Connect with us

Business

വാട്സാപ്പിൽ വൻ സുരക്ഷാ മാറ്റം; ആറക്ക പിൻ നമ്പറിന് പകരം പാസ്‌വേഡ്

Published

on

ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മെസേജിങ് പ്ലാറ്റ്ഫോമുകളിലൊന്നായ വാട്സാപ്പ് അക്കൗണ്ട് സുരക്ഷ കൂടുതൽ ശക്തമാക്കാൻ പുതിയ ഫീച്ചറുമായി എത്താനൊരുങ്ങുന്നു. നിലവിൽ ടൂ-ഫാക്ടർ ഓതന്റിക്കേഷനായി ഉപയോഗിക്കുന്ന ആറക്ക പിൻ നമ്പറിന് പകരം, അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെടുന്ന പാസ്‌വേഡ് ഉപയോഗിക്കാനുള്ള സംവിധാനമാണ് കമ്പനി പരീക്ഷിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയും അക്കൗണ്ട് സുരക്ഷയും കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

വാട്സാപ്പിന്റെ പുതിയ ഫീച്ചറുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യുന്ന വാബീറ്റാഇൻഫോ (WaBetaInfo) പ്രകാരം, പാസ്‌വേഡ് ഫീച്ചർ ഇപ്പോൾ വികസന ഘട്ടത്തിലാണ്. ബീറ്റാ പതിപ്പിൽ പരീക്ഷണം പൂർത്തിയാക്കിയ ശേഷം ഇത് കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

നിലവിലുള്ള ആറക്ക പിൻ നമ്പറിന് പകരം അക്ഷരങ്ങളും അക്കങ്ങളും ചേർന്ന ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കാൻ കഴിയുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. സാധാരണ പിൻ നമ്പറുകളെ അപേക്ഷിച്ച് ഇത്തരം പാസ്‌വേഡുകൾ അനുമാനിക്കുകയോ തകർക്കുകയോ ചെയ്യുക കൂടുതൽ പ്രയാസമുള്ളതിനാൽ അക്കൗണ്ടുകൾക്ക് അധിക സുരക്ഷ ലഭിക്കും.

വാട്സാപ്പ് വഴി യു.പി.ഐ. പേയ്‌മെന്റുകൾ ഉൾപ്പെടെ സാമ്പത്തിക ഇടപാടുകൾ വർധിച്ചുവരുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഈ ഫീച്ചർ കൂടുതൽ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. ചാറ്റുകൾക്കും വ്യക്തിഗത വിവരങ്ങൾക്കും അനധികൃത പ്രവേശനം തടയാനും ഇത് സഹായിക്കും.

അതേസമയം, പുതിയ പാസ്‌വേഡ് സംവിധാനം എല്ലാ അക്കൗണ്ടുകളിലും സ്വമേധയാ പ്രവർത്തിക്കില്ല. കൂടുതൽ സുരക്ഷ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് മാത്രം സ്വമേധയാ സജീവമാക്കാൻ കഴിയുന്ന ഓപ്ഷണൽ ഫീച്ചറായിരിക്കും ഇത്.
Sources:mediamangalam

http://theendtimeradio.com

WhatsApp is reportedly working to make a real push on security with a major upgrade to its two-step verification. Currently, when you register your number on a new device, WhatsApp asks for a 6-digit PIN. It works for safety and security, but honestly, a simple string of numbers can only do so much. There’s talk that WhatsApp will swap this PIN for a full password system. We are talking about the real passwords with both letters and numbers, so it is going to be a lot tougher for anyone to force their way into your account.

This new feature is not available yet, as it is still under development (without any beta details). But if WhatsApp plans on launching it, this will be one of the biggest security upgrades we have seen from them in a long time.

Upgrading to an alphanumeric password means you are not stuck with just 6 digits, so suddenly, brute-force attacks become way more difficult, and your account gets an extra shield.

Security matters more on WhatsApp
People use WhatsApp for everything these days:

Banking alerts
Business chats
Sharing sensitive documents
Even transferring money
A weak PIN is not good enough
A password-based system could guard you against account takeovers, keep your messages safer, and give you more flexibility. It’s good news, especially if you use WhatsApp for business or store confidential conversations.

Do not worry if you are bothered by extra steps for security, as WhatsApp is planning to keep this feature optional. If you skip setting up two-step verification, you probably will not notice any changes at all. Still, since the feature is early in development, WhatsApp could tweak it, delay it, or even scrap it entirely before it launches.

For now, this is how you manage two-step verification:

Head to WhatsApp Settings
Tap Account
Then Two-step verification
Turn it on, off, or change your PIN however you like
You can also add or update an email address to recover your access if you forget your PIN. It’s not perfect, but it’s better than nothing.

Password-based verification
And password-based verification is not the only thing WhatsApp’s working on. Recent reports stated that the platform is trying new features, like letting you use usernames instead of phone numbers.
There are improved calling tools for iPhone too – now you will switch between Apple’s microphone modes in a single tap during calls. Plus, there are more privacy settings and general security upgrades in the works.

When will you get this password-based upgrade?

Nobody has any idea yet. WhatsApp has not said anything official, and beta users have not seen it either. So, you will probably be waiting a few more months at least. Meanwhile, it is smart to turn on the current two-step verification and link a recovery email. For now, that’s your best shot at keeping your WhatsApp account safe.
 http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Business

വീഡിയോ പ്ലേ ചെയ്താൽ ഉടൻ വ്യൂസ് എണ്ണും; യൂട്യൂബ് വ്യൂ കൗണ്ട് നിയമങ്ങളിൽ മാറ്റം; മോണിറ്റൈസേഷൻ ലഭിക്കലും ഇനി എളുപ്പമല്ല

Published

on

വാഷിംഗ്ടൺ : യൂട്യൂബ് (YouTube) വീഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന രീതിയിൽ വലിയ മാറ്റം വരുത്താൻ കമ്പനി തീരുമാനിച്ചു. വീഡിയോ പ്ലേ ആയിത്തുടങ്ങുന്ന നിമിഷം മുതൽ തന്നെ കാഴ്ചക്കാരുടെ എണ്ണം (View Count) രേഖപ്പെടുത്തുന്ന പുതിയ സംവിധാനം ആഗസ്റ്റ് 24 മുതൽ പ്രാബല്യത്തിൽ വരും. സ്റ്റാൻഡേർഡ് യൂട്യൂബ് വീഡിയോകൾക്ക് പുറമെ ലൈവ് ബ്രോഡ്കാസ്റ്റുകൾക്കും ഇത് ബാധകമായിരിക്കും. യൂട്യൂബ് ഷോർട്ട്സ് (YouTube Shorts), ടിക് ടോക് (TikTok), ഇൻസ്റ്റാഗ്രാം (Instagram) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിലവിലുള്ള കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന രീതിക്ക് തുല്യമായാണ് സ്റ്റാൻഡേർഡ് വീഡിയോകളിലും ഈ മാറ്റം വരുത്തുന്നത്.

മുമ്പ് വീഡിയോകൾ ഏകദേശം 30 സെക്കൻഡ് കണ്ടതിനുശേഷമാണ് ഒരു കാഴ്ച്ചയായി യൂട്യൂബ് കണക്കാക്കിയിരുന്നത്. എന്നാൽ വ്യത്യസ്ത ഫോർമാറ്റുകളിൽ നിലനിന്നിരുന്ന ആശയക്കുഴപ്പം ഒഴിവാക്കാനും യഥാർത്ഥ എക്സ്പോഷർ മനസ്സിലാക്കാനും കണ്ടന്റ് നിർമാതാക്കൾ ആവശ്യപ്പെട്ടതിനാലാണ് ഈ അപ്ഡേറ്റ് കൊണ്ടുവരുന്നതെന്ന് യൂട്യൂബ് അറിയിച്ചു. ഈ മാറ്റം വഴി വീഡിയോകളുടെ പബ്ലിക് വ്യൂ കൗണ്ട് വർദ്ധിച്ചേക്കാമെങ്കിലും പഴയ മെട്രിക്സ്, എൻഗേജ്ഡ് വ്യൂസ് (Engaged Views) എന്ന പേരിൽ യൂട്യൂബ് അനലിറ്റിക്സ് (YouTube Analytics) ടൂളുകളിൽ ലഭ്യമായിരിക്കും.

ഈ മാറ്റം ക്രിയേറ്റർമാരുടെ വരുമാനത്തെയോ യൂട്യൂബ് പാർട്ണർ പ്രോഗ്രാം യോഗ്യതയെയോ ബാധിക്കില്ല. എന്നാൽ അടുത്ത വർഷം മുതൽ മോണിറ്റൈസേഷൻ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് കണ്ടന്റ് നിർമാതാക്കൾക്ക് പ്രോഗ്രാമിൽ കയറാൻ കഴിഞ്ഞ ഒരു വർഷത്തിനിടെ 8000 വാച്ച് അവറുകളും (Watch Hours) അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 20 മില്യൺ ഷോർട്ട്സ് വ്യൂസും ആവശ്യമാണ്. നിലവിൽ ഇത് 1000 സബ്‌സ്ക്രൈബർമാരും 4000 വാച്ച് അവറുകളും അല്ലെങ്കിൽ 10 മില്യൺ ഷോർട്ട്സ് വ്യൂസുമാണ്. ഈ നയം ചെറിയ ക്രിയേറ്റർമാർക്ക് വലിയ വെല്ലുവിളിയാകുമെന്ന വിമർശനവും ഉയരുന്നുണ്ട്.
Sources:sirajlive

http://theendtimeradio.com

Last year, we updated how we count public views for Shorts to better capture how viewers watch on YouTube. Now, we’re aligning all other video formats to this same standard for consistency across the platform. Beginning on 8/24/2026, a view will be counted the moment a video begins to play—from the very first frame. This standard will now apply globally across all formats.

Historically, we’ve used multiple view counting systems across different formats. However, we’ve heard that creators want to eliminate this metric confusion and accurately understand their true exposure, which is why we’re making this update!

Impact on YouTube Analytics & performance metrics:

We’ll keep the original view metric, called “Engaged views,” in YouTube Analytics > Advanced Mode so creators can see how many viewers choose to continue watching their video.

Impact on monetization:
This change will not impact creators’ earnings or how they become eligible for the YouTube Partner Program (YPP):
Creator earnings will continue to be based on ”Engaged Shorts views” and “Engaged Watch Hours,” which you can view in YouTube Analytics > Advanced Mode.
There is no change to YPP eligibility. YPP entry requirements will also now be referred to as “qualified Shorts views” and “qualified watch hours” (previously “valid public Shorts views” and “valid public watch hours”).
From 8/24 onwards, you’ll start to see the new view metric applied wherever views are shown on YouTube (which means creators will likely see their total view counts increase faster moving forward). We hope that having metric parity across all formats gives creators a clearer picture of their overall exposure and makes it easier to confidently express their true scale and value to brand partners and sponsors! Feel free to check out our Help Center article to learn more about the new views metric.
 http://theendtimeradio.com

Continue Reading

Business

യുപിഐ ഇടപാടുകൾക്ക് ചാർജ്; സാധാരണക്കാരെ ബാധിക്കില്ലെന്ന് പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ

Published

on

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന തരത്തിലുള്ള ആശങ്കകൾക്ക് വിരാമമിട്ട് പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (PCI). ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും യുപിഐ സേവനങ്ങൾ തുടർന്നും പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് പി.സി.ഐ വ്യക്തമാക്കി.
ഇത് സംബന്ധിച്ച പ്രധാന വിവരങ്ങൾ പരിശോധിക്കുമ്പോൾ, സാധാരണക്കാർക്ക് യാതൊരുവിധ പണവും നൽകേണ്ടിവരില്ല എന്നതാണ് പ്രധാന കാര്യം. 2016-ൽ ആരംഭിച്ചതുപോലെ ഇനിയും യാതൊരുവിധ ഇടപാട് ചാർജുകളും നൽകാതെ എല്ലാ ഇന്ത്യൻ ഉപഭോക്താക്കൾക്കും യുപിഐ സേവനങ്ങൾ സുഗമമായി ഉപയോഗിക്കാൻ സാധിക്കും. അതുപോലെ തന്നെ ചെറുകിട വ്യാപാരികൾക്കും ഇത് ബാധകമല്ല. കിരാന കടകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികൾക്കും മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) ഇല്ലാതെ തന്നെ യുപിഐ വഴി പണം സ്വീകരിക്കാം. ഭാവിയിൽ വലിയ വ്യാപാരികളിൽ നിന്ന് നിരക്കുകൾ ഈടാക്കിയാലും സാധാരണ ഉപഭോക്താക്കൾക്ക് അത് ബാധകമാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ബില്ലിന്റെ ലക്ഷ്യം ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ്. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കിയതിന് പിന്നാലെയാണ് ഈ വിശദീകരണം വന്നിട്ടുള്ളത്. സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുമുള്ള സുസ്ഥിര സാമ്പത്തിക മാതൃകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് യാതൊരുവിധത്തിലുള്ള അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്നും, രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ മുമ്പത്തെപ്പോലെ തടസ്സങ്ങളില്ലാതെ തുടരുമെന്നും അധികൃതർ ഉറപ്പുനൽകുന്നു.
Sources:christiansworldnews

http://theendtimeradio.com

The Payments Council of India on Friday said Unified Payments Interface (UPI) transactions will continue to remain free for consumers and that small merchants, including kirana stores, will not be charged for accepting digital payments, seeking to allay concerns over reports of possible merchant charges.

The clarification comes amid growing debate over the sustainability of India’s digital payments ecosystem and discussions around introducing merchant charges for certain categories of businesses.

“UPI will continue to remain free for consumers, and small merchants will not be charged for accepting digital payments,” the authority said in a statement.

PCI said any merchant service charges (MSC), where applicable, would be commercial arrangements between merchants and payment service providers and would not translate into consumers paying for UPI transactions.

“Banks, fintech companies, NPCI and the RBI have been investing in technology, cybersecurity, fraud prevention and innovation to maintain UPI’s reliability. Any merchant service charges, where applicable, would be commercial arrangements between merchants and payment providers and would not mean consumers have to pay for using UPI,” it said.

The council noted that UPI has remained free for consumers since its launch in 2016 and was designed to make digital payments accessible even for the smallest businesses. Protecting small merchants continues to remain central to the ecosystem’s inclusive growth, it added.

Citing recent discussions around UPI charges, the council noted that the platform has evolved into the world’s largest real-time payment system, processing billions of transactions every month. As transaction volumes continue to surge, stakeholders are exploring ways to sustainably support the infrastructure required to maintain the system while ensuring consumers and small merchants remain protected.

According to the body, banks, payment companies, fintech firms, the National Payments Corporation of India (NPCI) and the Reserve Bank of India (RBI) have collectively invested for nearly a decade in technology, cybersecurity, fraud prevention, innovation and customer support to build and maintain the payments infrastructure.

It added that the costs of operating the national payments network, including investments in security, compliance, customer support and technology, are currently borne by banks and payment service providers and further stressed that merchant service charges, where applicable for larger merchants, are a standard feature of digital payment ecosystems globally and should not be interpreted as charges on consumers using UPI.

The industry body said continued investment in infrastructure, security and innovation will be critical to ensuring that UPI, now a key national digital public infrastructure, remains reliable and resilient as usage continues to grow.

The statement comes soon after Finance Minister Nirmala Sitharaman rejected Congress’ claim that ordinary people could end up paying more for UPI transactions. She clarified that any Merchant Discount Rate (MDR) charged on digital transactions would be borne by merchants, not customers.
 http://theendtimeradio.com

Continue Reading

Business

ഗൂഗിൾ പേ, ഫോൺപേ ഉപയോക്താക്കൾക്ക് ആശ്വാസം; പണം അയക്കുമ്പോഴും സ്വീകരിക്കുമ്പോഴും ഫോൺ നമ്പർ കാണാനാകില്ല, മാറ്റം സെപ്റ്റംബർ 4 മുതൽ

Published

on

രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകളുടെ മുഖമായി മാറിയ യുപിഐ (UPI) സംവിധാനത്തിൽ ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തമാക്കുന്ന സുപ്രധാന മാറ്റങ്ങൾ വരുന്നു. ഇനി മുതൽ യുപിഐ വഴി പണം അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നവർക്ക് പരസ്പരം ഫോൺ നമ്പർ കാണാനാകില്ല. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും സ്വകാര്യവുമാക്കാൻ ലക്ഷ്യമിട്ട് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തിറക്കിയ പുതിയ നിർദേശങ്ങൾ സെപ്റ്റംബർ 4-നകം എല്ലാ ബാങ്കുകളും യുപിഐ ആപ്പുകളും നടപ്പാക്കണം. MobilePayments & Digital Wallets

പ്രധാന മാറ്റങ്ങൾ

ഫോൺ നമ്പർ പൂർണമായി മറയ്ക്കും:
യുപിഐ ഇടപാടുകൾ നടത്തുമ്പോഴോ ട്രാൻസാക്ഷൻ ഹിസ്റ്ററിയിലോ ഇനി മൊബൈൽ നമ്പർ പൂർണമായി പ്രദർശിപ്പിക്കില്ല. പകരം അവസാന നാല് അക്കങ്ങൾ മാത്രം കാണുന്ന രീതിയിലാകും വിവരങ്ങൾ ലഭിക്കുക.

ക്യുആർ കോഡ് ഇടപാടുകളിലും സ്വകാര്യത ഉറപ്പ്:
കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചാലും അയച്ചയാളുടെയോ സ്വീകരിച്ചയാളുടെയോ ഫോൺ നമ്പർ ഇനി സ്ക്രീനിൽ തെളിയില്ല.

യൂസർനെയിം അടിസ്ഥാനമാക്കിയ യുപിഐ ഐഡി:
ഫോൺ നമ്പറിന് പകരം ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള യൂസർനെയിം ഉപയോഗിച്ച് (ഉദാ: username@bank) യുപിഐ ഐഡി സൃഷ്ടിക്കാനുള്ള സൗകര്യം ആപ്പുകൾ ഡിഫോൾട്ടായി നൽകേണ്ടതായിരിക്കും. ഇതിലൂടെ ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ പണമിടപാടുകൾ നടത്താൻ കഴിയും.

മാറ്റത്തിന് പിന്നിലെ കാരണം

ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) നിയമം നിലവിൽ വന്നതോടെയാണ് വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചത്. നിയമപ്രകാരം, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി വെളിപ്പെടുത്തുന്നത് അനുവദനീയമല്ല.

അതേസമയം, കടകളിൽ സാധനങ്ങൾ വാങ്ങുമ്പോഴോ അപരിചിതർക്ക് പണമയയ്ക്കുമ്പോഴോ ഫോൺ നമ്പർ മറ്റുള്ളവർക്ക് ലഭിക്കുന്നത് തട്ടിപ്പുകൾക്കും അനാവശ്യ ശല്യങ്ങൾക്കും വഴിയൊരുക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. പ്രത്യേകിച്ച് വനിതാ ഉപയോക്താക്കൾ ഉയർത്തിയ സ്വകാര്യതാ ആശങ്കകൾ പരിഗണിച്ചാണ് എൻപിസിഐ ഈ നിർണായക തീരുമാനത്തിലേക്ക് എത്തിയത്.

യുപിഐയെ കൂടുതൽ സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമാക്കി മാറ്റാനുള്ള സുപ്രധാന ചുവടുവെപ്പായാണ് പുതിയ പരിഷ്കാരങ്ങളെ വിലയിരുത്തുന്നത്. ഫോൺ നമ്പർ മറച്ചുവെക്കുന്ന പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം ഓൺലൈൻ തട്ടിപ്പുകളും അനാവശ്യ ബന്ധപ്പെടലുകളും ഗണ്യമായി കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Sources:mediamangalam

http://theendtimeradio.com

The National Payments Corporation of India (NPCI) is reportedly pushing privacy upgrades for UPI payments and discussing plans to mask phone numbers. The government is reportedly in talks with banks and UPI apps to ensure that online payment services comply with India’s Digital Personal Data Protection (DPDP) Act on how companies collect, store, and share personal data.

User privacy upgrades on UPI apps

According to a Moneycontrol report, NPCI, which operates the UPI payment system, has already asked UPI apps and banks to start masking users’ phone numbers. The government has reportedly given banks and payment apps until September 4 to implement these changes.

Currently, phone numbers play a crucial role in making UPI payments as they help identify users and verify transactions. However, exposing users’ phone numbers is said to create a privacy concern because it will remain visible during transactions, making it easier for others to access their personal contact information.

Moneycontrol quoted a senior executive from a UPI app who said, “The DPDP implementation would mean that phone numbers or full names could be a privacy risk, and NPCI is talking to banks and UPI apps to ensure that their systems are ready to understand and fix the roles and responsibilities on each participant.”

Last month, NPCI issued a circular directing all UPI apps and partner banks to mask customers’ phone numbers. As per the directive, UPI platforms are instructed to hide customer information such as UPI IDs, mobile numbers, and bank account numbers.

The decision was taken after users filed multiple complaints on social media, saying that displaying phone numbers during UPI transactions exposed them to privacy and safety risks, including unwanted contact and identity concerns.

If not phone numbers, how will UPI payments be made?

NPCI has introduced specific privacy rules for UPI apps that hide the personal information of the users. It is suggested that only the last four digits of a user’s mobile number should be visible.

For QR code payments, the app should not display the payer’s or recipient’s mobile number once the payment is completed. Furthermore, the government has instructed UPI apps to allow users to create UPI IDs that are not based on their mobile number, and these can be used as defaults.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news5 hours ago

Visions of Jesus: Many Muslims Turning to Christ Amid Middle East Conflict

With the fighting across the Middle East this year, millions— mostly Muslims—have been suffering, losing their families and homes while...

us news6 hours ago

The Problem with ‘Christian Socialism’

Is socialism Biblical? Editor for the Journal of Markets and Morality Peter Jacobsen doesn’t think so. “The idea of Christian...

National6 hours ago

ഐപിസി എബനേസർ വേങ്ങൽ സഭയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ്സ്

വേങ്ങൽ: ഐപിസി എബനേസർ വേങ്ങൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 ബുധൻ മുതൽ 19 ശനി വരെ ദിവസവും വൈകിട്ട് 6:30 മുതൽ 9 മണി വരെ...

world news6 hours ago

ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ നാഷണൽ കോൺഫറൻസ് – 2026

ദോഹ: ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയന്റെ പ്രഥമ കോൺഫറൻസ് 2026 സെപ്റ്റംബർ 17, 18, 19 തീയതികളിൽ ഖത്തർ ചർച്ച് ഓഫ് ഗോഡിൽ വച്ച് നടക്കുന്നു...

world news6 hours ago

യു.എ.ഇ സന്ദർശിക്കുന്നവർക്ക്​ ആശ്വാസമായി​ ദുബൈയുടെ അഞ്ച്​ വർഷത്തെ ടൂറിസ്റ്റ്​ വിസ

ദുബൈ: ഇടക്കിടെ യു.എ.ഇ സന്ദർശിക്കുന്നവർക്ക്​ ഏറെ ആശ്വാസമാകുന്നതാണ്​ ദുബൈയുടെ അഞ്ച്​ വർഷത്തെ ടൂറിസ്റ്റ്​ വിസ. ഈ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷിക്കാൻ പ്രാദേശിക സ്​പോൺസറുടെയോ ഹോസ്റ്റിന്‍റെയോ...

National1 day ago

Hindus Cut Water, Electricity Off for Christian Family in Chhattisgarh

A radical Hindu mob recently attacked a Christian family in Chhattisgarh after they refused to participate in a Hindu reconversion...

Trending

Copyright © 2019 The End Time News