Travel
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രം
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന നിയമത്തിന്‍്റെ കരട് രേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.
9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികള്‍ ശരിയായ പാകത്തിലുള്ള ഹെല്‍മറ്റ് ധരിച്ചിരിക്കണമെന്ന് വാഹനം ഓടിക്കുന്നയാള്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ പറയുന്നു.
കുട്ടികളെയും വെച്ച് ഓടിക്കുന്ന വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ അധികമാകാന്‍ പാടില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍ എന്നാണ് കേന്ദ്ര സര്‍ക്കാരിന്‍്റെ വാദം. ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്ന നാലുവയസില്‍ താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെല്‍റ്റുമായി ബന്ധിപ്പിക്കാന്‍ കരട് രേഖ നിര്‍ദേശിച്ചിട്ടുണ്ട്.
Travel
കൊടികുത്തിമലയിലേക്ക് സഞ്ചാരി പ്രവാഹം; വരുമാനം ഒരുകോടി കവിഞ്ഞു
അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം കൂടുന്നു. വിനോദസഞ്ചാരകേന്ദ്രത്തിൽ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞു. ‘ടിക്കറ്റ് ഏർപ്പെടുത്തിയ 2021സെപ്റ്റംബർ 15മുതൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-വരെയുള്ള വരുമാനം 1,02,81,560 രൂപയാണ്.
പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കൊടികുത്തി മലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെയാണ് സഞ്ചാരികളുടെ വരവ് കൂടിയയത്. പ്രവേശനകവാടം മുതൽ നിരീക്ഷണ ഗോപുരം വരെ റോഡ്, മനോഹരമായ പ്രവേശനകവാടം, പ്രവേശനകവാട പരിസരം കട്ടവിരിച്ച് മനോഹരമാക്കൽ, നിരീക്ഷണഗോപുരം മോടികൂട്ടൽ, കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, വഴിയരികിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ, ശൗചാലയങ്ങൾ, ലഘു ഭക്ഷണശാല, കുടിവെള്ളം, ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം, തടയണകൾ തുടങ്ങിയ സൗകര്യങ്ങളാണ് വിവിധ പദ്ധതികളിലുൾപ്പെടുത്തി ഒരുക്കിയിട്ടുള്ളത്. പ്രവേശന ടിക്കറ്റിന് പ്രായപൂർത്തിയായവർക്ക് 40 രൂപയാണ്. വിദ്യാർഥികൾക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ്.
വരുമാനം ഒരുകോടി കവിഞ്ഞതിന്റെ ഭാഗമായി കൊടികുത്തിമല വനസംരക്ഷണസമിതി ഒരു വർഷത്തെ പ്രകൃതിസംരക്ഷണ സന്ദേശ പരിപാടികൾക്ക് രൂപംനൽകി.
Sources:azchavattomonline.com
Travel
വിദേശ യാത്ര ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ; വിസ ഇല്ലാതെയും യാത്ര ചെയ്യാം
നിങ്ങൾ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരും ഒരു വിദേശ യാത്ര ആസൂത്രണം ചെയ്യുന്നവരുമാണെങ്കിൽ, ഇന്ത്യക്കാർ സന്ദർശിക്കാൻ മുൻകൂട്ടി വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലാത്ത നിരവധി രാജ്യങ്ങളുണ്ട്. ഈ വിസ രഹിത സൗകര്യം കാരണം, ഈ രാജ്യങ്ങൾ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വിസയ്ക്ക് അപേക്ഷിക്കാനുള്ള ബുദ്ധിമുട്ട് നേരിടേണ്ടതില്ല. ഇന്ത്യക്കാർക്ക് മുൻകൂട്ടി വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലാത്ത നിരവധി രാജ്യങ്ങൾ ലോകമെമ്പാടും ഉണ്ട്. മുൻകൂർ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലാത്ത ചില ഏഷ്യൻ രാജ്യങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഭൂട്ടാൻ– ഇന്ത്യക്കാർ സന്ദർശിക്കാൻ ആദ്യം തിരഞ്ഞെടുക്കുന്ന രാജ്യമാണ് ഭൂട്ടാൻ. ഈ രാജ്യം കാടുകളാലും ക്ഷേത്രങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു. ഒരു ഇന്ത്യക്കാരൻ ഭൂട്ടാൻ സന്ദർശിക്കാൻ പോകുകയാണെങ്കിൽ നിങ്ങൾക്ക് 14 ദിവസത്തേക്ക് വിസയില്ലാതെ ഇവിടെ താമസിക്കാം.
തായ്‌ലൻഡ്– ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ തായ്‌ലൻഡ് സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു. ഈ രാജ്യം ബീച്ചുകൾ, സംസ്കാരം, രുചികരമായ ഭക്ഷണം എന്നിവയ്ക്ക് പേരുകേട്ടതാണ്. തായ്‌ലൻഡിൽ ടൂർ പോയാൽ നമുക്ക് 30 ദിവസം വിസയില്ലാതെ യാത്ര ചെയ്യാം.
നേപ്പാൾ– നേപ്പാൾ വളരെ മനോഹരവും ഹരിതവും സാംസ്കാരികവുമായ രാജ്യമാണ്. ലോകമെമ്പാടുമുള്ള ആളുകൾ ഈ രാജ്യം സന്ദർശിക്കാൻ വരുന്നു. ഇന്ത്യക്കാർക്ക് ഈ രാജ്യം സന്ദർശിക്കാൻ വിസയുടെ ആവശ്യമില്ല.
മൗറീഷ്യസ്– ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. പാറകൾക്കും ബീച്ചുകൾക്കും തടാകങ്ങൾക്കും പേരുകേട്ട ദ്വീപ് രാജ്യം. ഇന്ത്യക്കാർക്ക് അവധിക്ക് മൗറീഷ്യസിലേക്ക് പോകാം. 90 ദിവസത്തേക്ക് വിസയില്ലാതെ ഈ രാജ്യത്ത് കറങ്ങാനാകും.
മലേഷ്യ – ഈ രാജ്യത്ത് നിങ്ങൾക്ക് നിരവധി മനോഹരമായ ബീച്ചുകൾ കാണാൻ കഴിയും. ഇന്ത്യക്കാർക്ക് 30 ദിവസത്തേക്ക് വിസയില്ലാതെ ഈ രാജ്യത്ത് കറങ്ങാം.
മക്കാവു – ഇന്ത്യക്കാർക്ക് മക്കാവു സന്ദർശിക്കുന്നത് വളരെ എളുപ്പമാണ്. ഇന്ത്യൻ സഞ്ചാരികൾക്ക് 30 ദിവസത്തേക്ക് വിസയില്ലാതെ ഈ രാജ്യം സന്ദർശിക്കാം.
ഖത്തർ– ഈ രാജ്യം ഇന്ത്യക്കാരെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു. വിസയില്ലാതെ നിങ്ങൾക്ക് ഈ അറേബ്യൻ രാജ്യത്ത് സന്ദർശനം നടത്താം. ഇന്ത്യക്കാർക്ക് 30 ദിവസത്തേക്ക് വിസയില്ലാതെ ഖത്തറിൽ കറങ്ങാം. എന്നാൽ ഈ രാജ്യം സന്ദർശിക്കാൻ, നിങ്ങൾ ചില നിയമങ്ങളും നിയന്ത്രണങ്ങളും മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്.
Sources:azchavattomonline.com
Travel
ഇനി വിമാനങ്ങളിൽ ഫോൺ ‘ഓഫ്’ ചെയ്യേണ്ട; വൈഫൈ എത്തി, ആ പ്രശ്നത്തിന് തീരുമാനമായി
വിമാനങ്ങളിൽ യാത്രചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്ന നിബന്ധനയുണ്ടെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ വിമാനയാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്ത് ഇടാറാണ് പതിവ്. എന്നാൽ വ്യോമയാന മേഖലയിൽ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എയർ ഇന്ത്യ. ഇനി മുതൽ വിമാനങ്ങളിൽ ഇരുന്ന് ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ആ സുപ്രധാന തീരുമാനം. എങ്ങനെയെന്ന് അല്ലേ, വിമാനങ്ങളിൽ ഇനി മുതൽ വൈഫൈ ലഭിക്കും! വിമാന യാത്രയിൽ ഇഷ്ടത്തിനനുസരണം ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഇതിലെ നേട്ടം. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോകുന്ന എ350 എന്ന വിമാനത്തിലാണ് ആദ്യം യാത്രക്കാർക്ക് വൈഫൈ സൗകര്യം അനുവദിക്കുക.
സെപ്റ്റംബർ 2 മുതൽ ഡൽഹിയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന എ 350-900 എന്ന വിമാനത്തിൽ ആദ്യഘട്ടത്തിൽ വൈഫൈ നൽകി പരീക്ഷണം നടത്തിയിരുന്നു. വിമാനം ഒരു ദിവസം രണ്ട് പ്രാവശ്യം സർവീസ് നടത്തും. വിമാനത്തിന് 28 സ്വകാര്യ സ്യൂട്ടുകളാണുള്ളത്. പ്രീമിയം ഇക്കോണമിയിൽ 24 സീറ്റുകളും ഇക്കണോമി ക്ലാസിൽ 24 സീറ്റുകളുമുണ്ട്. ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഈ വർഷം ആദ്യം തന്നെ എയർബസ് എ 350 എന്ന വിമാനങ്ങൾ കൊണ്ടുവന്നിരുന്നു. നിലവിൽ, യാത്രക്കാർക്ക് ഇൻ-ഫ്ലൈറ്റ് വൈഫൈ നൽകുന്ന നിരവധി വിമാനങ്ങളുണ്ട്. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യവും പ്രതീക്ഷകളും നിറവേറ്റുന്നതിനായി മിക്കവാറും എല്ലാ എയർലൈനുകളും ഭാവിയിൽ ഈ സേവനം നൽകുമെന്നാണ് പ്രതീക്ഷ.
വൈഫൈയുടെ പ്രവർത്തനം എങ്ങനെ
വിമാനങ്ങളിൽ വൈഫൈ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ ആളുകൾക്കിടയിൽ എപ്പോഴും ആകാംക്ഷയുണ്ട്. എയർലൈനിനെയും വിമാനത്തെയും ആശ്രയിച്ചായിരിക്കും വൈഫൈയുടെ പ്രവർത്തനം. എയർ-ടു-ഗ്രൗണ്ട്, സാറ്റ് ലൈറ്റ് വൈ-ഫൈ- ഈ രണ്ട് രീതിയെ അടിസ്ഥാനമാക്കിയാണ് വൈഫൈയുടെ പ്രവർത്തനം. എയർ-ടു-ഗ്രൗണ്ട് രീതി ഫോണിൻ്റെ ഇൻ്റർനെറ്റ് കണക്ഷൻ പോലെ പ്രവർത്തിക്കും. നിലത്തെ സെൽ ടവറുകൾ മുകളിൽ പറക്കുന്ന വിമാനങ്ങളിലേക്ക് വൈഫൈ സിഗ്നലുകൾ അയയ്ക്കും. മറ്റൊരു രീതി യാത്രക്കാർക്ക് വൈഫൈ നൽകുന്നതിന് ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നലുകൾ സ്വീകരിക്കുന്ന ആൻ്റിനകൾ വിമാനങ്ങൾക്ക് മുകളിൽ സജ്ജീകരിച്ച് സിഗ്നൽ വലിക്കുന്നതാണ്.
നിരവധി വിമാനക്കമ്പനികളാണ് ഇപ്പോൾ യാത്രക്കാർക്ക് വൈഫൈ നൽകുന്നത്. ജെറ്റ്ബ്ലൂ, നോർവീജിയൻ എയർ, ഫിലിപ്പൈൻ എയർലൈൻസ്, എയർ ന്യൂസിലാൻഡ്, ചൈന ഈസ്റ്റേൺ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, വിർജിൻ അറ്റ്ലാൻ്റിക്, ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ തുടങ്ങിയവയാണ് വൈഫൈ സൗകര്യങ്ങൾ നിൽക്കുന്ന ചില വിമാനങ്ങൾ. ഈ സൗകര്യം ഫ്ലൈറ്റ് സമയത്ത് കണക്റ്റിവിറ്റിയും യാത്രാ സൗകര്യവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിമാനകമ്പനികളുടെ വാദം.
Sources:azchavattomonline.com
-
Travel4 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
world news12 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National7 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life12 months ago
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും
-
Movie6 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie9 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
National7 months ago
300,000-Member Indian Church to Plant 40 More Megachurches
-
Sports8 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season