National
ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ സഹോദരി സമാജത്തിനു പുതിയ സെന്റർ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ സഹോദരി സമാജത്തിനു പുതിയ സെന്റർ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം കരിംകുറ്റി സഭാ ഹാളിൽ നടന്ന വാർഷിക യോഗത്തിൽ പുതിയ സഹോദരി സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു, സീനിയർ ശുശ്രുഷകയായി ഗ്രേസി കുട്ടി പപ്പച്ചൻ തുടരുകയും, സെന്റർ പ്രസിഡന്റ് ആയി ഇവാ: ലൈസ്സമ്മ മനോജിനെ തിരഞ്ഞുടുക്കുകയും ചെയ്തു, തുടർന്ന് വൈസ് പ്രസിഡന്റ് ഇവ: രമണി ഷാജി, സെന്റർ സെക്രട്ടറി വിനീത അജു, ജോയിൻ സെക്രട്ടറി മഞ്ജു മോൻസി, ട്രെഷരാർ സിബി വാളക്കുഴി എന്നിവരെ എക്സിക്യൂട്ടീവ് മെംബേർസ് ആയി തിരഞ്ഞെടുത്തു, തുടർന്ന് കമ്മിറ്റി അംഗങ്ങളെയും, പ്രയർ കോ ഓർഡിനേറ്റർസിനെയും തെരഞ്ഞെടുത്തു
http://theendtimeradio.com
National
ഐ.പി.സി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡ് : ഏകദിന പ്രാർത്ഥനയും ഉണർവ്വ് യോഗവും മാർച്ച് 23 , നെന്മാറ ഐ.പി.സി. ശാലേം ഹാളിൽ

ഐ.പി.സി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡ് നേതൃത്വം നൽകുന്ന ഏകദിന പ്രാർത്ഥനയും ഉണർവ്വ് യോഗവും മാർച്ച് 23 വ്യാഴം രാവിലെ 10 മുതൽ നെന്മാറ ഐ.പി.സി. ശാലേം ഹാളിൽ നടക്കും.
പാലക്കാട് നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി സമർപ്പണ പ്രാർത്ഥന നടത്തും. ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ ജിമ്മി കുര്യാക്കോസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ഒലവക്കോട് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.കെ. ജോയി പ്രസംഗിക്കും. പ്രയർ ബോർഡ് കേരള സ്റ്റേറ്റ് ചെയർമാൻ പാസ്റ്റർ മാത്യു കെ. വർഗ്ഗീസ് (പോലീസ് മത്തായി ), പ്രയർ ബോർഡ് എക്സിക്യൂട്ടീവ് അംഗങ്ങളും, മെമ്പർമാരും നേതൃത്വം നൽകും.
പാസ്റ്റർ സജി കരിമ്പാറ, പാസ്റ്റർ സിജു കെ. എം. ചിറ്റൂർ എന്നിവർ യോഗങ്ങളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിക്കും.
Sources:christiansworldnews
National
ഒരു ടിക്കറ്റിന് വില 6 കോടി; ബഹിരാകാശ ടൂറിസം ആരംഭിക്കാന്‍ ഇന്ത്യ

ദില്ലി: സമീപ ഭാവിയില്‍ തന്നെ ബഹിരാകാശ ടൂറിസം എന്ന സ്വപ്ന പദ്ധതി ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ. 2030 ഓടെ പണം നല്‍കുന്നവര്‍ക്ക് ബഹിരാകാശത്ത് വിനോദ സഞ്ചാരം നടത്താന്‍ സാധിക്കുന്ന സൌകര്യം ഒരുക്കാനാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷിതവും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഇന്ത്യയുടെ സ്വന്തം ടൂറിസം ബഹിരാകാശ മൊഡ്യൂളിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ചെയർമാൻ എസ് സോമനാഥ് പറയുന്നു.
ഉപഭ്രമണപഥത്തിലേക്കുള്ള ബഹിരാകാശ യാത്രകളായിരിക്കും ഐഎസ്ആര്‍ഒ നിര്‍മ്മിക്കുന്ന ബഹിരാകാശ ടൂറിസം മൊഡ്യൂള്‍ ഉപയോഗിച്ച് നടപ്പിലാക്കുക എന്നാണ് റിപ്പോര്‍ട്ട്. ഉപഭ്രമണപഥ ടൂറിസം പദ്ധതികള്‍ ഇതിനകം വെര്‍ജിന്‍, ആമസോണ്‍ തലവന്‍ ജെഫ് ബെസോസിന്‍റെ കമ്പനി എന്നിവര്‍ നടത്തിയിട്ടുണ്ട്.
ഉപഭ്രമണപഥത്തിലെ ഫ്ലൈറ്റുകൾ സാധാരണയായി ബഹിരാകാശത്തിന്റെ അരികിൽ 15 മിനിറ്റ് വരെയാണ് തങ്ങുക എന്നാണ് വിവരം. തുടർന്ന് ഭൂമിയിലേക്ക് മടങ്ങും. എന്നാല്‍ ഇതാണോ ഐഎസ്ആര്‍ഒയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പദ്ധതി എന്ന് എനിയും വ്യക്തമാകാനുണ്ട്.
അതേ സമയം ഈ ബഹിരാകാശ ടൂറിസം പദ്ധതിക്ക് ഒരാള്‍ക്ക് ഏകദേശം 6 കോടി രൂപയോളം ചിലവാരും എന്നാണ് കണക്ക്. ഈ വർഷം ഫെബ്രുവരിയിൽ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിയില്‍ ഇന്ത്യയുടെ ഉപ ഭ്രമണപഥ ടൂറിസം പദ്ധതിയുടെ സാധ്യതാ പഠനങ്ങൾ ഐഎസ്ആർഒ ഇതിനകം ആരംഭിച്ചതായി ശാസ്ത്ര സാങ്കേതിക, ആണവോർജ, ബഹിരാകാശ വകുപ്പിന്റെ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞിരുന്നു.
Sources:globalindiannews
National
വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ വിബിഎസ് ഏപ്രിൽ 10 മുതൽ

എറണാകുളം : വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ WCPA – TRANSFORMERS – VBS – 2023 എന്ന പേരിൽ ഏപ്രിൽ 10 മുതൽ 14 വരെ എല്ലാ ദിവസവും രാവിലെ 8.30 മുതൽ 1 മണി വരെ ഫോർട്ടുകൊച്ചി വെളി പളളത്തു രാമൻ ഓപ്പൺ എയർ ഗ്രൗണ്ട് – ഹാളിൽ നടക്കും.
മ്യൂസിക് സോൺ, വേഡ് സോൺ, ക്രിയേറ്റീവ് ടൈം , മൂവി ടൈം, ഗെയിം ടൈം എന്നിവ നടക്കും.
Sources:onlinegoodnews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease9 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Movie12 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news3 days ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി