National
എഴുപതാം വർഷത്തിലേക്ക് ചുവടു വയ്ക്കുന്ന KTMCC യ്ക്കു പുതിയ നേതൃത്വം.

കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സ്ഥാപിതമായിട്ട് 69 വർഷങ്ങൾ പിന്നിടുകയാണ്. ഉപജീവനാർത്ഥം കടൽ കടന്നു കുവൈറ്റിൽ എത്തിയ ക്രൈസ്തവ മലയാളികളുടെ കൂടിവരവുകൾക്കും സംഗമങ്ങൾക്കും ഏകോപനം ഏകി, വേദികൾ ഒരുക്കി, പിന്തുണയുമായി കുവൈറ്റ് മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) നിലകൊള്ളുന്നത് കുവൈറ്റിലെ ക്രൈസ്തവ മലയാളികൾക്കു വിസ്മരിക്കാവതല്ല.
മാർത്തോമ്മ, സി എസ് ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി 28 ൽ പരം സഭകളെ കെ റ്റി എം സി സി പ്രതിനിധാനം ചെയ്യുന്നു. നൂറു രാജ്യങ്ങളിൽ നിന്നായി 85 ൽ പരം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ (NECK) യുടെ ഭരണ ചുമതല നിർവ്വഹിക്കുന്നത് KTMCC യാണ്. എൻ. ഇ. സി.കെ സെക്രട്ടറിയായും അഡ്മിനിസ്ട്രേറ്റീവ് ചുമതലയും വഹിക്കുന്ന റോയി കെ. യോഹന്നാൻ കെ.റ്റി.എം സി സി യിൽ നിന്നുള്ള പ്രതിനിധിയാണ് ഒപ്പം സജു വി. തോമസും അജേഷ് മാത്യുവും കോമൺ കൗൺസിലിൽ പ്രവർത്തിക്കുന്നു.
KTMCC യുടെ വാർഷിക ജനറൽ ബോഡി ജനുവരി 26 നു നടത്തപ്പെടുകയും റെജി റ്റി. സക്കറിയാ (പ്രസിഡന്റ) സജു വി. തോമസ് (സെക്രട്ടറി) വർഗ്ഗീസ് മാത്യു (ട്രഷറാർ) വിനോദ് കുര്യൻ (വൈസ് പ്രസിഡന്റ) റെജു ദാനിയേൽ (ജോ. സെക്രട്ടറി) അജു ഏബ്രഹാം (ജോ. ട്രഷറാർ) ജീം ചെറിയാൻ ജേക്കബ്, ജീനോ അരീക്കൽ, ജോസഫ് എം. പി., കുരുവിള ചെറിയാൻ, ജീസ് ജോർജ് ചെറിയാൻ, ഷിജോ തോമസ്,വർഗീസ് എം. വി. (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുക്കുകയും ചെയ്തു.
എബി മാത്യു, ബ്രയാൻ മാത്യു തോമസ്, വര്ഗീസ് ജോൺ എന്നിവരാണ് ഓഡിറ്റേർസ് . അഡ്വ. പി ജോൺ തോമസിൻറെ നേതൃത്വത്തിൽ ഷിബു വി സാം, ബിജു ഫിലിപ്പ്, ജസ്റ്റിൻ തോമസ് വർഗീസ് , സിജുമോൻ എബ്രഹാം എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
http://theendtimeradio.com
National
ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ. സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഉപകരണങ്ങളെ ബാധിക്കുന്ന മാൽവെയറുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രോഗ്രാമുകളാണ് സർക്കാർ പുറത്തിറക്കിയത്. ഐടി മന്ത്രാലയമാണ് സൗജന്യ ബോട്ട് നീക്കം ചെയ്യൽ പ്രോഗ്രാമുകൾ പുറത്തിറക്കിയത്. ‘സൈബർ സ്വച്ഛത കേന്ദ്ര’ വെബ്‌സൈറ്റ് വഴി ഇത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. https://www.csk.gov.in/ എന്ന വെബ്‌സൈറ്റിൽ നിന്ന് ഫ്രീ ബോട്ട് റിമൂവൽ ടൂൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഉപകരണങ്ങളുടെ നിയന്ത്രണം ഹാക്കർമാരുടെ കൈകളിലെത്തുന്നത് സംബന്ധിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബോട്ട് മാൽവെയർ ബാധിച്ച ഉപകരണങ്ങളിൽ സ്പാം മെസേജുകൾ, ഇൻകമിംഗ്, ഔട്ട്ഗോയിംഗ് ടെക്സ്റ്റുകളും കോളുകളും, ഉപയോക്തൃനാമങ്ങൾ, പാസ് വേർഡുകൾ, നെറ്റ് ബാങ്കിംഗ് വിവരങ്ങൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യാൻ ഹാക്കർമാർക്ക് കഴിയും. ഈ ഗുരുതരമായ പ്രശ്‌നം പരിഹരിക്കുന്നതിനായി ജനങ്ങൾക്ക് എസ്എംഎസുകൾ വഴി ബോധവത്കരണം നൽകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ബോട്ടുകൾ നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾക്ക് പുറമേ .USB പ്രതിരോധ്, AppSamvid, Browser JSGuard തുടങ്ങിയ സുരക്ഷാ പ്രോഗ്രാമുകളും സിഎസ്‌കെ പോർട്ടൽ നൽകുന്നു. പെൻ ഡ്രൈവുകൾ, എക്സ്റ്റേണൽ ഹാർഡ് ഡ്രൈവുകൾ, സെൽ ഫോണുകൾ, തുടങ്ങിയവയിൽ ഉപയോഗിക്കുന്ന യുഎസ്ബി മാസ് സ്‌റ്റോറേജ് ഉപകരണങ്ങളെ ബാധിക്കുന്ന മാൽവെയറുകൾക്കുള്ള പരിഹാരമാണ് USB പ്രതിരോധ്.
രാജ്യത്ത് സുരക്ഷിതമായ സൈബർ ആവാസ വ്യവസ്ഥ സൃഷ്ടിക്കാൻ വിഭാവം ചെയ്യുന്ന നാഷണൽ സൈബർ സെക്യൂരിറ്റി പോളിസിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ മേൽനോട്ടത്തിലാണ് .സിഎസ്‌കെ പോർട്ടൽ പ്രവർത്തിക്കുന്നത്.
Sources:globalindiannews
National
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീയാകാന്‍ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍

ജാഷ്പൂര്‍: ഛത്തീസ്ഗഡില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍. ദൈവദാസി സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് സെന്റ് ആന്‍ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ ബിബ കെര്‍ക്കെട്ട അറസ്റ്റിലായത്. സിസ്റ്റര്‍ കെര്‍ക്കെട്ടാക്ക് പുറമേ, അവരുടെ അമ്മയും ബന്ധുക്കളായ മൂന്ന്‍ പേരും അറസ്റ്റിലായിട്ടുണ്ട്. മറ്റ് മതങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹിന്ദുത്വവാദികളുടെ വ്യാജ ആരോപണത്തിനു പിന്നാലെയാണ് മതപരിവര്‍ത്തന വിരുദ്ധ നിയമ മറവില്‍ സിസ്റ്റര്‍ കെര്‍ക്കെട്ടായും കുടുംബാംഗങ്ങളും ജാഷ്പൂര്‍ ജില്ലയിലെ ബാലാച്ചാപ്പര്‍ ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. ബന്ധുമിത്രാദികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത കൃതജ്ഞത ബലിക്ക് പിന്നാലെയായിരിന്നു പോലീസ് അറസ്റ്റെന്നതും ശ്രദ്ധേയമാണ്.
6 മാസങ്ങള്‍ക്ക് മുന്‍പ് റാഞ്ചിയില്‍വെച്ചായിരുന്നു സിസ്റ്റര്‍ കെര്‍ക്കെട്ടായുടെ പ്രഥമവൃത വാഗ്ദാനം. തന്റെ ബന്ധുമിത്രാദികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതിനാല്‍ ഛത്തീസ്ഗഡിലെ സ്വന്തം ഗ്രാമത്തിലെത്തിയ സിസ്റ്റര്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ലഘുവായ ആഘോഷത്തിലേക്ക് പ്രവേശിക്കാനിരിക്കെയായിരിന്നു ഭരണകൂട ഭീകരത. ചൊവ്വാഴ്ച വൈകിട്ട് നടന്ന ചടങ്ങിലേക്ക് അതിക്രമിച്ചു കയറിയ ഹിന്ദുത്വവാദികള്‍ അവിടെ രോഗശാന്തിയും, മറ്റ് മതങ്ങളുടെ അവഹേളനവുമാണ് നടക്കുന്നതെന്ന് ആരോപിച്ചു.
സംഭവത്തേക്കുറിച്ചറിഞ്ഞ അധികൃതര്‍ ഒരു സംഘം പോലീസിനെ അയച്ച് ഇരു വിഭാഗത്തേയും സ്റ്റേഷനില്‍ വരുത്തി ചോദ്യം ചെയ്യുകയും, സിസ്റ്റര്‍ കെര്‍ക്കെട്ടാ ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്യുകയുമായിരിന്നു. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ കീഴില്‍ വിവിധ വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ 5 പേരും ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തന്നെയാണ്. സിസ്റ്റര്‍ ബിബയുടെ പ്രഥമവൃത വാഗ്ദാനത്തിന് ദൈവത്തോട് നന്ദി അര്‍പ്പിച്ചു കൊണ്ടുള്ള വിശുദ്ധ കുര്‍ബാനയായിരുന്നു അവിടെ നടന്നതെന്നു പ്രദേശവാസികളെ ഉദ്ധരിച്ചുകൊണ്ട് ‘മാറ്റേഴ്സ് ഓഫ് ഇന്ത്യ’യും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സമീപകാലത്തായി ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരായ വര്‍ദ്ധിച്ച വിദ്വേഷ പ്രചരണത്തിലും വര്‍ഗ്ഗീയ അക്രമങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് ക്രൈസ്തവര്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. തീവ്രഹിന്ദുത്വവാദികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ സത്യം പോലും മനസ്സിലാക്കാതെ ക്രൈസ്തവര്‍ പ്രതി പട്ടികയില്‍ ചേര്‍ക്കപ്പെടുന്നത് രാജ്യത്തുടനീളം പതിവ് സംഭവമായി മാറുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം
National
ഗ്രഹാം സ്റ്റെയിന്‍റെ കുടുംബത്തിന് സംഭവിച്ചതിന്റെ തനിയാവര്‍ത്തനം; മണിപ്പൂരില്‍ ബാലനും അമ്മയും ഉള്‍പ്പെടെയുള്ള ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുക്കൊന്നു

ഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി വീണ്ടും തുറന്നുക്കാട്ടി കലാപ രൂക്ഷിതമായ മണിപ്പൂരില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. കലാപത്തിനിടെ തലയ്ക്കു വെടിയേറ്റ് ആശുപത്രിയിലേക്കുകൊണ്ടുപോയ 8 വയസ്സുള്ള ബാലനെയും അമ്മയെയും ബന്ധുവിനെയും മെയ്തെയ് കലാപകാരികൾ ആംബുലന്‍സില്‍ ചുട്ടുക്കൊന്നു. കൊല്ലപ്പെട്ട മൂന്നു പേരും ക്രൈസ്തവരാണെന്ന് ടെലഗ്രാഫ് ഉള്‍പ്പെടെയുള്ള നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് കൺമുന്നിൽ നടന്ന ഈ സംഭവം രഹസ്യമാക്കിവെച്ചെങ്കിലും അസം റൈഫിൾസാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
ഇംഫാലിന്റെ പ്രാന്തപ്രദേശത്തുവെച്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടായത്. കാങ്ചുപിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുമ്പോൾ തലയ്ക്കു വെടിയേറ്റ ഏഴു വയസ്സുള്ള ടോൺസിങ് ഹാങ്സിങിന്റെ ചികിൽസയ്ക്കാണ് കുക്കി ഗോത്രത്തില്‍പ്പെട്ട ആളെ വിവാഹം ചെയ്ത ക്രൈസ്തവ വിശ്വാസി അമ്മ മീന ഹാങ്സിങ് (45), ബന്ധു ലിഡിയ ലോരെംമ്പം (37) ഇംഫാലിലേക്കു ആംബുലന്‍സില്‍ പുറപ്പെട്ടത്. യാത്രാമധ്യേ മെയ്തെയ് ഭൂരിപക്ഷ മേഖലയിൽ ആംബുലൻസ് തടഞ്ഞുനിർത്തിയാണ് കലാപകാരികൾ തീവെച്ചത്. ആംബുലന്‍സില്‍ മൂന്നു പേരും ദാരുണമായി പൊള്ളലേറ്റ് കൊല്ലപ്പെടുകയായിരിന്നു. ആംബുലന്‍സിന്റെ ഡ്രൈവറും നേഴ്സും ഓടി രക്ഷപ്പെട്ടിരിന്നു.
ഇംഫാൽ വെസ്റ്റ് എസ്പി ഇബോംച സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നാണു റിപ്പോർട്ട്. സംഭവത്തില്‍ ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശ മെയ്തികള്‍ക്കുണ്ടെന്ന ആരോപണം ശക്തമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുവും ഇംഫാലിലെ ആശുപത്രിയിലേക്ക് യാത്രതിരിക്കുമ്പോള്‍ പ്രദേശത്ത് ഉണ്ടായിരുന്ന വ്യക്തിയുമായ പാവ്ലെന്‍ലാല്‍ ഹാന്‍സിങ് കടന്നു പോകുന്ന കഠിനമായ സാഹചര്യം ‘ദി ടെലിഗ്രാഫ്’നോട് പങ്കുവെച്ചു. അവരുടെ ശരീരം കത്തിക്കരിഞ്ഞ് ചാരമായിരുന്നുവെന്നും ചാരത്തിനിടയില്‍ നിന്നും കുറച്ച് അസ്ഥികള്‍ മാത്രമാണ് കിട്ടിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
പോലീസില്‍ നിന്നും ആരും ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ലായെന്നും സ്റ്റേഷനില്‍ പോകുവാന്‍ ഭയമാണെന്നും മകനെയും ഭാര്യയേയും നഷ്ടപ്പെട്ട ജോഷ്വ ഹാങ്സിങ് പങ്കുവെച്ചു. തന്റെ ഭാര്യയും മകനും ചുട്ടെരിക്കപ്പെട്ട ശേഷം കുക്കി ആധിപത്യ മേഖലയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് ജോഷ്വ ഇപ്പോള്‍ കഴിയുന്നത്. സംഭവം നടന്നതിനു ശേഷം ‘ദി ടെലിഗ്രാഫി’ന്റെ ലേഖകന്‍ ഡി.ജി.പി രാജീവ് സിംഗ്, എ.ഡി.ജി (ലോ ആന്‍ഡ് ഓര്‍ഡര്‍) എല്‍. കൈലുണ്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഉപദേശകനുമായ കുല്‍ദീപ് സിംഗ് എന്നിവരുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും, ആരും പ്രതികരിച്ചിട്ടില്ലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആസാം റൈഫിള്‍ ഫോഴ്സും, റാപിഡ് ആക്ഷന്‍ ഫോഴ്സുമാണ് സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ലാംഫെല്‍ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നതെങ്കിലും പോലീസ് ഇരകള്‍ക്ക് മതിയായ സംരക്ഷണം നല്‍കിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ആംബുലന്‍സിനെ അനുഗമിച്ചിരുന്ന പോലീസ് എസ്.പി ഇബോംച്ചാ സിംഗ് നോക്കിനില്‍ക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്ന റിപ്പോര്‍ട്ട് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുകയാണ്. അതേസമയം 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഡീഷയില്‍ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷ്‌ണറി ഗ്രഹാം സ്റ്റെയ്ൻസിനെയും രണ്ടു മക്കളെയും ഹിന്ദുത്വവാദികള്‍ ചുട്ടുക്കൊന്നതിന്റെ തനിയാവര്‍ത്തനമായാണ് ഈ സംഭവത്തെ പലരും വിശേഷിപ്പിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
-
us news1 week ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news1 week ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news5 days ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
us news3 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
world news2 days ago
Fulani Militants Murder 300+ Christians and Destroy 28 Churches since mid-May
-
us news4 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്