Tech
പ്രധാനപ്പെട്ട രേഖകള്‍ ഐ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തോ? തിരിച്ചെടുക്കാന്‍ വഴിയുണ്ട്
ഏതെങ്കിലും പ്രധാനപ്പെട്ട രേഖകള്‍ നിങ്ങളുടെ ഐ ഫോണ്‍ നോട്ട്സില്‍ നിന്നും ഡിലീറ്റായി പോയെന്ന ആശങ്കയുണ്ടോ?
തിരിച്ച് എടുക്കാന്‍ നമ്മുക്കൊരു പോംവഴിയുണ്ട്. കുറിപ്പുകള്‍ പെര്‍മനനന്റ് ഡിലീറ്റ് ചെയ്തിട്ടില്ലെങ്കില്‍ അവ വീണ്ടെടുക്കാന്‍ കഴിയും എന്നത് ശ്രദ്ധിക്കണം. എന്നാല്‍ ഇത് 30 ദിവസം കഴിഞ്ഞെങ്കില്‍ ചിലപ്പോള്‍ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയില്ല.
ഡിലീറ്റ് ചെയ്തവ തിരിച്ചെടുക്കാന്‍
1: നിങ്ങളുടെ iPhone-ല്‍ Notes ആപ്പ് തുറക്കുക.
2: മുകളില്‍ ഇടത് സൈഡിലെ ആരോയില്‍ ടാപ്പുചെയ്യുക, അതുവഴി നിങ്ങള്‍ക്ക് ഫോള്‍ഡറുകള്‍ മെനുവില്‍ പ്രവേശിക്കാനാകും.
3: റീസെന്റ് ഡീലീറ്റ് എന്ന ഫോള്‍ഡര്‍ ടാപ്പ് ചെയ്യുക.
4: ഇപ്പോള്‍ മുകളില്‍ വലത് സൈഡിലെ എഡിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
5: വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്ന കുറിപ്പ് തിരഞ്ഞെടുക്കുക. തുടര്‍ന്ന് സ്ക്രീനിന്റെ താഴെ ഇടത് കോണിലുള്ള നീക്കുക ബട്ടണ്‍ ടാപ്പുചെയ്യുക.
6: തിരിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് അതില്‍ ടാപ്പ് ചെയ്യുക.
ഐക്ലൗഡില്‍ നിന്നും ഡിലീറ്റ് ചെയ്ത നോട്ടുകള്‍
1: നോട്ട്സ് ഓപ്ഷന് ടാപ്പ് ചെയ്യുക.
2: ഇപ്പോള്‍ ഇടതുവശത്തുള്ള പട്ടികയില്‍ അടുത്തിടെ ഡിലീറ്റാക്കിയ ഫോള്‍ഡര്‍ നിങ്ങള്‍ക്ക് കാണാം. അത് ടാപ്പ് ചെയ്യുക.
3: കുറിപ്പ് തിരഞ്ഞെടുക്കുക, തുടര്‍ന്ന് ടൂള്‍ബാറിലെ റിക്കവറി ഒാപ്ഷന്‍ ക്ലിക്കുചെയ്യുക. കുറിപ്പ് നോട്ട്സ് ഫോള്‍ഡറിലേക്ക് നീങ്ങും.
ios Link – https://apple.co/3hEw2hy
Sources:azchavattomonline
Tech
വന്നു ഇൻസ്റ്റഗ്രാമിലും എഐ; ഇനി എന്തും ചോദിക്കാം, ഒറ്റ ക്ലിക്കിൽ എഐ തരും ഉത്തരം
ഇൻസ്റ്റഗ്രാമിലും അങ്ങനെ എഐ എത്തി. പുതിയൊരു മാറ്റത്തിന് തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് മെറ്റ എഐ. എന്താണ് മെറ്റ എഐ എന്ന് അറിയണ്ടെ? മറ്റെല്ലാ പ്ലാറ്റ്ഫോമുകളെയും പോലെ ഇനി മുതൽ ഇൻസ്റ്റഗ്രാമിലും ഉണ്ട് എഐ. ഇനിമുതൽ ചിത്രങ്ങളോ സ്റ്റിക്കേഴ്സോ വേണമെങ്കിൽ എഐ ഞൊടിയിടയിൽ തരും. ഇൻസ്റ്റഗ്രാം സെർച്ച് ബാറിൽ ഇനി മുതൽ എഐ ഐക്കൺ ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് എന്താണോ ആവശ്യമുള്ളത് അത് എഐയോട് ചോദിക്കാം.
ഉദാഹരണത്തിന് ഒരു മലയാളി കുട്ടിയുടെ ചിത്രമാണ് വേണ്ടതെങ്കിൽ /IMAGE OF A MALAYALI GIRL . അല്ലെങ്കിൽ മരുഭൂമിലെ മഴ കാണണോ അതും തരും എഐ / image rain in desert എന്ന് കൊടുത്താൽ വരും നല്ല കിടുക്കൻ എഐ ഫോട്ടോ…സെർച്ച് ബാറിലെ ‘മെറ്റ എഐ’ ഐക്കണിൽ ടാപ്പ് ചെയ്ത് ഇത് ആക്സസ് ചെയ്യാൻ കഴിയും. മാത്രമല്ല ഒരു സുഹ്യത്തിനെ പോലെ എഐയോട് സംസാരിക്കാനും പറ്റും. എന്ത് സംശയം ചോദിച്ചാലും പറഞ്ഞ് തരും. മെറ്റ ജനറേറ്റീവ് എഐ എന്നത് ഒരു ഡാറ്റാബേസോ സ്റ്റാറ്റിക് വിവരശേഖരമോ അല്ല, മറിച്ച് ഒരു തരം കമ്പ്യൂട്ടർ മോഡലാണ്.
ടെക്സ്റ്റുകളും ചിത്രങ്ങളും സൃഷ്ടിക്കാനും, ദൈർഘ്യമേറിയ വാചകങ്ങൾ സംഗ്രഹിക്കാനും, പ്രൂഫ് റീഡിങ്, എഡിറ്റിങ്, ടെക്സ്റ്റ് ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് വിവർത്തനം ചെയ്യൽ, കവിതകളും കഥകളും സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സഹായിക്കാനും മെറ്റ എഐക്ക് കഴിയും.
Sources:NEWS AT TIME
Tech
വാട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ചതിൽ വ്യാപക വിമർശനം
ലണ്ടൻ : വാട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16ൽ നിന്ന് 13 ആയി കുറച്ചതിൽ വ്യാപക വിമർശനം. ഫെബ്രുവരിയിൽ മെറ്റ പ്രഖ്യാപിച്ച മാറ്റം ബുധനാഴ്ച മുതൽ യുകെയിലും യൂറോപ്യൻ യൂണിയനിലും നിലവിൽ വന്നിരുന്നു. മെറ്റയുടെ നടപടിയെ സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ് എന്ന ഗ്രൂപ്പ് രൂക്ഷമായി വിമർശിച്ചു. ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ പറഞ്ഞു. നിരവധി മനഃശാസ്ത്രജ്ഞർ, ഡോക്ടർമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഭൂരിപക്ഷം രാജ്യങ്ങളിലെയും പ്രായപരിധിക്ക് അനുസൃതമായാണ് മാറ്റം കൊണ്ടുവന്നതെന്നും ഇതു സംബന്ധിച്ച് മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നുമാണ് വാട്സാപ്പിന്റെ നിലപാട്.
അതേസമയം, മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും നഗ്നത, ലൈംഗിക ചൂഷണ എന്നിവ തടയുന്നതിനുള്ള പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു. ഡയറക്ട് മെസേജുകളിൽ ‘നഗ്നത’ ഉണ്ടെങ്കിൽ ബ്ലർ ആകുന്ന ഫീച്ചറാണ് ഇൻസ്റ്റഗ്രാമിൽ മെറ്റ അവതരിപ്പിച്ചത്. ലൈംഗിക തട്ടിപ്പുകളെയും മറ്റു തരത്തിലുള്ള ഇമേജ് ദുരുപയോഗങ്ങളെയും ചെറുക്കുന്നതിനും കൗമാരക്കാരുമായി കുറ്റവാളികൾ ബന്ധപ്പെടുന്നത് തടയുന്നതിന്റെയും ഭാഗമായി ഫീച്ചറുകൾ പരീക്ഷണഘട്ടത്തിലാണെന്ന് മെറ്റ അറിയിച്ചു. ലൈംഗികത തടയാൻ ഇൻസ്റ്റാഗ്രാമും മറ്റു സമൂഹമാധ്യമ കമ്പനികളും വീഴ്ച വരുത്തുന്നതിൽ വ്യാപക വിമർശനം നേരിടുന്നുണ്ട്. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഈ വർഷമാദ്യം യുഎസ് സെനറ്റ് ഹിയറിങ്ങിനിടെ ലൈംഗിക ദുരുപയോഗത്തിന് ഇരയായവരുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തിയിരുന്നു.
Sources:globalindiannews
Tech
വാട്സാപ്പില്‍ മെറ്റ എഐ ചാറ്റ് ബോട്ട്, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും- എങ്ങനെ ഉപയോഗിക്കാം?.
വാട്സാപ്പിലും എഐ സൗകര്യങ്ങളെത്തുന്നു. മെറ്റ എഐ എന്ന ചാറ്റ്ബോട്ട് സൗകര്യം ഇന്ത്യയിലെ ചില വാട്സാപ്പ് ഉപഭോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മെറ്റയുടെ തന്നെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ എഐ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. ചാറ്റ് ജിപിടിയെ പോലെ തന്നെ എന്തിനെകുറിച്ചും ഈ ചാറ്റ്ബോട്ടുമായി ചാറ്റ് ചെയ്യാനാവും.
ഇംഗ്ലീഷ് ഭാഷ മാത്രം പിന്തുണയ്ക്കുന്ന മെറ്റ എഐ വളരെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമെ ലഭ്യമാക്കിയിട്ടുള്ളു. ഇന്ത്യയിലും ചുരുക്കം ചിലര്‍ക്ക് മാത്രമെ ഇത് ലഭ്യമാക്കിയിട്ടുണ്ടാവൂ. മെറ്റ എഐയ്ക്ക് അയക്കുന്ന സന്ദേശങ്ങള്‍ വായിക്കാനും മറുപടിനല്‍കാനും മാത്രമേ മെറ്റ എഐയ്ക്ക് സാധിക്കുള്ളൂ എന്നും മറ്റ് ചാറ്റുകളൊന്നും ഇത് വായിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.
ന്യൂ ചാറ്റ് ഐക്കണ്‍ തുറന്നാല്‍ New Group, New Contact, New Community, New Broadcast എന്നിവയ്ക്ക് താഴെയായി New AI Chat എന്ന ഓപ്ഷന് കാണാം. ഇത് ക്ലിക്ക് ചെയ്ത് ചാറ്റ് ആരംഭിക്കാം.
ഇത് കൂടാതെ ചാറ്റ്സ് ടാബിന് മുകളിലായി ക്യാമറ ബട്ടന് അടുത്ത് മെറ്റ എഐയുടെ വൃത്താകൃതിയിലുള്ള ലോഗോ കാണാം. അതില്‍ ടാപ്പ് ചെയ്തും ചാറ്റ് ആരംഭിക്കാം.
മെറ്റ എഐ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ലാമയുടെ കൂടുതല്‍ ശക്തിയേറിയ ലാമ 3 അടുത്തമാസം അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വേര്‍ഷന്‍ മെറ്റ എഐയില്‍ എത്തിയാല്‍ ചാറ്റ്ബോട്ടിന്റെ മറുപടികള്‍ കൂടുതല്‍ കൃത്യതയുള്ളതായി മാറിയേക്കും.
കടപ്പാട് :കേരളാ ന്യൂസ്
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National7 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news11 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം