Tech
16 യൂട്യൂബ് ചാനലുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആറ് ചാനലുകളടക്കം 16 യൂട്യൂബ് ചാനലുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും കേന്ദ്രസർക്കാർ നിരോധിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് നിരോധനം. ഇതേകാരണം ചൂണ്ടിക്കാണിച്ച് മൂന്നാഴ്ച മുമ്പ് 18 യൂട്യൂബ് ചാനലുകൾ നിരോധിച്ചിരുന്നു.
ഐ.ടി നിയമങ്ങളിലെ ‘അടിയന്തര അധികാരങ്ങൾ’ ഉപയോഗിച്ച കേന്ദ്രസർക്കാർ ഐടി നിയമത്തിലെ 18-ാം വകുപ്പ് പ്രകാരം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് വിവരങ്ങൾ ലഭ്യമാക്കിയില്ലെന്നും ചൂണ്ടിക്കാട്ടി. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആറ് ചാനലുകളും ഇന്ത്യയിൽ പ്രവർത്തിക്കുന്ന 10 ചാനലുകളുമടക്കം നിരോധിക്കപ്പെട്ട ചാനലുകൾക്ക് 68 കോടിയിലേറെ കാഴ്ചക്കാരുണ്ട്. ഇവർ രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാനും സമുദായ സൗഹാർദം തകർക്കാനും പൊതുക്രമം തകർക്കുന്നതിനുമായി തെറ്റായതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യ ആസ്ഥാനമായുള്ള ചില ചാനലുകൾ ഒരു സമുദായത്തെ തീവ്രവാദികളായി ചിത്രീകരിക്കുകയും വിവിധ മതവിഭാഗങ്ങളിലെ അംഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും ചെയ്തു. അത്തരം ഉള്ളടക്കം സാമുദായിക പൊരുത്തക്കേട് സൃഷ്ടിക്കാനും പൊതുക്രമം തകർക്കാനും സാധ്യതയുള്ളതായി കണ്ടെത്തിയെന്നും വാർത്താവിതരണ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാനലുകൾ ഇന്ത്യൻ സൈന്യത്തെക്കുറിച്ചും ജമ്മു കശ്മീരിനെക്കുറിച്ചും യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ചും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതായി മന്ത്രാലയം പറഞ്ഞു.
ഡൽഹി സംഘർഷം, യുക്രൈൻ യുദ്ധം തുടങ്ങിയവ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളോ തെറ്റായ വാർത്തകളോ പ്രസിദ്ധീകരിക്കരുതെന്നും ശനിയാഴ്ച സ്വകാര്യ വാർത്താചാനലുകൾക്ക് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകിയിരുന്നു.
Sources:Metro Journal
Tech
വന്‍മാറ്റത്തിനൊരുങ്ങി ജിമെയില്‍: എഐ ഫീച്ചറുകള്‍ വരും

എഐ ഉൾപ്പെടെയുള്ള കിടിലൻ ഫീച്ചറുകൾ ജിമെയിലിൽ ഉൾപ്പെടുത്തി ഗൂഗിൾ. ജിമെയിലിന്റെ മൊബൈൽ ആപ്പിലാണ് ഈ ഫീച്ചറുകൾ ലഭ്യമാവുക. ജിമെയിലിലെ സെർച്ച് കൂടുതൽ കൃതൃതയുള്ളതാകാൻ ഇത് സഹായിക്കും. ഇൻബോക്സ് വളരെ എളുപ്പത്തിൽ ഉപയോഗിക്കാനും ഇത് സഹായിക്കും. മൊബൈലിൽ ജിമെയിൽ ഉപയോഗിക്കുന്നവർ ആപ്പിൽ പഴയ മെസെജോ, അറ്റാച്ച്മെന്റുകളോ സെർച്ച് ചെയ്താൽ വൈകാതെ ‘ടോപ് റിസൽട്ട്സ്’ എന്ന സെക്ഷൻ കാണാനാകും.
മെഷീൻ ലേണിങ് മോഡലുകൾ ഉപയോഗിച്ചാണ് ടോപ് റിസൾട്ട്സ് തയ്യാറാക്കുന്നത്.
ഉപയോക്താക്കൾ എന്താണ് തിരയുന്നതെന്ന് മനസിലാക്കുകയും അതുമായി ബന്ധപ്പെട്ട പഴയതും പുതിയതുമായ ഇമെയിലുകൾ കാണിക്കുകയും ചെയ്യും. ഇമെയിലുകളും അറ്റാച്ച് ചെയ്ത ഫയൽ വേഗത്തിൽ കണ്ടുപിടിക്കാനും പുതിയ സംവിധാനം സഹായിക്കും. ഉപയോക്താക്കളുടെ അഭ്യർഥന മാനിച്ചാണ് രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ മൊബൈൽ ജീമെയിൽ ഉപയോക്താക്കൾക്കും ഈ ഫീച്ചറുകൾ ലഭ്യമാക്കുന്നതെന്ന് ഗൂഗിൾ അറിയിച്ചു.
ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ എന്ന് ഗൂഗിൾ വിശേഷിപ്പിക്കുന്ന ഫീച്ചറിനെ കഴിഞ്ഞ വർഷം അവസാനത്തോടെ ഗൂഗിൾ പരിചയപ്പെടുത്തിയിരുന്നു. ഇമെയിൽ ബോഡിയിലെ സെൻസിറ്റീവ് ഡാറ്റയും മറ്റും ഗൂഗിൾ സെർവറുകൾക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്‌മെന്റുകളാക്കി മാറ്റുമെന്നും ഗൂഗിൾ പറയുന്നു. എൻക്രിപ്ഷൻ കീകളിൽ നിയന്ത്രണം നിലനിർത്താനും ആ കീകൾ ആക്സസ് ചെയ്യുന്നതിനുള്ള ഐഡന്റിറ്റി സേവനത്തിനും ഇത് ഉപഭോക്താക്കളെ സഹായിക്കും.
Sources:azchavattomonline
Tech
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ; പുതിയൊരു പ്രശ്നമുണ്ട്

വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ ബാധിക്കുന്ന പുതിയ ലിങ്കാണ് ഇപ്പോഴത്തെ വില്ലൻ. പാണ്ഡ്യ മയൂർ എന്ന ട്വിറ്റർ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings – എന്ന ലിങ്ക് ആപ്പിനെ തന്നെ ആപ്പിലാക്കും. ഈ ലിങ്ക് വഴി വാട്ട്സ്ആപ്പിന്‍റെ സെറ്റിങ്സിലേക്ക് പോകാനാകും.
എന്തുകൊണ്ടാണ് ഈ ലിങ്ക് ആപ്പിനെയാകെ ബാധിക്കുന്നതെന്ന് കണ്ടെത്തിയിട്ടില്ല. പ്രൈവറ്റ് ചാറ്റ് വഴിയോ ഗ്രൂപ്പിലോ ആരെങ്കിലും ലിങ്ക് അയച്ചു തന്നാൽ ആ ചാറ്റ് തുറക്കുമ്പോൾ വാട്ട്സ്ആപ്പ് ക്രാഷ് ആവുകയും റീ സ്റ്റാർട്ടായി വരികയും ചെയ്യും. wa.me/settings സ്റ്റാറ്റസായി വച്ച ഈ ലിങ്ക് ഓപ്പൺ ചെയ്താലും ആപ്പ് ക്രാഷാകും.
റീസ്റ്റാർട്ട് ചെയ്താൽ പ്രശ്നം മാറുമെങ്കിലും ലിങ്ക് വന്ന ചാറ്റ് ഓപ്പൺ ആക്കിയാൽ വാട്ട്സ്ആപ്പിന് വീണ്ടും പണി കിട്ടും.കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്ട്സ്ആപ്പ്. സൈബർ കുറ്റവാളികളും ഹാക്കർമാരും പലതരത്തിലാണ് വാട്ട്സാപ്പിനെ ലക്ഷ്യം വെക്കുന്നത്.
നിലവിൽ വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ മാത്രമേ ഇത് ബാധിച്ചിട്ടുള്ളൂ. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിനെയും പ്രശ്നം സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഐഒഎസിനെ ഈ പ്രശ്നം ബാധിക്കുന്നില്ല. 2.23.10.77 എന്ന വാട്ട്സ്ആപ്പ് വേർഷനിൽ ലിങ്ക് ടെസ്റ്റ് ചെയ്തപ്പോൾ ആപ്പ് ക്രാഷ് ആകുന്നത് കണ്ടെത്തിയിട്ടുണ്ട്. ലിങ്ക് ആരെങ്കിലും അയച്ചാൽ വാട്ട്സ്ആപ്പ് വെബിൽ പോയി ചാറ്റ് തെരഞ്ഞെടുത്ത് wa.me/settings എന്ന മെസെജ് ഡീലിറ്റ് ചെയ്താൽ പുതിയ മെസെജ് ബഗിനെ ബാധിക്കില്ല.
അതായത് നിങ്ങളുടെ ലാപ്ടോപ്പിലോ പിസിയിലോ ഈ ലിങ്ക് ഉപയോഗിച്ച് – https://web.whatsapp.com/ വാട്ട്സ്ആപ്പ് വെബ് ഓപ്പൺ ചെയ്യുക. ഫോണിലെ വാട്ട്സ്ആപ്പ് തുറന്ന് മുകളിലെ ലിങ്ക്ഡ് ഡിവൈസസ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ലിങ്ക് എ ഡിവൈസിൽ ക്ലിക്ക് ചെയ്ത് വെബിലെ ക്യൂആർ കോഡ് സ്കാൻ ചെയ്യണം. അതിനു ശേഷം ഓപ്പണാകുന്ന ചാറ്റിൽ പോയി മെസെജ് ഡീലിറ്റ് ചെയ്യണം.
Sources:azchavattomonline
Tech
ഏപ്രിലിൽ പൂട്ടുവീണത് 74 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾക്ക്; കണക്കുകൾ പുറത്തുവിട്ട് വാട്സ്ആപ്പ്

ഏപ്രിലിൽ ഇന്ത്യയിലെ 74 ലക്ഷം അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തി വാട്സ്ആപ്പ്. ഏപ്രിൽ 1 മുതൽ 30 വരെ ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നും ലഭിച്ച പരാതികളും, നിയമ ലംഘനങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് അക്കൗണ്ടുകൾക്ക് പൂട്ടിട്ടത്. നിയമം ലംഘിച്ചു പ്രവർത്തിച്ച അക്കൗണ്ടുകൾക്കെതിരെ സ്വീകരിച്ച നടപടികളുടെയും, ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ ലഭിച്ച ഉത്തരവുകളുടെയും വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് വാട്സ്ആപ്പ് പുറത്തുവിട്ടിരിക്കുന്നത്.
ഏപ്രിൽ വിലക്കേർപ്പെടുത്തിയ അക്കൗണ്ടുകളിൽ 24 ലക്ഷവും ഏതെങ്കിലും പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ വാട്സ്ആപ്പ് സ്വമേധയാ എടുത്ത നടപടിയാണ്. ദുരുപയോഗത്തിനെതിരെയാണ് വാട്സ്ആപ്പ് ഇത്തരത്തിലുള്ള നടപടികൾ എടുത്തിരിക്കുന്നത്. പ്രതിമാസ റിപ്പോർട്ട് അനുസരിച്ച്, ഉപഭോക്താക്കളിൽ നിന്ന് 4,100 നിരോധനത്തിനായുള്ള അഭ്യർത്ഥനകളാണ് വാട്സ്ആപ്പിന് ലഭിച്ചിരിക്കുന്നത്. കേന്ദ്ര ഐടി നിയമപ്രകാരം, എല്ലാ മാസവും അക്കൗണ്ടുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വാട്സ്ആപ്പ് പുറത്തുവിടാറുണ്ട്.
Sources:Metro Journal
-
us news6 days ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news5 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news2 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news3 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news2 weeks ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
Movie3 days ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു