Connect with us

Mobile

ജിയോയുടെ പരാതി: എയര്‍ടെലിനും വോഡഫോണ്‍ ഐഡിയക്കുമെതിരെ ടെലികോം വകുപ്പിന്റെ നടപടി

Published

on

ന്യൂഡല്‍ഹി: ജിയോയുടെ പരാതിയില്‍ മേൽ എയര്‍ടെലിനും വോഡഫോണ്‍ ഐഡിയക്കുമെതിരെ ടെലികോം വകുപ്പിന്റെ നടപടി.

മൂന്നാഴ്ചക്കുള്ളില്‍ രണ്ട് കമ്പനികളും ചേര്‍ന്ന് 3050 കോടി അടക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എയര്‍ടെല്‍ 1050 കോടി രൂപയും വോഡഫോണ്‍ ഐഡിയ 2000 കോടിയുമാണ് അടക്കേണ്ടത്. ഇന്റര്‍ കണക്ഷന്‍ പോയിന്റ്‌സുമായി ബന്ധപ്പെട്ട കരാറുകളിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടിയാണ് നടപടി.

ടെലികോം റെഗുലേറ്ററി അതോറിറ്റി 2016 ല്‍ തന്നെ രണ്ട് കമ്പനികള്‍ക്കുമെതിരെ പിഴശിക്ഷ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍കാര്‍ 2019 ജൂണിലാണ് ഈ ശുപാര്‍ശ അംഗീകരിക്കുന്നത്. എന്നാല്‍ നോടിസ് നല്‍കിയിരുന്നില്ല. 2018 ഓഗസ്റ്റില്‍ വോഡഫോണും ഐഡിയയും ലയിക്കുകയും ചെയ്തു. 2016ലാണ് റിലയന്‍സ് ജിയോ ഇന്‍ഫോ കോം ടെലികോം രംഗത്തേക്ക് വന്നത്. തുടക്കത്തില്‍ ഉപഭോക്താക്കള്‍ക്ക് മാസങ്ങളോളം സൗജന്യ കോള്‍ അടക്കം നല്‍കിയായിരുന്നു ഇവര്‍ വിപണിയില്‍ ചുവടുറപ്പിച്ചത്.

ജിയോയുടെ സൗജന്യ സേവനത്തില്‍ അന്ന് തന്നെ എയര്‍ടെലും ഐഡിയയും വോഡഫോണും എതിര്‍പ് ഉന്നയിച്ചിരുന്നുവെങ്കിലും ടെലികോം റെഗുലേറ്ററി അതോറിറ്റിയോ ടെലികോം വകുപ്പോ ഇതില്‍ കാര്യമായ നടപടികള്‍ എടുത്തിരുന്നില്ല. ഇതോടെയാണ് ജിയോക്ക് നല്‍കേണ്ട ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ നല്‍കാതെ ലൈസന്‍സ് വ്യവസ്ഥ എതിരാളികളായ കമ്ബനികള്‍ ലംഘിച്ചത്. ഇതിന്റെ പേരിലാണ് ഇപ്പോള്‍ നടപടി.

സെപ്തംബര്‍ 15 ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ടെലികോം സെക്ടറിലെ കമ്ബനികളുടെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ മൊറടോറിയം അടക്കം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പിഴശിക്ഷ നല്‍കിയിരിക്കുന്നത്. സര്‍കാര്‍ സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന നിലയിലായ ടെലികോം കമ്ബനികള്‍ക്ക് ജീവശ്വാസം നല്‍കുന്ന തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെ പിഴശിക്ഷ നല്‍കിയതില്‍ വിപണിയിലാകെ അമ്ബരപ്പുണ്ട്. നടപടി ഏകപക്ഷീയമെന്ന് എയര്‍ടെല്‍ പ്രതികരിച്ചു. കേസില്‍ ഇരു കമ്പനികളും നിയമ നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.
Sources:globalindiannews

Mobile

മൊബൈല്‍ ഫോണുകളില്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 നിര്‍ദേശങ്ങളുമായി കേരള പൊലീസ്.

Published

on

 

ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച്‌ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

നിര്‍ദേശങ്ങള്‍ ചുവടെ:

📌 ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

📌 ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്ത് കിട്ടുന്ന വെബ്‌സൈറ്റുകള്‍ വഴിയും, ഇമെയില്‍ സോഷ്യല്‍ മീഡിയ എന്നിവ വഴിയും ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച്‌ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

📌 വളരെ അത്യാവശ്യമുള്ള ആപ്പുകള്‍ മാത്രം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, മറ്റുള്ളവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

📌 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവ ആവശ്യപെടുന്നതായ പെര്‍മിഷനുകള്‍ പരിശോധിക്കുകയും, ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്ത പെര്‍മിഷനുകള്‍ നിയന്ത്രിക്കുകയും ചെയ്യുക.

📌 മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും, റിപ്പയറിങ്ങിനു നല്‍കിയാല്‍ അതിനുശേഷവും ഫാക്ടറി റീസെറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക.

📌 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമുന്‍പ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂസ് എന്നിവ ചെക്ക് ചെയ്യുക.

📌 മൊബൈല്‍ ഫോണ്‍, ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ എന്നിവ എല്ലായിപ്പോഴും അപ്‌ഡേറ്റഡ് ആയി വയ്ക്കുക.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Mobile

സാംസങ് ഫോണുകള്‍ ഉപയോഗിക്കുന്നവർ ഇത് അറിയാതെ പോകരുത്

Published

on

വലിയ സുരക്ഷാ പിഴവുള്ള ദശലക്ഷക്കണക്കിന് പഴയ സ്മാര്‍ട്ട്ഫോണുകള്‍ സാംസങ് കയറ്റി അയച്ചതായി റിപ്പോര്‍ട്ട്. ടെല്‍ അവീവ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നേരത്തെ, കമ്പനി തങ്ങളുടെ ഫോണുകളുടെ സുരക്ഷയെക്കുറിച്ച് ജാഗ്രത പുലര്‍ത്തിയിരുന്നു. ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ ഇറങ്ങുന്നതിന് മുമ്പുതന്നെ അപ്ഡേറ്റുകള്‍ പോലും പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ, ചില പ്രശ്നങ്ങള്‍ നന്നായി മറഞ്ഞിരിക്കുന്നുവെന്നാണ് സൂചന.

ഹാക്കര്‍മാരെ തന്ത്രപ്രധാനമായ വിവരങ്ങള്‍ എക്സ്ട്രാക്റ്റുചെയ്യാന്‍ അനുവദിക്കുന്ന ബഗ് ആണിതെന്ന് അവര്‍ അവകാശപ്പെടുന്നു. ഗ്യാലക്‌സി എസ്8, ഗ്യാലക്‌സി എസ്9, ഗ്യാലക്‌സി എസ്10, ഗ്യാലക്‌സി എസ്20, ഗ്യാലക്‌സി എസ്21 തുടങ്ങിയ ഫോണുകളിലാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ക്രിപ്റ്റോഗ്രാഫിക് കീകള്‍ നടപ്പിലാക്കിയ രീതിയുമായി ബന്ധപ്പെട്ട് ഗവേഷകര്‍ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഡെഡിക്കേറ്റഡ് ഹാര്‍ഡ്വെയര്‍ ഉപയോഗിച്ച് ഒരു സ്മാര്‍ട്ട്ഫോണ്‍ പരിരക്ഷിക്കേണ്ട എന്‍ക്രിപ്ഷന്‍ വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ ഈ അപകടസാധ്യത ഒരു ഹാക്കറെ അനുവദിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

സുരക്ഷാ സെന്‍സിറ്റീവ് ഫംഗ്ഷനുകള്‍ നടപ്പിലാക്കാന്‍ എആര്‍എം അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ട്രസ്റ്റ്‌സോണ്‍ ഹാര്‍ഡ്വെയര്‍ ഉപയോഗിക്കുന്നു. പക്ഷേ, സാംസങ് ഫോണുകളിലെ ട്രസ്റ്റ്സോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ സുരക്ഷാ-സെന്‍സിറ്റീവ് ഫംഗ്ഷനുകള്‍ ശരിയായി നടപ്പിലാക്കിയിട്ടില്ലെന്ന് പറയുന്നു. ഇത് പോലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ എളുപ്പത്തില്‍ എക്സ്ട്രാക്റ്റുചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് വഴിയൊരുക്കി.

നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ സുരക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, വിഷമിക്കേണ്ട, കാരണം സാംസങ് ഇതിനകം തന്നെ പ്രശ്നങ്ങള്‍ പരിഹരിച്ചു. ആദ്യത്തെ സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് 2021 ഓഗസ്റ്റില്‍ പുറത്തിറക്കി. അപകടസാധ്യത പരിഹരിക്കുന്നതിനായി കമ്പനി പിന്നീട് കുറച്ച് അപ്ഡേറ്റുകള്‍ കൂടി പുറത്തിറക്കി. അതിനാല്‍, നിങ്ങളുടെ സാംസങ് ഫോണ്‍ അപ്‌ഡേറ്റാണെന്ന് ഉറപ്പാക്കുക.

ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലെ സെറ്റിങ്ങുകളിലേക്ക് പോയി അവര്‍ ഏറ്റവും പുതിയ പതിപ്പാണോ ഉപയോഗിക്കുന്നതെന്ന് കാണാന്‍ സോഫ്റ്റ്വെയര്‍ വിഭാഗം തുറക്കാം. ഒരു ബ്രാന്‍ഡ് അതിന്റെ ഫോണുകള്‍ക്കായി പുറത്തിറക്കുന്ന സുരക്ഷാ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ എപ്പോഴും നിര്‍ദ്ദേശിക്കപ്പെടുന്നു, കാരണം ഇതിലൂടെ സുരക്ഷാ പ്രശ്നങ്ങളും ബഗുകളും യഥാര്‍ത്ഥത്തില്‍ പരിഹരിക്കുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Mobile

Jio ranks first behind BSNL; Fixed line broadband users have crossed 43 lakh

Published

on

New Delhi: Jio has once again proved its supremacy in the world of internet. Jio was already the number one company in India in terms of wireless internet users. But now Jio has become the number one company in the broadband segment. According to TRAI’s November 2021 report, Jio has surpassed BSNL and has achieved the number one position in the wired fixed line broadband service. Jio has reached the first position with about 43 lakh 40 thousand wired fixed line broadband connections. On the other hand, BSNL has to be content with the second place with about 42 lakh connections. Whereas Bharti Airtel remains on the third position with 40 lakh 80 thousand connections as before.

How many users

Jio – about 43 lakh 40 thousand users
BSNL – around 42 lakh users
Bharti Airtel – 40 lakh 80 thousand users

Most users associated with Jio

Jio started commercial broadband service about 2 years ago. In the 2 years since its launch, Jio Fiber service has achieved the number one position in both the wired and fixed line segments. About 1 lakh 90 thousand new fiber customers are connected with Jio in November. Whereas BSNL broadband users have decreased during this period. Whereas Airtel’s subscriber number has registered an increase of about 1 lakh.

According to TRAI data, the total market share of Reliance Jio in the wireless and wired broadband segment has increased to 54.01 percent in November 2021. Airtel is second with 26.21% and Vodafone-Idea is at number three with 15.27%.

Market share

Jio – 54.01 percent
Airtel – 26.21 percent
Vodafone Idea – 15.27 percent
Jio also remains the top in terms of total mobile subscriber numbers. On 30 November 2021, more than 42 crore 86 lakh customers were connected to Jio’s network. At the same time, Airtel had 35 lakh 52 thousand and Voda-Idea had only around 26 lakh 71 thousand customers.

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news21 hours ago

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമെന്ന് ദുബൈ എമിഗ്രേഷന്‍

ദുബൈ: എമിറേറ്റിലേക്ക് ടൂറിസ്റ്റ് വിസയും സന്ദര്‍ശന വിസയും ലഭിക്കാന്‍ ഇനി മുതല്‍ ഹോട്ടലില്‍ റൂം ബുക്ക്‌ചെയ്തതിന്റെ രേഖയും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കിയതായി ദുബൈ എമിഗ്രേഷന്‍ അറിയിച്ചു. വിസക്കായി...

us news21 hours ago

British Evangelist Slashed, Imprisoned, Threatened with Death, Keeps Going

LONDON – An ex-Muslim turned Christian evangelist has been beaten, chased by angry mobs, unlawfully jailed and even stabbed, all...

us news22 hours ago

‘Christ Laid His Life Down for Me’: Greg Laurie Gives Powerful Gospel Presentation to Jordan Peterson

Christian megachurch leader Greg Laurie recently appeared on psychologist Jordan Peterson’s podcast, where he gave the professor-turned-cultural commentator a powerful...

National22 hours ago

പി വൈ പി എ 77-ാ മത് സംസ്ഥാന ക്യാമ്പിന്റെ അനുഗ്രഹ പ്രാർത്ഥനാസംഗമം നവംബർ 24 ഞായർ വൈകുന്നേരം 6.30 ന്

2024 ഡിസംബർ 25 മുതൽ 28 വരെ നെയ്യാർഡാം രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടത്തപ്പെടുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന...

Movie22 hours ago

നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നടൻ ബാലൻ കെ...

world news2 days ago

വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു

ഓട്ടവ : ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. വർക്ക് പെർമിറ്റ് ഇല്ലാതെ തന്നെയുള്ള ക്യാംപസിനു വെളിയിലെ ജോലി ആഴ്ചയി‍ൽ...

Trending

Copyright © 2019 The End Time News