world news
മെയ് 9നകം റഷ്യ-യുക്രെയിന് യുദ്ധം അവസാനിക്കും; ഈ ദിവസം തെരഞ്ഞെടുക്കാന്‍ കാരണം
![](https://theendtimenews.com/wp-content/uploads/2022/03/Russia-Ukraine-war.jpg)
ലോക രാജ്യങ്ങളെയാകെ ആശങ്കയിലാഴ്ത്തിയാണ് റഷ്യ- യുക്രെയിന് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ലോക ശക്തികളില്‍ ഒന്നായ റഷ്യയുടെ ആക്രമണത്തിന് മുന്നില്‍ യുക്രെയിന് മണിക്കൂറുകള്‍ പോലും പിടിച്ചു നില്ക്കാന് കഴിയില്ലെന്ന മുന്‍വിധികളെ പൂര്‍ണ്ണമായും തകര്‍ത്തു കൊണ്ടായിരുന്നു യുക്രെയിന്റെ ചരിത്രപരമായ ചെറുത്തു നില്‍പ്പ്.
റഷ്യയുടെ യുക്രൈന് അധിനിവേശം ആരംഭിച്ച് ഒരു മാസം പിന്നിടുമ്ബോള്‍ സാധാരണക്കാരുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. യുക്രൈന്റെ ശക്തമായ പ്രതിരോധത്തില്‍ റഷ്യന്‍ സൈന്യത്തിന് വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. എന്നാല്‍ മെയ് ഒമ്ബതിനകം റഷ്യന്‍ സൈന്യം യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് യുക്രൈന് വെളിപ്പെടുത്തുന്നത്.
മെയ് ഒമ്ബതിനകം റഷ്യന്‍ സൈന്യം യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് യുക്രൈന് സൈന്യം അവകാശപ്പെട്ടതായാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. യുക്രൈന് സൈന്യവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ ഈ ദിവസം തിരഞ്ഞെടുത്തതിന് പിന്നിലും ചില കാരണങ്ങളുണ്ട്.
മേയ് 9 നാസി ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ റഷ്യയുടെ വിജയദിനമാണ്. നാസി ജര്‍മ്മനിക്കെതിരെ നേടിയ വിജയം റഷ്യയില്‍ വലിയ വിജയമായാണ് ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്ന് യുക്രൈനിലെ സായുധ സേനയുടെ ജനറല്‍ സ്റ്റാഫില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തില്‍ ഇരു രാജ്യങ്ങളും ഇതുവരെ കൃത്യത വരുത്തിയിട്ടില്ല. ലക്ഷക്കണക്കിനാളുകള്‍ പലയാനം ചെയ്തത്. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോള്‍ഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികള്‍ കൂട്ടമായി എത്തുകയാണ്. പോളണ്ടിലേക്കാണ് ഏറ്റവുമധികം ആളുകള്‍ എത്തിയത് .
നിലവില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുമ്ബോഴും റഷ്യയുടെ ആക്രമണം തുടരുകയാണ്. കീവ് അടക്കമുള്ള യുക്രൈന്റെ തന്ത്ര പ്രധാന നഗരങ്ങളെല്ലാം തകര്‍ന്ന നിലയിലാണ്. ഒരു പക്ഷേ ശീതയുദ്ധത്തിനുശേഷം ലോകത്താകെ യുദ്ധം ഇത്രയധികം ഭീതി സൃഷ്ട്ടിക്കുന്നത് ആദ്യമായിട്ടാകണം. റഷ്യ-യുക്രൈന് സംഘര്‍ഷം മൂന്നാം ലോകയുദ്ധത്തിന് തിരികൊളുത്തുമോ എന്നാണ് അന്താരാഷ്ട്രസമൂഹത്തിന്റെ ആശങ്ക.
യുക്രൈന് യുദ്ധത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാനായെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. യുക്രൈന്റെ സൈനിക ശക്തിയും യുദ്ധം ചെയ്യാനുള്ള ശേഷിയും കുറക്കാന്‍ കഴിഞ്ഞതും യുക്രൈന് വ്യോമ സേനയെ തകര്‍ത്തതും തങ്ങളുടെ വിജയമായി റഷ്യ ചൂണ്ടി കാണിക്കുന്നു. യുദ്ധം തുടങ്ങി ഒരു മാസം പിന്നിടുമ്ബോഴാണ് റഷ്യയുടെ അവകാശവാദം.
Sources:azchavattomonline
world news
മസ്കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് നടന്നു
![](https://theendtimenews.com/wp-content/uploads/2024/07/El-Roy-Revival-Bible-College.jpg)
എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന് കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .
റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന് നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews
world news
സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി
![](https://theendtimenews.com/wp-content/uploads/2024/07/Saudi-Arabia.jpg)
റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews
world news
നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി
![](https://theendtimenews.com/wp-content/uploads/2020/12/Fulani-Militants-in-nigeria.png)
നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested