Connect with us

Life

ആധാർ പുതുക്കലിൽ ആശ്വാസ വാർത്ത, സമയപരിധി നീട്ടി, പക്ഷേ ‘മൊബൈൽ നമ്പറിൽ’ അറിയിപ്പുണ്ട്!

Published

on

പത്ത് വർഷം മുൻപെടുത്ത ആധാർ കാർഡ് സൗജന്യമായി ഓൺലൈനിൽ പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബർ 14 വരെ നീട്ടി. കേരള സംസ്ഥാന ഐ ടി മിഷന്‍റെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് അറിയിപ്പുള്ളത്. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയുകയുള്ളു എന്നും അറിയിപ്പിലുണ്ട്.

10 വർഷത്തിലേറെയായി തങ്ങളുടെ ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത പൗരൻമാർക്ക് അവരുടെ മേൽവിലാസമോ, ജനനത്തിയതിയോ, മറ്റ് വിവരങ്ങളോ സൗജന്യമായി തിരുത്തുന്നതിന് ജൂൺ 14 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയപരിധി. എന്നാൽ അക്ഷയ സെന്ററുകളിൽ ഉൾപ്പെടെ സാങ്കേതികപ്രശ്നങ്ങൾ കാരണം വെബൈസൈറ്റ് ലഭ്യമല്ലെന്ന കാരണത്താൽ നിരവധിപേർക്ക് ആധാർ പുതുക്കാനുള്ള അവസരം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കാലാവധി നീട്ടിക്കൊണ്ടുള്ള അറിയിപ്പ് വന്നിരിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്.

മുഴുവൻ ആധാർ കാർഡ് ഉടമകളും ഓരോ 10 വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ നിർബന്ധമാക്കിയിട്ടുണ്ട്. ആധാറിനായുള്ള എൻറോൾമെന്റ് തീയതി മുതൽ ഓരോ 10 വർഷം കൂടുമ്പോഴും ആധാർ നമ്പർ ഉടമകൾക്ക്, ഐഡന്റിറ്റി പ്രൂഫും (POI) തെളിവും സമർപ്പിച്ചുകൊണ്ട്, ആധാറിൽ ഒരു തവണയെങ്കിലും അവരുടെ അനുബന്ധ രേഖകൾ അപ്ഡേറ്റ് ചെയ്യാം. പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങൾ മാറ്റേണ്ട ആവശ്യമാണുള്ളതെങ്കിൽ, തീർച്ചയായും ഓൺലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം. ബയോമെട്രിക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കണം.

മാത്രമല്ല, കുട്ടികളുടെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കുട്ടിക്ക് 15 വയസ്സ് തികയുമ്പോൾ ഉപയോക്താക്കൾ എല്ലാ ബയോമെട്രിക് വിവരങ്ങളും മറ്റ് വിശദാംശങ്ങളും അപ്ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്.
Sources:globalindiannews

http://theendtimeradio.com

Life

ചന്ദ്രന്‍ ഇനി തനിച്ചല്ല! പങ്കാളിയായി ‘മിനി മൂണ്‍’

Published

on

ചന്ദ്രന് കൂട്ടായി ഛിന്നഗ്രഹം ‘മിനി മൂണ്‍’ എത്തുന്നു. താത്കാലികമായി എത്തുന്ന മിനി മൂണ്‍ സെപ്റ്റംബര്‍ 29 മുതല്‍ നവംബര്‍ 25 വരെ രണ്ട് മാസത്തേക്ക് ഭൂമിയെ വലം വെയ്ക്കും. 2024 പിറ്റി 5 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തിന് 33 അടിയോളം നീളമുണ്ട്.

നാസയുടെ ധനസഹായത്തോടെയുള്ള ഛിന്നഗ്രഹ നിരീക്ഷണ സംവിധാനമായ ആസ്റ്ററോയ്ഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റത്തിലെ ഗവേഷകര്‍, ദക്ഷിണാഫ്രിക്കയിലെ സതര്‍ലാന്‍ഡില്‍ സ്ഥാപിച്ച നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇതിനെ 2024 PT5 എന്നാണ് പേരിട്ടിരിക്കുന്നത്.

ഓരോ വര്‍ഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്തുകൂടി കടന്നു പോകാറുണ്ട്. പക്ഷേ 2024 പിറ്റി5 ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുമെന്നതാണ് പ്രത്യേകത.

ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത ഛിന്നഗ്രഹത്തെ ‘മിനി മൂണ്‍’ എന്ന് വിളിക്കുന്നു. അതേസമയം ഛിന്നഗ്രഹം 2024 PT5 സാങ്കേതികമായി ഒരു ചെറിയ ചന്ദ്രനല്ലെന്നും, കാരണം അത് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഒരു പൂര്‍ണ്ണ ഭ്രമണം പൂര്‍ത്തിയാക്കുന്നില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എന്തായാലും ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹം കാണുന്നത് വളരെ അപൂര്‍വമാണ്. മിക്ക സംഭവങ്ങളിലും ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ കടന്നുപോകുകയോ അല്ലെങ്കില്‍ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കത്തുകയോ ചെയ്യുന്നതാണ് പതിവ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Life

മണിക്കൂറിൽ 30,381 കിമീ വേഗത, നീലത്തിമംഗലത്തോളം വലുപ്പം; ഛിന്നഗ്രഹത്തിന്‍റെ ലക്ഷ്യം ഭൂമി, മുന്നറിയിപ്പുമായി നാസ

Published

on

മണിക്കൂറിൽ 30,381 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന, നീലത്തിമിംഗലത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്നെന്ന് നാസയുടെ മുന്നറിയിപ്പ്. ഛിന്നഗ്രഹം 2024 OR1 (Asteroid 2024 OR1) എന്നാണ് ഈ ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. ഏകദേശം 110 അടി വ്യാസമുള്ള മണിക്കൂറിൽ 30,381 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ കൂറ്റൻ ബഹിരാകാശ പാറ, നിലവിൽ ഭൂമിയോട് അടുപ്പിക്കുന്ന പാതയിലാണെന്നും നാസ മുന്നറിയിപ്പ് നല്‍കുന്നു. അപ്പോളോ ഗ്രൂപ്പിന്‍റെ ഭാഗമാണ് ഈ ഛിന്നഗ്രഹം. ഭൂമിയുടെ ഭ്രമണപഥത്തെ വിഭജിക്കുന്ന ഭ്രമണപഥങ്ങളുള്ള ഛിന്നഗ്രഹങ്ങളുടെ ഒരു വിഭാഗത്തില്‍പ്പെടുന്നു.

കാലിഫോർണിയയിലെ പസഡെനയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (ജെപിഎൽ) നാസയുടെ സെന്‍റർ ഫോർ നിയർ എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് ആണ് ഛിന്നഗ്രഹത്തെ ആദ്യം കണ്ടെത്തിയത്. ഭൂമിക്ക് അപകടകരമായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള നിരന്തര നിരീക്ഷണത്തിന്‍റെയും ട്രാക്കിംഗിന്‍റെയും ഭാഗമായാണ് നാസയുടെ പുതിയ കണ്ടെത്തൽ. 2024 OR1- ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നത് 2024 ഓഗസ്റ്റ് 6-ന് വൈകീട്ട് ഏകദേശം 6:41 മണിക്കാണെന്നും നാസ അവകാശപ്പെടുന്നു. അതേസമയം ഈ ഛിന്നഗ്രഹം ഭൂമിക്ക് അപകടം സൃഷ്ടിക്കാന്‍ സാധ്യതയില്ലെന്നം ഭുമിയില്‍ നിന്ന് സുരക്ഷിതമായ അകലത്തില്‍ ഇത് കടന്ന് പോകുമെന്നും നാസ ചൂണ്ടിക്കാണിക്കുന്നു.

2024 OR1 പോലുള്ള ഛിന്നഗ്രഹങ്ങൾ ആദ്യകാല സൗരയൂഥത്തിൽ നിന്നുള്ള അവശിഷ്ടങ്ങളാണ്, പാറയും ലോഹവും മറ്റ് വസ്തുക്കളും ചേർന്നതാണിവ. അവ വലിപ്പത്തിലും ആകൃതിയിലും മറ്റ് ഛിന്നഗ്രഹങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു, ചിലത് ഉരുളൻ കല്ലുകൾ പോലെ ചെറുതും മറ്റുള്ളവ പർവതങ്ങൾ പോലെ വലുതുമാണ്. ഈ ആകാശ വസ്തുക്കളെക്കുറിച്ചുള്ള പഠനം നമ്മുടെ സൗരയൂഥത്തിന്‍റെ രൂപീകരണത്തെയും പരിണാമത്തെയും കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നു. നാസയുടെ പ്ലാനറ്ററി ഡിഫൻസ് കോർഡിനേഷൻ ഓഫീസ് (PDCO) ഭൂമിയോട് അടുത്ത് വരുന്ന അപകടകരമായ ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളെയും കണ്ടെത്തുന്നതിനും ട്രാക്കുചെയ്യുന്നതിനും സ്വഭാവരൂപീകരണത്തിനുമുള്ള ദൌത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ ഓഗസ്റ്റ് 1 ന്, 2024 OE, 2024 OO എന്നീ ഛിന്നഗ്രഹങ്ങളും 2024 ഓഗസ്റ്റ് 4 ന്, ഏകദേശം 410 അടി വലിപ്പമുള്ള 2024 OC എന്ന് പേരുള്ള ഒരു വലിയ ഛിന്നഗ്രഹവും ഭൂമിയുടെ സമീപത്ത് കൂടി കടന്ന് പോയെന്നും നാസ അവകാശപ്പെട്ടു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Life

കണ്ടിരിക്കേണ്ട മനോഹര ദൃശ്യം; ആകാശത്ത് ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്നത് ഭൂമിയില്‍നിന്ന് നഗ്‌നനേത്രങ്ങളാല്‍ കാണാമെന്ന് വിദഗ്ധര്‍

Published

on

വാഷിങ്ടന്‍: ആകാശത്ത് ഒരു നക്ഷത്രം ഉടന്‍ പൊട്ടിത്തെറിക്കുകയും സംഭവത്തിന്റെ തെളിച്ചം ഭൂമിയില്‍ നിന്ന് കാണുകയും ചെയ്യാം. സ്‌ഫോടനം നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ കഴിയും എന്നതാണ് കൂടുതല്‍ ആകര്‍ഷണീയമായ കാര്യം. നടക്കാന്‍ പോകുന്ന നക്ഷത്ര വിസ്‌ഫോടനം നഗരങ്ങളില്‍ നിന്ന് പോലും നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നത്ര തിളക്കമുള്ള സംഭവമായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

നോവ കൊറോണ ബോറിയലിസ് (വടക്കന്‍ കിരീടം) നക്ഷത്രസമൂഹത്തിലാണ് പൊട്ടിത്തെറി നടക്കുകയെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. ഭൂമിയില്‍ നിന്ന് 3,000 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ബൈനറി സിസ്റ്റമാണ് ടി കോറോണെ ബൊറിയലിസ് (T CrB) എന്ന നക്ഷത്രം.

ചുവന്ന ഭീമനില്‍ നിന്നുള്ള ഹൈഡ്രജന്‍ വെളുത്ത കുള്ളന്റെ ഉപരിതലത്തിലേക്ക് വലിച്ചെടുക്കുപ്പെടുകയും കേന്ദ്രീകൃത പിണ്ഡത്തിലേക്ക് അടിഞ്ഞുകൂടുകയും ഒടുവില്‍ ഒരു തെര്‍മോ ന്യൂക്ലിയര്‍ സ്‌ഫോടനത്തിന് കാരണമാകുകയും ചെയ്യും. നാസയുടെ ഗോദാര്‍ഡ് സ്പേസ് ഫ്‌ലൈറ്റ് സെന്ററിലെ റെബേക ഹൗണ്‍സെല്‍ പറയുന്നത് ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമായിരിക്കുമെന്നാണ്.

സാധാരണയായി, നോവ പൊട്ടിത്തെറികള്‍ മങ്ങിയതും ദൂരെയുള്ളതുമായിരിക്കും. എന്നാല്‍, ഇത് വളരെ അടുത്തായിരിക്കുമെന്നും നാസ ഗൊദാര്‍ഡിലെ ആസ്‌ട്രോപാര്‍ടികിള്‍ ഫിസിക്‌സ് ലബോറടറിയുടെ ചീഫ് എലിസബത്ത് ഹെയ്‌സ് പറയുന്നു. പൊട്ടിത്തെറി ഹ്രസ്വമാകുമെങ്കിലും മനോഹര ദൃശ്യങ്ങളായിരിക്കും.

1946 ലാണ് അവസാനമായി ടി കോറോണെ ബൊറിയലിസ് പൊട്ടിത്തെറിച്ചത്. ആ സ്‌ഫോടനത്തിന് ഏകദേശം ഒരു വര്‍ഷം മുമ്പ്, നക്ഷത്രത്തിന് പെട്ടെന്ന് മങ്ങല്‍ അനുഭവപ്പെടുകയും ഈ അവസ്ഥയെ ജ്യോതിശാസ്ത്രജ്ഞര്‍ ‘പ്രീ-എറപ്ഷന്‍ ഡിപ്’ എന്ന് വിളിക്കുകയും ചെയ്തു.

ഇപ്പോള്‍ 2023-ലാണ് നക്ഷത്രം വീണ്ടും മങ്ങിയത്. 1946-ലെ ഘടനയാണ് ആവര്‍ത്തിക്കുന്നതെണെങ്കില്‍, ഇപ്പോള്‍ മുതല്‍ 2024 സെപ്തംബര്‍ വരെ സൂപന്‍ നോവ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജ്യോതിശാസ്ത്രജ്ഞരടക്കം അപൂര്‍വ സംഭവത്തിനായി ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news13 hours ago

അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസിനു സിഡ്നി വേദിയാകുന്നു

സിഡ്നി: ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത്‌ നാഷണൽ കോൺഫറൻസിന് HUNTS HOTEL LIVERPOOL – 2415 CAMDEN VALLEY WAY, CASULA...

National13 hours ago

അഗപ്പെ ഗോസ്പൽ മിഷൻ പോഷക സംഘടനയായ എ എം ഒ എസ് ൻ്റെ ആഭിമുഖ്യത്തിൽ വസ്ത്ര വിതരണവും ഗാനസന്ധ്യയും നടന്നു

പണയംബം : അഗപ്പെ ഗോസ്പൽ മിഷൻ പണയംബം ദൈവസഭയിൽ വച്ചു AGM പൂർവ്വവിദ്യാർത്ഥി സംഘടനയായ AMOS ന്റെ ആഭിമുഖ്യത്തിൽ വസ്ത്രവിതരണവും ഗാനസന്ധ്യയും നടന്നു. പാസ്റ്റർ സജിമോൻ്റെ അദ്ധ്യക്ഷതയിൽ....

National13 hours ago

ഛത്തീസ്ഗഡില്‍ ബി‌ജെ‌പി എം‌എല്‍‌എയുടെ വിദ്വേഷ പ്രസംഗം; 130 കിലോമീറ്റര്‍ നീളുന്ന മനുഷ്യ ചങ്ങല തീര്‍ത്ത് ക്രൈസ്തവര്‍

റായ്പുര്‍: യേശുക്രിസ്തുവിനെതിരെയും ക്രൈസ്തവ സമൂഹത്തിനുമെതിരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിയമസഭാംഗം റേമുനി ഭഗത് നടത്തിയ പ്രസ്താവനയില്‍ ഛത്തീസ്ഗഡില്‍ വ്യാപക പ്രതിഷേധം. റേമുനി ഭഗത്തിനെതിരെ പ്രതിഷേധ സൂചകമായി...

Business14 hours ago

ഇടയ്ക്കിടെ സിബിൽ സ്കോർ നോക്കും, ഇത് ഇന്ത്യക്കാരുടെ പുതിയ വിനോദം; സൗജന്യമായി പരിശോധിക്കാം ഗൂഗിൾ പേയിൽ

സിബിൽ സ്കോറിനെ കുറിച്ച് അറിയാത്തവർ ഇന്ന് കുറവാണ്. ഒരു ഹോം ലോൺ, കാർ ലോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ലോൺ എടുക്കാൻ പ്ലാനുണ്ടെങ്കിൽ നല്ല സിബിൽ സ്കോർ ഉണ്ടായിരിക്കേണ്ടത്...

National14 hours ago

മതസ്വാതന്ത്ര്യം: യുഎസ് റിപ്പോര്‍ട്ട് പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന്‌ ഇന്ത്യ

ന്യൂഡെല്‍ഹി: മതസ്വാതന്ത്ര്യം സംബന്ധിച്ച യുഎസ് റിപ്പോര്‍ട്ട് പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇന്ത്യ. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) പുറത്തിറക്കിയ ഏറ്റവും പുതിയ...

National14 hours ago

ഗുജറാത്തിലെ ചന്ദങ്കിയെന്നാല്‍ വീടുകളില്‍ ഭക്ഷണം പാചകം ചെയ്യാത്ത ഇന്ത്യന്‍ ഗ്രാമം

ഗാന്ധിനഗര്‍: ഒരാള്‍പോലും സ്വന്തം വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാത്ത ഒരു ഗ്രാമമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുമോ. എന്നാല്‍ വിശ്വസിച്ചേ പറ്റൂ. അതാണ് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ബെച്ചറാജി...

Trending