പ്രശ്നം ഉള്ളതുകൊണ്ടാണ് ട്രാൻസാക്ഷൻ സക്സസ്ഫുൾ ആകാത്തത് എന്നതാണ്. അതുകൊണ്ടുതന്നെ ഒന്നിൽ കൂടുതൽ തവണ പെയ്മെന്റ് ചെയ്യേണ്ടിവരുന്നു. ഒരുപാട് തവണ ട്രാൻസാക്ഷൻ ഫെയിലിയർ കാണുമ്പോൾ കടക്കാർ ശ്രദ്ധിക്കുമെന്ന് അറിയാവുന്നതുകൊണ്ട് അഭിനവ് എന്നയാൾ ഇവിടെ ചെയ്തത് മൂന്നു ദിവസം കൂടുമ്പോൾ QR കോഡ് മാറ്റി പഴയതുതന്നെ വയ്ക്കുന്ന രീതിയാണ്. ഇതിലൂടെ കടക്കാർ ചിന്തിക്കുന്നത് ഏതെങ്കിലും രീതിയിലുള്ള ടെക്നിക്കൽ പ്രശ്നമാണ് എന്നതാണ്. നിരവധി തട്ടിപ്പുകൾ നടത്തിയശേഷം അത് പിടിക്കപ്പെടുകയും അഭിനവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്.

ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യംQR കോഡ് പെയ്മെന്റ് രീതി ആക്സെപ്റ്റ് ചെയ്യുന്നവർ ബോർഡുകൾ ഷോപ്പിന് അകത്തുതന്നെ വയ്ക്കുന്നതിനും, ബിസിനസ് ആപ്പ് നല്ല രീതിയിൽ വർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുകയും ആണ്. കടയുടമ കടയിൽ ഇല്ലാത്ത സാഹചര്യങ്ങളിൽ കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളെ ബിസിനസ് ആപ്പിൽ സ്റ്റാഫ് ആയി ആഡ് ചെയ്യുകയും അതല്ല എങ്കിൽ നോട്ടിഫിക്കേഷൻ റിസീവർ ആയി സെറ്റ് ചെയ്യുകയും വേണം. അല്ലാത്തപക്ഷം ഇത്തരത്തിൽ വലിയ രീതിയിലുള്ള തട്ടിപ്പുകൾ നടക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
Sources:malayalam.digitkerala

Business

മിന്നൽ വേഗത്തിൽ ഭക്ഷണം തീൻമേശയിലേക്ക്; പുതിയ ആപ്പ് പുറത്തിറക്കി സ്വിഗ്ഗി

Published

on

ഭക്ഷണ വിതരണ രംഗത്ത് ഒരു പുതിയ പോരാട്ടത്തിന് തിരികൊളുത്തി സ്വിഗ്ഗി. 10-15 മിനിറ്റിനുള്ളിൽ ഭക്ഷണം ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘സ്നാക്ക്’ എന്ന നൂതന ആപ്ലിക്കേഷനാണ് സ്വിഗ്ഗി പുറത്തിറക്കിയിരിക്കുന്നത്. മിന്നൽ വേഗത്തിൽ ഭക്ഷണം വീടുകളിൽ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് വിപണിയിൽ ഒരു നിർണായക ചുവടുവയ്പ്പാണ് ഇത്. നിരവധി കമ്പനികൾ ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ മത്സരം കടുക്കുകയാണ്.

ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും സ്വിഗ്ഗിയുടെ സ്നാക്ക് ആപ്പ് ലഭ്യമാണ്. ഫാസ്റ്റ് ഫുഡ്, തയ്യാറാക്കിയ ഭക്ഷണം, പാനീയങ്ങൾ എന്നിവയുടെ വിതരണത്തിലാണ് ആപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ ബംഗളൂരുവിൽ മാത്രമാണ് സ്നാക്കിന്റെ സേവനം ലഭ്യമാകുക. സ്വിഗ്ഗിയുടെ നിലവിലുള്ള ‘ബോൾട്ട്’ സേവനത്തേക്കാൾ എത്രയോ അധികം വേഗത്തിൽ ഭക്ഷണ വിതരണം ചെയ്യുകയാണ് സ്നാക്കിന്റെ പ്രധാന ലക്ഷ്യം. ബ്ലിങ്കിറ്റിന്റെ ബിസ്ട്രോ, സെപ്റ്റോ കഫേ തുടങ്ങിയവരുടെ മാതൃകയിലാണ് സ്നാക്കിന്റെ പ്രവർത്തനം.

സ്വിഗ്ഗിയുടെ വരവോടെ വിപണി കൂടുതൽ ചൂടുപിടിക്കുകയാണ്. സോമാറ്റോയും ഒലയും ഈ രംഗത്ത് ശക്തമായ മത്സരം കാഴ്ചവെക്കുന്നു. 15 മിനിറ്റിനുള്ളിൽ ഭക്ഷണ വിതരണം ചെയ്യുന്ന പുതിയ ഫീച്ചർ സോമാറ്റോ അവരുടെ ആപ്പിൽ അവതരിപ്പിച്ചു കഴിഞ്ഞു. മുംബൈ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഈ ഫീച്ചർ നിലവിൽ ലഭ്യമാണ്. ആപ്പിന്റെ എക്സ്പ്ലോർ വിഭാഗത്തിൽ ’15-മിനിറ്റ് ഡെലിവറി’ എന്ന ടാബിൽ വിവിധതരം ഭക്ഷണങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഒലയും ഈ രംഗത്ത് സജീവമാണ്. ഓല ഡാഷ് എന്ന 10 മിനിറ്റ് സർവീസ് ബംഗളൂരുവിൽ ആരംഭിക്കുകയും പിന്നീട് ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുകയും ചെയ്തു.

വൻകിട കമ്പനികളും ക്വിക്ക് കൊമേഴ്സ് വിപണിയിലേക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ്. കഴിഞ്ഞ വർഷം റിലയൻസ് ജിയോമാർട്ട് വഴി 30 മിനിറ്റിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്ത് ഈ വിപണിയിലേക്ക് പ്രവേശിക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയിരുന്നു. ഫാഷൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ മിന്ത്ര, ബംഗളൂരുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ചില ബ്രാൻഡുകൾക്ക് 30 മിനിറ്റ് ഡെലിവറി സർവീസ് പരീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ബാങ്ക് അക്കൗണ്ടിൽനിന്ന് പണം അയക്കുന്നതിന് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

Published

on

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുന്നതിനുള്ള നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയമങ്ങൾ 2025 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സാധാരണയായി, യുപിഐ, ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുന്നത്. ഈ പുതിയ മാറ്റങ്ങൾ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുകയും ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുകയും ചെയ്യും.

ആർടിജിഎസിലും എൻഇഎഫ്ടിയിലും പേര് വെരിഫിക്കേഷൻ
പുതിയ നിയമപ്രകാരം, ആർടിജിഎസ്, എൻഇഎഫ്ടി എന്നിവ വഴി പണം അയയ്ക്കുന്ന വ്യക്തിക്ക് പണം സ്വീകരിക്കുന്ന ആളുടെ പേര് വെരിഫൈ ചെയ്യാൻ സാധിക്കും. നിലവിൽ യുപിഐ, ഐഎംപിഎസ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പണം അയയ്ക്കുന്നതിന് മുൻപ് സ്വീകരിക്കുന്ന ആളുടെ പേര് കാണിക്കുന്ന സംവിധാനമുണ്ട്. ഇത് വഴി തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോവുന്നത് ഒരു പരിധി വരെ തടയാൻ സാധിച്ചിട്ടുണ്ട്. ഇതേ സൗകര്യം ഇനി ആർടിജിഎസ്, എൻഇഎഫ്ടി ഇടപാടുകളിലും ലഭ്യമാകും.

എന്തുകൊണ്ട് ഈ മാറ്റം?
ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയിലാണ് ഈ നിർദ്ദേശം ആദ്യമായി വെച്ചത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറയുന്നതനുസരിച്ച്, ആർടിജിഎസ്, എൻഇഎഫ്ടി എന്നിവ വഴി പണം അയയ്ക്കുന്നവർക്ക് സ്വീകരിക്കുന്ന ആളുടെ പേരും അക്കൗണ്ടും വെരിഫൈ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇതിലൂടെ തെറ്റായ നിക്ഷേപങ്ങളും തട്ടിപ്പുകളും ഒരു പരിധി വരെ തടയാനാവും. ലളിതമായി പറഞ്ഞാൽ, ആർടിജിഎസ്, എൻഇഎഫ്ടി വഴി പണം അയയ്ക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ പേര് സ്ക്രീനിൽ കാണിക്കും.

ഉപയോക്താക്കൾക്കുള്ള പ്രധാന നേട്ടങ്ങൾ
ഈ പുതിയ സംവിധാനം ഉപയോക്താക്കൾക്ക് നിരവധി പ്രയോജനങ്ങൾ നൽകുന്നു. ഒന്നാമതായി, പണം അയയ്ക്കുന്നതിന് മുൻപ് സ്വീകരിക്കുന്ന ആളുടെ പേര് ഉറപ്പുവരുത്താൻ സാധിക്കുന്നതിനാൽ തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോവാനുള്ള സാധ്യത കുറയും. രണ്ടാമതായി, തട്ടിപ്പുകളിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാൻ സാധിക്കും. മൂന്നാമതായി, പണമിടപാടുകൾ കൂടുതൽ സുതാര്യമാവുകയും ഉപയോക്താക്കളുടെ വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും. ആർബിഐയുടെ ഈ പുതിയ നീക്കം ഡിജിറ്റൽ പണമിടപാടുകളിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണ്
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ഡാറ്റ ഉപയോഗിക്കാത്തവര്‍ക്കായി എസ്‌എംഎസിനും കോളിനും ഇനി പ്രത്യേക പ്ലാനുകള്‍; ട്രായ് ചട്ടം ഭേദഗതി ചെയ്തു

Published

on

ന്യൂ ഡല്‍ഹി: ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്കായി മൊബൈല്‍ സേവന ദാതാക്കള്‍ വോയ്സ് കോളുകള്‍ക്കും എസ്‌എംഎസിനും പ്രത്യേക മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ്.

പ്രത്യേക റീചാര്‍ജ് കൂപ്പണുകളുടെ പരിധി 90 ദിവസത്തില്‍ നിന്ന് 365 ദിവസത്തേക്ക് വരെ നീട്ടുകയും ചെയ്ത് താരിഫ് ചട്ടങ്ങള്‍ ട്രായ് ഭേദഗതി ചെയ്തു.

വോയ്സ്, എസ്‌എംഎസ് എന്നിവയ്ക്ക് മാത്രമായി കുറഞ്ഞത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും ടെലികോം സേവന ദാതാവ് അവതരിപ്പിക്കണം.365 ദിവസം വരെ കാലാവധി വാഗ്ദാനം ചെയ്യുന്നതായിരിക്കണം പ്ലാന്‍’- 2024 ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ (പന്ത്രണ്ടാം ഭേദഗതി) ചട്ടത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഭേദഗതി.

നിലവില്‍ കമ്ബനികള്‍ നല്‍കുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ മിക്കതും വോയ്‌സ് കോള്‍, എസ്‌എംഎസ്, ഇന്റര്‍നെറ്റ്, ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ കൂട്ടിച്ചേര്‍ത്താണ്. റീച്ചാര്‍ജ് ചെയ്യുന്ന പലര്‍ക്കും ഇതില്ലെല്ലാ സേവനവും ആവശ്യമില്ല. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ പോലും ഇന്റര്‍നെറ്റ് അടങ്ങിയ റീച്ചാര്‍ജ് പ്ലാനുകള്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരക്കാര്‍ക്ക് വേണ്ടി വോയ്‌സ് കോളും എസ്‌എംഎസും മാത്രം നല്‍കുന്ന ഒരു പ്ലാന്‍ എങ്കിലും ഉറപ്പാക്കണമെന്നാണ് ഭേദഗതിയില്‍ പറയുന്നത്.

ഒരാള്‍ക്ക് ഇന്റര്‍നെറ്റ് പ്ലാന്‍ ആവശ്യമില്ലെങ്കില്‍ വോയ്‌സ് കോളും എസ്‌എംഎസും മാത്രമുള്ള പ്ലാന്‍ എടുത്താല്‍ മതി. ഡ്യുവല്‍ സിം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് രണ്ടു നമ്ബറിലും ഇന്റര്‍നെറ്റ് സേവനം ആവശ്യമുണ്ടായേക്കില്ല. ഒരു സിം കാര്‍ഡില്‍ വോയ്‌സ് കോള്‍, എസ്‌എംഎസ് മാത്രം വേണ്ട വ്യക്തിക്ക് കുറഞ്ഞ നിരക്കില്‍ ഇത് ലഭ്യമാകും. സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും കാലാവധിയാണ് പരമാവധി 90 ദിവസമെന്നത് 365 ദിവസമാക്കി ഉയര്‍ത്തിയത്. വാലിഡിറ്റി കൂടിയ പ്ലാനുകള്‍ തെരഞ്ഞെടുത്താല്‍ ഉപയോക്താക്കള്‍ ഇടയ്ക്കിതെ റീച്ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കാം.
Sources:samakalikamalayalam

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National7 hours ago

പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ ആദരിക്കുന്നു

സുവിശേഷഘോഷണത്തിൻ്റെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ തൻ്റെ ജന്മനാടായ കൊച്ചറ യിൽ ശാരോൻ സഭാവിശ്വാസികൾ ആദരിക്കുന്നു 2025 ഫെബ്രുവരി 15...

us news7 hours ago

സീനിയർ പാസ്റ്റേഴ്സിനെ ആദരിച്ചു

ചിക്കാഗോ: കഴിഞ്ഞ അര നൂറ്റാണ്ടോളം ചിക്കാഗോയിൽ സഭാ പ്രവർത്തനരംഗത്ത് പ്രശംസനീയമായ നേതൃത്വം കൊടുത്ത നാല് സീനിയർ പാസ്റ്റർമാരെ ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ...

Hot News7 hours ago

ക്രൈസ്തവ പീഡനം രൂക്ഷമായ ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്

വാഷിംഗ്ടണ്‍ ഡി‌സി: ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം സംബന്ധിച്ച് അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനവും ചര്‍ച്ചയാകുന്നു. ക്രൈസ്തവ പീഡനം രൂക്ഷമായ...

National7 hours ago

ക്രിസ്തുവിൽ തിന്മകളെ ജയിക്കുക: പാസ്റ്റർ വി പി തോമസ്

തിരുവല്ല: ക്രിസ്തുവിൽ തിന്മകളുടെ ശക്തികളെ ജയിക്കണമെന്ന് പാസ്റ്റർ വി പി തോമസ്. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ രണ്ടാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ...

us news8 hours ago

അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ദൈവം എന്നെ സംരക്ഷിച്ചു: ഡൊണാൾഡ് ട്രംപ്

“അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ദൈവം എന്നെ സംരക്ഷിച്ചു” എന്നു പറഞ്ഞുകൊണ്ട് തനിക്കു നേരിട്ട രണ്ടു കൊലപാതകശ്രമങ്ങളെ അതിജീവിച്ചതിന് ഡൊണാൾഡ് ട്രംപ് ദൈവത്തിനു നന്ദി പറഞ്ഞു. ജനുവരി 20...

us news1 day ago

ICC Helps Provide Bible Study for Persecuted Children, Young Adults

Middle East – The harsh reality for many Christian children in the Middle East is that their lives have been...

Trending

Copyright © 2019 The End Time News