Life
സൗരയൂഥത്തിന് പുറത്ത് 5,000ത്തിലധികം ലോകങ്ങൾ; 65 പുതിയ ഗ്രഹങ്ങൾ; ചിലത് ഭൂമിയെ പോലെ; സ്ഥിരീകരിച്ച് നാസ

മനുഷ്യൻ ആകാശത്തേക്ക് നോക്കാൻ തുടങ്ങിയ കാലം മുതൽക്കെ മനസിനുള്ളിൽ ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ ആവിർഭവിച്ചിരുന്നു. അതിലൊന്നാണ് ഈ പ്രപഞ്ചത്തിൽ നാം മാത്രമാണോ ഉള്ളതെന്ന ചോദ്യം. വർഷങ്ങൾക്കിപ്പുറം ജിജ്ഞാസ നിറഞ്ഞ ആ ചോദ്യത്തിന് ഉത്തരവും കിട്ടി. സൗരയൂഥമുണ്ടെന്നും സൂര്യന് ചുറ്റും നിരവധി ഗ്രഹങ്ങൾ വലയം വെക്കുന്നുണ്ടെന്നും നാം തിരിച്ചറിഞ്ഞു. ഇപ്പോൾ ഒരുപടി കൂടി കടന്ന് പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് നാസ..
സൗരയൂഥത്തിന് പുറത്തായി, ബഹിരാകാശത്ത് 65 ഗ്രഹങ്ങളുണ്ടെന്നും ഇവിടെയെല്ലാമായി 5,000ത്തിലധികം പുതിയ ലോകങ്ങളുണ്ടെന്നുമാണ് നാസയുടെ ഏറ്റവും പുതിയ കണ്ടെത്തൽ. ബഹിരാകാശ പര്യവേക്ഷണത്തിൽ പുതിയ നാഴികക്കല്ലാകുന്ന കണ്ടെത്തലാണ് ഇതോടെ നാസ രേഖപ്പെടുത്തിയിരിക്കുന്നത്.
65 ഗ്രഹങ്ങളെക്കുറിച്ചും വിശദമായി പഠനം നടത്താൻ 65 പുതിയ ഉദ്യോഗാർത്ഥികളെ നിയോഗിച്ചിരിക്കുകയാണ് നാസ. ഈ ഗ്രഹങ്ങളുടെ ഉപരിതലത്തിൽ ജലം, സൂക്ഷ്മാണുക്കൾ, വാതകങ്ങൾ, ജീവന്റെ സാന്നിധ്യം എന്നിവയുണ്ടോയെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
ഘടനയുടെയും സ്വഭാവത്തിന്റെയും കാര്യത്തിൽ വ്യത്യസ്തതയാർന്നതാണ് നാസ കണ്ടെത്തിയ 5000ത്തിലധികം ലോകങ്ങളെന്നും അധികൃതർ വ്യക്തമാക്കുന്നു. ഭൂമി പോലെയുള്ളവ, ചെറിയ പാറകൾ നിറഞ്ഞവ, വ്യാഴത്തേക്കാൾ പതിന്മടങ്ങ് വലിപ്പമുള്ളവ, മിനി-നെപ്ട്യൂണുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഒരേസമയം രണ്ട് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെയും, സജീവമല്ലാത്ത നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെയും കഴിഞ്ഞ മൂന്ന് ദശകങ്ങൾക്കിടെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. പുതിയ ഗ്രഹങ്ങളുടെ കണ്ടെത്തൽ തീർത്തും ശ്രമകരവും പ്രയാസകരവുമായ പ്രക്രിയയാണ്. ഇതിന് ഭൂമിയിൽ നിന്നും ബഹിരാകാശത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള ദൂരദർശിനികളിലൂടെ നിരന്തരമായ നിരീക്ഷണം ആവശ്യമാണ്. ഇതിന് വർഷങ്ങളോളം സമയമെടുത്തേക്കാം.. ഭൂമിയെ പോലെ മറ്റൊരു ഗ്രഹവും ഇവിടുത്തെ മനുഷ്യരെ പോലെ മറ്റാളുകളും ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലുമൊരു കോണിൽ നിലനിൽക്കുന്നുണ്ടോയെന്നാണ് ഇനിയും ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം.
Sources:azchavattomonline
Life
സൂര്യനേക്കാൾ നാലിരട്ടി ഗുരുത്വാകർഷണ ശക്തി; ക്ഷീരപഥത്തിലെ മഹാ തമോഗർത്തത്തിന്റെ അപൂർവ്വ ചിത്രമെടുത്ത് ശാസ്ത്രജ്ഞർ

തമോഗർത്തത്തിന്റെ അത്യപൂർവ്വ ചിത്രമെടുക്കുന്നതിൽ വിജയിച്ച് ശാസ്ത്രലോകം. ക്ഷീരപഥത്തിലെ മഹാതമോഗർത്തമെന്ന് അറിയപ്പെടുന്ന മേഖലയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 27000 പ്രകാശവർഷം അകലെയുള്ള സഗാറ്റാരിയസ്-എ(എസ്ജിആർ-എ) എന്ന തമോഗർത്തമാണ് കണ്ടെത്തിയിരിക്കുന്നത്. സൂര്യനേക്കാൾ നാലിരട്ടി ഗുരുത്വാകർഷണ ശക്തിയുള്ളതാണ് ക്ഷീരപഥത്തിലെ തമോഗർത്തമെന്നാണ് കണക്കുകൂട്ടൽ.
ഇവൻറ് ഹോറൈസൺ ടെലസ്കോപ്പിന്റെ സഹായത്താലാണ് കണ്ടെത്തൽ. ആദ്യമായാണ് തമോഗർത്തത്തിന്റെ നേരിട്ടുള്ള വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നതെന്നതാണ് ശാസ്ത്ര ലോകത്തെ സന്തോഷിപ്പിക്കുന്നത്. റേഡിയോ തരംഗങ്ങളിലൂടെ ബഹിരാകാശ പഠനം നടത്തുന്ന ബഹിരാകാശ ശാസ്തജ്ഞരാണ് ചിത്രമെടുക്കുന്നതിൽ വിജയിച്ചത്.
അവസാനം ക്ഷീരപഥത്തിലെ അത്യപൂർവ്വവും നിർണ്ണായകവുമായ ആ ദൃശ്യം കണ്ടെത്തുന്നതിൽ തങ്ങൾ വിജയിച്ചിരിക്കുന്നു. തമോഗർത്ത ഭൗതിക ശാസ്ത്രവിഭാഗം എക്കാലത്തേയും വലിയ നേട്ടമാണ് കരസ്ഥമാക്കിയത്. ഇത് ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്. ബഹിരാകാശത്തെ ശൂന്യതയും വസ്തുക്കളുടെ ഉദ്ഭവവും സംബന്ധിച്ച് ഇനി നടക്കാൻ പോകുന്ന എല്ലാ പഠനങ്ങൾക്കും പുതിയ കണ്ടെത്തലാണ് നാഴിക്കല്ലാവുന്നത്.
മുൻപും ധാരാളം നക്ഷത്രങ്ങൾ ക്ഷീരപഥത്തിൽ ഒരു പ്രത്യേക കേന്ദ്രത്തിനെ ചുറ്റി നിൽക്കുന്നതാണ് ശാസ്ത്രലോകത്തെ കൂടുതൽ പഠനത്തിലേക്ക് നയിച്ചത്. ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലുതും നിർണ്ണായകവുമായ തമോഗർത്തമാണ് കണ്ടെത്തിയിരിക്കുന്നത്. ആൽബർട്ട് ഐൻസ്റ്റീന്റെ മഹാഗുരുത്വാകർഷണ സിദ്ധാന്ത ത്തിന്റെയും ആപേക്ഷികതാ സിദ്ധാന്തത്തിന്റേയും ഏറ്റവും ആധികാരികമായ തെളിവുകൾ ഇനി പഠനത്തിലൂടെ പുറത്തുവരുമെന്ന് പ്രൊജക്ട് ഡയറക്ടർ ജെഫ്രി ബോവർ പറഞ്ഞു.
Sources:azchavattomonline
Life
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോസ്റ്റോഫീസുകളിൽ അവസരം; 38, 926 ഒഴിവുകൾ

കേന്ദ്ര തപാൽ വകുപ്പിൽ വിവിധ പോസ്റ്റ് ഓഫീസുകളിലായി ഗ്രാമീൺ ഡാക് സേവക്, പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നീ തസ്തികകളിൽ 38,926 ഒഴിവുകൾ. കേരളത്തിൽ 2,203 ഒഴിവുകളാണുള്ളത്.
യോഗ്യത : പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. പ്രാദേശിക ഭാഷ, കണക്ക് ,ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം (സൈക്കിൾ അറിയണം)
പ്രായം: 18-40. (5.6.2022 വെച്ച് ) എസ്.സി-എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി മൂന്ന് വർഷവും ഇളവുണ്ട്.
ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ- 12,000 രൂപ;
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ,- 10,000 രൂപ.
ഡാക് സേവക്- 10,000 രൂപ.
അപേക്ഷാ ഫീസ് 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്വിമൻ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി – ജൂൺ -5
വിശദവിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും https://indiapostgdsonline.gov.in സന്ദർശിക്കുക.
ഉദ്യോഗാർത്ഥികൾക്ക് മറ്റ് വരുമാന മാർഗങ്ങളുണ്ടായിരിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഇത് സാക്ഷ്യപ്പെടുത്താനുള്ള സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്
Sources:globalindiannews
Life
ചൊവ്വയുടെ രാത്രിയിലെ ആകാശത്തില്‍ പുളയുന്ന പോലെ പ്രകാശഘടനകള്‍ കണ്ടെത്തി ചൊവ്വാദൗത്യം

ചൊവ്വയുടെ രാത്രിയിലെ ആകാശത്തില്‍ പുളയുന്ന പോലെ പ്രകാശഘടനകള്‍ കണ്ടെത്തി ചൊവ്വാദൗത്യം. യുഎഇ വിക്ഷേപിച്ച എമിറേറ്റ്സ് മാഴ്സ് മിഷനാണ് കമനീയമായ ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സൈന്വസ് ഡിസ്ക്രീറ്റ് ഒറോറ എന്നു പേരുള്ള ഈ പ്രതിഭാസം ഭൂമിയിലെ ധ്രുവദീപ്തിയോട് സാമ്യമുള്ളതാണ്. ഇത്തരം ദീപ്തികള്‍ മറ്റു ഗ്രഹങ്ങളിലൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഒറോറ അഥവാ ധ്രുവദീപ്തികള്‍ ഭൂമിയിലെ ധ്രുവപ്രദേശങ്ങളില്‍ കാണപ്പെടുന്ന പ്രതിഭാസങ്ങളാണ്. ഏത് ധ്രുവമാണ് എന്നതിനനുസരിച്ച് നോര്‍ത്തേണ്‍, സതേണ്‍ ലൈറ്റുകള്‍ എന്നിവയെ വിളിക്കാറുണ്ട്.
സൂര്യനില്‍ നിന്നുള്ള സൗരവാത കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ കണങ്ങളും കാന്തികമണ്ഡലവുമായി പ്രവര്‍ത്തിക്കുമ്ബോഴാണ് ഇവയുണ്ടാകുന്നത്. എന്നാല്‍ ചൊവ്വയില്‍ കണ്ടെത്തിയ ധ്രുവദീപ്തികളില്‍ ചിലത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലുടനീളമുണ്ടാകുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചില ദീപ്തികള്‍ ഗ്രഹത്തിലെ ചില പ്രത്യേക മേഖലകള്‍ക്കു മുകളില്‍ മാത്രമാണുണ്ടാകുന്നത്.
ഈ മേഖലകളില്‍ കാന്തിക സ്വഭാവുമുള്ള ധാതുക്കള്‍ കൂടുതലായി നിക്ഷേപിക്കപ്പെട്ടതിനാലാകാം ഇതെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പുതുതായി കണ്ടെത്തിയ ദീപ്തികള്‍.
ചൊവ്വാഗ്രഹത്തെ ചുറ്റിനില്ക്കുന്ന ആകാശത്തിന്റെ പകുതിയോളം മേഖലകളില്‍ ഈ ധ്രുവദീപ്തി ദൃശ്യമായത്രേ. സിഗ്സാഗ് രീതിയിലാണ് ഈ പ്രകാശവിതരണം അനുഭവപ്പെട്ടത്
ഇതിന്റെ കൃത്യമായ കാരണം തങ്ങള്‍ക്കു കണ്ടെത്താനായിട്ടില്ലെന്നും വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്ന സംഗതിയാണ് ഇതെന്നും എമിറേറ്റ്സ് മാര്‍സ് മിഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കലിഫോര്‍ണിയ സര്‍വകലാശാലാ ശാസ്ത്രജ്ഞന് റോബ് ലില്ലിസ് പറഞ്ഞു.
Sources:azchavattomonline
-
us news6 days ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news5 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news2 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news3 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news2 weeks ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
Movie3 days ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു