world news
തീവ്ര യഹൂദ നിലപാടും അനധികൃത കുടിയേറ്റവും വെല്ലുവിളി: ജെറുസലേമിലെ ക്രിസ്ത്യന്‍ ജനസംഖ്യ കുത്തനെ കുറയുന്നുവെന്ന് വെളിപ്പെടുത്തല്‍

ജെറുസലേം: ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പുണ്യകേന്ദ്രമായ ജെറുസലേമിലെ ക്രൈസ്തവ ജനസംഖ്യ കുത്തനെ കുറയുന്നതില്‍ ആശങ്കയുമായി വിശുദ്ധ നാട്ടിലെ കത്തോലിക്ക സഭാതലവന്മാരുടെ സമിതിയുടെ ഔദ്യോഗിക വക്താവായ വാദി അബു നാസ്സര്‍. തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനഡോളു ന്യൂസ് ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1992-ല്‍ വിശുദ്ധ നാട്ടിലെ മൊത്തം ജനസംഖ്യയുടെ 25 ശതമാനമുണ്ടായിരുന്ന ക്രൈസ്തവരുടെ എണ്ണം കാലക്രമേണ കുറഞ്ഞ് ഇപ്പോള്‍ വെറും ഒരു ശതമാനമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലി അധികാരികളുടെ കണക്കനുസരിച്ച് 2019-ല്‍ ജെറുസലേമിലെ മൊത്തം ജനസംഖ്യ 9,36,000-മാണ്. ഇതില്‍ 62% യഹൂദരും ബാക്കിയുള്ള 38% പലസ്തീനികളുമാണ്. ഇതില്‍ ക്രൈസ്തവരുടെ എണ്ണം വെറും 10,000-ല്‍ താഴെ മാത്രമാണ്.
വിശുദ്ധനാട്ടിലെ ക്രൈസ്തവരുടെ എണ്ണത്തിലെ ഗണ്യമായ കുറവിന് സാമ്പത്തികം മുതല്‍ രാഷ്ട്രീയം വരെയുള്ള നിരവധി കാരണങ്ങളുണ്ടെന്നു അബു നാസ്സര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ സാമ്പത്തിക കാരണങ്ങള്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും, കൊറോണ പകര്‍ച്ചവ്യാധി കാരണം പ്രധാന വരുമാനമാര്‍ഗ്ഗമായ ടൂറിസത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍-പലസ്തീന് പ്രതിസന്ധിയാണ് രാഷ്ട്രീയ കാരണങ്ങളില്‍ പ്രധാനം. മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരത നിരവധി കുടുംബങ്ങളെ പലായനം ചെയ്യുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ടെന്നു. അദ്ദേഹം പറയുന്നു.
വിശുദ്ധ നാട്ടിലെ ക്രൈസ്തവ ജനസംഖ്യയിലെ കുറവ് ക്രൈസ്തവരെ മാത്രമല്ല, ജെറുസലേമിന്റെ ബഹുസ്വരതയെ ഇഷ്ടപ്പെടുന്ന സകലരേയും ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനികള്‍ക്കെതിരെ യഹൂദ വര്‍ഗ്ഗീയവാദികള്‍ നടത്തുന്ന ആക്രമണങ്ങളും, വര്‍ദ്ധിച്ചുവരുന്ന അനധികൃത കുടിയേറ്റങ്ങളുമാണ് മറ്റൊരു പ്രധാന കാരണമായി അബു നാസ്സര്‍ ചൂണ്ടിക്കാട്ടുന്നത്. കിഴക്കന്‍ ജെറുസലേമിലും പരിസര പ്രദേശങ്ങളിലുമായി ഒരുപാട് അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതൊരു രഹസ്യമല്ലെന്നും, ക്രൈസ്തവ പുണ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങള്‍ ഇത്തരം അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യകേന്ദ്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യഹൂദ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ ഇസ്രായേല്‍ അധികാരികള്‍ കാര്യമായ ശ്രമങ്ങള്‍ നടത്താത്തതിനെ അദ്ദേഹം ശക്തമായ ഭാഷയില്‍ അപലപിച്ചു. ജെറുസലേമിലെ ക്രിസ്ത്യാനികളും, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളും നേരിടുന്ന ഭീഷണികളില്‍ ക്രിസ്ത്യന്‍ സഭാ തലവന്മാര് ആശങ്കാകുലരാണെന്ന് പറഞ്ഞ അബു നാസ്സര്‍, കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലൂടെ ക്രിസ്ത്യാനികള്‍ക്കെതിരെ തീവ്ര യഹൂദവാദികള്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് സഭാതലവന്മാര് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള കാര്യവും ചൂണ്ടിക്കാട്ടി.
കടപ്പാട് :പ്രവാചക ശബ്ദം
http://theendtimeradio.com
world news
ദൈവം നമ്മോടു കൂടെയുണ്ട് : ഫ്രാൻസിസ് മാർപാപ്പാ

ഒരിക്കലും ദൈവം നമ്മെ തനിച്ചാക്കില്ലെന്നും അവിടുന്ന് നമ്മുടെ കൂടെയുണ്ടെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.
മെയ് 26 ന് വത്തിക്കാനിൽ പൊതുസദസ്സിലെത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ.“സ്വർഗ്ഗാരോഹണം ചെയ്ത ക്രിസ്തു പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുകയാണ്. എന്നാൽ അവിടുന്ന് ഒരിക്കലും നമ്മെ തനിച്ചാക്കിയിട്ടില്ല. ക്രിസ്തു എപ്പോഴും നമ്മോട് കൂടെയുണ്ട്. പരിശുദ്ധാത്മാവിലൂടെ അവൻ നമ്മുടെ ഹൃദയങ്ങളിൽ വസിക്കുകയാണ്. വിശ്വാസികൾ അവരുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”- പാപ്പാ പറഞ്ഞു. നമ്മുടെ ജീവിതം യേശുക്രിസ്തുവിനെ ഭരമേൽപ്പിക്കുകയാണെങ്കിൽ, അവൻ നമ്മെ പിതാവായ ദൈവത്തിലേക്ക് നയിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
Sources:marianvibes
world news
സൗദിയില്‍ സെന്‍സസില്‍ സ്വയം പേര് ഉള്‍പ്പെടുത്താനുള്ള സമയം നീട്ടി

റിയാദ്: സൗദിയില്‍ സെന്‍സസില്‍ സ്വയം പേര് ഉള്‍പ്പെടുത്താനുള്ള സമയം ആറു ദിവസം കൂടി നീട്ടി നല്കി. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്സാണ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ പൂരിപ്പിക്കാനുള്ള സമയപരിധി മെയ് 31 വരെയാണ് നീട്ടിയത്.
നിരവധി പൗരന്മാരില് നിന്നും താമസക്കാരില്‍ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്താലാണി സമയപരിധി നീട്ടി നല്‍കിയത്. ഇന്നലെ സമയ പരിധി അവസാനിക്കാനിരിക്കെയാണിത്. രാജ്യത്ത് പുരോഗമിക്കുന്ന സെന്‍സസ് പ്രക്രിയയില്‍ സ്വദേശികളും വിദേശികളായ താമസ വിസയിലുള്ളവരും നിര്‍ബന്ധമായും പങ്കെടുക്കണം.
സെന്‍സസില്‍ പ്രവാസികള്‍ക്ക് മൂന്ന് തരത്തില്‍ പങ്കാളികളാകാം. ഒന്നാമത്തേത് ഓണ്‍ലൈന്‍ വഴിയാണ്. അതിന്റെ സമയമാണ് മെയ് 31 വരെ നീട്ടിയത്. ഇതുപയോഗപ്പെടുത്തി പ്രവാസികള്‍ക്ക് വിവരങ്ങള്‍ നല്‍കാം. ഇതിന് പുറമെ, സെന്‍സസ് ഉദ്യോഗസ്ഥര്‍ താമസ സ്ഥലത്ത് എത്തുമ്പോള്‍ വിവരങ്ങള്‍ നല്‍കുന്നതാണ് രണ്ടാമത്തെ രീതി.
എന്നല്‍ ഇതിന് രണ്ടിനും സാധിച്ചില്ലെങ്കില്‍ രാജ്യത്തുള്ള കിയോസ്കുകള്‍ വഴിയും വിവരങ്ങള്‍ കൈമാറാം. സെന്‍സസ് വിവരങ്ങള്‍ കൈമാറല്‍ നിര്‍ബന്ധമാണ്. ഇത് നല്‍കാത്തവര്‍ക്ക് ആദ്യം മുന്നറിയിപ്പും തുടര്‍ന്ന് വീണ്ടും വിവരം നല്കാന് അവസരമുണ്ടാകും. എന്നിട്ടും നല്‍കാത്തവര്‍ക്ക് അഞ്ഞൂറ് മുതല്‍ ആയിരം റിയാല്‍ വരെ പിഴ ചുമത്തും.
Sources:globalindiannews
world news
ആശങ്ക ഒഴിയാതെ ന്യൂനപക്ഷം: പാക്കിസ്ഥാനില്‍ വീണ്ടും ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

ഫൈസലാബാദ്: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനിരയാകുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പാക്കിസ്ഥാനില്‍ വീണ്ടും സമാന സംഭവം. പഞ്ചാബ് പ്രവിശ്യയില്‍ ഫൈസലാബാദിന് സമീപമുള്ള മദീന പട്ടണത്തിലേക്ക് തന്റെ സഹോദരിയായ മുഖദാസിനൊപ്പം വീട്ടുവേലക്കായി പോവുകയായിരുന്ന പതിനഞ്ചുകാരിയായ സബാ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയായിരിക്കുന്നത്. നാല്പ്പതിന് മുകളില്‍ പ്രായമുള്ള രണ്ടു മുസ്ലീങ്ങള്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോകുകയായിരിന്നു.
മുന്‍പുണ്ടായതിന് സമാനമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സബയെ നിര്‍ബന്ധിത വിവാഹത്തിനിരയാക്കുമോയെന്ന ആശങ്കയിലാണ് കുടുംബം. മുഹമ്മദ് യാസിര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് സഹോദരിയെ തള്ളിമാറ്റിയാണ് സബയെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയത്. സബയെ അജ്ഞാത സ്ഥലത്താണ് താമസിപ്പിച്ചിരിക്കുന്നതെന്നു സബയുടെ അമ്മയായ റുബീന നദീം പറയുന്നു. ജോലിക്ക് പോവുകയായിരുന്ന താരിഖ് ഇക്ബാല്‍, അമീര്‍ ദാനിയല്‍ എന്നിവര്‍ ദൃക്സാക്ഷികളാണ്. റുബീന ദാനിയല്‍ ഇതിനോടകം തന്നെ മദീന ടൌണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു കഴിഞ്ഞു.
പെണ്‍കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു കഴിഞ്ഞു. പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഭവത്തില്‍ ഇടപെട്ടുകഴിഞ്ഞു. തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ കോടതി കര്‍ശന നടപടി സ്വീകരിക്കുന്നത് വരെ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം ഫൈസലാബാദില്‍ ധര്‍ണ്ണ ഇരിക്കുമെന്നു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലാല റോബിന് ഡാനിയല്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്കോ, ധനികരായ ആളുകള്‍ക്കോ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ രാത്രിയില്‍ പോലും പ്രവര്‍ത്തിക്കുന്ന കോടതി പാവപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കാത്തതെന്തേ? എന്ന ചോദ്യമുയര്‍ത്തിയ റോബിന് ഡാനിയല്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട സമയമായെന്നും കൂട്ടിച്ചേര്‍ത്തു.
സബ ഒരു നിഷ്കളങ്കയായ പെണ്‍കുട്ടിയാണെന്നും, അവളെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിര നടപടി കൈകൊള്ളണമെന്നും സാമൂഹ്യ പ്രവര്‍ത്തകനായ സൈമണ്‍ അലീം ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ എങ്ങനെയാണ് തങ്ങളുടെ ഇരട്ടിയിലധികം പ്രായമുള്ളവരെ സ്നേഹിക്കുക? അലീം ചോദിക്കുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും, അവള് സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്ന് പറഞ്ഞു കൊണ്ട് വിവാഹം കഴിക്കുകയുമാണ് പാക്കിസ്ഥാനിലെ പതിവ്. ഭൂരിഭാഗം സമയങ്ങളിലും കോടതികളില്‍ നിന്നുപോലും ഇരയ്ക്കോ മാതാപിതാക്കള്‍ക്കോ നീതി ലഭിക്കാറില്ല.
കടപ്പാട് :പ്രവാചക ശബ്ദം
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media7 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news10 months ago
Covid-19 fourth wave in France: Health pass system to be introduced in the country