Connect with us

National

ഫോണുകളിൽനിന്ന് കോവിഡ് അറിയിപ്പുകൾ നീക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നു

Published

on

ന്യൂഡൽഹി: ഫോണുകളിൽനിന്ന് കോവിഡ് അറിയിപ്പുകൾ നീക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നു. പ്രീ കോൾ അറിയിപ്പുകളും കോളർ ട്യൂണുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലികമ്യൂണിക്കേഷൻ വകുപ്പ് ആരോഗ്യ മന്ത്രാലയത്തിനു കത്തയച്ചു. നിർണായക കോളുകൾ വൈകുന്നു എന്ന പരാതിയെത്തുടർന്നാണ് നടപടി.

സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ (സിഒഎ) നിന്നും മൊബൈൽ വരിക്കാരിൽനിന്നും ഇതുവരെ ലഭിച്ച പിന്തുണയെക്കുറിച്ച് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ആവശ്യത്തോട് ആരോഗ്യമന്ത്രാലയം അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാൽ ഫോണിലൂടെയുള്ള ബോധവൽക്കരണം ഇനി തുടരേണ്ടതില്ലെന്നാണ് മന്ത്രാലയവും കരുതുന്നത്.

ഏകദേശം രണ്ടു വർഷത്തോളമായി ടെലികോം സേവനദാതാക്കൾ, ഫോണുകളിൽ കോൾ കണക്ട് ആകുന്നതിനു മുൻപ് കോവിഡ് ബോധവൽക്കരണ അറിയിപ്പുകൾ നൽകുന്നുണ്ട്. കോവിഡ് സമയത്ത് എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുമാണ് അറിയിപ്പ്.

‍നെറ്റ്‌വർക്കുകളിൽ ഉടനീളം പ്ലേ ചെയ്യപ്പെടുന്ന സന്ദേശം, അടിയന്തര ഘട്ടങ്ങളിൽ നിർണായക കോളുകൾ തടയുന്നതിനും കാലതാമസം വരുത്തുന്നതിനും ഇടയാക്കുന്നതായി ടെലികമ്യൂണിക്കേഷൻ വകുപ്പ് അയച്ച കത്തിൽ പറയുന്നു.
Sources:globalindiannews

http://theendtimeradio.com

National

പി.വൈ.പി.എ ഇനി വെസ്റ്റ് ബംഗാളിലും

Published

on

ബംഗാൾ :- ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കായി “Saved to serve” എന്ന ആത്മ വാക്യത്തോടെ ആരംഭിച്ച പി.വൈ.പി.എ യുടെ (PYPA) പ്രവർത്തന ഫലമായി നിരവധി യുവജനങ്ങൾ ക്രിസ്തുവിനെ ജീവിതത്തിൽ സ്വീകരിക്കുന്നതിനും, ദൈവം നൽകിയ കഴിവുകളെ ത തിരി ച്ചറിയുന്നതിനും, ആത്മീയ ശുശ്രൂഷകൾക്ക് സമർപ്പിതരാകുന്നതിനും, ആത്മീയ നേതൃത്വ പാടവമുള്ളവരായി മാറുന്നതിനും കാരണമായെന്നത് വിസ്മരിക്കുവാനാവില്ല..
വെസ്റ്റ് ബംഗാളിൽ ഏകദേശം നൂറോളം സഭകളുമായി ഐ പി സി യുടെ പ്രവർത്തനങ്ങൾ സുശക്തമായി മുന്നോട്ടു പോകുന്ന വേളയിലും യുവജങ്ങൾക്കു വേണ്ടി നാളിതുവരെയും പി വൈ പി എ യുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനായിരുന്നില്ല. നിരന്തരമായ പ്രാർത്ഥനയുടെ ഫലമായി ദൈവകൃപയാൽ ജൂൺ 17 നു ഐ പി സി കൊൽക്കത്ത സഭാ ഹാളിൽ വച്ചു പി.വൈ.പി.എ (PYPA) യുടെ പ്രവർത്തന ഉദ്ഘാടനവും ഏകദിന യുവജന സംഗമവും നടത്തപ്പെട്ടു
Sources:gospelmirror

http://theendtimeradio.com

Continue Reading

National

11 Christians Detained under India’s Anti-Conversion Laws Released

Published

on

India — A law firm in the state of Madhya Pradesh last week secured the release of 11 Christians who had been detained since 2022 under anti-conversion laws.

In a news release, the law firm, based in Indore and primarily focused on serving Christians pro-bono, said it fought for the Christians’ release for two months.

The press release stated that one pastor from Arunachal Pradesh, another Northern state, and two local pastors from Khargoan in Madhya Pradesh were detained under anti-conversion laws based on a video that went viral video on social media in 2022. The Hindu-nationalist Bharatiya Janata Party (BJP), which governs the federal government, also governs Madhya Pradesh.

Some who opposed the Christians put pressure on authorities through a member of Parliament in the Lok Sabha, the highest seat of the government, to ensure that the pastors were detained.

In another case, authorities brought false charges against a jungle bandit-turned-Christian and six other believers who were associated with him. When the lower court decided against the seven Christians, the law firm moved to get them released and their records cleared.

In the third case, radical Hindus targeted a high-caste Hindu who had converted to Christianity and got him arrested. When the law firm challenged his detention, the district superintendent of police slapped another case against the man under a local goonda act, which targets criminals known for violence, public drunkenness, sexual crimes, and habitual counterfeiting or smuggling.

Cases similar to those of these 11 Christians are pending throughout India. According to the United States Commission on International Religious Freedom (USCIRF), 12 of India’s 28 states have anti-conversion laws as of February 2023. In addition to Madhya Pradesh, these states include Arunachal Pradesh, Chhattisgarh, Gujarat, Haryana, Himachal Pradesh, Jharkhand, Karnataka, Odisha, Rajasthan, Uttarakhand, and Uttar Pradesh. The enforcement of these laws varies from state to state.
Sources:persecution

http://theendtimeradio.com

Continue Reading

National

റവ: സി. സി തോമസ് സാർ ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ടന്റായി നിയമിതനായി.

Published

on

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പും ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനുമായ റവ: സി. സി തോമസ് സാർ ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ടന്റായി നിയമിതനായി. 2024 ജൂലൈ 8 മുതല്‍ 12 വരെ അമേരിക്കയിലെ ഇന്‍ഡ്യാനപോളിസ് സംസ്ഥാനത്തിലെ ഇന്‍ഡ്യാനയില്‍ നടക്കുന്ന സഭയുടെ അന്തര്‍ദ്ദേശിയ സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയും തുടര്‍ന്ന് അദ്ദേഹം പ്രസ്തുത ചുമതല ഏറ്റെടുക്കുകയും ചെയ്യും. കഴിഞ്ഞ 14 വര്‍ഷങ്ങള്‍ റീജിയണല്‍ സൂപ്രണ്ടന്റായി സേവനം അനുഷ്ടിച്ച റവ. കെന്‍ ആന്‍ഡേഴ്‌സണ്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ചര്‍ച്ച് ഓഫ് ഗോഡ് വേള്‍ഡ് മിഷന്‍ റവ. സി. സി തോമസ് സാറിനെ സൗത്ത് ഏഷ്യന്‍ സുപ്രണ്ടന്റായി നീയമിച്ചത്. 191 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ വംശജന്‍ ഇന്‍ഡ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ചുമതലയില്‍ സൂപ്രണ്ടന്റായി നീയമിതനാകുന്നത്.കഴിഞ്ഞ 8വര്‍ഷങ്ങളില്‍ കേരളാ സ്‌റ്റേറ്റ് ഓവര്‍സീയര്‍ എന്ന നിലയിയിലും ഇന്ത്യയിലെ ചര്‍ച്ച് ഓഫ് ഗോഡിന്റെ ചെയര്‍മാന്‍ എന്ന നിലയിലും നല്‍കിയ നേതൃത്വപാടവത്തിനും പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമാണ് പുതിയ പദവി. സൗത്ത് ഏഷ്യന്‍ സൂപ്രണ്ടന്റിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ചര്‍ച്ച് ഓഫ് ഗോഡിന്റെ ഏഷ്യയിലെ ഏറ്റവും വലിയ പ്രവര്‍ത്തന മേഖലയായ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന മുളക്കുഴയില്‍ ആയിരിക്കും എന്ന് വേള്‍ഡ് മിഷനില്‍ നിന്നും ലഭിച്ച അറിയിപ്പ്. അതോടൊപ്പം ചര്‍ച്ച് ഓഫ് ഗോഡ് ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനായും റവ. സി. സി തോമസ് സാർ പ്രവര്‍ത്തിക്കും. 1913ല്‍ യശശ്ശീരനായ റവ: കുക്ക് സായിപ്പിനാല്‍ ഇന്‍ഡ്യയില്‍ വിശേഷാല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യ. പ്ര കേരളാ സ്‌റ്റേറ്റിന് ലഭിക്കുന്ന അംഗീകരമായാണ് ഇത് കാണുന്നത്.
മുളക്കുഴ ചിറയില്‍ വീട്ടില്‍ സി.ഐ. ചാക്കോ തങ്കമ്മ ചാക്കോ എന്നിവരുടെ മകനായി 1964 ഫെബ്രുവരി 4ാം തീയതി ജനിച്ച പാസ്റ്റര്‍ സി. സി തോമസ് 2016 സെപ്റ്റംബറിലാണ് ഇന്‍ഡ്യാ ദൈവസഭയുടെ ഓവര്‍സിയറായി ചുമതല ഏറ്റത്. ചുമതല ഏറ്റ അന്നു മുതല്‍ വ്യക്തമായ പദ്ധതികളോടെ സഭയുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്.
പുനലൂര്‍, മണക്കാല എന്നിവിടങ്ങളില്‍ വേദ പഠനം നടത്തിയനന്തരം ഫിലിപ്പിയന്‍സിലും അമേരിക്കയിലുംവേദശാസ്ത്രത്തില്‍ ഉപരി പഠനം നടത്തി. അമേരിക്കയിലെ ടെന്നസിയില്‍ സഭാ ശുശ്രൂഷകനായി 8 വര്‍ഷം സേവനം അനുഷ്ഠിച്ചു. കേരളത്തില്‍ ഡിസ്ട്രിക്ട് പാസ്റ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994-2007 വര്‍ഷങ്ങളില്‍ മുളക്കുഴ മൗണ്ട് സിയോന്‍ ബൈബിള്‍ കോളേജില്‍ അദ്ധ്യാപകനായിരുന്നു. 1999 മുതല്‍ തിരുവല്ല ഐസിറ്റിഎസ് രജിസ്ട്രാറായി പ്രവര്‍ത്തിച്ചു.2002 ല്‍ ഐസിറ്റിഎസിന്റെ അഡ്മിനിസ്‌ട്രേറ്ററായി വേള്‍ഡ് മിഷന്‍ നിയമിച്ചു. സഭയുടെ യുവജന പ്രസ്ഥാനമായ വൈ. പി. ഇ യുടെ പ്രസിഡന്റ്, ഐസിറ്റിഎസ് അഡ്മിനിസ്‌ട്രേറ്റര്‍, കൗണ്‍സില്‍ മെമ്പര്‍ തുടങ്ങി വിവിധ ശുശ്രൂഷാ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. ഭാര്യ: സുനു തോമസ്. മക്കള്‍: ഗ്രാന്റ് തോമസ്, നഥനയേല്‍ തോമസ്. മരുമക്കള്‍:നാന്‍സി തോമസ്, ഷാരണ്‍ വര്‍ഗീസ് കൊച്ചുമക്കള്‍:അരിയേലാ, എസക്കിയേല്‍, സമാറ
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news10 hours ago

Louisiana Becomes First State to Mandate Display of 10 Commandments in Schools

Louisiana has become the first state to require the Ten Commandments to be displayed in every public school classroom. Republican...

Tech10 hours ago

വീഡിയോ കോളില്‍ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളവതരിപ്പിക്കാന്‍ വാട്‌സാപ്പ്

ലോകമെമ്പാടും ജനപ്രീതിയേറെയുള്ള മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ചാറ്റിങിന് പുറമെ വീഡിയോ, ഓഡിയോ കോളുകള്‍ക്കുള്ള സൗകര്യവും വാട്‌സാപ്പിലുണ്ട്. ഉപഭോക്താക്കള്‍ക്കായി നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്‌സാപ്പ് പുതിയ ഓഗ്മെന്റഡ്...

world news11 hours ago

നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുത്, അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുതെന്നും കര്‍തൃ പ്രാര്‍ത്ഥനയിലെ അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച വിശ്വാസികളുമായുള്ള പ്രതിവാര കൂടിക്കാഴ്ച്ചയ്ക്കിടെ...

world news11 hours ago

ഇറാഖിലേക്ക് മടങ്ങിയെത്തുന്ന ക്രൈസ്തവരുടെ എണ്ണം കുറയുന്നു

മൊസൂള്‍: ഇറാഖിലെ പ്രധാന നഗരമായ മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റുകൾ ഭരണമുറപ്പിച്ചതിനെ തുടർന്ന് സ്ഥലമുപേക്ഷിച്ചു പോയവരില്‍, തിരികെ വരുന്ന ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം കുറയുന്നതായി വാര്‍ത്ത ഏജന്‍സിയായ...

Hot News11 hours ago

ഈ നഗരത്തെ ഉടൻ കടൽ വിഴുങ്ങും; മുങ്ങിമരിക്കാതിരിക്കാൻ ഒരു കോടി ജനങ്ങൾ, പുതിയ നഗരം പണിത് രക്ഷപ്പെടാൻ ശ്രമം തുടരുന്നു

ജക്കാർത്ത: ഒരു കോടിയിലധികം ആളുകൾ താമസിക്കുന്ന ഒരു നഗരം നിന്നനിൽപ്പിൽ കടലിനടിയിലേക്ക് മുങ്ങിത്താഴ്ന്നാൽ എന്താകും അവസ്ഥ, അല്ലെങ്കിൽ കടൽ വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് കുതിച്ചെത്തിയാൽ എന്താകും? പറഞ്ഞുവരുന്നത്...

world news1 day ago

Members of Mob That Killed Nazir Masih Released on Bail

Pakistan  — Two weeks after Nazir Masih succumbed to injuries he sustained during a brutal mob attack on May 25,...

Trending