Connect with us

Travel

വാഹന വില്‍പ്പന; ഉടമസ്ഥാവകാശം മാറാനും ഇനി ആധാര്‍ നമ്പര്‍ മതി; അസല്‍രേഖകള്‍ നല്‍കേണ്ട..!

Published

on

 

വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷകളിൽ ആധാർ നമ്പർ നൽകുന്നവർക്ക് പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) ഓഫീസിൽ ഹാജരാക്കേണ്ട. ഓൺലൈൻ അപേക്ഷ പരിഗണിച്ച് ഉടമസ്ഥാവകാശം കൈമാറും. വാഹനം വാങ്ങുന്നയാൾക്ക് തപാലിൽ പുതിയ ആർ.സി. ലഭിക്കും. ഓൺലൈൻ സേവനം 24 മുതൽ നിലവിൽവരും. ഉടമയറിയാതെ വാഹനഉടമസ്ഥാവകാശം കൈമാറുന്നത് ഒഴിവാക്കാനാണ് ആധാറുമായി ബന്ധിപ്പിച്ചത്.

ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിവരം അടങ്ങിയ ഒറ്റത്തവണ പാസ്വേഡ് ഉടമയുടെ ആധാറിൽ ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ലഭിക്കുക. ഇതുവഴി ക്രമക്കേട് തടയാനാകും. ആധാർ വിവരങ്ങൾ നൽകാത്തവർ ഓൺലൈൻ അപേക്ഷ നൽകിയശേഷം അതിന്റെ പകർപ്പും അസൽ ആർ.സി.യും മോട്ടോർവാഹനവകുപ്പ് ഓഫീസിൽ എത്തിക്കണം.

ആർ.സിയിലെ മേൽവിലാസം മാറ്റം, വാഹനത്തിന്റെ എൻ.ഒ.സി., ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷൻ റദ്ദ് ചെയ്യൽ, ഹൈപ്പോത്തിക്കേഷൻ എൻഡോഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങൾക്കും ആധാർനമ്പർ നൽകിയാൽ ഓൺലൈൻ അപേക്ഷ മതിയാകും. ടാക്സി വാഹനങ്ങളുടെ പെർമിറ്റ് പുതുക്കാനും ഓൺലൈൻ അപേക്ഷ മതി. പുതിയ പെർമിറ്റ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
Sources: NEWS AT TIME 112

http://theendtimeradio.com

 

 

Travel

ഗൂഗിൾ മാപ്‌സിനെ വെല്ലുവിളിയായി ആപ്പിൾ മാപ്‌സ് ബ്രൗസറിൽ വരുന്നു

Published

on

ആപ്പിൾ മാപ്പ്സ് പബ്ലിക്ക് ബീറ്റ വേർഷൻ വെബിൽ പുറത്തിറക്കി. വെബിലെ ആപ്പിൾ മാപ്‌സ് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അവരുടെ ബ്രൗസറുകളിൽ നിന്ന് നേരിട്ട് സേവനം ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു. നിലവിൽ, ഗൂഗിൾ മാപ്‌സ് ഉപയോക്താക്കളെ അവരുടെ ബ്രൗസറുകളിൽ നിന്ന് നേരിട്ട് മാപ്പുകൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു. ഡ്രൈവിംഗ്, നടത്തം, ഇന്ധന സ്റ്റേഷനുകൾ, ഒരു സ്ഥലവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അവരുടെ ബ്രൗസറിൽ നിന്ന് നേരിട്ട് ആക്‌സസ് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയുമെന്ന് ആപ്പിൾ അതിൻ്റെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. Apple Maps നിലവിൽ Chrome-നും കമ്പനിയുടെ സ്വന്തം Safari ബ്രൗസറിനും അനുയോജ്യമാണ്.

Chrome ബ്രൗസർ ഉപയോഗിച്ച് ഞങ്ങൾ Apple Maps ബീറ്റ പതിപ്പ് ആക്‌സസ് ചെയ്‌തു. ശൂന്യമായ റോഡുകൾക്കും കനത്ത ട്രാഫിക്കിനുമായി ഒരേ നീലയും ചുവപ്പും നിറത്തിലുള്ള സൂചകങ്ങൾ ഫീച്ചർ ചെയ്യുന്ന ലേഔട്ട് Google Maps-ന് സമാനമാണ്. ടോൾ ഈടാക്കാത്ത റൂട്ടുകൾ തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും. Apple Maps-ൽ പിന്നീടുള്ള തീയതികൾക്കായുള്ള റൂട്ടുകളും നിങ്ങൾക്ക് പരിശോധിക്കാം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

ഇനി കൊച്ചി വിമാനത്താവളത്തില്‍ താമസിക്കാം, വാടക മണിക്കൂറിന്

Published

on

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. 42 മുറികളും 5 കോണ്‍ഫ്രറന്‍സ് ഹാളുകളും 4 സ്വീറ്റ് റൂമുകളും അടങ്ങുന്ന ട്രാന്‍സിറ്റ് ലോഞ്ച് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

യാത്രയ്ക്കായി എത്തുന്നവരും പുറത്തേക്ക് പോകാനായി വരുന്നവരും വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലുകളില്‍ വലിയ വാടക നല്‍കി മുറിയെടുക്കേണ്ടി വന്നിരുന്നു. ഇത് പലര്‍ക്കും അധികബാധ്യത വരുത്തിയിരുന്നു. പുതിയ സംവിധാനം വരുന്നതോടെ കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യം ആസ്വദിക്കാന്‍ സാധിക്കും.

മണിക്കൂറുകള്‍ക്ക് മാത്രം ചാര്‍ജ്

ട്രാന്‍സിറ്റ് ലോഞ്ചിനായി 42 കോടി രൂപയാണ് മുടക്കിയിരിക്കുന്നത്. എല്ലാവിധ അത്യാധുനിക സൗകര്യത്തോടും കൂടിയാണ് മുറികള്‍ ഒരുക്കിയിരിക്കുന്നത്. പഴയ ആഭ്യന്തര ടെര്‍മിനലിന്റെ അറൈവല്‍ ഏരിയയിലാണ് ട്രാന്‍സിറ്റ് ലോഞ്ച്. കുറച്ചു സമയം മാത്രം വിശ്രമിക്കാനുള്ളവര്‍ക്ക് മണിക്കൂറുകള്‍ക്ക് മാത്രം വാടക നല്കി മുറിയെടുക്കാം.

പെട്ടെന്നുള്ള മീറ്റിംഗുകള്‍ക്കുള്ള കോണ്‍ഫ്രറന്‍സ് ഹാളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാര്‍, ജിം, സ്പാ, റെസ്റ്റോറന്റ് അടക്കം എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നടത്തിപ്പ് പ്രെഫഷണല്‍ ഏജന്‍സിക്കാകും. ഓഗസ്റ്റിലാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണി പുരം!

Published

on

കേരളത്തിലെ കാസറഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം.
മാടത്തു മല എന്നു അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970 കളിൽ കോട്ടയത്തെ കാത്തോലിക്ക രൂപത കോടോത്തു കുടുംബത്തിൽ നിന്നും കുടിയേറ്റത്തിന് വേണ്ടി വാങ്ങുകയായിരുന്നു. കടൽ നിരപ്പിൽ നിന്നും 750മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റാണി പുരമാണ് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം!
കാഞ്ഞങ്ങാട് -പണത്തൂർ സംസ്ഥാന പാതയിൽ പനത്തടി യിൽ നിന്നാണ് റാണി പുരത്തേക്കുള്ള ലിങ്ക് റോഡ്, കാഞ്ഞങ്ങാട് നിന്നും നേരിട്ട് KSRTC, &സ്വകാര്യ ബസ് സർവീസ് നടത്തുന്നുണ്ട്!സംസ്ഥാന പാത യിൽ യാത്ര യെങ്കിൽ പനത്തടി ഇറങ്ങണം!
നല്ലൊരു വിനോദ സഞ്ചാരം കേന്ദ്രമാണ് റാണിപുരം,!സഞ്ചാരികളെ നിങ്ങളെ റാണി പുരം മാടി വിളിക്കുന്നു!
Sources:fb

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news3 hours ago

ബാംഗ്ലൂരിൽ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ വിദ്യാർത്ഥികളെ ആദരിച്ചു

ബാംഗ്ലൂർ : ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 10, +2 പരീക്ഷയിൽ 80% നും മുകളിൽ മാർക്ക് നേടിയ മുപ്പതോളം വിദ്യാർത്ഥികളെ റോയൽ പബ്ലിക്...

us news4 hours ago

ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിള്‍; തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി

പാരീസ്: ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിളിന്റെ വിതരണത്തിനായി തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി. 140,000 ഫ്രഞ്ച് കോപ്പികളും 60,000 ഇംഗ്ലീഷിലുള്ള ബൈബിളും വിതരണം ചെയ്യാനാണ് സൊസൈറ്റി...

Travel4 hours ago

ഗൂഗിൾ മാപ്‌സിനെ വെല്ലുവിളിയായി ആപ്പിൾ മാപ്‌സ് ബ്രൗസറിൽ വരുന്നു

ആപ്പിൾ മാപ്പ്സ് പബ്ലിക്ക് ബീറ്റ വേർഷൻ വെബിൽ പുറത്തിറക്കി. വെബിലെ ആപ്പിൾ മാപ്‌സ് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അവരുടെ ബ്രൗസറുകളിൽ നിന്ന് നേരിട്ട് സേവനം ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു....

us news5 hours ago

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്

ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു. ഗാ​യ​ക​നാ​യ കെ. ​ബി. ഇ​മ്മാ​നു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന...

Travel5 hours ago

ഇനി കൊച്ചി വിമാനത്താവളത്തില്‍ താമസിക്കാം, വാടക മണിക്കൂറിന്

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. 42 മുറികളും 5 കോണ്‍ഫ്രറന്‍സ് ഹാളുകളും 4 സ്വീറ്റ് റൂമുകളും അടങ്ങുന്ന ട്രാന്‍സിറ്റ് ലോഞ്ച്...

us news1 day ago

‘God Had Big Plans’: Man’s Incredible Story of Escaping Abuse, Chaos to Find Jesus Christ

In a world of lies, David Hoffman is on a mission to deliver truth. Hoffman, author of “Relationships Over Rules:...

Trending