Connect with us

Health

കൊവിഡ് മഹാമാരി പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് ലോകാരോഗ്യ സംഘടന

Published

on

യൂറോപ്പിലെയും മധ്യേഷ്യയിലെയും കൊവിഡ് മഹാമാരി പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) .ഒമിക്രോൺ വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം വരും മാസങ്ങളില്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് ‘ആശയകരമായ പ്രതീക്ഷ’ നല്‍കുന്നുവെന്നും ലോകാരോഗ്യ സംഘടന.

പാൻഡെമിക് അവസാനിച്ചിട്ടില്ലെങ്കിലും 2022 ൽ അത്യാസന്നഘട്ടം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗെ പ്രസ്താവനയിലൂടെ അറിയിചിരുന്നു .എന്നാൽ, മുൻകരുതലുകൾ നിർത്താറായിട്ടില്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.വരാനിരിക്കുന്ന ആഴ്‌ചകളിലും തണുത്ത കാലാവസ്ഥയ് മൂലം ലക്ഷക്കണക്കിന് കൊവിഡ് കേസുകൾ ലോകത്തുണ്ടാകുമെന്നും ആളുകളുടെ പ്രതിരോധ ശേഷി കുറയുന്നതനുസരിച്ച് പുതിയ കൊവിഡ് വേരിയന്റുകൾ ഉയർന്നുവരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ ഈ പ്രദേശം മഹാമാരിയുടെ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു എന്നത് വിശ്വസനീയമാണ്’ ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മഹാമാരി ഒമിക്രോണിനൊപ്പം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. മാര്‍ച്ചോടെ യൂറോപ്പിലെ 60 ശതമാനത്തോളം ആളുകളേയും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കുമെന്നും ക്ലൂഗെ കൂട്ടിച്ചേര്‍ത്തു.യൂറോപ്പിലുടനീളം വ്യാപിച്ചിരിക്കുന്ന ഒമിക്രോണിന്റെ നിലവിലെ കുതിച്ചുചാട്ടം ശമിച്ചുകഴിഞ്ഞാല്‍ കുറച്ച് ആഴ്ചകളും മാസങ്ങളും ആഗോള പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകില്‍ വാക്‌സിന് നന്ദി പറയേണ്ടി വരും. അല്ലെങ്കില്‍ രോഗബാധമൂലം ആളുകളില്‍ പ്രതിരോധശേഷി ലഭ്യമാകും. കൊവിഡ് മടങ്ങി വരുന്നതിന് മുമ്പ് ഒരു ശാന്തമായ കാലഘട്ടം ഉണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ കോവിഡ് തിരിച്ചുവരണമെന്ന് ഇല്ലെന്നും ക്ലൂഗെ പറഞ്ഞു.ഡെൽറ്റയെക്കാൾ വേഗത്തിൽ ഒമിക്‌റോൺ വ്യാപിക്കുന്നുണ്ടെന്നും ഓർമ്മപ്പെടുത്തി.

ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയതിന് ശേഷം രണ്ട് മാസത്തിനുള്ളിൽ, യൂറോപ്യൻ മേഖലയിലുടനീളം 31.8 ശതമാനം ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ആശുപത്രിയിൽ പ്രവേശിക്കുന്ന രോഗികളുടെ എണ്ണവും അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിൻ സ്വീകരിക്കാത്ത ആളുകൾക്ക് തീവ്രപരിചരണം ആവശ്യമായി വരുന്നുണ്ട്.

മഹാമാരി ആരംഭിച്ചതിന് ശേഷം ഓരോ മണിക്കൂറിലും, യൂറോപ്യൻ മേഖലയിലെ 99 ആളുകൾക്ക് വീതമാണ് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. മേഖലയിൽ 1.7 മില്യണിലധികം ആളുകൾ മരണപ്പെട്ടു.ഈ മേഖലയിൽ 1.4 ബില്യണിലധികം ആളുകൾക്ക് വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെങ്കിലും, വാക്സിൻ നൽകുന്നതിൽ വലിയ അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ക്ലൂഗെ ചൂണ്ടിക്കാട്ടി.വാക്സിൻ ആവശ്യമുള്ള നിരവധി ആളുകൾ വാക്സിനേഷൻ എടുക്കാതെ തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് വ്യാപനം വർദ്ധിപ്പിക്കാനും പുതിയ വകഭേദങ്ങൾ രൂപപ്പെടാനും ഇടയാക്കുമെന്നും ക്ലൂഗെ കൂട്ടിച്ചേർത്തു.
Sources:globalindiannews

http://theendtimeradio.com

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National13 hours ago

പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ ആദരിക്കുന്നു

സുവിശേഷഘോഷണത്തിൻ്റെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ തൻ്റെ ജന്മനാടായ കൊച്ചറ യിൽ ശാരോൻ സഭാവിശ്വാസികൾ ആദരിക്കുന്നു 2025 ഫെബ്രുവരി 15...

us news13 hours ago

സീനിയർ പാസ്റ്റേഴ്സിനെ ആദരിച്ചു

ചിക്കാഗോ: കഴിഞ്ഞ അര നൂറ്റാണ്ടോളം ചിക്കാഗോയിൽ സഭാ പ്രവർത്തനരംഗത്ത് പ്രശംസനീയമായ നേതൃത്വം കൊടുത്ത നാല് സീനിയർ പാസ്റ്റർമാരെ ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ...

Hot News13 hours ago

ക്രൈസ്തവ പീഡനം രൂക്ഷമായ ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്

വാഷിംഗ്ടണ്‍ ഡി‌സി: ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം സംബന്ധിച്ച് അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനവും ചര്‍ച്ചയാകുന്നു. ക്രൈസ്തവ പീഡനം രൂക്ഷമായ...

National13 hours ago

ക്രിസ്തുവിൽ തിന്മകളെ ജയിക്കുക: പാസ്റ്റർ വി പി തോമസ്

തിരുവല്ല: ക്രിസ്തുവിൽ തിന്മകളുടെ ശക്തികളെ ജയിക്കണമെന്ന് പാസ്റ്റർ വി പി തോമസ്. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ രണ്ടാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ...

us news13 hours ago

അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ദൈവം എന്നെ സംരക്ഷിച്ചു: ഡൊണാൾഡ് ട്രംപ്

“അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ദൈവം എന്നെ സംരക്ഷിച്ചു” എന്നു പറഞ്ഞുകൊണ്ട് തനിക്കു നേരിട്ട രണ്ടു കൊലപാതകശ്രമങ്ങളെ അതിജീവിച്ചതിന് ഡൊണാൾഡ് ട്രംപ് ദൈവത്തിനു നന്ദി പറഞ്ഞു. ജനുവരി 20...

us news2 days ago

ICC Helps Provide Bible Study for Persecuted Children, Young Adults

Middle East – The harsh reality for many Christian children in the Middle East is that their lives have been...

Trending

Copyright © 2019 The End Time News