Connect with us

Tech

കോൾ റെക്കോർഡിങ്ങിന് ഉപയോഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഒഴിവാക്കാനൊരുങ്ങി ഗൂഗിൾ

Published

on

ഡൽഹി: കോൾ റെക്കോർഡിങ്ങിന് ഉപയോഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഗൂഗിൾ ഒഴിവാക്കുന്നു. ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനായി പ്ലേസ്റ്റോറിൽ നിന്നടക്കം ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് നീക്കം.ഇത്തരം ആപ്പുകൾ മെയ് 11 മുതൽ ആൻഡ്രോയിഡ് ഫോണുകളിൽ പ്രവർത്തിക്കില്ല. സ്വകാര്യത കണക്കിലെടുത്താണ് പുതിയ തീരുമാനം.

ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിൽ ബിൾട്ട് – ഇൻ ഫീച്ചറായി കോൾ റെക്കോർഡിങ് ഇല്ലെങ്കിൽ അടുത്ത മാസം മുതൽ ഉപഭോക്താക്കൾക്ക് കോളുകൾ റെക്കോർഡ് ചെയ്യാൻ കഴിയില്ല. ഷവോമി, സാംസങ്, ഒപ്പോ, വിവോ, റിയൽമി, വൺ പ്ലസ്, പോകോ തുടങ്ങിയവയുടെ പല മോഡൽ ഫോണുകളിലും ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ കോൾ റെക്കോർഡ് ചെയ്യാനാകും. ഇത്തരം ഫോണുകളിൽ തുടർന്നും സേവനം ലഭ്യമാകും.
Sources:globalindiannews

http://theendtimeradio.com

Tech

വന്‍മാറ്റത്തിനൊരുങ്ങി ജിമെയില്‍: എഐ ഫീച്ചറുകള്‍ വരും

Published

on

എഐ ഉൾപ്പെടെയുള്ള കിടിലൻ ഫീച്ചറുകൾ ജിമെയിലിൽ ഉൾപ്പെടുത്തി ​ഗൂ​ഗിൾ. ജിമെയിലിന്റെ മൊബൈൽ ആപ്പിലാണ് ഈ ഫീച്ചറുകൾ ലഭ്യമാവുക. ജിമെയിലിലെ സെർച്ച് കൂടുതൽ കൃതൃതയുള്ളതാകാൻ ഇത് സഹായിക്കും. ഇൻബോക്സ് വളരെ എളുപ്പത്തിൽ ഉപ​യോ​ഗിക്കാനും ഇത് സഹായിക്കും. മൊബൈലിൽ ജിമെയിൽ ഉപയോ​ഗിക്കുന്നവർ ആപ്പിൽ പഴയ മെസെജോ, അറ്റാച്ച്മെന്റുകളോ സെർച്ച് ചെയ്താൽ വൈകാതെ ‘ടോപ് റിസൽട്ട്സ്’ എന്ന സെക്ഷൻ കാണാനാകും.

മെഷീൻ ലേണിങ് മോഡലുകൾ ഉപയോ​ഗിച്ചാണ് ടോപ് റിസൾട്ട്സ് തയ്യാറാക്കുന്നത്.
ഉപയോക്താക്കൾ എന്താണ് തിരയുന്നതെന്ന് മനസിലാക്കുകയും അതുമായി ബന്ധപ്പെട്ട പഴയതും പുതിയതുമായ ഇമെയിലുകൾ കാണിക്കുകയും ചെയ്യും. ഇമെയിലുകളും അറ്റാച്ച് ചെയ്ത ഫയൽ വേ​ഗത്തിൽ കണ്ടുപിടിക്കാനും പുതിയ സംവിധാനം സഹായിക്കും. ഉപയോക്താക്കളുടെ അഭ്യർഥന മാനിച്ചാണ് രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ മൊബൈൽ ജീമെയിൽ ഉപയോക്താക്കൾക്കും ഈ ഫീച്ചറുകൾ ലഭ്യമാക്കുന്നതെന്ന് ​ഗൂ​ഗിൾ അറിയിച്ചു.

ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ എന്ന് ഗൂഗിൾ വിശേഷിപ്പിക്കുന്ന ഫീച്ചറിനെ കഴിഞ്ഞ വർഷം അവസാനത്തോടെ ​ഗൂ​ഗിൾ പരിചയപ്പെടുത്തിയിരുന്നു. ഇമെയിൽ ബോഡിയിലെ സെൻസിറ്റീവ് ഡാറ്റയും മറ്റും ഗൂഗിൾ സെർവറുകൾക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്‌മെന്റുകളാക്കി മാറ്റുമെന്നും ഗൂഗിൾ പറയുന്നു. എൻക്രിപ്ഷൻ കീകളിൽ നിയന്ത്രണം നിലനിർത്താനും ആ കീകൾ ആക്സസ് ചെയ്യുന്നതിനുള്ള ഐഡന്റിറ്റി സേവനത്തിനും ഇത് ഉപഭോക്താക്കളെ സഹായിക്കും.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Tech

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ; പുതിയൊരു പ്രശ്നമുണ്ട്

Published

on

വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ ബാധിക്കുന്ന പുതിയ ലിങ്കാണ് ഇപ്പോഴത്തെ വില്ലൻ. പാണ്ഡ്യ മയൂർ എന്ന ട്വിറ്റർ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings – എന്ന ലിങ്ക് ആപ്പിനെ തന്നെ ആപ്പിലാക്കും. ഈ ലിങ്ക് വഴി വാട്ട്സ്ആപ്പിന്‍റെ സെറ്റിങ്സിലേക്ക് പോകാനാകും.

എന്തുകൊണ്ടാണ് ഈ ലിങ്ക് ആപ്പിനെയാകെ ബാധിക്കുന്നതെന്ന് കണ്ടെത്തിയിട്ടില്ല. പ്രൈവറ്റ് ചാറ്റ് വഴിയോ ഗ്രൂപ്പിലോ ആരെങ്കിലും ലിങ്ക് അയച്ചു തന്നാൽ ആ ചാറ്റ് തുറക്കുമ്പോൾ വാട്ട്സ്ആപ്പ് ക്രാഷ് ആവുകയും റീ സ്റ്റാർട്ടായി വരികയും ചെയ്യും. wa.me/settings സ്റ്റാറ്റസായി വച്ച ഈ ലിങ്ക് ഓപ്പൺ ചെയ്താലും ആപ്പ് ക്രാഷാകും.

റീസ്റ്റാർട്ട് ചെയ്താൽ പ്രശ്നം മാറുമെങ്കിലും ലിങ്ക് വന്ന ചാറ്റ് ഓപ്പൺ ആക്കിയാൽ വാട്ട്സ്ആപ്പിന് വീണ്ടും പണി കിട്ടും.കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്ട്സ്ആപ്പ്. സൈബർ കുറ്റവാളികളും ഹാക്കർമാരും പലതരത്തിലാണ് വാട്ട്സാപ്പിനെ ലക്ഷ്യം വെക്കുന്നത്.

നിലവിൽ വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ മാത്രമേ ഇത് ബാധിച്ചിട്ടുള്ളൂ. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിനെയും പ്രശ്നം സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഐഒഎസിനെ ഈ പ്രശ്നം ബാധിക്കുന്നില്ല. 2.23.10.77 എന്ന വാട്ട്സ്ആപ്പ് വേർഷനിൽ ലിങ്ക് ടെസ്റ്റ് ചെയ്തപ്പോൾ ആപ്പ് ക്രാഷ് ആകുന്നത് കണ്ടെത്തിയിട്ടുണ്ട്. ലിങ്ക് ആരെങ്കിലും അയച്ചാൽ വാട്ട്സ്ആപ്പ് വെബിൽ പോയി ചാറ്റ് തെരഞ്ഞെടുത്ത് wa.me/settings എന്ന മെസെജ് ഡീലിറ്റ് ചെയ്താൽ പുതിയ മെസെജ് ബഗിനെ ബാധിക്കില്ല.

അതായത് നിങ്ങളുടെ ലാപ്ടോപ്പിലോ പിസിയിലോ ഈ ലിങ്ക് ഉപയോഗിച്ച് – https://web.whatsapp.com/ വാട്ട്സ്ആപ്പ് വെബ് ഓപ്പൺ ചെയ്യുക. ഫോണിലെ വാട്ട്സ്ആപ്പ് തുറന്ന് മുകളിലെ ലിങ്ക്ഡ് ഡിവൈസസ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ലിങ്ക് എ ഡിവൈസിൽ ക്ലിക്ക് ചെയ്ത് വെബിലെ ക്യൂആർ കോഡ് സ്കാൻ ചെയ്യണം. അതിനു ശേഷം ഓപ്പണാകുന്ന ചാറ്റിൽ പോയി മെസെജ് ഡീലിറ്റ് ചെയ്യണം.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Tech

ഏപ്രിലിൽ പൂട്ടുവീണത് 74 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾക്ക്; കണക്കുകൾ പുറത്തുവിട്ട് വാട്സ്ആപ്പ്

Published

on

ഏപ്രിലിൽ ഇന്ത്യയിലെ 74 ലക്ഷം അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തി വാട്സ്ആപ്പ്. ഏപ്രിൽ 1 മുതൽ 30 വരെ ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നും ലഭിച്ച പരാതികളും, നിയമ ലംഘനങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് അക്കൗണ്ടുകൾക്ക് പൂട്ടിട്ടത്. നിയമം ലംഘിച്ചു പ്രവർത്തിച്ച അക്കൗണ്ടുകൾക്കെതിരെ സ്വീകരിച്ച നടപടികളുടെയും, ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ ലഭിച്ച ഉത്തരവുകളുടെയും വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് വാട്സ്ആപ്പ് പുറത്തുവിട്ടിരിക്കുന്നത്.

ഏപ്രിൽ വിലക്കേർപ്പെടുത്തിയ അക്കൗണ്ടുകളിൽ 24 ലക്ഷവും ഏതെങ്കിലും പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ വാട്സ്ആപ്പ് സ്വമേധയാ എടുത്ത നടപടിയാണ്. ദുരുപയോഗത്തിനെതിരെയാണ് വാട്സ്ആപ്പ് ഇത്തരത്തിലുള്ള നടപടികൾ എടുത്തിരിക്കുന്നത്. പ്രതിമാസ റിപ്പോർട്ട് അനുസരിച്ച്, ഉപഭോക്താക്കളിൽ നിന്ന് 4,100 നിരോധനത്തിനായുള്ള അഭ്യർത്ഥനകളാണ് വാട്സ്ആപ്പിന് ലഭിച്ചിരിക്കുന്നത്. കേന്ദ്ര ഐടി നിയമപ്രകാരം, എല്ലാ മാസവും അക്കൗണ്ടുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വാട്സ്ആപ്പ് പുറത്തുവിടാറുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National13 hours ago

എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം

പതിനഞ്ചാമത് എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം ആഗസ്റ്റ് മാസം നടക്കുന്നു. ബൈബിളിലെ കാവ്യ പുസ്തകങ്ങൾ ആസ്പദമാക്കി നടത്തുന്ന ഈ ക്വിസ് മത്സരം പൂർണമായും ഓൺലൈനിൽ ആയിരിക്കും നടക്കുക....

National13 hours ago

മതപരിവർത്തനം ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മർദ്ദിച്ചു

ന്യൂഡൽഹി : മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഡല്‍ഹി അതിരൂപതയില്‍പ്പെട്ട ഗുഡുഗാവ് ഖേര്‍കി ദൗള സെന്‍റ് ജോസഫ്...

National13 hours ago

പിതാവിനോട്‌ നാം ഹൃദയത്തിൽ നിന്നു വേണം സംസാരിക്കാൻ.

പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. ക്രിസ്തീയജീവിതത്തില്‍ വളരെ...

Business13 hours ago

യു.പി.ഐ​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ

യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ)​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്‌.ബി.ഐ),എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്....

us news13 hours ago

കാനഡയില്‍ നിന്ന് കാട്ടു തീ പുക ന്യൂയോര്‍ക്കിലേക്ക്, പുറത്തിറങ്ങുന്നതിന് വിലക്ക്

ന്യൂയോര്‍ക്ക്: കാനഡയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയുടെ പുകപടലം അമേരിക്കയിലേക്കും വ്യാപിക്കുന്നു. ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി സ്ഥിതി ചെയ്യുന്ന പ്രദേശമുള്‍പ്പെടെ പല മേഖലകളിലും കനത്ത പുകയാണ്. ജനങ്ങള്‍...

world news13 hours ago

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവര്‍ക്ക് വേണ്ടി മോചനദ്രവ്യം നല്‍കിയത് മുസ്ലിം സമൂഹം

കടൂണ: നൈജീരിയയിലെ കടുണയിൽ നിന്നും സായുധധാരികള്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവരെ മുസ്ലിം സമൂഹം പണം നൽകി മോചിപ്പിച്ചു. മെയ് ഏഴാം തീയതിയാണ് മടാലയിൽ സ്ഥിതി ചെയ്യുന്ന...

Trending