Connect with us

Life

ഭൂമി വിവരങ്ങൾ ഇനി ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കും

Published

on

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഭൂ​​​മി​​സം​​​ബ​​​ന്ധ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ട​​​മ​​​യു​​​ടെ ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​ക്കാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.സം​​​സ്ഥാ​​​ന​​​ത്ത് യുണീക് ത​​​ണ്ട​​​പ്പേ​​​ർ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​ണു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ഭൂ​​​മി​​വി​​​വ​​​ര​​​ങ്ങ​​​ളും ആ​​​ധാ​​​റും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 23ന് ​​​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശാ​​​സ്ത്രസാ​​​ങ്കേ​​​തി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്നു. ഇ​​തേ​​ത്തുട​​​ർ​​​ന്നാ​​​ണു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. യുണീക് ത​​​ണ്ട​​​പ്പേ​​​ർ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തോ​​​ടെ ഒ​​​രു പൗ​​​ര​​​ന് സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള എ​​​ല്ലാ ഭൂ​​​മി​​​ക്കും 13 അ​​​ക്ക​​​ങ്ങ​​​ളു​​​ള്ള ഒ​​​റ്റ ത​​​ണ്ട​​​പ്പേ​​​രാ​​​യി​​​രി​​​ക്കും ഉ​​​ണ്ടാ​​​കു​​​ക. ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി യുണീക് ത​​​ണ്ട​​​പ്പേ​​​ർ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ളം മാ​​​റു​​​മെ​​​ന്നും റ​​​വ​​​ന്യു​​​ മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.
Sources:globalindiannews

http://theendtimeradio.com

Life

എവറസ്റ്റ് കൊടുമുടി വേഗത്തില്‍ വളരുന്നതിന്റെ ഉത്തരം നല്‍കി ചൈനീസ് ശാസ്ത്രജ്ഞന്‍

Published

on

ബീജിങ്: സമുദ്രനിരപ്പില്‍ നിന്ന് 5.5 മൈല്‍ (8.85 കി.മീ) ഉയരമുള്ള ലോകത്തിലെ ഏറ്റവും പൊക്കമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ശാസ്ത്രലോകം. എവറസ്റ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ വളരുകയാണെന്നും അതിനുള്ള കാരണം കണ്ടെത്തിയെന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. സമീപത്തുള്ള രണ്ട് നദീതടങ്ങളുടെ സംഗമവുമായി ബന്ധപ്പെട്ടാണ് എവറസ്റ്റിന്റെ വളര്‍ച്ചയുടെ വേഗമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

89,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോസി നദി അരുണ്‍ നദിയുമായി ലയിച്ചതോടെ എവറസ്റ്റിന് ഏകദേശം 49-164 അടി (1,550 മീറ്റര്‍) ഉയരം ലഭിച്ചുവെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. നദികള്‍ കാലക്രമേണ ഗതി മാറിയതിനാല്‍ കോസി അരുണിനെ കീഴടക്കുകയും ത്വരിതഗതിയിലുള്ള മണ്ണൊലിപ്പിന് കാരണമാകുകയും ചെയ്തു.

ഓരോ വര്‍ഷവും ഏകദേശം 0.01-0.02 ഇഞ്ച് (0.20.5 മില്ലിമീറ്റര്‍) എന്ന തോതില്‍ എവറസ്റ്റ് വളരുകയാണ്. ഈ ഭൂമിശാസ്ത്രപരമായ പ്രക്രിയയെ ഐസോസ്റ്റാറ്റിക് റീബൗണ്ട് എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഈ പ്രക്രിയ എവറസ്റ്റിനടുത്തുള്ള പ്രദേശത്തെ ഭാരം കുറയാന്‍ കാരണമായെന്നാണ് ബീജിംഗിലെ ചൈന യൂണിവേഴ്സിറ്റി ഓഫ് ജിയോസയന്‍സസിലെ ജിയോ സയന്റിസ്റ്റ് ജിന്‍-ജെന്‍ ഡായ് പറയുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് ഐസോ അല്ലെങ്കില്‍ ഉരുകിയ പാറകള്‍പോലുള്ള കനത്ത ഭാരം നീക്കം ചെയ്യുമ്പോള്‍ അതിനടിയിലുള്ള ഭൂമി പതുക്കെ ഉയരുമെന്നും ഡായ് കൂട്ടിച്ചേര്‍ത്തു.

എവറസ്റ്റിന്റെ വാര്‍ഷിക ഉയര്‍ച്ച നിരക്കിന്റെ ഏകദേശം 10% ഐസോസ്റ്റാറ്റിക് റീബൗണ്ട് ആണെന്ന് കണക്കാക്കുന്നു. മണ്ണൊലിപ്പ് തുടരുന്നതിനാല്‍, ഐസോസ്റ്റാറ്റിക് റീബൗണ്ട് കാരണമുള്ള എവറസ്റ്റിന്റെ ഉയര്‍ച്ച നിരക്ക് ഇനിയും വര്‍ധിച്ചേക്കാം. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏകദേശം 50 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് യുറേഷ്യയുമായി കൂട്ടിയിടിച്ചപ്പോഴാണ് എവറസ്റ്റ് ഉള്‍പ്പെടുന്ന ഹിമാലയന്‍ പര്‍വതനിരകള്‍ ജന്മമെടുത്തത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Life

വൈദ്യുതിബന്ധം നിലയ്ക്കും, ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറാകും; ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ്

Published

on

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ് എത്തുന്നുവെന്ന് നാസ. ഇലക്ട്രോണിക് ആശയവിനിമ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ഇന്ത്യയിലും സോളാര്‍ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

വരാനിരിക്കുന്ന സോളാര്‍ കൊടുങ്കാറ്റ് ടെലികമ്മ്യൂണിക്കേഷനെയും ഉപഗ്രഹങ്ങളെയും തടസ്സപ്പെടുത്തിയേക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ഡയറക്ടര്‍ ഡോ.അന്നപൂര്‍ണി സുബ്രഹ്മണ്യന്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍ ഇത് നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉപഗ്രഹ ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇസ്രോയിലെ വിദഗ്ധര്‍ അറിയിച്ചു.

വരുന്ന കുറച്ച് ദിവസങ്ങള്‍ ഭൂമിക്ക് നിര്‍ണായകമാണ്. സൗരക്കാറ്റ് ഭൂമിയില്‍ പതിക്കാന്‍ കുറച്ച് ദിവസങ്ങള്‍ എടുക്കും. കാന്തികമണ്ഡലത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോ.അന്നപൂര്‍ണി പറഞ്ഞു. സൂര്യനില്‍ നിന്ന് സൗരയൂഥത്തിലേക്ക് കണങ്ങളും കാന്തികക്ഷേത്രങ്ങളും മറ്റ് വസ്തുക്കളും പൊട്ടിത്തെറിച്ചുണ്ടാകുന്ന സ്‌ഫോടനത്തെയാണ് സൗരക്കാറ്റ് എന്ന് വിളിക്കുന്നത്.

സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമിട്ടെത്തുമ്പോള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ ജിയോമാഗ്‌നെറ്റിക് കൊടുങ്കാറ്റ് എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു. ഇത് വൈദ്യുതിബന്ധം നിലയ്ക്കാനും ആശയവിനിമയ സംവിധാനങ്ങളെ തകരാറിലാക്കാനും കാരണമാകും. അറോറകളും ദൃശ്യമാകും. ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും സൗരക്കാറ്റില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനാല്‍ തന്നെ ഇവ ഭൂമിയിലെ ജീവജാലങ്ങളെ നേരിട്ട് ബാധിക്കില്ലെന്നതും ശ്രദ്ധയേമാണ്.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഭൂമിയില്‍ പതിച്ച സൗരക്കാറ്റിന്റെ ഫലമായി വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ഉടനീളം അറോറ ഡിസ്‌പ്ലേകള്‍ സൃഷ്ടിച്ചിരുന്നു. സൗരകണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവുമായി ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന പ്രകാശത്തെയാണ് അറോറ ഡിസ്‌പ്ലേ എന്നുവിളിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Life

ചന്ദ്രന്‍ ഇനി തനിച്ചല്ല! പങ്കാളിയായി ‘മിനി മൂണ്‍’

Published

on

ചന്ദ്രന് കൂട്ടായി ഛിന്നഗ്രഹം ‘മിനി മൂണ്‍’ എത്തുന്നു. താത്കാലികമായി എത്തുന്ന മിനി മൂണ്‍ സെപ്റ്റംബര്‍ 29 മുതല്‍ നവംബര്‍ 25 വരെ രണ്ട് മാസത്തേക്ക് ഭൂമിയെ വലം വെയ്ക്കും. 2024 പിറ്റി 5 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തിന് 33 അടിയോളം നീളമുണ്ട്.

നാസയുടെ ധനസഹായത്തോടെയുള്ള ഛിന്നഗ്രഹ നിരീക്ഷണ സംവിധാനമായ ആസ്റ്ററോയ്ഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റത്തിലെ ഗവേഷകര്‍, ദക്ഷിണാഫ്രിക്കയിലെ സതര്‍ലാന്‍ഡില്‍ സ്ഥാപിച്ച നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇതിനെ 2024 PT5 എന്നാണ് പേരിട്ടിരിക്കുന്നത്.

ഓരോ വര്‍ഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്തുകൂടി കടന്നു പോകാറുണ്ട്. പക്ഷേ 2024 പിറ്റി5 ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുമെന്നതാണ് പ്രത്യേകത.

ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത ഛിന്നഗ്രഹത്തെ ‘മിനി മൂണ്‍’ എന്ന് വിളിക്കുന്നു. അതേസമയം ഛിന്നഗ്രഹം 2024 PT5 സാങ്കേതികമായി ഒരു ചെറിയ ചന്ദ്രനല്ലെന്നും, കാരണം അത് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഒരു പൂര്‍ണ്ണ ഭ്രമണം പൂര്‍ത്തിയാക്കുന്നില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എന്തായാലും ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹം കാണുന്നത് വളരെ അപൂര്‍വമാണ്. മിക്ക സംഭവങ്ങളിലും ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ കടന്നുപോകുകയോ അല്ലെങ്കില്‍ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കത്തുകയോ ചെയ്യുന്നതാണ് പതിവ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles5 hours ago

God’s peace and the world’s peace are not the same

Peace is not just a feeling, it is also a condition, a mindset, a state of being. It is a...

National6 hours ago

Teacher Disciplined for Distributing Bibles

India — A teacher working in a village government school in India’s southern state of Telangana was suspended for allegedly...

National6 hours ago

New Data Shows Sharp Increase in Attacks on Christians

India — The United Christian Forum (UCF) has called on Prime Minister Narendra Modi’s government to establish a national-level inquiry...

National7 hours ago

പ്രധാനമന്ത്രിയോട് അഞ്ച് ക്രിസ്മസ് സമ്മാനങ്ങള്‍ ആവശ്യപ്പെട്ട് ഡോ.പീറ്റര്‍ മച്ചാഡോ

ബെംഗളൂരു: ക്രിസ്ത്യന്‍ സമൂഹത്തെ സന്തോഷിപ്പിക്കാന്‍ 5 സമ്മാനങ്ങള്‍ നല്‍കുന്നത് പരിഗണിക്കണമെന്ന് പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ട് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ.പീറ്റര്‍ മച്ചാഡോ. 1) മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ...

National7 hours ago

Former PM Manmohan Singh dies at 92

Former Indian Prime Minister Manmohan Singh, who governed the South Asian country for two terms and liberalised its economy in...

National7 hours ago

ഡോ.മൻമോഹൻ സിങ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു.92 വയസായിരുന്നു. ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2004 -14...

Trending

Copyright © 2019 The End Time News