Tech
ഫേസ്ബുക്കിലെ തട്ടിപ്പ് വാട്ട്സ്ആപ്പിലേക്കും; ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും

സോഷ്യല്‍ മീഡിയ കാലത്ത് അതുവഴിയുള്ള തട്ടിപ്പുകളും സജീവമാണ്. ഇത്തരത്തില്‍ വലിയ തട്ടിപ്പാണ് നമ്മുടെ പരിചയക്കാരുടെതെന്ന് തോന്നിക്കുന്ന ഫേസ്ബുക്ക് ഐഡികള്‍ വഴി പണം ചോദിക്കുന്ന രീതി. നമ്മുടെ സുഹൃത്തുക്കളുടെ പ്രോഫൈലില്‍ നിന്നെന്ന് തോന്നിക്കുന്ന രീതിയില്‍ അത്യവശ്യമാണ് പണം വേണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശമാണ് പലര്‍ക്കും ലഭിക്കാറ്.
ഇത്തരത്തില്‍ തുടക്കകാലത്ത് ഇതില്‍ വീണുപോയവര്‍ ഏറെയാണ്, അത്യവശ്യമാണെന്ന് കരുതി യുപിഐ ആപ്പുവഴി പറയുന്ന ഫോണ്‍ നമ്പറിലേക്ക് പണം കൈമാറും. എന്നാല്‍ പിന്നീടാണ് പറ്റിക്കപ്പെട്ട വിവരം മനസിലാകുക. ഉത്തരേന്ത്യന്‍ തട്ടിപ്പ് സംഘങ്ങളാണ് ഇതിന് പിന്നില്‍ എന്നാണ് കേരള പൊലീസിന്‍റെ അടക്കം പല അന്വേഷണങ്ങളും പറയുന്നത്. നേരത്തെ തന്നെ ഇത്തരം ഫേസ്ബുക്ക് തട്ടിപ്പുകള്‍ക്കെതിരെ ആളുകള്‍ പ്രതികരിക്കാന്‍ ആരംഭിച്ചിരുന്നു.
ഇത് പ്രകാരം ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചെന്ന് അറിഞ്ഞാല്‍ ഉടന്‍ തന്നെ ഇത് സംബന്ധിച്ച് അക്കൗണ്ട് ഉടമകള്‍ പോസ്റ്റുകള്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ അടുത്തകാലത്ത് ഇത്തരം തട്ടിപ്പിന് ചെറിയ ശമനം ഉണ്ടായിട്ടുണ്ടെന്നാണ് സോഷ്യല്‍മീഡിയ നിരീക്ഷിക്കുന്നവര്‍ തന്നെ പറയുന്നത്.
എന്നാല്‍ ഇപ്പോള്‍ ഈ തട്ടപ്പ് വാട്ട്സ്ആപ്പിലേക്കും വ്യാപിച്ചുവെന്നാണ് വിവരം. അടുത്തിടെ നിയമസഭ സ്പീക്കര്‍ എംബി രാജേഷ് ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരുന്നു. അദ്ദേഹത്തിന്‍റെ ഫോട്ടോ ഉപയോഗിച്ച് ഒരു നമ്പറില്‍ നിന്നും പണം ആവശ്യപ്പെട്ട് സുഹൃത്തുക്കളെ ചിലര്‍ വാട്ട്സ്ആപ്പില്‍ ബന്ധപ്പെട്ടുവെന്ന്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വജയന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈല്‍ നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം നടന്നചായും വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്നാണ് പൊലീസ് നിഗമനം.
പണമാവശ്യപ്പെട്ടവര്‍ കൈമാറിയ അക്കൗണ്ട് നമ്പറുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയത്. സന്ദേശം അയച്ച ഫോണിന്റെ ഐപി മേല്‍വിലാസം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് വാട്‌സ്ആപ്പ് അധികൃതരെ സമീപിച്ചുവെന്നാണ് വിവരം. ഡിജിപി അനില്‍ കാന്തിന്‍റെ പേരിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നിരുന്നു.
തട്ടിപ്പ് രീതി
ആദ്യം ഹായ് പറഞ്ഞ ശേഷം ‘ഫോട്ടോ’ അയക്കുന്നതാണ് രീതി. പിന്നീട് സുഖ വിവരങ്ങള്‍ ചോദിച്ച ശേഷം ആവശ്യം പറഞ്ഞ് പണം ചോദിക്കും. പലപ്പോഴും ഇംഗ്ലീഷില്‍ ആയിരിക്കും ചാറ്റിംഗ് നടക്കുന്നത്. സുഹൃത്തിന് വേണ്ടിയാണ് പണമെന്നും ഈ നമ്പറിലേക്ക് അയച്ചാല്‍ മതിയെന്ന് പറഞ്ഞ് പുതിയൊരു നമ്പര്‍ തരും. ഈ നമ്പര്‍ ഗൂഗിള്‍ പേയിലും മറ്റും പരിശോധിച്ചാല്‍ പലപ്പോഴും ഉത്തരേന്ത്യന്‍ പേരുകളാണ് ലഭിക്കുക. ട്രൂകോളറില്‍ ഈ നമ്പര്‍ പരിശോധിച്ചാല്‍ പലരും ഇത് സ്പാം നമ്പറായി ഫീഡ് ചെയ്തതായും കാണുന്നുണ്ട് എന്നാണ് വിവരം.
തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ചെയ്യേണ്ടത്
1. ഇത്തരം സന്ദേശം വന്നാല്‍, ആരുടെ പേര് പറഞ്ഞാണോ സന്ദേശം അയക്കുന്നത് ആ വ്യക്തിയുടെ യഥാര്‍ത്ഥ നമ്പറില്‍ വിളിച്ച് വിവരം തിരക്കുക.
2. വാട്ട്സ്ആപ്പ് അക്കൌണ്ടിന്‍റെ പ്രൊഫൈല്‍ വിശദമായി നോക്കുക.
3. കോളര്‍ ഐഡി ആപ്പ് ഉണ്ടെങ്കില്‍ അത് വച്ച് നമ്പര്‍ പരിശോധിക്കുക
4. സ്ഥിരമായി മലയാളത്തില്‍ ചാറ്റ് ചെയ്യുന്നയാള്‍ മറ്റൊരു നമ്പറില്‍ നിന്നും ഇംഗ്ലീഷിലാണ് സംസാരിക്കുന്നെങ്കില്‍ തീര്‍ച്ചയായും സംശയിക്കുക.
5. മറ്റൊരു നമ്പറില്‍ നിന്നും പ്രസ്തുത ചാറ്റ് വന്ന നമ്പറിലേക്ക് വിളിക്കുക.
6. ആരുടെ പേര് പറഞ്ഞാണോ സന്ദേശം അയക്കുന്നത്, അയാളെ ബന്ധപ്പെടുകയും. ഇത് വച്ച് ഉടന്‍ പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുക
Sources:azchavattomonline
Tech
വാട്സാപ്പിലിനി ഷോർട്ട് വീഡിയോ മെസേജുകളും

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് ഉപയോക്താക്കൾക്കായി അടുത്തിടെ ഒരു കൂട്ടം പുതിയ ഫീച്ചറുകളാണ് അവതരിപ്പിച്ചത്. ഗ്രൂപ്പുകൾക്കുള്ള ഫീച്ചർ മുതൽ വിൻഡോസിനായുള്ള പുതിയ ആപ് വരെ പുറത്തിറക്കി. ഇപ്പോൾ ഐഫോൺ ഉപയോക്താക്കൾക്കായി വാട്സാപ്പിൽ പുതിയ വിഡിയോ മെസേജ് ഫീച്ചർ വരുന്നു എന്നാണ് റിപ്പോർട്ട്. 60 സെക്കൻഡ് വിഡിയോ മെസേജ് അയയ്ക്കാൻ സാധിക്കുന്നതായിരിക്കും പുതിയ ഫീച്ചർ.
വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം ഐഒഎസ് ഉപയോക്താക്കൾക്കായി പുതിയ ‘വിഡിയോ മെസേജ്’ ഫീച്ചർ വികസിപ്പിക്കുന്നു എന്നാണ്. ഇത് ഉപയോക്താക്കൾക്ക് ചാറ്റ് ബോക്‌സിലെ മൈക്ക് ഐക്കണിൽ ക്ലിക്കുചെയ്‌ത് വോയ്‌സ് നോട്ടുകൾ അയയ്‌ക്കാൻ കഴിയുന്നത് പോലെ ഷോർട്ട് വിഡിയോ മെസേജുകൾ അയയ്‌ക്കാം.
ടെലഗ്രാമിലെ വിഡിയോ നോട്ട് ഫീച്ചറിന് സമാനമായാണ് വാട്സാപ്പിലെ പുതിയ വിഡിയോ മെസേജ് ഫീച്ചറും പ്രവർത്തിക്കുക. ചാറ്റ് ബോക്സിലെ ക്യാമറ ബട്ടൺ അമർത്തി കോൺടാക്‌റ്റുകൾക്ക് 60 സെക്കൻഡ് വരെയുള്ള ഹ്രസ്വ വിഡിയോകൾ അയയ്ക്കാം. വാട്സാപ്പിലെ വിഡിയോ മെസേജുകൾ വോയ്‌സ് നോട്ടുകൾക്ക് സമാനമായാണ് പ്രവർത്തിക്കുക. വാട്സാപ്പിലെ വിഡിയോ സന്ദേശങ്ങളിലൂടെ ഉപയോക്താക്കൾക്ക് വോയിസ് മെസേജിനെക്കാളും ടെക്‌സ്‌റ്റിനെക്കാളും നന്നായി വികാരങ്ങളും ഭാവങ്ങളും അറിയിക്കാൻ കഴിയും. വിഡിയോ മെസേജുകൾ വഴി കൂടുതൽ മികച്ച ആശയവിനിമയം സാധ്യമാക്കും.
ഓഡിയോ, ടെക്‌സ്‌റ്റ് മെസേജുകൾ പോലെ വിഡിയോ മെസേജുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റായി നിലനിർത്തും. സന്ദേശങ്ങൾ അയയ്ക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും ഇടയിൽ സുരക്ഷിതമായിരിക്കും എന്നാണ് ഇതിനർഥം. കൂടാതെ, അധിക സ്വകാര്യതയ്ക്കായി ഈ വിഡിയോ സന്ദേശങ്ങൾ സൂക്ഷിക്കാനോ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യാനോ അനുവദിക്കില്ല. എങ്കിലും വിഡിയോ മെസേജുകളിൽ നിന്ന് സ്ക്രീൻഷോട്ടുകൾ പകർത്താൻ സാധിച്ചേക്കും.
Sources:globalindiannews
Tech
ഗൂഗിളിന്റെ ചാറ്റ് ബോട്ട് ‘ബാര്‍ഡ്’ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയുമായെത്തിയ മൈക്രോസോഫ്റ്റിനെ നേരിടാനായി ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡ് എന്ന ചാറ്റ് ബോട്ട് ഇപ്പോള്‍ കൂടുതല്‍ ആളുകളിലേക്ക്. ബാര്‍ഡ് ഉപയോഗിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇപ്പോള്‍ അതിന് സാധിക്കും. ചാറ്റ് ജിപിടി ചെയ്തത് പോലെ ലോഗിന്‍ ചെയ്യുന്നവരെ വെയ്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് ബാര്‍ഡ് സേവനം തുറന്നുകൊടുക്കുന്നത്.
ഇതുവരെ ഗൂഗിള്‍ തിരഞ്ഞെടുത്ത പരിമിതമായ ചിലയാളുകള്‍ക്കിടയില്‍ മാത്രമാണ് ബാര്‍ഡ് ലഭ്യമാക്കിയിരുന്നത്. യുഎസിലും യുകെയിലുമുള്ളവര്‍ക്കാണ് ആദ്യം ബാര്‍ഡ് ഉപയോഗിക്കാനാവുക. എത്രപേര്‍ക്കാണ് ഇത് ലഭിക്കുക എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം ആദ്യമായി അവതരിപ്പിക്കുന്നതിനിടെ ബാര്‍ഡ് വരുത്തിയ പിഴവ് കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചായിരിക്കും ബാര്‍ഡ് ജനങ്ങളിലേക്ക് എത്തിക്കുക.
എതിരാളിയായ മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐ നിര്‍മിച്ച ചാറ്റ് ജിപിടി സേവനം ഇതിനകം ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസറിലും ഗൂഗിള്‍ സെര്‍ച്ചിന്റെ എതിരാളിയായ ബിങ് ബ്രൗസറിലും ജിപിടി-4 അടിസ്ഥാനമാക്കിയുള്ള ചാറ്റ് ബോട്ടുകള്‍ ഇതിനകം അവതരിപ്പിച്ചുകഴിഞ്ഞു. ഇത് ഗൂഗിളിന്റെ പ്രധാന വരുമാന സ്രോതസ്സായ ഗൂഗിള്‍ സെര്‍ച്ച്, ക്രോം ബ്രൗസര്‍ എന്നിവയെ ബാധിച്ചേക്കാമെന്ന ഭീഷണി നിലനില്‍ക്കെയാണ് ബാര്‍ഡുമായുള്ള രംഗപ്രവേശം.
Sources:globalindiannews
Tech
വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരേസമയം നാല് ഉപകരണങ്ങളിലൂടെ അക്കൗണ്ട് ഉപയോഗിക്കാം

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരേസമയം നാല് ഉപകരണങ്ങളിലൂടെ അക്കൗണ്ട് ഉപയോഗിക്കാം. മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് വിൻഡോസിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷനാണ് ഇതിനായി പുറത്തിറക്കിയിരിക്കുന്നത്. വേഗതയിലും എളുപ്പത്തിലും ഉപയോഗിക്കാൻ ഇതിലൂടെ കഴിയും.
ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് ഉപകരണങ്ങളുമായി ലിങ്ക് ചെയ്യാൻ കഴിയും. ഫോൺ ഓഫ്‌ലൈനിലാണെങ്കിൽ പോലും വിവിധ ഉപകരണങ്ങളിൽ വാട്‌സ്ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. വിൻഡോസ് ഡെസ്‌ക്ടോപ്പിൽ വാട്‌സ്ആപ്പ് അപ്ഡേറ്റ് ചെയ്താൽ വീഡിയോ, വോയ്സ് കോളിംഗ് ഓപ്ഷനുകൾ ഉൾപ്പെടെ എല്ലാ സേവനങ്ങളും മറ്റ് ഉപകരണങ്ങളിലും ഉപയോക്താക്കൾക്ക് ലഭിക്കും.
നിങ്ങൾക്ക് നാല് ഉപകരണങ്ങൾ വരെ ഒരുമിച്ച് ലിങ്ക് ചെയ്യാം. ലിങ്ക് ചെയ്ത ഉപകരണങ്ങളിൽ ഇന്റർനെറ്റ് കണക്ട് ചെയ്തിരിക്കുന്ന അത്രയും കാലം നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി അവ ബന്ധപ്പെട്ടിരിക്കും. വാട്‌സ്ആപ്പിൽ നിന്ന് ലോഗ് ഔട്ട് ചെയ്ത് ഏത് സമയത്തും നിങ്ങൾക്ക് ഉപകരണം അൺലിങ്ക് ചെയ്യാനും കഴിയും. ഒരേസമയം നാല് ലിങ്ക് ചെയ്ത ഉപകരണങ്ങളും ഒരു ഫോണും നിങ്ങൾക്ക് ഉപയോഗിക്കാം.
ലിങ്ക് ചെയ്ത ഉപകരണങ്ങളിൽ വാട്‌സ്ആപ്പ് ഉപയോഗിക്കാൻ നിങ്ങളുടെ ഫോൺ ഓൺലൈനിൽ തുടരേണ്ടതില്ലെന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും 14 ദിവസത്തിൽ കൂടുതൽ ഫോൺ ഉപയോഗിക്കുന്നില്ലെങ്കിൽ ലിങ്ക് ചെയ്ത ഉപകരണങ്ങൾ ലോഗ് ഔട്ട് ചെയ്യപ്പെടും. കൂടാതെ, നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിനും പുതിയ ഉപകരണങ്ങൾ ലിങ്ക് ചെയ്യുന്നതിനും നിങ്ങളുടെ പ്രാഥമിക ഫോൺ ആവശ്യമാണ്.
Sources:globalindiannews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news2 weeks ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്