Connect with us

us news

അമേരിക്കയില്‍ വന്‍നാശം വിതച്ച ചുഴലിക്കാറ്റിനു ഇരയായവര്‍ക്ക് സഹായവുമായി ക്രിസ്ത്യന്‍ സംഘടനകള്‍

Published

on

ഇല്ലിനോയിസ്‌: അമേരിക്കയിലെ ആറോളം സംസ്ഥാനങ്ങളില്‍ കനത്ത നാശം നഷ്ടം വിതച്ചുകൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റിനിരയായവര്‍ക്ക് ആശ്വാസമായി ഇവാഞ്ചലിക്കല്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പഴ്സ്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയ അര്‍ക്കന്‍സാസ്, കെന്റകി എന്നീ സംസ്ഥാനങ്ങളിലേക്ക് അവശ്യ സാധനങ്ങളുമായി തങ്ങളുടെ ദുരിതാശ്വാസ സംഘങ്ങളെ അയച്ചു കഴിഞ്ഞതായി സമരിറ്റന്‍ പഴ്സ് ഇക്കഴിഞ്ഞ ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു. അര്‍ക്കന്‍സാസ്, ഇല്ലിനോയിസ്‌, കെന്റക്കി, മിസ്സൌറി, മിസിസ്സിപ്പി, ടെന്നസ്സി എന്നീ സംസ്ഥാനങ്ങളിലാണ് വെള്ളിയാഴ്ച രാത്രി ആരംഭിച്ച ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെ വരെ കനത്ത നാശം വിതച്ചത്.

ചുഴലിക്കാറ്റില്‍ നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിട്ടാണ് ചുഴലിക്കാറ്റിനെ വിലയിരുത്തുന്നത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതിന് പുറമേ നിരവധി വീടുകളും, കമ്പനികളും തകര്‍ന്നിട്ടുണ്ട്. ഒരു വാഹനം നിറയെ ഉപകരണങ്ങളും അവശ്യ സാധനങ്ങളുമായി ദുരിതാശ്വാസ കര്‍മ്മ സേനയെ അര്‍ക്കന്‍സാസിലേക്ക് അയച്ചു കഴിഞ്ഞുവെന്നും അടുത്ത കര്‍മ്മ സേനയെ കെന്റക്കിയിലേക്ക് ഉടനെ അയക്കുമെന്നും തങ്ങളുടെ സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ ഇരു സംസ്ഥാനങ്ങളിലും എത്തികഴിഞ്ഞുവെന്നും സമരിറ്റന്‍ പഴ്സിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഡിസംബര്‍ 10-11 തിയതികളിലായി ഒന്നിന് പിറകെ ഒന്നായി വീശിയടിച്ച ക്വാഡ്-സ്റ്റേറ്റ് ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റ് അര്‍ക്കന്‍സാസില്‍ ഉത്ഭവിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തുകയായിരുന്നു. ഏതാണ്ട് 200-മൈലുകളോളമാണ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങള്‍ വിതച്ചത്. ചുഴലിക്കാറ്റിനിരയായ സംസ്ഥാനങ്ങളില്‍ പ്രാര്‍ത്ഥനയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കത്തോലിക്ക സന്നദ്ധ സംഘടനകളും, ഇടവകകളും സജീവമായി തന്നെ രംഗത്തുണ്ട്. ഡിസംബര്‍ രണ്ടിലെ ആഞ്ചലൂസ് പ്രാര്‍ത്ഥനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പ ചുഴലിക്കാറ്റിനിരയായവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചിരിന്നു. കെന്റക്കിയിലെ രണ്ട് മെത്രാന്‍മാര്‍ക്ക് പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു പാപ്പ സന്ദേശവും കൈമാറിയിരിന്നു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

us news

പിസിനാക്കിന്റെ പ്രഥമ നാഷണൽ കമ്മിറ്റി ചിക്കാഗോയിൽ നടന്നു

Published

on

ചിക്കാഗോ : നാല്പതാമത് പിസിനാക്കിന്റെ പ്രഥമ നാഷണൽ കമ്മിറ്റി ഡിസംബർ ഏഴിന് ചിക്കാഗോയിൽ വച്ച് നടന്നു. സെലിബ്രേഷൻ ചർച്ചിൽ വച്ച് രാവിലെ ആരംഭിച്ച സമ്മേളനത്തിൽ നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സി പി എ, ഇംഗ്ലീഷ് സെഷൻ കോർഡിനേറ്റർ ഡോക്ടർ ജോനാഥൻ ജോർജ്, നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ജീന വിൽസൺ എന്നിവർ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. കോൺഫറൻസിന്റെ തീം ജനറേഷൻ ടു ജനറേഷൻ (സങ്കീർത്തനം 78:4) നാഷണൽ കൺവീനർ അവതരിപ്പിച്ചു.

തുടർന്ന് വിവിധ സബ് കമ്മറ്റികളിലേക്ക് നാഷണൽ കമ്മിറ്റി അംഗങ്ങളെ നോമിനേറ്റ് ചെയ്തു. നിലവിലുള്ള സബ് കമ്മറ്റികൾ വിപുലീകരിക്കുവാനും കൂടുതൽ സബ് കമ്മിറ്റികൾ രൂപീകരിക്കുവാനും നാഷണൽ ലോക്കൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.പെന്തക്കോസ്ത് ഉപദേശത്തിന് മുൻതൂക്കം നൽകുന്ന വചനപ്രഘോഷകർക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രസംഗകരായിരിക്കും വചന ശുശ്രൂഷ നടത്തുന്നത് എന്ന് നാഷണൽ ഭാരവാഹികൾ അറിയിച്ചു. നാഷണൽ ട്രഷറർ പ്രസാദ് ജോർജ് സിപിഎ ബഡ്ജറ്റ് അവതരിപ്പിച്ചു.

ലോക്കൽ എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായ ഡോ ടൈറ്റസ് ഈപ്പൻ, പാസ്റ്റർ ജിജു ഉമ്മൻ, ഡോ ബിജു ചെറിയാൻ, ജോൺ മത്തായി, കെ ഓ ജോസ് സി പി എ , വർഗീസ് സാമുവൽ എന്നിവർ ഇതുവരെയുള്ള പ്രാദേശിക പ്രവർത്തന പദ്ധതികൾ വിവരിച്ചു.
2026 ൽ നടക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിന് പ്രാദേശിക തലത്തിൽ ശക്തമായ സഹകരണമാണ് ലഭിക്കുന്നതെന്നു നാഷണൽ ഭാരവാഹികൾ വിലയിരുത്തി. ഇതുവരെയുള്ള പ്രവർത്തനങ്ങൾ നാഷണൽ കമ്മിറ്റി അവലോകനം ചെയ്തു. ലോക്കൽ കമ്മിറ്റിയുമായി ചേർന്ന് സമ്മേളനം നടക്കുന്ന ഷാംബർഗ് കൺവെൻഷൻ സെന്ററും മറ്റ് താമസ സൗകര്യങ്ങളും ദേശീയ ഭാരവാഹികൾ സന്ദർശിച്ചു വിലയിരുത്തി.

ലോകോത്തര നിലവാരമുള്ള കൺവെൻഷൻ സെന്ററും അനുബന്ധ സൗകര്യങ്ങളും കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ഗുണകരമാകുമെന്ന് കമ്മിറ്റി വിലയിരുത്തി. ഒഹയർ എയർപോർട്ടിൽ നിന്ന് പതിനഞ്ച് മിനിറ്റിനുള്ളിൽ എത്തിച്ചേരാവുന്ന കൺവെൻഷൻ സെന്ററിൽ 1500 ഓളം സൗജന്യ പാർക്കിംഗ് ലഭ്യമാണ്.
അടുത്ത ജനുവരി മാസത്തിൽ ഒന്നരവർഷം നീണ്ടു നിൽക്കുന്ന ആഗോളവ്യാപകമായ ഓൺലൈൻ പ്രാർത്ഥനക്ക് തുടക്കം കുറിക്കുവാനും തീരുമാനമായി.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

യുഎസ് വിസ ബുള്ളറ്റിന്‍ 2025: ഗ്രീന്‍കാര്‍ഡ് ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷയ്ക്ക് വക

Published

on

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് 2025 ജനുവരിയിലെ വിസ ബുള്ളറ്റിന്‍ പുറത്തിറക്കി. നിരവധി തൊഴില്‍ അധിഷ്ഠിത (ഇബി) വിസ വിഭാഗങ്ങളില്‍ ശ്രദ്ധേയമായ പുരോഗതിയാണ് ഇത്തവണത്തെ പുതുവര്‍ഷ ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന തരത്തിലുള്ളതാണ് പുതിയ ബുള്ളറ്റിന്‍.

ഗ്രീന്‍ കാര്‍ഡുകള്‍ തേടുന്നവര്‍ക്കുള്ള ഒരു പ്രധാന മാര്‍ഗമാണ് വിസ ബുള്ളറ്റിന്‍. കാരണം അപേക്ഷകള്‍ എപ്പോള്‍ ഫയല്‍ ചെയ്യാം അല്ലെങ്കില്‍ അവരുടെ അപേക്ഷകള്‍ എപ്പോള്‍, എങ്ങനെ പ്രോസസ്സ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന നിര്‍ണായക തീയതികള്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഈ തീയതികള്‍ വിസ അനുവദിക്കുന്നതിനോ സ്റ്റാറ്റസ് അംഗീകാരങ്ങള്‍ ക്രമീകരിക്കുന്നതിനോ സാധ്യമായ ഏറ്റവും നേരത്തെയുള്ള സമയം നിശ്ചയിക്കുന്നതിനോ അപേക്ഷകനെ സഹായിക്കുന്നു. കൂടാതെ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന വിഭാഗങ്ങള്‍ക്ക്, ജനുവരിയിലെ ബുള്ളറ്റിനില്‍ നിരവധി പ്രധാന മാറ്റങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുഎസ് പൗരന്മാരുടെ അവിവാഹിതരായ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടിയുള്ള എഫ്1 വിഭാഗം 2015 നവംബര്‍ 22 വരെ നീട്ടി നല്‍കിയിട്ടുണ്ട്. യുഎസ് പൗരന്മാരുടെ വിവാഹിതരായ പുത്രന്മാര്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടിയുള്ള എഫ്3 വിഭാഗം, 2010 ജൂലൈ 1-ലേക്ക് മാറ്റി, അതിന്റെ ഫയലിംഗ് തീയതി 2012 ജൂലൈ 22-ലേക്ക് ഉയര്‍ത്തിയിട്ടിമുണ്ട്. യുഎസ് പൗരന്മാരുടെ സഹോദരങ്ങള്‍ക്കുള്ള എഫ്4 വിഭാഗം 2006 ഓഗസ്റ്റ് 15-ലേക്കും ആക്കിയിട്ടുണ്ട്. അതേസമയം എഫ്2 എ (സ്ഥിരതാമസക്കാരുടെ ജീവിതപങ്കാളികളും കുട്ടികളും), എഫ്2ബി (സ്ഥിരതാമസക്കാരുടെ അവിവാഹിതരായ പുത്രന്മാരും പെണ്‍മക്കളും) വലിയ മാറ്റമില്ല.

ബുള്ളറ്റിനില്‍ തൊഴില്‍ അടിസ്ഥാനമാക്കിയുള്ളവയ്ക്ക് കാര്യമായ മുന്നേറ്റം സൂചിപ്പിക്കുന്നുണ്ട്. ഇബി2 (നൂതന ബിരുദങ്ങള്‍ നേടിയിട്ടുള്ള പ്രൊഫഷനുകളിലെ അംഗങ്ങള്‍ അല്ലെങ്കില്‍ അസാധാരണമായ കഴിവുള്ള വ്യക്തികള്‍) അന്തിമ നടപടിക്കായി 2012 ഒക്ടോബര്‍ 1 ലേക്ക് പരിഗണിച്ചു. ഫയലിംഗ് തീയതികള്‍ 2013 ജനുവരി 1 നുമാണ്. ഇബി3 (നൈപുണ്യമുള്ള തൊഴിലാളികള്‍, പ്രൊഫഷണലുകള്‍, മറ്റ് തൊഴിലാളികള്‍) ന് ഇപ്പോള്‍ 2012 ഡിസംബര്‍ 1 വരെ അന്തിമ പ്രവര്‍ത്തന തീയതി നീട്ടിയിട്ടുണ്ട്. എന്നാല്‍ ഫയലിംഗ് തീയതികളില്‍ മാറ്റമില്ല. ഗ്രാമീണ, ഉയര്‍ന്ന തൊഴിലില്ലായ്മ, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകള്‍ എന്നിവയുടേത് ഉള്‍പ്പെടെയുള്ള തൊഴില്‍ വിസകള്‍ പരിഗണിക്കുന്നത് മാറ്റിവെയ്ക്കും. യോഗ്യരായ അപേക്ഷകര്‍ക്ക് സമയബന്ധിതമായി പ്രോസസ്സ് ചെയ്യാന്‍ അനുവദിക്കുന്ന നിലവിലെ വ്യവസ്ഥ തുടരും.

അതേസമയം തങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ക്രമീകരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക്, വിസ ബുള്ളറ്റിന്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഇത് രണ്ട് നിര്‍ണായക തീയതികള്‍ അപേക്ഷകര്‍ക്ക് നല്‍കുന്നു:

ഫയല്‍ ചെയ്യുന്നതിനുള്ള തീയതികള്‍: ഒരു അപേക്ഷകന് സ്റ്റാറ്റസിന്റെ ക്രമീകരണം അല്ലെങ്കില്‍ ഇമിഗ്രന്റ് വിസ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്ന ആദ്യ തീയതി.

അന്തിമ പ്രവര്‍ത്തന തീയതികള്‍: അപേക്ഷകര്‍ക്ക് അവരുടെ അപേക്ഷകള്‍ പ്രോസസ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന സമയത്തെ ഈ തീയതികള്‍ പ്രതിനിധീകരിക്കുന്നു. ഇത് ഗ്രീന്‍ കാര്‍ഡ് ഇഷ്യുവിന് കാരണമാകുന്നു. യോഗ്യരായി തുടരുന്നതിന്, അപേക്ഷകര്‍ അവരുടെ അപേക്ഷാ തീയതികള്‍ നിര്‍ദ്ദിഷ്ട അന്തിമ പ്രവര്‍ത്തനത്തിന് മുമ്പുള്ളതാണെന്ന് ഉറപ്പാക്കണം അല്ലെങ്കില്‍ ബുള്ളറ്റിനില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന തീയതികള്‍ സമര്‍പ്പിക്കണം.

ബുള്ളറ്റിന്‍ കുടുംബം സ്പോണ്‍സര്‍ ചെയ്യുന്ന വിവിധ മുന്‍ഗണനാ വിഭാഗങ്ങളുടെ രൂപരേഖ നല്‍കുന്നു. കുടിയേറ്റ വിസകള്‍ അനുവദിക്കുന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്നത് ഉള്‍പ്പെടെയുള്ളവ ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

Good News Global Gives ‘Hope Packs’ and the Gospel to 65,000 Inmates Worldwide

Published

on

As millions of Americans look forward to celebrating the joy of the Christmas season with family and friends, inmates across the country face the painful reality that they will spend it alone. Yet, one Virginia prison ministry is looking to spread a little cheer to the thousands locked up behind bars to let them know that Jesus loves them and they are not forgotten.

Good News Global, formerly Good News Jail & Prison Ministry, is hand-delivering 65,000 Hope Packs globally to men and women behind bars in 18 states and 20 countries this Christmas.

The Hope Packs include a Christmas gift, card, 2025 calendar, food, hygiene items, and the Gospel message.

For some, it is their first time receiving a gift like this. For others, it is the first time they will hear about Jesus.

For the past three years, Good News Global has given inmates a “Christmas Hope” package in the days before Christmas.

“Hope Packs represent our greatest outreach to incarcerated persons ever,” said Jon Evans, president of Good News Global. “This Christmas, we will put hope in the hands of 65,000 receptive inmates. We believe that everyone has inherent worth in the eyes of God, and providing Hope Packs is a practical and tangible way to demonstrate that to the inmates and jail and prison staff members.”

The packs are assembled by volunteers, including individuals in local churches and jail administrators who are within the locations of the participating 150 jails and prisons.

Volunteers with the organization preach the gospel to over 400,000 incarcerated men, women, and young people, helping people of all faith backgrounds cope with life in jail.

“Your life is essentially over (in jail),” Chaplain Joe Kelty previously told CBN News. “If ever there was a time that you would turn to God, it’s probably when you’re going through something like that.”

“One of the most moving parts of the job is when an inmate finds out that a loved one has died on the outside,” Kelty added. “And here they are in jail, and they can’t be with their family. That’s some of the more difficult conversations but also the most meaningful.”

In the U.S., chaplains serve as the religious program coordinator for each prison facility. In addition, they are responsible for pastoral care, facilitation and accommodation of religious requests, coordination of clergy visits, and a host of other personal ministry activities.

Internationally, chaplains extend ministry to ex-inmates and families of inmates, providing emergency aid such as soap, detergent, toilet paper, lotion, food, and more.

Good News Global started distributing 500 “Hope Packs” in 2021 after a formerly incarcerated Chaplain remembered receiving a Hope Pack while incarcerated in Illinois.

Chaplain Richard Van Arsdale reached out to Willow Creek Community Church in suburban Chicago to find out the contents of Hope Pack. They graciously opened the door to a partnership that has grown each year.

In 2022, Good News Global distributed 50,000 Hope Packs, and in 2024, it will distribute 65,000 worldwide.

“I want to say thank you so much for your Christmas bag and prayers,” one inmate wrote to the ministry.

“I have been a strong believer in God my entire life, but just last night, I was actually cussing the Lord. I almost had given up. I told him to show me a sign today or I feel like I couldn’t believe anymore,” the inmate explained.

“Then I read the card that a Good News Global volunteer gave me from the Hope Pack and it touched my heart so much I started to cry,” the inmate shared. “To hear and think that someone was thinking of me and praying for me helped me so much.”

More than 11 million people are incarcerated globally and Hope Packs is providing the opportunity to bring a gift and the gospel to inmates at Christmas–one of the loneliest seasons for those incarcerated.

“We believe that every person has inherent worth in God’s eyes and has a plan for each individual that can only be fully secured through faith in Him,” the ministry shared.
Sources:CBN News

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news3 hours ago

Northeast Syrian Minorities Seeking to Preserve Free Enclave, Ask for Western Help against Turkey, and for Christians’ Prayers

Just days after the fall of the Assad Government in Syria, the region is adjusting to the new realities on...

National4 hours ago

ഗ്രെയ്‌സ് പോയിന്റ് കമ്മ്യൂണിറ്റി ചർച്ച് സുവിശേഷയോഗവും സംഗീതവിരുന്നും

ഗ്രെയ്‌സ് പോയിന്റ് കമ്മ്യൂണിറ്റി (Grace Point Community Church )ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 27 മുതൽ 29 വരെ നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ സുവിശേഷയോഗവും സംഗീതവിരുന്നും നടക്കും....

us news4 hours ago

പിസിനാക്കിന്റെ പ്രഥമ നാഷണൽ കമ്മിറ്റി ചിക്കാഗോയിൽ നടന്നു

ചിക്കാഗോ : നാല്പതാമത് പിസിനാക്കിന്റെ പ്രഥമ നാഷണൽ കമ്മിറ്റി ഡിസംബർ ഏഴിന് ചിക്കാഗോയിൽ വച്ച് നടന്നു. സെലിബ്രേഷൻ ചർച്ചിൽ വച്ച് രാവിലെ ആരംഭിച്ച സമ്മേളനത്തിൽ നാഷണൽ കൺവീനർ...

Travel4 hours ago

ഇന്ത്യക്കാർക്ക് ഇ-വിസയുമായി തായ്‌ലൻഡ്; സന്ദർശകര്‍ക്ക്‌ കാലാവധി 30 ദിവസം കൂടി നീട്ടാം

ഇന്ത്യൻ സഞ്ചാരികൾക്ക് ഇ-വിസയുമായി തായ്‌ലൻഡ്. ഇന്ത്യയിൽ ഒരു ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സംവിധാനം അവതരിപ്പിക്കുമെന്നും 2025 ജനുവരി 1 മുതൽ അത് പ്രാബല്യത്തിൽ വരുമെന്നും ന്യൂഡൽഹിയിലെ...

us news4 hours ago

യുഎസ് വിസ ബുള്ളറ്റിന്‍ 2025: ഗ്രീന്‍കാര്‍ഡ് ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷയ്ക്ക് വക

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് 2025 ജനുവരിയിലെ വിസ ബുള്ളറ്റിന്‍ പുറത്തിറക്കി. നിരവധി തൊഴില്‍ അധിഷ്ഠിത (ഇബി) വിസ വിഭാഗങ്ങളില്‍ ശ്രദ്ധേയമായ പുരോഗതിയാണ് ഇത്തവണത്തെ പുതുവര്‍ഷ ബുള്ളറ്റിനില്‍...

National1 day ago

UPF ഷൊർണ്ണൂർ,ഏകദിന യുവജന സമ്മേളനം ഡിസം: 21 ന്

ഷൊർണ്ണൂർ യു.പി. എഫിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന സമ്മേളനം ഡിസം: 21 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ചെറുതുരുത്തി...

Trending

Copyright © 2019 The End Time News