Connect with us

Health

കോവിഡിനെതിരേ പുതിയ മരുന്നിന് ബ്രിട്ടന്റെ അംഗീകാരം; ഒമിക്രോണിനും ഫലപ്രദമായേക്കും

Published

on

ലണ്ടൻ:കോവിഡിനെതിരേ പുതിയ ആന്റിബോഡി മരുന്നിന് ബ്രിട്ടന്റെ അംഗീകാരം. ഇത് ഒമിക്രോൺ ചികിത്സയ്ക്കും ഫലപ്രദമാകുമെന്നാണ് കരുതുന്നതെന്ന് മരുന്നിന് അംഗീകാരം നൽകിയ ദ മെഡിസിൻ ആൻഡ് ഹെൽത്ത്‌കെയർ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജൻസി(എം.എച്ച്.ആർ.എ.) വ്യാഴാഴ്ച പറഞ്ഞു.

സേവുഡി അഥവാ സോത്രോവിമാബ് എന്നാണ് ജി.എസ്.കെ.യും വീർ ബയോടെക്‌നോളജിയും ചേർന്ന് വികസിപ്പിച്ച മരുന്നിന്റെ പേര്. കൊറോണ വൈറസ് ബാധകൊണ്ടുണ്ടാകുന്ന ചെറിയ-ഇടത്തരം പ്രശ്നങ്ങൾമുതൽ രോഗം അപകടകാരിയാകാൻ സാധ്യതയുള്ളവർക്കുവരെ മരുന്ന് ഫലപ്രദമാണെന്നും എം.എച്ച്.ആർ.എ. വ്യക്തമാക്കി.

കൊറോണ വൈറസിന്റെ മുള്ളുപോലെയുള്ള പ്രോട്ടീനെ നിയന്ത്രിച്ച് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത് തടയുകയാണ് സോത്രോവിമാബ് ചെയ്യുന്നത്. പന്ത്രണ്ടിനുമുകളിൽ പ്രായവും 40 കിലോഗ്രാമിലധികം ഭാരവുമുള്ളവർക്ക് മരുന്ന് നൽകാമെന്ന് എം.എച്ച്.ആർ.എ. ചീഫ് എക്സിക്യുട്ടീവ് ഡോ. ജൂൺ റെയ്‌നെ പറഞ്ഞു. അപകടാവസ്ഥയിലുള്ള രോഗികളിൽ ഒറ്റ ഡോസ് സോത്രോവിമാബ് 79 ശതമാനം അപകടസാധ്യത കുറയ്ക്കുമെന്നും ജൂൺ പറഞ്ഞു.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news12 hours ago

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമെന്ന് ദുബൈ എമിഗ്രേഷന്‍

ദുബൈ: എമിറേറ്റിലേക്ക് ടൂറിസ്റ്റ് വിസയും സന്ദര്‍ശന വിസയും ലഭിക്കാന്‍ ഇനി മുതല്‍ ഹോട്ടലില്‍ റൂം ബുക്ക്‌ചെയ്തതിന്റെ രേഖയും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കിയതായി ദുബൈ എമിഗ്രേഷന്‍ അറിയിച്ചു. വിസക്കായി...

us news12 hours ago

British Evangelist Slashed, Imprisoned, Threatened with Death, Keeps Going

LONDON – An ex-Muslim turned Christian evangelist has been beaten, chased by angry mobs, unlawfully jailed and even stabbed, all...

us news12 hours ago

‘Christ Laid His Life Down for Me’: Greg Laurie Gives Powerful Gospel Presentation to Jordan Peterson

Christian megachurch leader Greg Laurie recently appeared on psychologist Jordan Peterson’s podcast, where he gave the professor-turned-cultural commentator a powerful...

National13 hours ago

പി വൈ പി എ 77-ാ മത് സംസ്ഥാന ക്യാമ്പിന്റെ അനുഗ്രഹ പ്രാർത്ഥനാസംഗമം നവംബർ 24 ഞായർ വൈകുന്നേരം 6.30 ന്

2024 ഡിസംബർ 25 മുതൽ 28 വരെ നെയ്യാർഡാം രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടത്തപ്പെടുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന...

Movie13 hours ago

നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നടൻ ബാലൻ കെ...

world news1 day ago

വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു

ഓട്ടവ : ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. വർക്ക് പെർമിറ്റ് ഇല്ലാതെ തന്നെയുള്ള ക്യാംപസിനു വെളിയിലെ ജോലി ആഴ്ചയി‍ൽ...

Trending

Copyright © 2019 The End Time News