Connect with us

Health

സം​സ്ഥാ​ന​ത്ത് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത 11 മ​രു​ന്നു​ക​ൾ നി​രോ​ധി​ച്ചു

Published

on

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ വ​കു​പ്പി​ലെ മ​രു​ന്ന് പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി​ക​ളി​ൽ ന​ട​ത്തി​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ ന​വം​ബ​ർ ര​ണ്ടാം പാ​ദ​ത്തി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​യി ക​ണ്ടെ​ത്തി​യ താ​ഴെ പ​റ​യു​ന്ന മ​രു​ന്നു ബാ​ച്ചു​ക​ളു​ടെ വി​ത​ര​ണ​വും വി​ൽ​പ്പ​ന​യും സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ച​താ​യി ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ചു.

ഈ ​മ​രു​ന്നു​ക​ളു​ടെ സ്റ്റോ​ക്ക് കൈ​വ​ശ​മു​ള്ള വ്യാ​പാ​രി​ക​ളും ആ​ശു​പ​ത്രി​ക​ളും അ​വ​യെ​ല്ലാം തി​രി​കെ വി​ത​ര​ണ​ക്കാ​ര​നും ന​ൽ​കി വി​ശ​ദാം​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

1. Paracetamol Tablets IP (Coolant – 650), M/s. Biotrans Pharmaceuticals Pvt.Ltd, New No: 112 (Old No: 144/2), Vanagaram Road, Athipattu, Chennai – 600095, COO1902, 07/2022.

2. Unizin Hydroxyzine Tablets IP 25mg., M/s. Unicure India Ltd, C-22 and 23, Sector 3, Noida – 201301, Dist. Gautam Budh Nagar (UP), HXZT803, 08/2022.

3. Atazet Solution (Hydroxyzine Hydrochloride Oral Solution IP), M/s. Iosis Remedies, Rajpura Road, Village Khera Nihla, Tehsil, Nalagarh Dist. Solan. HP-174101, ATZS – 030, 09/2022.

4. Paracetamol Tablets IP 500mg, M/s. The Pharmaceuticals and Chemicals Travancore (P) Ltd, Thiruvananthapuram, T3807, 08/2022.

5. Atorvastatin Tablets IP 20 mg, M/s. Morepen Laboratories Ltd, Unit -V, Plot No. 12-C, Sector-2, Soaln, H.P – 173220, C-IF 0523, 11/2023.

6. Magensium Sulphate IP, M/s. Topmost Pharmaceuticals Shanti Nagar, Gujrat, M018, 02/2024.

7. Enapan Tablets (Pantoprazole Tablets IP), M/s. Biologics Inc, Suketi Road, Kala- Amb, Dist. Sirmour (H.P) – 173 030, 42126, 03/2023.

8. Amlodipine Besylate and Atenolol Tablets (Cardinol Plus), M/s. HAB Pharmaceuticals and Research Ltd, 10, Pharmacity, SIDCUL, Selaqui, Dehradun-2480011, 1154-09, 02/2024.

9. Ranitidine Hydrochloride Tablets IP 150 mg, M/s. Vivek Pharmachem (India) Ltd, NH-8, Chimanpura, Amer, Jaipur – 303102, RDT 21033, 05/2023.

10. Chlorpromazine Tablets IP 50mg, M/s. KSDP Ltd, MSP No. VII/623, Kalavoor, Alappuzha – 688 522, S7 1005, 03/2023.

11. Calcium and Vitamin D3 Tablets IP (500mg + 250IU), M/s. Nestor Pharmaceuticals Ltd, 11, Western Extension Area, Faridabad – 121001, CWTY – 156, 07/2023.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie7 hours ago

‘Give Everything Over to God’: Actress Patricia Heaton’s Powerful Message About Honoring the Lord

Actress Patricia Heaton is on a mission to honor God. From her faith-inspiring efforts to defend Israel through her October...

us news7 hours ago

തങ്ങള്‍ വിശ്വസിക്കുന്നത് ദൈവകൃപയില്‍, അവിടുത്തെ ഹിതം നിറവേറ്റുവാന്‍ ആഗ്രഹിക്കുന്നു : യു‌എസ് വൈസ് പ്രസിഡന്‍റ് വാന്‍സ്

ന്യൂയോര്‍ക്ക്: ദൈവത്തിന്റെ കൃപയിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന സാക്ഷ്യവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്. ഫെബ്രുവരി 20-ന് മേരിലാൻഡിലെ നാഷണൽ ഹാർബറിൽ നടന്ന 2025 കൺസർവേറ്റീവ് പൊളിറ്റിക്കൽ...

us news7 hours ago

Bible Lessons for School Kids Are Shining Hope in Challenged Cities

Johnstown, Pennsylvania, a city once thriving as a booming steel town, now faces significant economic challenges, including one of the...

world news8 hours ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ സൺഡേസ്കൂൾ സി ഇ എം സംയുക്ത വാർഷികവും സൺഡേ സ്കൂൾ ഗ്രാജുവേഷനും നടന്നു

ഷാർജ: ശാരോൻ ഫെലോഷിപ് ചർച്ച് പുത്രിക സംഘടനകളായ സണ്ടേസ്കൂൾ അസോസിയേഷൻ്റെയും ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെയും (സി ഇ എം) യു എ ഇ റീജിയൻ സംയുക്ത വാർഷികം...

National8 hours ago

മുനിയറ ബൈബിൾ കൺവൻഷൻ അനുഗ്രഹത്തോട് സമാപിച്ചു

ഫെയ്ത്ത് ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹൈറേഞ്ചിന്റെ സുവിശേഷ സംഘമമായ 24-ാത് മുനിയറ ബൈബിൾ കൺവൻഷന് അനുഗ്രഹ സമാപ്തി. 2025 ഫെബ്രുവരി 18 ന് വൈകിട്ട് 5.30...

National1 day ago

New Anti-Conversion Law Takes Effect in Rajasthan

India — As of this week, a newly enacted anti-conversion law requires people in India’s Rajasthan state to give two...

Trending

Copyright © 2019 The End Time News