Media
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രെയർസെൽ ഡിപ്പാർട്ട്മെന്റ് 15 മണിക്കൂർ ചെയിൻ പ്രെയർ മീറ്റിംഗ് ഒക്ടോബർ 23 ന്

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രെയർ സെൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 23 ശനിയാഴ്ച രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെയുള്ള 15 മണിക്കൂർ ചെയിൻ പ്രെയർ Zoom (സൂം) ഫ്ലാറ്റ്ഫോമിൽ കൂടി നടത്തപ്പെടുന്നു. ദൈവസഭയുടെ 94 സെന്ററുകളിൽ നിന്നും ഓരോ മണിക്കൂറും 6 സെന്ററുകൾ വീതം ഈ പ്രാർത്ഥനാ ചങ്ങലയിൽ കണ്ണികളാകും. അന്നേദിവസം രാത്രി 8 മണി മുതൽ നടക്കുന്ന സമാപന യോഗത്തിൽ സ്റ്റേറ്റ് ഓവർസിയർ റവ. സി.സി. തോമസ് തിരുവചന സന്ദേശം നല്കും. പ്രെയർസെൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ പാസ്റ്റർ സജി ജോർജ്, സെക്രട്ടറി പാസ്റ്റർ അനീഷ് ഏലപ്പാറ എന്നിവർ നേതൃത്വം നല്കും. ഏവരും പ്രാർത്ഥനാപൂർവ്വം പങ്കെടുത്താലും.
Zoom ലിങ്ക്
httpss://us02web.zoom.us/j/9411168812?pwd=bFE4Y0ZWNjdLcGx4emJoWEk0VWlZdz09
15 മണിക്കൂർ പ്രാർത്ഥന◾
? പ്രാർത്ഥനാവിഷയങ്ങൾ?
➡️ ആഗോളവ്യാപകമായ ഒരു ഉണർവ്വിനു വേണ്ടി..
➡️ ദൈവസഭയിലെ എല്ലാ ദൈവദാസന്മാരെയും ദൈവമക്കളെയും ദൈവം ശക്തമായി ഉപയോഗിക്കേണ്ടതിനായി..
➡️ ദൈവസഭയിലുള്ള എല്ലാ ദൈവമക്കളും പരിശുദ്ധാത്മാവിന്റെ നിറവു പ്രാപിക്കേണ്ടതിനായും, ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നവരായിത്തീരേണ്ടതിനും..
➡️ ദൈവസഭയുടെ ആത്മീക, ഭൗതീക ഉന്നമനത്തിനായി..
➡️ ദൈവസഭയുടെ സ്റ്റേറ്റ് ഓവർസിയർ, കുടുംബം, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, ബിലിവേഴ്സ് ബോർഡ്, ഡിപ്പാർട്ട്മെന്റ് ഹെഡ്സ് എന്നിവരെ ഓർത്തും, അവരുടെ കുടുംബാംഗങ്ങളെ ഓർത്തും..
➡️ നമ്മുടെ എല്ലാ സെന്റർ ശുശ്രൂഷകന്മാരെയും, അവരുടെ കുടുംബങ്ങളെയും, എല്ലാ പ്രാദേശിക ശുശ്രൂഷകന്മാരെയും, അവരുടെ കുടുംബങ്ങളെയും, ദൈവസഭയിലെ എല്ലാ വിശ്വാസികളെയും ഓർത്ത്..
➡️ യോവേൽ പ്രവാചകൻ കണ്ടതുപോലെ ഈ കാലഘട്ടത്തിൽ നമ്മുടെ പുത്രീപുത്രന്മാർ പ്രവചിക്കുന്നവരാകുവാനും, ആത്മാഭിഷേകം പ്രാപിക്കേണ്ടതിനായും..
➡️ നമ്മുടെ കുഞ്ഞുങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഉന്നതി പ്രാപിക്കുവാനും, തെറ്റായ ബന്ധങ്ങളിൽ അകപ്പെട്ടു പോകാതിരിക്കുവാനും..
➡️ കുടുംബബന്ധങ്ങൾ തകർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ കുടുംബങ്ങളുടെ ഭദ്രതയ്ക്കും അനുഗ്രഹത്തിനും വേണ്ടി..
➡️ ദൈവകൃപയിൽ നിന്നും പിന്മാറിപ്പോയ ദൈവദാസന്മാരും, ദൈവമക്കളും യഥാസ്ഥാനപ്പെട്ടു മടങ്ങിവരുവാൻ..
➡️വാഹനാപകടങ്ങളിൽ നിന്ന് ദൈവദാസന്മാരും ദൈവമക്കളും വിടുവിക്കപ്പെടുവാനും, ആത്മഹത്യ, കൊലപാതകം എന്നിവ സംഭവിക്കാതിരിക്കുവാനും വേണ്ടി..
➡️ ഏകരായി വിശ്വാസത്തിൽ വന്നവരുടെ നിലനില്പ്പിനും, വിവാഹ പ്രായമായ സഹോദരീ സഹോദരന്മാർക്ക് തക്ക തുണകളെ ലഭിക്കുവാനും..
➡️ കടഭാരങ്ങളിലൂടെ കടന്നുപോകുന്നവർക്കു വേണ്ടി, വീടില്ലാത്തവർക്കു വേണ്ടി, തലമുറകളില്ലാത്തവർക്കുവേണ്ടി..
➡️ സ്വന്തമായി സ്ഥലം, സഭാഹോൾ, പാഴ്സനേജ്, സെമിത്തേരി എന്നിവ ഇല്ലാത്ത സഭകൾക്ക് ഈ വർഷം തന്നെ അവ ലഭിക്കുവാൻ..
➡️ വർഷങ്ങളായി രോഗികളായി കഴിയുന്ന ദൈവദാസീദാസന്മാരുടെ സൗഖ്യത്തിനായും, മാരക രോഗങ്ങളിൽ നിന്നും ദൈവം തന്റെ ജനത്തെ വിടുവിക്കേണ്ടതിനായും..
➡️ കോവിഡ് മഹാമാരിയെ ദൈവം തുടച്ചുനീക്കേണ്ടതിനായും, ലോക ജനതയെ രക്ഷിക്കേണ്ടതിനായും..
➡️ വർഷംതോറും കേരള ജനത നേരിടുന്ന പ്രളയങ്ങൾ, പേമാരികൾ, ഉരുൾപൊട്ടലുകൾ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽ നിന്നും വിടുതൽ ലഭിക്കുവാൻ..
➡️ ഇന്ത്യൻ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ക്യാബിനറ്റ് മന്ത്രിമാർ, ഗവർണർമാർ, സംസ്ഥാനങ്ങൾ ഭരിക്കുന്ന മുഖ്യമന്ത്രിമാർ, എം. പി.മാർ, എം. എൽ. എ.മാർ, എന്നിവരെ ഓർത്ത്..
➡️ നമ്മുടെ സഭകളിൽ പുതിയ കുടുംബങ്ങൾ വന്നുചേരുവാൻ, സ്നാനങ്ങൾ നടക്കുവാൻ, സഭകൾക്കെതിരെയുള്ള പൈശാചിക പ്രവൃത്തികൾ നിർവ്വീര്യമാകുവാൻ..
➡️ സഭകളിൽ ഐക്യതയും ദൈവസ്നേഹവും ദൈവകൃപയും നിറഞ്ഞൊഴുകുവാൻ..
➡️ സുവിശേഷ വിരോധികൾ രക്ഷിക്കപ്പെട്ട് ക്രിസ്തു ശിഷ്യരായിത്തീരുവാൻ..
➡️ ലോകത്തെ തീവ്രവാദസംഘങ്ങളിൽ നിന്നു വിടുവിക്കുവാനും, സാത്താൻ സേവക്കാരും, സാത്താന്യ ആരാധനക്കാരും മാനസാന്തരപ്പെടുവാനും, അവർ സുവിശേഷ വക്താക്കളായിത്തീരുവാനും വേണ്ടി..
➡️ കർത്താവിന്റെ വരവിനായി സഭ ഒരുക്കപ്പെടുവാനും, ജീവിത വിശുദ്ധിയിലും, ഉപദേശ അടിസ്ഥാനത്തിലും ഉറച്ചു നില്ക്കേണ്ടതിനായും..
➡️ പ്രെയർസെൽ ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനങ്ങൾക്കായും, ബോർഡ് അംഗങ്ങൾക്കായും..
➡️ നമ്മുടെ ഓരോ കുടുംബങ്ങളിൽ നിന്നും ശക്തരായ പ്രാർത്ഥനാവീരർ എഴുന്നേല്ക്കേണ്ടതിനായി..
➡️ 2022-ൽ നടക്കാൻ പോകുന്ന നമ്മുടെ ജനറൽ കൺവൻഷന്റെ അനുഗ്രഹത്തിനായി നമുക്കു പ്രാർത്ഥിക്കാം?.
Programs
ഐ.പി.സി വാഴൂർ 8-ാoമത് സെന്റർ കൺവെൻഷൻ ഫെബ്രു. 3 മുതൽ 5 വരെ

ഐപിസി വാഴൂർ സെന്റെറിന്റെ ആഭിമുഖ്യത്തിൽ എട്ടാമത് വാർഷിക സെൻറർ കൺവെൻഷൻ ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ കൊടുങ്ങൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും വാഴൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സജി പി. മാത്യൂ ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ സാജു ജോസഫ് പുതുപള്ളി . കെ.വി.എബ്രഹാം USA. പി.സി ചെറിയാൻ റാന്നി, ബേബി വർഗീസ് USA, ജോർജ്ജ് മാത്യൂ USA, ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, സിസ്റ്റർ സൂസ്സൻ തോമസ് ബഹ്റൈൻ എന്നിവരാണ് പ്രാസംഗികർ.കെ.പി.രാജൻ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
Sources:gospelmirror
Viral
മാസം തികയാതെ ജനിച്ച കുരുന്നിന് വേണ്ടി പിതാവ് ആലപിച്ച ക്രിസ്തീയ ഗാനത്തിന് കുഞ്ഞിന്റെ പ്രതികരണം: വീഡിയോ വൈറൽ

ടെക്സാസ്: ജീവിക്കുവാന്‍ സാധ്യതയില്ലായെന്ന് ഡോക്ടര്‍മാര്‍ തന്നെ വിധിയെഴുതിയ തന്റെ 22 ആഴ്ച മാത്രം പ്രായമുള്ള കുരുന്നിന് വേണ്ടി ഈശോയുടെ ഗാനം ആലപിക്കുന്ന പിതാവിന്റെ ടിക്ടോക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ ഡാനിയല്‍ ജോണ്‍സന്റെ ഗാനാലാപനത്തിനിടെ മകനായ റെമിംഗ്ടണ്‍ ഹെയ്സ് ജോണ്സണ് എന്ന കുരുന്ന് 35 സെക്കന്റോളം തന്റെ കൈ ഉയര്‍ത്തിപ്പിടിക്കുന്നതും അത് കാണുമ്പോള്‍ പിതാവ് കരയുന്നതും ആയിരങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ജോണ്‍സന്റെ പത്നിതന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ച് ടിക്ടോക്കില്‍ പോസ്റ്റ് ചെയ്‌തത്. 12 ലക്ഷത്തോളം ആളുകള്‍ കണ്ട ഈ വീഡിയോക്ക് ഇതുവരെ 2,35,200 ലൈക്കുകൾ ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കുടുംബത്തിനു പ്രോത്സാഹനമേകിക്കൊണ്ട് നൂറുകണക്കിന് ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ബെല്‍ കൌണ്ടിയിലെ ബെയ്ലര് സ്കോട്ട് ആന്‍ഡ് വൈറ്റ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ കുരുന്നിന് വേണ്ടി പ്രശസ്ത ക്രിസ്ത്യന്‍ ബാന്‍ഡായ എലവേഷന്‍ വര്ഷിപ്പിന്റെ “ഹല്ലേലൂയ ഹിയര്‍ ബിലോ” എന്ന ഗാനമാണ് ജോണ്സണ് പാടിയത്.
“നമ്മുടെ രാജാവായ യേശു ക്രിസ്തു സിംഹാസനസ്ഥനായി. എന്നെന്നേക്കും എല്ലാ സ്തുതികളും അവന് മാത്രം. ഹല്ലേലൂയ” എന്നാണ് ഈ ഗാനത്തിന്റെ വരികളില്‍ പ്രധാനമായും പറയുന്നത്. “മാസം തികയുന്നതിനു നാല് മാസം മുന്‍പ് ജനിച്ച തന്റെ മകന് ജീവിച്ചിരിക്കുവാന്‍ 21% സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ കല്‍പ്പിച്ചത്. ഇന്നും അവൻ ജീവിച്ചിരിക്കുന്നു. ദൈവമാണ് അതിന്റെ കാരണക്കാരന്‍. ദൈവം വിശ്വസ്തനാണെന്നതിന്റെ തെളിവാണ് എന്റെ മകന്” – ഇതാണ് ജോണ്സണ് സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.
ടെക്സാസ് ടു ലൈഫ് എന്ന പ്രോലൈഫ് സംഘടനയും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ വിജയകരമായ ചികിത്സ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ജീവന്റെ മൂല്യം ഉയര്‍ത്തിക്കാട്ടുകയും ഭ്രൂണഹത്യ അനുകൂലികള്‍ക്കെതിരെ യുക്തിസഹവും ധാര്‍മ്മികവുമായ വിടവ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നു സംഘടനയുടെ പോസ്റ്റില്‍ പറയുന്നു. ഓരോ ജീവനും അമൂല്യമാണെന്നും അത് ദൈവത്തിന്റെ ദാനമാണെന്നുമുള്ള ഏറ്റുപറച്ചിലുമായുള്ള വീഡിയോ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തരംഗമാണെന്നതും ശ്രദ്ധേയമാണ്.
കടപ്പാട് :പ്രവാചക ശബ്ദം
Programs
ഡിവൈൻ ക്രിസ്ത്യൻ ചർച്ച് വാർഷിക കൺവൻഷൻ ഫെബ്രു. 10 മുതൽ ബ്രിസ്റ്റോളിൽ

ഡിവൈൻ ക്രിസ്ത്യൻ ചർച്ച് ഒന്നാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 10 മുതൽ 12വരെ ബ്രിസ്റ്റോൾ വെസ്റ്റേൺ സൂപ്പർ മേയർ വിന്റേജ് ചർച്ച് ഹാളിൽ നടക്കും . ദിവസവും വൈകിട്ടു 6മുതൽ 8:30വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോൺസൺ പത്തനാപുരം , പി.ജെ പോൾ , ജിജി തോമസ് എന്നിവർ സംസാരിക്കും. ഡിവൈൻ കൊയർ ഗാനങ്ങൾ ആലപികും. പാസ്റ്റർ റോജിൻ റ്റി. എസ് ശുശ്രുഷകൾക്ക് ശുശ്രുഷകൾക്ക് നേതൃത്വം നൽകും .
കൂടുതൽ വിവരങ്ങൾക്:07776643860, 07867587112.
Sources:christiansworldnews
-
us news12 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National7 months ago
ക്രൈസ്തവ സംഗമം 2022
-
Movie12 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie11 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
world news12 months ago
യുക്രൈനുനേരെ സൈബര്‍ ആക്രമണം: ബാങ്ക് വെബ്സൈറ്റുകള്‍ തകര്‍ത്തു; ഭീഷണി തുടരുന്നെന്ന് ബൈഡന്