breaking news
7 dead, 3 missing after giant rock falls on tourist boats in Brazil

Brazil — At least seven people were killed after a massive rock fell on top of several tourist boats in the Brazilian state of Minas Gerais on Saturday, officials said.
Three people remain missing but rescue efforts stopped late Saturday due to “the lack of natural lighting” at Furnas Lake in Capitólio. They will resume Sunday at 5 a.m. local time, said Pedro Aihara, a spokesman for the Minas Gerais Fire Department.
Aihara said 23 of the 32 people who were treated at Santa Casa de Capitólio with minor injuries have been discharged, while two others were treated at Santa Casa in the municipality of Piumhi with exposed fractures.
Rescue efforts will continue at least through Monday, Aihara said, adding that situations such as victims being trapped under the rock could potentially prolong the duration of that work.
Brazilian President Jair Bolsonaro said the Navy deployed a relief force team to join the search and rescue efforts.
The state of Minas Gerais, a landlocked area in southeastern Brazil, has experienced recent heavy rainfall. On Friday, the Brazilian National Institute of Meteorology issued red warnings for Minas Gerais, projecting more than 100 millimeters of rainfall daily for at least four days, state media Agncia Brasil reported.
Heavy rains were what caused the rock to be loosened at Furnas Lake, according to Romeu Zema, the governor of Minas Gerais.
“I stand in solidarity with the families at this difficult time,” Zema wrote on Twitter. “We will continue to act to provide the necessary protection and support.”
A video that was posted on social media showed tourists on other boats in the Furnas Lake shouting “get out of there” right before the rock fell.
breaking news
ദുരന്തം വിതച്ച് ഓക്ലൻഡ് പ്രളയം

പ്രളയക്കെടുതിയിൽ വലയുന്ന ഓക്ലൻഡ് ജനതയ്ക്ക് ആശ്വസിക്കാൻ വകയില്ലാത്ത വിധമാണ് കാലാവസ്ഥാ പ്രവചനങ്ങൾ. വെള്ളിയാഴ്ചയുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ നിന്നും കരകയറുന്നതിനു മുൻപു തന്നെ ശക്തമായ മഴയും വെള്ളപ്പൊക്കവും പ്രദേശത്ത് തുടരുമെന്നാണ് മുന്നറിയിപ്പ്. പ്രളയത്തെ തുടർന്ന് ആയിരക്കണക്കിന് വീടുകൾ നശിക്കുകയും നാലുപേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. വിമാനത്താവളങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് യാത്രാവിമാനങ്ങൾ മടക്കി അയച്ചതായി വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ആശ്വാസകരമല്ലാത്ത പുതിയ റിപ്പോർട്ടുകൾ.
ബുധനാഴ്ച വരെ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. പ്രളയത്തിന് അറുതി വന്നില്ലെങ്കിൽ ഓക്ലൻഡിൽ കൂടുതൽ നാശനഷ്ടമുണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങളും ഭരണകൂടവും. ഒരാഴ്ച കാലത്തേക്ക് സ്കൂളുകൾക്ക് അവധി നൽകുകയും വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് തിരിയാൻ ഓഫിസുകളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കനത്ത മഴ തുടർന്നാൽ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും സമീപപ്രദേശങ്ങളിൽ വലിയ തോതിൽ വെള്ളം കയറാനും സാധ്യതയുള്ളതായി ഓക്ലൻഡിലെ എമർജൻസി മാനേജ്മെന്റ് കൺട്രോളറായ റേച്ചൽ കെല്ലഹർ വിശദീകരിച്ചു.
വെള്ളം കയറുന്നതിനൊപ്പം മണ്ണിടിച്ചിൽക്കൂടി ഉണ്ടായാൽ ഗതാഗതം തടസ്സപ്പെടാനും പല മേഖലകളും രക്ഷാപ്രവർത്തകർക്ക് എത്താനാവാത്ത വിധം ഒറ്റപ്പെടാനും സാധ്യതയുള്ളതായി അധികൃതർ വ്യക്തമാക്കി. വീടുകളും ഓഫിസുകളും വ്യാപാരസ്ഥാപനങ്ങളുമടക്കം നഗര പ്രദേശത്തെ 200 ഓളം കെട്ടിടങ്ങൾ പ്രവേശിക്കാനാവാത്ത വിധത്തിൽ അപകടകരമായ നിലയിലാണെന്ന് വിലയിരുത്തിയിട്ടുണ്ട്. കാര്യങ്ങൾ കൂടുതൽ അപകടകരമായ നിലയിലേക്കാണ് പോകുന്നതെന്ന് ഓക്ലൻഡ് മേയറായ വെയ്ൻ ബ്രൗൺ പറയുന്നു. സാധാരണഗതിയിൽ വേനൽക്കാലത്ത് ആകെ ലഭിക്കുന്ന അത്രയും മഴയാണ് വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് പെയ്തത്. മൂന്നുമണിക്കൂർ സമയംകൊണ്ട് ഏതാണ്ട് 15 സെൻറീമീറ്ററിന് മുകളിൽ മഴ ലഭിച്ചു.
നിലവിൽ വെള്ളക്കെട്ടുകൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ തന്നെ 12 സെന്റീമീറ്റർ വരെ മഴ ഉണ്ടാകാനുള്ള സാധ്യതയുള്ളതായാണ് പ്രവചനം. വെള്ളം കടന്നുപോകാനുള്ള ഓവുചാലുകൾ ഏതാണ്ട് അടഞ്ഞ നിലയിലായതിനാൽ പ്രളയത്തിന്റെ കാഠിന്യം വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ മഴയെ നേരിടാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിലും കാര്യങ്ങൾ തയ്യാറെടുപ്പുകൾക്കുമപ്പുറം കൈവിട്ടുപോകുന്ന തരത്തിലാണ്. ഓക്ലൻഡിന് പുറമേ നോർത്ത് ഐലൻഡ് വരെയുള്ള പ്രദേശങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ സാഹചര്യങ്ങൾ മുന്നിൽകണ്ട് ഏതാനും ദിവസങ്ങളിലേക്ക് കൂടി വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്.
അപകടസാധ്യത കൂടുതലുള്ള മേഖലകളിലെ ജനങ്ങളോട് വേണ്ടിവന്നാൽ അവിടെനിന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറാനുള്ള തയാറെടുപ്പുകൾ നടത്താൻ നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ. കാലാവസ്ഥാ വ്യതിയാനം എത്രത്തോളം രൂക്ഷമാണെന്നതിലേക്കാണ് ഓക്ലൻഡിലെ നിലവിലെ സ്ഥിതിഗതികൾ വിരൽ ചൂണ്ടുന്നതെന്ന് ന്യൂസീലൻഡിന്റെ ക്ലൈമറ്റ് ചേഞ്ച് മിനിസ്റ്ററായ ജെയിംസ് ഷോ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അതിതീവ്രമായ തരത്തിൽ പ്രതികൂല കാലാവസ്ഥ അടിക്കടി ഭൂമിയുടെ പല ഭാഗങ്ങളിലുമുണ്ടാകുമെന്ന് കാലങ്ങളായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Sources:globalindiannews
breaking news
താലിബാന് പരസ്യമായി ശിക്ഷിക്കാന്‍ തുടങ്ങി; മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി ശിക്ഷ നടപ്പാക്കി

മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി താലിബാന്. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിലാണ് നാല് പേരുടെ കൈ വെട്ടിയത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ഉത്തരവ് നടപ്പാക്കിയത്.
സംഭവം നടക്കുമ്പോള്‍ താലിബാന് ഉദ്യോഗസ്ഥരും മതപുരോഹിതന്മാരും മുതിര്‍ന്നവരും നാട്ടുകാരും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് ചൊവ്വാഴ്ച 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചു.കുറ്റവാളികളെ 3539 തവണയാണ് ചാട്ടയടിച്ചത്.
ആളുകളെ ചാട്ടയടിക്കുന്നതും അംഗഛേദം ചെയ്യുന്നതും കൃത്യമായ വിചാരണയില്ലാതെയാണെന്ന് ആരോപണമുണ്ട്. അഫ്ഗാന് മാധ്യമപ്രവര്ത്തകന് താജുഡെന്‍ സൊറൂഷ് സ്റ്റേഡിയത്തിന് പുറത്തുള്ള ഒരു ദൃശ്യത്തിന്റെ ചിത്രം ട്വിറ്ററില്‍ പങ്കിട്ടു, ‘ചരിത്രം ആവര്‍ത്തിക്കുന്നു. 1990 കളിലെ പോലെ താലിബാന് പരസ്യമായി ശിക്ഷിക്കാന്‍ തുടങ്ങി’ എന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ച് അദ്ദേഹം ട്വീറ്റ് ചെയ്ത്.
2022 ഡിസംബര്‍ ഏഴിന് ഫറ നഗരത്തില്‍ വെച്ച് കൊലപാതക കുറ്റം ചുമത്തപ്പെട്ട ഒരാളെ താലിബാന് പൊതുസ്ഥലത്ത് വെച്ച് വധിച്ചിരുന്നു. താലിബാന് അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പൊതു വധശിക്ഷയായിരുന്നു ഇത്. നൂറുകണക്കിന് ആളുകളും നിരവധി ഉന്നത താലിബാന് ഉദ്യോഗസ്ഥരും നോക്കിനില്‍ക്കെ കൊല്ലപ്പെട്ടയാളുടെ പിതാവ് ഒരു റൈഫിള്‍ ഉപയോഗിച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
Sources:Metro Journal
breaking news
നേപ്പാള്‍ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ പത്തനംതിട്ടയിൽ നിന്ന് മടങ്ങിയ 3 മിഷണറിമാരും

പത്തനംതിട്ട:നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ട ആനിക്കാട് നിന്നുപോയ മൂന്ന് നേപ്പാള്‍ മിഷനറി പ്രവര്‍ത്തകരും. 45 വർഷത്തോളം നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തകനായിരുന്ന ആനിക്കാട് സ്വദേശി മാത്യൂ ഫിലിപ്പിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അഞ്ചംഗ സംഘം കേരളത്തില്‍ എത്തിയത്.വെള്ളിയാഴ്ചയായിരുന്നു സംസ്കാരചടങ്ങ്.ഇതില്‍ പങ്കെടുത്തശേഷം സ്വദേശത്തേക്ക് മടങ്ങവേയാണ് അപകടത്തില്‍പെട്ടത്.
റാബില്‍ ഹമല്‍,അനില്‍ ഷാഹി,രാജു ടക്കൂരി എന്നിവരാണ് ദുരന്തത്തിന് ഇരയായത്. ഇതില്‍ ദീപക്ക് തമാഹ്, സരൺ എന്നിവർ അപകടത്തിന് തൊട്ടുമുമ്പ് കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയത് മൂലം രക്ഷപ്പെട്ടു.നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ചവരുടെ എണ്ണം 68 ആയി.5 ഇന്ത്യാക്കാരടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ 2 പിഞ്ചുകുട്ടികളും ഉള്‍പ്പെടുന്നു.പൊഖാറ വിമാനത്താവളത്തിന് സമീപം 72 സീറ്റുള്ള യതി എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നു വീണത്.
മൂന്നു കിലോമീറ്റർ മാത്രമാണ് ഇരുവിമാനത്താവളങ്ങൾക്കും ഇടയിലുള്ള ദൂരം. 35 പേരുടെ മൃതദേഹം കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. വിമാനം പൂർണമായി കത്തിനശിച്ചു. അതുകൊണ്ടുതന്നെ ആരെങ്കിലും രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണ്.
യതി എയർലൈൻസിന്റെ ചെറു വിമാനമാണ് അപകടത്തിൽപ്പെട്ടത്. നേപ്പാളിലെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാന കമ്പനിയാണ് യതി. കാഠ്മണ്ഡുവിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് പൊഖാറ വിമാനത്താവളം. ലാൻഡിങ്ങിന് തയാറെടുക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. വിമാനത്താവളത്തിനു സമീപം വലിയ ഗർത്തത്തിലേക്ക് വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് പൊഖാറ ഇന്റർനാഷനൽ എയർപോർട്ട് താൽക്കാലികമായി അടച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ചൈനീസ് സാഹയത്തോടെ നിർമിച്ച പുതിയ പൊഖാറ വിമാനത്താവളം 15 ദിവസം മുമ്പാണ് തുറന്നത്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ പ്രചണ്ഡയാണ് ഉദ്ഘാടനം ചെയ്തത്. നേപ്പാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പൊഖാറ. യാത്രക്കാരെല്ലാം നേപ്പാൾ സ്വദേശികളാണെന്നാണ് പുറത്തുവരുന്ന വിവരം.
പൊഖാറയിലെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നുവീണതെന്ന് യതി എയർലൈൻസ് വക്താവ് സുദർശൻ ബർത്വാല പറഞ്ഞു. അപകടസമയം കാലാവസ്ഥ ലാൻഡിങ്ങിന് അനുകൂലമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
നേപ്പാൾ താഴ്വരയിൽ കാലാവസ്ഥ വളരെ വേഗത്തിൽ മാറുമെന്നും അതിനാൽ പൊഖാറ വിമാനത്താവളത്തിലെ ലാൻഡിങ് ഏറെ വെല്ലുവിളിയാണെന്നും വ്യോമയാന വിദഗ്ധൻ സുർജീത് പനേസർ പറഞ്ഞു. പൊഖാറയിൽ വിമാനമിറങ്ങുമ്പോൾ പൈലറ്റുമാർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം വിശദമായ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂമെന്നും അദ്ദേഹം പറഞ്ഞു.
-
us news12 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National7 months ago
ക്രൈസ്തവ സംഗമം 2022
-
Movie12 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie11 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
world news12 months ago
യുക്രൈനുനേരെ സൈബര്‍ ആക്രമണം: ബാങ്ക് വെബ്സൈറ്റുകള്‍ തകര്‍ത്തു; ഭീഷണി തുടരുന്നെന്ന് ബൈഡന്