Movie
നാടക, സിനിമാ നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

കൊല്ലം: പ്രശസ്ത നാടക-ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും. പ്രശസ്ത നാടക പ്രവർത്തകൻ കൃഷ്ണൻകുട്ടി ഭാഗവതരുടെ മകനാണ്.
35 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യൻ, ലൂസിഫർ, ഹോം, അണ്ണൻ തമ്പി, ഈ മ യൗ, ആമേൻ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേം നസീർ നായകനായി എത്തിയ ആനപ്പാച്ചൻ ആയിരുന്നു ആദ്യ ചിത്രം.
10,000 വേദികളിൽ പ്രധാന വേഷങ്ങളിൽ തിളങ്ങിയ ആപൂർവ്വം നാടകനടന്മാരിൽ ഒരാളാണ് തങ്കരാജ്. കെഎസ്ആർടിസിയിലെയും കയർബോർഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.
http://theendtimeradio.com
Movie
നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശൂർ: നടൻ കൊല്ലം സുധി തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി.
2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
Movie
യേശുക്രിസ്തുവിനെ കുറിച്ച് സിനിമയെടുക്കുമെന്ന് മാർട്ടിൻ സ്കോർസെസ്; പ്രഖ്യാപനം മാർപാപ്പയെ കണ്ടതിനു പിന്നാലെ

യേശുക്രിസ്തുവിനെ കുറിച്ച് ഒരു സിനിമ നിർമ്മിക്കുമെന്ന പ്രഖ്യാപനവുമായി വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോർസെസ്. വാരാന്ത്യത്തിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുതിർന്ന ചലച്ചിത്ര നിർമ്മാതാവായ മാർട്ടിൻ സ്കോർസെസി ഈ പ്രഖ്യാപനം നടത്തിയതെന്നാണ് റിപ്പോർട്ട്. മാർപ്പാപ്പയുടെ കലാകാരന്മാരോടുള്ള അഭ്യർത്ഥനക്കുള്ള മറുപടിയാണ് ഈ പ്രഖ്യാപനമെന്നും മാർട്ടിൻ സ്കോർസെസി പറയുന്നു.
“എനിക്കറിയാവുന്ന വിധത്തിൽ കലാകാരന്മാരോടുള്ള മാർപാപ്പയുടെ അഭ്യർത്ഥനയോട് ഞാൻ പ്രതികരിച്ചു: യേശുവിനെക്കുറിച്ചുള്ള ഒരു സിനിമയുടെ തിരക്കഥ സങ്കൽപ്പിക്കുകയും എഴുതുകയും ചെയ്തുകൊണ്ട്. ഞാൻ ഇത് നിർമ്മിക്കാൻ തുടങ്ങുകയാണ്, ” ഇറ്റാലിയൻ വംശജനും അമേരിക്കൻ ഡയറക്ടറുമായ മാർട്ടിൻ സ്കോർസെസി ശനിയാഴ്ച വത്തിക്കാനിൽ ഒരു കോൺഫറൻസിൽ പറഞ്ഞു.
‘The Global Aesthetics of the Catholic Imagination’ എന്നു പേരു നൽകിയ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് മുമ്പ്, മാർട്ടിൻ സ്കോർസെസി ഭാര്യ ഹെലൻ മോറിസിനൊപ്പം വത്തിക്കാനിലെ ഒരു സ്വകാര്യ സദസ്സിൽ വെച്ച് ഫ്രാൻസിസ് മാർപാപ്പയെ കണ്ടിരുന്നു.
കോൺഫറൻസിൽ, എൺപതുകാരനായ സ്കോർസെസി തന്റെ ഇതിഹാസചിത്രമായ ദി ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റിന്റെ (1988) അർത്ഥവും യേശുവിന്റെ രൂപത്തെക്കുറിച്ചുള്ള തന്റെ ഗവേഷണത്തിന്റെ തുടർന്നുള്ള ചുവടുവയ്പ്പിനെ പ്രതിനിധീകരിച്ച സൈലൻസ് ( 2016)നെ കുറിച്ചും സംസാരിച്ചു.
അടുത്തിടെ സമാപിച്ച കാൻ ഫിലിം ഫെസ്റ്റിവലിൽ സ്കോർസെസിയുടെ കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ എന്ന ചിത്രത്തിന്റെ ലോക പ്രീമിയർ നടന്നിരുന്നു.
Sources:azchavattomonline
Movie
നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സ്വതസിദ്ധമായ ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. മെയ് ആദ്യ വാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് തുടർ പരിശോധനയിലാണ് കരള്‍ രോഗം കണ്ടെത്തിയത്.
ഇതിന് പിന്നാലെ അടിയന്തിര കരള്‍മാറ്റമാണ് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ കരള്‍ ദാനത്തിന് തയ്യാറായിരുന്നു. ശസ്ത്രക്രിയക്ക് വേണ്ട തുക അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗ വാർത്ത പുറത്തുവരുന്നത്.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളാണ് ഹരീഷ് പേങ്ങൻ അവതരിപ്പിച്ചത്.
Sources:azchavattomonline
-
us news3 days ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news2 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news2 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news2 weeks ago
നിത്യതയില് ചേര്ക്കപ്പെട്ടു
-
National2 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news3 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news1 week ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
world news2 weeks ago
Ancient Hebrew Financial Record Discovered on City of David’s Pilgrimage Road