Connect with us
img-4
1
151
151 - copy
logo-full

us news

മനുഷ്യാവകാശ ലംഘനം ചോദ്യം ചെയ്ത പാക്ക് ക്രിസ്ത്യന്‍ കുടുംബത്തിന് ക്രൂര മര്‍ദ്ദനം

Published

on

ഫൈസലാബാദ്: പാക്കിസ്ഥാനില്‍ മനുഷ്യാവകാശധ്വംസനം ചോദ്യം ചെയ്തതിന്റെ പേരില്‍ ക്രിസ്ത്യന്‍ കുടുംബത്തിനു നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദനം. പനിമാറി സ്കൂളില്‍ എത്തിയ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന അപമാനവും മര്‍ദ്ദനവും ചോദ്യം ചെയ്തതിനാണ് പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലെ സുമന്‍ദൂരി ഡാജ്കോട്ട് ഗ്രാമത്തിലെ ക്രൈസ്തവരായ ഷക്കീല്‍ മസിയുടെ കുടുംബം ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. ഷക്കീല്‍ മസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇരുപതോളം പേരടങ്ങുന്ന സംഘം വീട്ടിലുണ്ടായിരുന്നവരെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമികള്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകളുടെ വസ്ത്രങ്ങള്‍ വരെ വലിച്ചു കീറിയെന്നു ഏഷ്യാ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആഴ്ച ആരംഭത്തിലാണ്‌ ആക്രമണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ അരങ്ങേറിയത്.

ഷക്കീല്‍ മസിയുടെ മകളായ സോണിയ പനിബാധിച്ച് രണ്ടു ദിവസത്തെ അവധിക്ക് ശേഷം സ്കൂളില്‍ തിരിച്ചെത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. സ്കൂളില്‍ പ്രവേശിച്ച ഉടനെ തന്നെ സഹപാഠികളായ മറ്റ് കുട്ടികള്‍ അവളെ കളിയാക്കുകയായിരിന്നു. ‘തൂപ്പുകാരന്റെ മോളേ’ എന്ന് വിളിച്ചായിരുന്നു കളിയാക്കിയത്. കളിയാക്കലിന് പുറമേ അവളെ സ്കൂളില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി. അപമാനിതയായ പെണ്‍കുട്ടി ഇതിനെതിരെ പരാതിപ്പെടുവാന്‍ ഇസ്ലാം മതവിശ്വാസിയായ തന്റെ അധ്യാപകനെ സമീപിച്ചപ്പോള്‍ ‘നീയാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണം’ എന്ന് പറഞ്ഞുകൊണ്ട്, അവധിയെടുത്തതിന് പെണ്‍കുട്ടിയുടെ കൈവിരല്‍ ഒടിയുന്ന തരത്തില്‍ വടികൊണ്ട് അടിക്കുകയുമാണ്‌ ഉണ്ടായത്.

ഇതിനെക്കുറിച്ച് അന്വേഷിക്കുവാനെത്തിയ പെണ്‍കുട്ടിയുടെ അമ്മായിയുടെ നേര്‍ക്കും അദ്ധ്യാപകന്‍ അക്രമാസക്തനായി. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഷക്കീല്‍ മസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ മുസ്ലീങ്ങള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. “വൃത്തികെട്ട ക്രിസ്താനികള്‍” എന്ന് വിളിച്ച് ആക്ഷേപിച്ചു കൊണ്ടാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നു ഷക്കീല്‍ മസി ഏഷ്യാന്യൂസിനോട് വെളിപ്പെടുത്തി. പോലീസില്‍ കൊടുത്ത പരാതി പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മര്‍ദ്ദനത്തിനിരയായ കുടുംബത്തിന് നീതിയും, സംരക്ഷണവും നല്‍കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും, മതന്യൂനപക്ഷ സംഘടനയുടെ കോര്‍ഡിനേറുമായ മന്‍സൂര്‍ അന്തോണി അധികാരികളോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത്. സമാധാനത്തില്‍ കഴിയുവാനായി പാക്കിസ്ഥാനില്‍ തങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കണമെന്ന് മന്‍സൂര്‍ അന്തോണി പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് അഭ്യര്‍ത്ഥിച്ചു. പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ കടുത്ത മനുഷ്യാവകാശധ്വംസനം നേരിടുന്നുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിന് മുന്‍പും പുറത്തുവന്നിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

us news

Elderly Eritrean Pastors Continue to Suffer in Prison

Published

on

Eritrea – Two pastors who were arrested and imprisoned by the Eritrean government in July are still being held in prison, sources with knowledge of the situation told ICC. Both in their mid-seventies, Pastor Girmay Araya and Pastor Samuel Okbamichael were arrested in the middle of the night before being taken to the Wengel Mermera interrogation center run by the Ministry of Justice in Asmara, the capital of Eritrea.

Both pastors were largely retired from the ministry when they were arrested, raising questions about why they were targeted. Eritrea has a long history of targeting religious figures and is currently detaining many others pastors.

Called “Africa’s North Korea” by some, Eritrea is a one-party state ruled by an oppressive, totalitarian government that is openly hostile to religion. Religious prisoners are often subjected to long or indefinite terms in prisons where they suffer unimaginably inhumane conditions.

Former prisoners at Mai Serwa, another prison in Asmara, report being held in shipping containers, each holding 8-22 detainees and extremely susceptible to the extreme weather swings of the desert around them. According to the United Nation’s Office of the High Commissioner for Human Rights (OHCR), “inmates are subjected to total darkness, which increases their suffering. A torture chamber made of concrete is reportedly located at the back of the containers. [One] detainee… was interrogated and tortured four nights per week for two months.”

“Individuals who are arrested for religious reasons are systematically subjected to ill-treatment and torture,” the OHCR said. “It is common practice to coerce renunciation of faith.”

Despite its similarities to North Korea, Eritrea seems to have largely managed to escape that country’s penchant for attracting sanctions. In fact, the U.S. is actually lifting sanctions off of the country. However commendable this may be from a diplomatic or economic perspective, it is important that the U.S. not lose sight of the real, systematic abuses at play in Eritrea. It should continue to pressure Eritrea, including through targeted sanctions designed to force behavior change at every level of the abusive system.

“If it does decide to improve relations with Eritrea, the U.S. must use that closeness to pressure the country to begin respecting human rights,” said Jay Church, ICC’s Advocacy Manager for Africa. “A thorough rehauling of its judicial system, the abolishment of its horrendous penal system and the creation of a professional one in its place, and respect for religious freedom would be a good place to start.”
Sources:persecution

Continue Reading

us news

ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സമ്പൂർണ വിലക്ക്,ലോകത്തെ ഞെട്ടിച്ച് ചൈന

Published

on

ബീജിങ്: ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സമ്പൂര്‍ണ നിരോധനവുമായി ചൈന രംഗത്ത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇക്കാര്യത്തില്‍ ഇത്രയും കടുത്ത തീരുമാനവുമായി രംഗത്ത് വരുന്നത്. ക്രിപ്‌റ്റോകറന്‍സികളും അവയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് ചൈന.

ക്രിപ്‌റ്റോകറന്‍സികളുടെ കാര്യത്തില്‍ തീരെ ഉദാരമല്ലാത്ത സമീപനം ആണ് ചൈന സ്വീകരിച്ചുവരുന്നത്. ഇതുസംബന്ധിച്ച് ചൈനയുടെ പല നിയന്ത്രണങ്ങളും നേരത്തേ തന്നെ ക്രിപ്‌റ്റോ വിപണിയെ വലിയ തോതില്‍ ബാധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോഴത്തെ നീക്കം ക്രിപ്‌റ്റോവിപണികളുടെ അടിത്തറ തന്നെ ഇളക്കിയേക്കും. ചൈനീസ് തീരുമാനം വന്നതിന് പിറകെ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യത്തില്‍ വലിയ ഇടിവും സംഭവിച്ചു.

ചൈനയുടെ കേന്ദ്ര ബാങ്ക് ആയ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയാണ് ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ക്രിപറ്റോകറന്‍സികളുമായി ബന്ധപ്പെട്ട് എല്ലാ ഇടപാടുകളും നിയമവിരുദ്ധമായിരിക്കുമെന്നും നിര്‍ബന്ധമായും നിരോധിക്കപ്പെടേണ്ടതാണെന്നും ബാങ്ക് അവരുടെ വെബ്‌സൈറ്റ് മുഖേന വ്യക്തമാക്കിക്കഴിഞ്ഞു. ബിറ്റ്‌കോയിന്‍ എന്നോ, എഥേറിയം എന്നോ ടെഥര്‍ എന്നോ വ്യത്യാസമില്ലാത്തെ എല്ലാ ക്രിപ്‌റ്റോ കറന്‍സികള്‍ക്കും ഇത് ബാധകമായിരിക്കും.

ചൈനക്കാരുടെ കൈവശമുള്ളവരുടെ ബിറ്റ്‌കോയിനുകള്‍ക്ക് ഇനി എന്ത് സംഭവിക്കും എന്നത് സംബന്ധിച്ച ചര്‍ച്ചകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിലെ താമസക്കാര്‍ക്ക് ഓഫ്‌ഷോര്‍ എക്‌സ്‌ചേഞ്ചുകള്‍ വഴി നല്ഡകപ്പെട്ടിരുന്ന ക്രിപ്‌റ്റോ സേവനങ്ങള്‍ കൂടി നിരോധനത്തിന്റെ പരിധിയില്‍ വരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ആശങ്ക ഉയര്‍ന്നിരിക്കുന്നത്.
Sources:globalindiannews

Continue Reading

Subscribe

Enter your email address

Featured

us news1 hour ago

Elderly Eritrean Pastors Continue to Suffer in Prison

Eritrea – Two pastors who were arrested and imprisoned by the Eritrean government in July are still being held in...

us news2 hours ago

ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സമ്പൂർണ വിലക്ക്,ലോകത്തെ ഞെട്ടിച്ച് ചൈന

ബീജിങ്: ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സമ്പൂര്‍ണ നിരോധനവുമായി ചൈന രംഗത്ത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇക്കാര്യത്തില്‍ ഇത്രയും കടുത്ത തീരുമാനവുമായി രംഗത്ത് വരുന്നത്. ക്രിപ്‌റ്റോകറന്‍സികളും അവയുമായി ബന്ധപ്പെട്ട...

us news2 hours ago

Shooting in Tennessee; Two deaths, including the attacker

A gunman attacked a grocery store in an upscale Tennessee suburb on Thursday afternoon, killing one person and wounding 12...

us news2 hours ago

50 Killed During Incessant Attacks on Nigerian Christian Community

Nigeria –According to Daily Post Nigeria, suspected Fulani militants have murdered 50 villagers, destroyed 254 homes, and attacked seven churches,...

us news1 day ago

രാജ്യത്തിന്റെ വികസനത്തിനായി ക്രൈസ്തവർ രാജ്യത്ത് തുടരണം : കുർദിഷ് പ്രസിഡന്റ്.

കുർദിസ്ഥാൻ :രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ക്രൈസ്തവർ കുർദിസ്ഥാനിൽ തുടരണമെന്ന അഭ്യർത്ഥനയുമായി പ്രസിഡന്റ് നെച്ചിർവാൻ ബർസാനി. ഐസിസ് അധിനിവേശത്തെ തുടർന്ന് ഇറാഖിൽനിന്ന് അഭയംതേടി കുർദിസ്ഥാനിൽ എത്തിയ ക്രൈസ്തവർ രാജ്യത്തിന്റെ വികസനം...

us news1 day ago

ഒക്‌ലഹോമയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 600,800 കവിഞ്ഞു

ഒക്‌ലഹോമ : ഒക്‌ലഹോമ സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ബുധനാഴ്ചയോടെ 600,800 കവിഞ്ഞതായി ഒക്‌ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു. 2020 മാർച്ചിൽ കോവിഡ്...

Trending