world news
യുക്രൈനില്‍ കടന്നുകയറിയ റഷ്യന്‍ സൈനിക വാഹനങ്ങളില്‍ എല്ലാം “Z’; എന്താണ് ഇത്.!

റഷ്യയുടെ യുക്രൈന്‍ അധിനിവേശം (Russian Invading Ukraine) ദിവസങ്ങള്‍ പിന്നിടുകയാണ്. റഷ്യന്‍ (Russia) മുന്നേറ്റവും, യുക്രൈന്‍ ജനതയുടെ പ്രതിരോധവും ഒരുപോലെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ബെലറൂസില്‍ സമാധാന ചര്‍ച്ചകളുടെ ഒന്നാംഘട്ടം അഞ്ചര മണിക്കൂറാണ് നീണ്ടത്. അതേ സമയം ആക്രമണം ഇന്നും അരങ്ങേറുന്നു എന്നാണ് വിവരങ്ങള്‍.
റഷ്യന്‍ മുന്നേറ്റത്തിന്‍റെ വിവിധ വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതില്‍ എല്ലാം ശ്രദ്ധേയമായത് റഷ്യൻ വാഹനങ്ങളിലും പടക്കോപ്പുകളിലും (Russian Tanks) വെളുത്ത നിറത്തിൽ വലിയ അക്ഷരത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന സെഡ് (Z) എന്ന് എഴുതിയിരിക്കുന്നത്. എന്താണ് ഇതിന് പിന്നില്‍ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ശരിക്കും ഇതിന് പിന്നില്‍ എന്താണ്..
യുക്രൈനിയന്‍ ടാങ്കുകളും കവചിത വാഹനങ്ങളില്‍ നിന്നും തങ്ങളുടെ ടാങ്കുകളെ തിരിച്ചറിയനാണ് ഇതെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇതിന് കാരണമുണ്ട് റഷ്യ പ്രധാനമായും യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ടി80 എന്ന ടാങ്കുകളാണ്. അതേ സമയം യുക്രൈന്‍ ഉപയോഗിക്കുന്നത് ടി72 ടാങ്കുകളാണ് ഇവയുടെ സാമ്യത ഏറെയാണ് അതിനാല്‍ തന്നെയാണ് റഷ്യയുടെ ഈ നീക്കം എന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. റഷ്യന്‍ ടാങ്കുകള്‍ക്കെതിരെ സ്വന്തം ഭാഗത്ത് നിന്നും വെടികൊള്ളാതിരിക്കാനാണ് ഈ നീക്കം എന്നാണ് ഇതില്‍ നിന്നും മനസിലാക്കാനിരിക്കുന്നത്.
പലകാലത്ത് നടന്ന യുദ്ധത്തില്‍ പല സൈന്യങ്ങളും ഇത്തരം രീതികള്‍ പയറ്റിയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. രണ്ടാംലോക മഹായുദ്ധ കാലത്ത് അമേരിക്ക തങ്ങളുടെ യുദ്ധ വിമാനങ്ങളില്‍ ബ്ലാക്ക് ആന്‍റ് വൈറ്റ് വരകള്‍ വരച്ചാണ് ആക്രമണങ്ങള്‍ നടത്തിയിരുന്നത്. സഖ്യസേനയുടെ വിമാനഭേദ തോക്കുകള്‍ക്ക് ശത്രുവിനെ മാറിപ്പോകാതിരിക്കാനായിരുന്നു ഇത്. ഇത് പോലെ തന്നെ ഗള്‍ഫ് യുദ്ധകാലത്ത് യുഎസ് സേനയുടെ സൈനിക വാഹനങ്ങള്‍ക്ക് ‘വി’ എന്ന അടയാളം അമേരിക്ക ഉപയോഗിച്ചിരുന്നു.
എന്നാല്‍ റഷ്യയുടെ വാഹനങ്ങളിലെയും ടാങ്കുകളിലെയും സെഡ് (Z) ചിഹ്നം ‘ഫ്രണ്ട്ലി ഫയര്‍’ എന്ന സ്വന്തം ഭാഗത്ത് നിന്നുള്ള വെടി ഇല്ലാതാക്കാനാണെന്ന വാദം ചില പ്രതിരോധ വിദഗ്ധര്‍ തള്ളിക്കളയുന്നു. ഒരിക്കലും ഇത്തരം ഒരു ചിഹ്നം ഇട്ടാല്‍ റഷ്യയുടെ കീഴില്‍ നടക്കുന്ന വ്യോമാക്രമണത്തില്‍ സംഭവിച്ചേക്കാവുന്ന ‘ഫ്രണ്ട്ലി ഫയര്‍’ തടയാന്‍ സാധിക്കില്ല. റഷ്യ ഉപയോഗിക്കുന്ന സുഖോയ് വിമാനങ്ങള്‍ വേഗത്തില്‍ ഇവയെ നിലത്ത് തിരിച്ചറിയാന്‍ സാധിച്ചേക്കില്ല. അതേ സമയം ആര്‍ട്ടലറി യൂണിറ്റുകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും.
പക്ഷെ ചില പാശ്ചത്യ മാധ്യമങ്ങള്‍ മറ്റൊരു സാധ്യതയാണ് സെഡ് (Z) ചിഹ്നത്തിലൂടെ റഷ്യ ഉദ്ദേശിക്കുന്നത് എന്നാണ് പറയുന്നത്. ചില സെഡ് (Z) ചിഹ്നം വൃത്തത്തിലും, ചിലത് വൃത്തമില്ലാതെയുമാണ്. അത് ഒരോ റെജിമെന്‍റിന്‍റെ ദൌത്യവുമായി ബന്ധപ്പെട്ടതായിരിക്കാം എന്നാണ് ഒരു കണ്ടെത്തല്‍. അല്ലെങ്കില്‍ ഇവരുടെ മുന്നേറ്റം ഏത് തരത്തില്‍ വേണമെന്ന സൂചനയായിരിക്കാം- രാജ്യന്തര പ്രതിരോധ വിദഗ്ധന്‍ ക്യാപ്റ്റന്‍ റോബ് ലീ പറയുന്നു. എന്നാല്‍ ഇത്തരം തങ്ങളുടെ തന്ത്രപ്രധാന നീക്കങ്ങള്‍ ഊഹിക്കാന്‍ കഴിയുന്ന അടയാളം പരസ്യമായി നല്‍കി റഷ്യ മുന്നേറ്റം നടത്തുമോ എന്ന ചോദ്യമാണ് ഇതിനെതിരെ ഉയരുന്നത്.
എന്നാല്‍ വെറുതെ സെഡ് മാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ യുക്രെയ്‌നിയൻ മേഖലയായ ഹാർകീവിലേക്കും, സെഡിനൊപ്പം മറ്റ് ചിഹ്നങ്ങളുള്ളവ ഡോൺബാസ് മേഖലയിലെ ഡോനറ്റ്‌സ്‌ക്, ലുഹാൻസ്‌ക് മേഖലയിലേക്കും നീങ്ങുന്നുവെന്നാണ് മേല്‍പ്പറഞ്ഞ വാദത്തിന് തെളിവായി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അതല്ലാത്ത വാഹനങ്ങളും ഉണ്ടെന്ന വാദം ചില വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്. ശരിക്കും പറഞ്ഞാല്‍ സെഡ് (Z) ചിഹ്നം എന്തെന്ന് അന്ത്യന്തികമായി റഷ്യ തന്നെ വെളിപ്പെടുത്തേണ്ടി വരും.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
world news
Fulani Militants Murder 300+ Christians and Destroy 28 Churches since mid-May

Nigeria —Fulani militants murdered more than 300 Christians, including two pastors, and destroyed 28 churches since mid-May in Plateau State, Nigeria. The Islamic extremists also displaced 30,000 Christians and destroyed 2,000 homes in recent attacks, according to local sources.
The Christian population in Nigeria faces a growing persecution threat since Boko Haram’s insurgency in the 2010s. The insurgency and its splinter group Islamic State West Africa Province (ISWAP), primarily operate in northeastern Nigeria, while Fulani militants operate in the central and southern regions. Fulani militants execute a “comparable strategy to Boko Haram and ISWAP and demonstrate a clear intent to target Christians and potent symbols of Christian identity,” according to a report by the UK All Party Parliamentary Group for International Freedom of Religion or Belief (APPG).
In 2022, Nigeria ranked first in the number of Christians killed, assaulted, or abused and ranked second in the number of Christians displaced, and churches attacked, according to the Open Doors 2023 World Watch List report. The report also noted that “[2022] has also seen violence spill over into the Christian-majority south of the nation,” and that “Nigeria’s government continues to deny this is religious persecution.” International Christian Concern (ICC) has previously reported on the numerous murders committed by Fulani militants earlier in 2023 and 2022.
Sources:persecution
world news
നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവര്‍ക്ക് വേണ്ടി മോചനദ്രവ്യം നല്‍കിയത് മുസ്ലിം സമൂഹം

കടൂണ: നൈജീരിയയിലെ കടുണയിൽ നിന്നും സായുധധാരികള്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവരെ മുസ്ലിം സമൂഹം പണം നൽകി മോചിപ്പിച്ചു. മെയ് ഏഴാം തീയതിയാണ് മടാലയിൽ സ്ഥിതി ചെയ്യുന്ന ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ അതിക്രമിച്ചു കയറി 40 ക്രൈസ്തവ വിശ്വാസികളെ കൊള്ളക്കാർ തട്ടിക്കൊണ്ടു പോയത്. ഇവരിൽ ചിലര്‍ പിന്നീട് രക്ഷപ്പെട്ടു. ശേഷിക്കുന്നവര്‍ക്കായി മോചനദ്രവ്യം നല്‍കിയതോടെയാണ് മോചനം സാധ്യമായത്. ക്രൈസ്തവരെ മോചിപ്പിക്കാൻ സഹായം ചെയ്ത മുസ്ലിം സമൂഹത്തോട് കടുണ സംസ്ഥാനത്തെ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ അധ്യക്ഷൻ ജോൺ ഹയാബ് നന്ദിയര്‍പ്പിച്ചു.
സഹോദരിമാരുടെയും, സഹോദരന്മാരുടെയും അവസ്ഥയിൽ ഉൽക്കണ്ഠയുള്ള നന്മയും കരുതലും ആത്മാർത്ഥതയുമുള്ള അയൽക്കാരെയാണ് അവരിൽ കാണാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐക്യത്തോടും സമാധാനത്തോടും കൂടിയുള്ള സഹവർത്തിത്വത്തിന് വേണ്ടി സംസ്ഥാനത്തുടനീളം ഈ മാതൃക പിന്തുടരാൻ ശ്രമിക്കണമെന്നും ജോൺ ഹയാബ് ആഹ്വാനം നൽകി. ഇതിനിടയിൽ മോചനം ലഭിച്ച 16 പേർ കുടുംബത്തോടൊപ്പം ചേർന്നു. ഇവരിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയും തേടിയിട്ടുണ്ട്.
നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ വ്യാപകമായ ക്രൈസ്തവ കൂട്ടക്കൊല നടത്തുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും സായുധധാരികളുടെ തടങ്കലില്‍ നിന്നു മോചിപ്പിക്കാന്‍ നടത്തിയ ഇടപെടലിന് വലിയ അഭിനന്ദനമാണ് പ്രാദേശിക ക്രൈസ്തവ സമൂഹത്തിന് ലഭിക്കുന്നത്.
കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 52,250 ക്രൈസ്തവരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന വെളിപ്പെടുത്തലുമായി ‘ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’ (ഇന്റര്‍സൊസൈറ്റി) എന്ന സംഘടന ഏപ്രില്‍ 10-ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിന്നു. 2023-ന്റെ ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ (ജനുവരി 1 മുതല്‍ ഏപ്രില്‍ 10 വരെ) 1,041 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, 707 ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം
world news
700 ഇന്ത്യൻ വിദ്യാർഥികളെ കാനഡയിൽ നിന്ന് പുറത്താക്കാൻ കനേഡിയൻസർക്കാർ തയ്യാറെടുക്കുന്നു

ന്യൂഡെൽഹി: കാനഡയിൽ പഠിക്കുന്ന 700 ഓളം ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലേക്ക് തിരിച്ചയക്കാൻ കനേഡിയൻ സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. വ്യാജരേഖ ചമച്ചാണ് ഈ വിദ്യാർഥികൾ പ്രവേശനം നേടിയതെന്നാണ് ആരോപണം. അതേസമയം, കനേഡിയൻ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ വിദ്യാർഥികൾ മെയ് 29 മുതൽ ധർണ നടത്തുകയാണ്. കാനഡ ബോർഡർ സർവീസ് ഏജൻസിയുടെ ആസ്ഥാനത്തിന് മുന്നിലാണ് സമരം. തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തട്ടിപ്പിന് ഇരകളാവുകയായിരുന്നുവെന്നും ഇന്ത്യൻ വിദ്യാർഥികൾ പറയുന്നു.
കനേഡിയൻ കോളേജിൽ പ്രവേശനം നേടിയ പഞ്ചാബ് വിദ്യാർഥി ലവ്പ്രീത് സിംഗിനെ ജൂൺ 13 ന് നാടുകടത്തുമെന്നാണ് വിവരം. താമസിയാതെ ഒരു ഡസനോളം വിദ്യാർഥികളെ കൂടി ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കൂടുതലും പഞ്ചാബിൽ നിന്നാണ്. ഓരോ വർഷവും ഏകദേശം 2.5 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ മറ്റ് രാജ്യങ്ങളിലേക്ക് പഠിക്കാൻ പോകുന്നു, അതിൽ വലിയൊരു വിഭാഗം പഞ്ചാബി വിദ്യാർഥികളാണ്.
അതിനിടെ, പഞ്ചാബിലെ 700 ഇന്ത്യൻ വിദ്യാർഥികളുടെ പ്രശ്നം പരിഹരിക്കണമെന്ന് പഞ്ചാബ് എൻആർഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇവരെല്ലാം കാനഡയിൽ ഇമിഗ്രേഷൻ തട്ടിപ്പിൽ കുടുങ്ങി നാടുകടത്തൽ കേസുകൾ നേരിടുന്നവരാണ്. വിദ്യാർഥികളെ നാടുകടത്തരുതെന്നും അവരുടെ വിസ പരിഗണിച്ച് വർക്ക് പെർമിറ്റ് നൽകണമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് അയച്ച കത്തിൽ ധലിവാൾ ആവശ്യപ്പെട്ടു.
ഇതോടൊപ്പം, വിദ്യാർഥികളെ കബളിപ്പിക്കുന്ന ട്രാവൽ ഏജന്റുമാരെ ശിക്ഷിക്കാൻ പഞ്ചാബ് സർക്കാരുമായി കേന്ദ്രം സഹകരിക്കണമെന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചു. മനുഷ്യക്കടത്ത് സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ഇത്തരം കേസുകളിൽ നിയമം കർശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തേക്ക് പോകുന്നതിനോ കുട്ടികളെ പഠനത്തിന് അയക്കുന്നതിനോ മുമ്പ് കോളജിന്റെ വിശദാംശങ്ങളും ട്രാവൽ ഏജന്റിന്റെ രേഖകളും പരിശോധിക്കണമെന്ന് ധലിവാൾ പഞ്ചാബിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
Sources:azchavattomonline
-
us news1 week ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news4 days ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
us news2 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news4 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news2 weeks ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ