Tech
ക്വിക്ക് റിയാക്ഷൻസ്: പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്ക് ഇമോജി പ്രതികരണം നടത്താവുന്ന ക്വിക്ക് റിയാക്ഷൻസ് ഫീച്ചറുമായി വാട്സ്ആപ്പ് രംഗത്ത്. വാട്സ്ആപ്പ് ബീറ്റാ ഇൻഫോ റിപ്പോർട്ട് അനുസരിച്ച്, ഭാവിയിലെ അപ്ഡേറ്റിൽ വാട്സ്ആപ്പ് സ്റ്റാറ്റസിനോട് പെട്ടെന്നുള്ള പ്രതികരണങ്ങൾ നടത്താനുള്ള ഫീച്ചർ വാട്സ്ആപ്പിൽ ലഭ്യമാകും.
ഇൻസ്റ്റഗ്രാം, മെസഞ്ചർ എന്നീ പ്ലാറ്റ്ഫോമുകളിലാണ് നിലവിൽ സ്റ്റാറ്റസുകൾക്ക് ഇമോജി പ്രതികരണം നടത്താനുള്ള ഫീച്ചർ ഉള്ളത്. ഈ ഫീച്ചർ വാട്സ്ആപ്പിൽ വരുന്നതോടെ പ്രതികരണങ്ങളായി 8 ഇമോജികൾ ഉൾക്കൊള്ളിക്കുമെന്നാണ് റിപ്പോർട്ട്.
വാട്സ്ആപ്പ് ഇപ്പോൾ മറ്റ് ചില പ്രധാന പ്രത്യേകതകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് വാട്സ്ആപ്പ് ബീറ്റാ ഇൻഫോ റിപ്പോർട്ട് പറയുന്നത്. പുതുതായി വന്ന ഫീച്ചറിൽ വോയിസ് കോളിൽ 32 പേരെ പങ്കെടുപ്പിക്കാൻ കഴിയും.
കടപ്പാട് :കേരളാ ന്യൂസ്
Tech
ഉപഭോക്താക്കൾ കാത്തിരുന്ന ക്രോപ് ടൂളുമായി വാട്സ്ആപ്പ് എത്തുന്നു

ഉപഭോക്താക്കൾ ദീർഘനാളായി കാത്തിരുന്ന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ചിത്രങ്ങൾ ക്രോപ്പ് ചെയ്യാൻ സഹായിക്കുന്ന ക്രോപ്പ് ടൂളാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഡ്രോയിംഗ് എഡിറ്റിലാണ് ഈ ഫീച്ചറുകൾ ക്രമീകരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ വിൻഡോസ് ബീറ്റ വേർഷനിലുള്ള ഉപഭോക്താക്കൾക്ക് ക്രോപ്പ് ടൂൾ ഫീച്ചർ ലഭിക്കുന്നതാണ്.
തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ വാട്സ്ആപ്പിൽ നിന്ന് കൊണ്ട് തന്നെ ചിത്രങ്ങൾ ക്രോപ്പ് ചെയ്തെടുക്കാൻ ഉപഭോക്താവിനെ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. ക്രോപ്പ് ടൂൾ എത്തുന്നതോടെ, വാട്സ്ആപ്പിൽ നിന്ന് പുറത്തേക്ക് പോയി ഇമേജ് ക്രോപ്പ് ചെയ്യാൻ എടുക്കുന്ന സമയം ലാഭിക്കാൻ സാധിക്കും. നിലവിൽ, ഉപഭോക്താക്കൾ തേർഡ് പാർട്ടി ആപ്പ് ഉപയോഗിച്ച് ചിത്രങ്ങൾ ക്രോപ്പ് ചെയ്യുന്നു, വാട്സ്ആപ്പ് മുഖാന്തരം ഷെയർ ചെയ്യാറുണ്ട്. പരീക്ഷണഘട്ടം പൂർത്തിയാക്കിയാൽ, ഉടൻ തന്നെ എല്ലാത്തിനും ക്രോപ് ടൂൾ എത്തിക്കാനാണ് വാട്സ്ആപ്പിന്റെ പദ്ധതി.
Sources:Metro Journal
Tech
ഇൻസ്റ്റയിലും ഫേസ്ബുക്കിലും ബ്ലൂ ടിക്ക് വേണോ; ഇന്ത്യക്കാർ മാസം 699 രൂപ നൽകണം

യുഎസ്, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം തങ്ങളുടെ വെരിഫൈഡ് പ്രോഗ്രാം ഇന്ത്യയിലേക്കും വ്യാപിപ്പിച്ച് മെറ്റ. ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ പോലെ, ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക് നീല വെരിഫൈഡ് ബാഡ്ജും അധിക ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നതാണ് മെറ്റ വെരിഫൈഡ് സർവീസ്.
പരമ്പരാഗത ഡിജിറ്റൽ പരസ്യങ്ങൾക്കപ്പുറം തങ്ങളുടെ വരുമാന മാർഗങ്ങൾ വൈവിധ്യവത്കരിക്കാനാണ് മെറ്റ പുതിയ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. ആഗോള സാമ്പത്തിക മാന്ദ്യവും ആപ്പിളിന്റെ iOS സ്വകാര്യതാ നയ മാറ്റങ്ങളും കാരണം 2022-ൽ മെറ്റ വലിയ തിരിച്ചടി നേരിട്ടിരുന്നു.
തുടക്കത്തിൽ, ഉയർന്ന പ്രതിമാസ സബ്സ്ക്രിപ്ഷൻ ചാർജായിരുന്നു മെറ്റ വെരിഫിക്കേഷൻ ബാഡ്ജിനായി ചാർജ് ചെയ്തിരുന്നത്, എന്നാലിപ്പോൾ ആൻഡ്രോയിഡിലും ഐഒഎസിലും പ്രതിമാസം 699 രൂപയായും വെബിൽ 599 രൂപയായും ചാർജ് കുറച്ചിട്ടുണ്ട്. ‘ബ്ലൂ’ എന്ന പേരിൽ ട്വിറ്റർ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് തങ്ങളുടെ വെരിഫൈഡ് പ്രോഗ്രാം ആരംഭിക്കുന്നതും ഇന്ത്യയിലേക്കുള്ള വിപുലീകരിക്കുന്നതും.
മെറ്റാ വെരിഫൈഡ് ഉപയോക്താക്കൾക്ക് വെരിഫിക്കേഷൻ ബാഡ്‌ജ്, സജീവമായ അക്കൗണ്ട് പരിരക്ഷണം, അക്കൗണ്ട് സപ്പോർട്ടിലേക്കുള്ള ആക്‌സസ് എന്നിവ ഉൾപ്പെടെ നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. സ്ഥിരീകരണ പ്രക്രിയയ്ക്ക് ഉപയോക്താക്കൾ ഒരു സർക്കാർ ഐഡി നൽകേണ്ടതുണ്ട്, ഇത് Instagram, Facebook അക്കൗണ്ടുകൾക്കും ബാധകമാണ്. അക്കൗണ്ട് സപ്പോർട്ട് നിലവിൽ ഇംഗ്ലീഷിൽ മാത്രമേ ലഭ്യമാവൂ, ഭാവിയിൽ ഇത് ഹിന്ദിയിലേക്ക് വ്യാപിപ്പിക്കാൻ മെറ്റ പദ്ധതിയിടുന്നു. താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് സേവനത്തിന്റെ വെബ് പതിപ്പിനായുള്ള വെയിറ്റ്‌ലിസ്റ്റിൽ ചേരാം.
ട്വിറ്ററിൽ നിന്ന് വ്യത്യസ്തമായി, മെറ്റയുടെ സോഷ്യൽ മീഡിയയിൽ ലെഗസി ബാഡ്ജുകളുള്ള സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും അവ നഷ്ടപ്പെടില്ല. ആൾമാറാട്ടത്തിന് കൂടുതൽ സാധ്യതയുള്ളതിനാലാണിത്. ബ്ലൂ ടിക് ബാഡ്ജ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പണമടച്ച് അത് നേടാം എന്ന് മാത്രം. ഒന്നിലധികം രാജ്യങ്ങളിൽ നേരത്തെ നടത്തിയ പരിശോധനയിൽ നിന്നുള്ള പോസിറ്റീവ് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലേക്കുള്ള വിപുലീകരണമെന്ന് മെറ്റാ പറഞ്ഞു.
മെറ്റാ വെരിഫൈഡിന് യോഗ്യത നേടുന്നതിന്, അക്കൗണ്ടുകൾ ഏറ്റവും കുറഞ്ഞ പ്രവർത്തന ആവശ്യകതകൾ പാലിക്കുകയും ഉപയോക്താക്കൾ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരോ ആയിരിക്കണമെന്നുണ്ട്. ചില ഉപയോക്താക്കൾക്ക് പ്രാമാണീകരണത്തിനായി ഒരു സെൽഫി വീഡിയോ നൽകേണ്ടി വന്നേക്കാം. നിലവിൽ, മെറ്റാ വെരിഫൈഡിന് അപേക്ഷിക്കാൻ ബിസിനസുകൾക്ക് യോഗ്യതയില്ല.
Sources:azchavattomonline
Tech
വന്‍മാറ്റത്തിനൊരുങ്ങി ജിമെയില്‍: എഐ ഫീച്ചറുകള്‍ വരും

എഐ ഉൾപ്പെടെയുള്ള കിടിലൻ ഫീച്ചറുകൾ ജിമെയിലിൽ ഉൾപ്പെടുത്തി ഗൂഗിൾ. ജിമെയിലിന്റെ മൊബൈൽ ആപ്പിലാണ് ഈ ഫീച്ചറുകൾ ലഭ്യമാവുക. ജിമെയിലിലെ സെർച്ച് കൂടുതൽ കൃതൃതയുള്ളതാകാൻ ഇത് സഹായിക്കും. ഇൻബോക്സ് വളരെ എളുപ്പത്തിൽ ഉപയോഗിക്കാനും ഇത് സഹായിക്കും. മൊബൈലിൽ ജിമെയിൽ ഉപയോഗിക്കുന്നവർ ആപ്പിൽ പഴയ മെസെജോ, അറ്റാച്ച്മെന്റുകളോ സെർച്ച് ചെയ്താൽ വൈകാതെ ‘ടോപ് റിസൽട്ട്സ്’ എന്ന സെക്ഷൻ കാണാനാകും.
മെഷീൻ ലേണിങ് മോഡലുകൾ ഉപയോഗിച്ചാണ് ടോപ് റിസൾട്ട്സ് തയ്യാറാക്കുന്നത്.
ഉപയോക്താക്കൾ എന്താണ് തിരയുന്നതെന്ന് മനസിലാക്കുകയും അതുമായി ബന്ധപ്പെട്ട പഴയതും പുതിയതുമായ ഇമെയിലുകൾ കാണിക്കുകയും ചെയ്യും. ഇമെയിലുകളും അറ്റാച്ച് ചെയ്ത ഫയൽ വേഗത്തിൽ കണ്ടുപിടിക്കാനും പുതിയ സംവിധാനം സഹായിക്കും. ഉപയോക്താക്കളുടെ അഭ്യർഥന മാനിച്ചാണ് രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ മൊബൈൽ ജീമെയിൽ ഉപയോക്താക്കൾക്കും ഈ ഫീച്ചറുകൾ ലഭ്യമാക്കുന്നതെന്ന് ഗൂഗിൾ അറിയിച്ചു.
ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ എന്ന് ഗൂഗിൾ വിശേഷിപ്പിക്കുന്ന ഫീച്ചറിനെ കഴിഞ്ഞ വർഷം അവസാനത്തോടെ ഗൂഗിൾ പരിചയപ്പെടുത്തിയിരുന്നു. ഇമെയിൽ ബോഡിയിലെ സെൻസിറ്റീവ് ഡാറ്റയും മറ്റും ഗൂഗിൾ സെർവറുകൾക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്‌മെന്റുകളാക്കി മാറ്റുമെന്നും ഗൂഗിൾ പറയുന്നു. എൻക്രിപ്ഷൻ കീകളിൽ നിയന്ത്രണം നിലനിർത്താനും ആ കീകൾ ആക്സസ് ചെയ്യുന്നതിനുള്ള ഐഡന്റിറ്റി സേവനത്തിനും ഇത് ഉപഭോക്താക്കളെ സഹായിക്കും.
Sources:azchavattomonline
-
us news1 week ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news1 week ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news5 days ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
us news3 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
world news2 days ago
Fulani Militants Murder 300+ Christians and Destroy 28 Churches since mid-May
-
us news4 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്