Connect with us

News

1.3 കിലോമീറ്റര്‍ വലിപ്പം, ഭൂമിയെ ലക്ഷ്യമാക്കി വീണ്ടും ഉല്‍ക്ക; അപകടഭീഷണിയെന്ന് നാസ

Published

on

ഭൂമിയെ ലക്ഷ്യമാക്കി വീണ്ടും ഉല്‍ക്ക. 1.3 കിലോമീറ്റര്‍ വലിപ്പമുള്ള ഉല്‍ക്കയെ അപകടഭീഷണിയുള്ളവയുടെ കൂട്ടത്തിലാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച്‌ നാലിന് ഭൂമിക്ക് അരികിലൂടെ ഇത് കടന്നുപോകും. ഭൂമിയുമായി ഏകദേശം 49,11,298 കിലോമീറ്റര്‍ അകലെ കൂടി ഇത് കടന്നുപോകുമെന്നാണ് നാസയുടെ കണ്ടെത്തല്‍. 138971(2001 cb21) എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ഇതിന്റെ സഞ്ചാരപഥം സൂര്യനെ ലക്ഷ്യംവെച്ചാണ്. 400 ദിവസം കൂടുമ്ബോഴാണ് ഉല്‍ക്ക ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നത്. മണിക്കൂറില്‍ 43,236 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്കയുടെ സഞ്ചാരം.

2006ലാണ് ഇതിന് മുന്‍പ് ഈ ഉല്‍ക്ക ഭൂമിയുടെ അരികിലൂടെ കടന്നുപോയത്. അന്ന് ഭൂമിയില്‍ നിന്ന് 71,61,250 കിലോമീറ്റര്‍ അകലെ കൂടിയാണ് ഇത് കടന്നുപോയത്. 2043ല്‍ ഭൂമിക്ക് അരികിലൂടെ ഇത് വീണ്ടും കടന്നുപോകും. അന്ന് 48,15,555 കിലോമീറ്റര്‍ അകലെ കൂടിയാണ് ഇത് കടന്നുപോകുക എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

National

അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസഡേഴ്സിന് പുതിയ ഭരണ സമിതി.

Published

on

പുനലൂർ : അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ടിന്റെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസഡേഴ്സിന് 2024- 2026 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി കർത്തൃദാസൻ പാസ്റ്റർ ഷിൻസ് പി റ്റി, വൈസ് പ്രസിഡന്റായി കർത്തൃദാസൻ പാസ്റ്റർ അജീഷ് ക്രിസ്റ്റഫറിനെയും, സെക്രട്ടറിയായി ബ്രദർ ബിനീഷ് ബി പി, ജോയിന്റ് സെക്രട്ടറിയായി കർത്തൃദാസൻ പാസ്റ്റർ സിജു മാത്യു, ട്രഷറായി കർത്തൃദാസൻ പാസ്റ്റർ പ്രവീൺ ബി എന്നിവരെയും, ഇവാഞ്ചലിസ്സം കൺവീനറായി കർത്തൃദാസൻ പാസ്റ്റർ പവീൻ ജോർജ്, ചാരിറ്റി കൺവീനറായി ബ്രദർ ജോയൽ മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.
അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

world news

നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന്‌ ക്രൈസ്തവരെ കൊലപ്പെടുത്തി

Published

on

നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.

രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes

http://theendtimeradio.com

Continue Reading

world news

നിക്കരാഗ്വയിൽ വീണ്ടും വൈദികന് പ്രവേശന വിലക്കേർപ്പെടുത്തി

Published

on

മിഷനറി പ്രവർത്തനങ്ങൾക്കായി അമേരിക്കയിലുണ്ടായിരുന്ന നിക്കരാഗ്വൻ സ്വദേശിയായ പുരോഹിതന് രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്നും വിലക്കേർപ്പെടുത്തി ഒർട്ടേഗ ഭരണകൂടം.

മിസ്കിറ്റോ സ്വദേശി റോഡോൾഫോ ഫ്രഞ്ച് നാർ എന്ന വൈദികനാണ് ഭരണകൂടം പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഏതാനും നാളുകളായി അമേരിക്കയിലായിരുന്നു ഫാ. റോഡോൾഫോ ഫ്രഞ്ച് നാർ. മിഷൻ പ്രവർത്തനങ്ങൾക്കുശേഷം സ്വന്തം നാട്ടിലേക്കു മടങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രവേശനവിലക്ക് ഏർപ്പെടുത്തിയ വിവരം അറിയുന്നത്. നിലവിൽ യു. എസിൽ പ്രവാസത്തിൽ കഴിയുന്ന നിക്കരാഗ്വൻ ആക്ടിവിസ്റ്റായ മൊലീന, നിക്കരാഗ്വയിലെ കത്തോലിക്കാ സഭയിലെ അംഗങ്ങളെ ഒർട്ടേഗയുടെ ഭരണകൂടം പീഡിപ്പിക്കുന്നത് തുടരുകയാണ് എന്ന് വെളിപ്പെടുത്തി.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news8 mins ago

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ...

Sports1 day ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

National1 day ago

അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസഡേഴ്സിന് പുതിയ ഭരണ സമിതി.

പുനലൂർ : അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ടിന്റെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസഡേഴ്സിന് 2024-...

world news1 day ago

നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന്‌ ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു...

world news1 day ago

നിക്കരാഗ്വയിൽ വീണ്ടും വൈദികന് പ്രവേശന വിലക്കേർപ്പെടുത്തി

മിഷനറി പ്രവർത്തനങ്ങൾക്കായി അമേരിക്കയിലുണ്ടായിരുന്ന നിക്കരാഗ്വൻ സ്വദേശിയായ പുരോഹിതന് രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്നും വിലക്കേർപ്പെടുത്തി ഒർട്ടേഗ ഭരണകൂടം. മിസ്കിറ്റോ സ്വദേശി റോഡോൾഫോ ഫ്രഞ്ച് നാർ എന്ന വൈദികനാണ് ഭരണകൂടം പ്രവേശനവിലക്ക്...

Tech1 day ago

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേഷനിൽ മാറ്റം വരുന്നു

വാട്‌സാപ്പില്‍ എ.ഐ വന്ന ആഘോഷത്തിലാണ് ഉപയോക്താക്കള്‍. ഇപ്പോഴിതാ മറ്റൊരു സുപ്രധാന മാറ്റം കൂടി വാട്‌സാപ്പില്‍ പരീക്ഷിക്കുകയാണ് മെറ്റ. സ്റ്റാറ്റസ് അപ്‌ഡേഷനിലാണ് മാറ്റം. വാട്‌സാപ്പ് ചാനല്‍ വന്നതോട് കൂടി...

Trending