us news
ഒക്കലഹോമയിൽ വാഹനാപകടം: നിക്കോളാസ് നായർ ഉൾപ്പെടെ മൂന്ന് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഒക്ലഹോമ: ഒക്കലഹോമ യൂണിവേഴ്സിറ്റി മെട്രോളജി വിദ്യാർത്ഥികളായ മൂന്നുപേർ ഏപ്രിൽ 29 വെള്ളിയാഴ്ച രാത്രി 11:30 നു ഒക്കലഹോമയിൽ ഉണ്ടായ വാഹന അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു.
ഡാലസിൽ നിന്നുള്ള നിക്കോളാസ് നായർ (22),ഇല്ലിനോയിസ് നിന്നുള്ള ഗവിൻ ഷോട്ട് (19), ഇന്ത്യാനയിൽ നിന്നുള്ള ഡ്രൈക്കു ബ്രൂക്ക്സ്(20 ) എന്നിവരാണ് കൊല്ലപ്പെട്ട വിദ്യാർത്ഥികൾ . ഇവർ ചുഴലിയുടെ പാത പിൻതുടരുകയായിരുന്നുവെന്നു പറയുന്നു
ഒക്കലഹോമ ഇൻറർ സ്റ്റേറ്റ് സൗത്ത് ബൗണ്ടിലൂടെ പോയിരുന്ന നായർ ഓടിച്ചിരുന്ന വാഹനം റോഡിൽ നിന്നും തെന്നി മാറി മറ്റൊരു സെമി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളും കാറിനകത്ത് അഞ്ചുമണിക്കൂർ കുടുങ്ങി കിട്ന്നതിന് ശേഷമാണ് ഫയർഫോഴ്സ് വന്ന ഇവരെ കാറിൽ നിന്നും പുറത്തെടുത്തത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്നുപേരും മരിച്ചിരുന്നതായി ഒക്കലഹോമ പോലീസ് പറഞ്ഞു.
ട്രക് ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . 85 മൈൽ വേഗതയിലാണ് നായർ കാർ ഓടിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. മഴ പെയ്തു റോഡിൽ വെള്ളം ഉണ്ടായിരുന്നതും കാര്‍ തെന്നിപോകാൻ കരണമായിരിക്കാമെന്നും സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു .
Sources:nerkazhcha
us news
മത്തൻ കുത്തിയാൽ “ചന്ദ്രനി’ലും മുളയ്ക്കും ; ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന് ശാസ്ത്രജ്ഞർ

വാഷിങ്ടൺ:ചന്ദ്രനിൽനിന്ന് കൊണ്ടുവന്ന മണ്ണിൽ ആദ്യമായി സസ്യങ്ങൾ വളർത്തി ശാസ്ത്രജ്ഞർ. ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന് തെളിയിച്ചത്. അപ്പോളോ ചാന്ദ്രദൗത്യങ്ങളിലെ സഞ്ചാരികൾ കൊണ്ടുവന്ന മണ്ണിലായിരുന്നു പരീക്ഷണം.
മണ്ണിൽ മുളച്ച സസ്യങ്ങളുടെ ചിത്രം നാസ ട്വിറ്ററിൽ പങ്കുവച്ചു. സാധാരണ സസ്യം വളർത്തുന്ന രീതിയിൽത്തന്നെയായിരുന്നു പരീക്ഷണം. 12 ഗ്രാം മണ്ണിൽ അറബിഡോപ്സിസ് ചെടിയുടെ വിത്തിട്ട് വെള്ളവും വെളിച്ചവും പോഷകങ്ങളും നൽകി. മണ്ണിലെ ഘടകങ്ങളോട് സസ്യങ്ങൾ പ്രതികരിക്കുന്നുണ്ടെന്നും നട്ട എല്ലാത്തരം വിത്തുകളും മുളപ്പിക്കാൻ കഴിയുമെന്നും ഗവേഷക സംഘത്തിലെ അന്ന-ലിസ പോൾ പറഞ്ഞു. നാസയുമായി സഹകരിച്ച് യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയാണ് ഗവേഷണം നടത്തിയത്. ചന്ദ്രനിൽ ഭക്ഷണം പാകംചെയ്യുന്നതിനും ഓക്സിജൻ ഉൽപ്പാദിപ്പിക്കാനുമുള്ള നീക്കത്തിന് പരീക്ഷണം നിർണായകമാകും.
കടപ്പാട് :കേരളാ ന്യൂസ്
us news
ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര് കൊല്ലപ്പെട്ടു

ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചെത്തിയ തോക്കുധാരിയാണ് ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ആദ്യം കയറുകയും ശേഷം പുറത്തിറങ്ങി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സമീപമെത്തി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന, വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും അക്രമിയുടെ ഉദ്ദേശം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ബഫലോ നഗരത്തില്‍ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ മാറിയുള്ള സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം, കറുത്ത വംശജര്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലമാണെന്നും വംശീയ പ്രേരിതമാണോ ആക്രമണമെന്ന് അന്വേഷിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Sources:globalindiannews
us news
ഒക്കലഹോമ നേറ്റീവ് അമേരിക്കന്‍ മിഷന് വി.ബി.എസ്. ജൂണ്‍ 6 മുതല്‍

ഒക്കലഹോമ: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്കലഹോമ നേറ്റീവ് അമേരിക്കന്‍ മിഷന് സംഘടിപ്പിക്കുന്ന ചോക്ക്റ്റൊ യൂത്ത് ക്യാമ്പും വെക്കേഷന് ബൈബിള്‍ സ്കൂളും ജൂണ്‍ 6 മുതല്‍ 8 വരെ ബ്രോക്കന്‍ബൊ ഇസ്രായേല്‍ ഫോള്‍സം ക്യാമ്പില്‍ വെച്ചു നടത്തപ്പെടുമെന്ന് ക്യാമ്പ് കണ്‍വീനര്‍ റവ.ക്രിസ്റ്റഫര്‍ ദാനിയേല്‍ അറിയിച്ചു.
ക്യാമ്പില്‍ പങ്കെടുക്കുന്നതിന് താത്പര്യമുള്ളവര്‍ മെയ് 15ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്നും റവ.തോമസ് മാത്യൂ, ജിബിന്‍ മാത്യു എന്നിവരും അറിയിച്ചു. ആവശ്യമായ അപേക്ഷകള്‍ അതത് ഇടവക വികാരിമാരില്‍ നിന്നും ലഭിക്കും. നേറ്റീവ് അമേരിക്കന്‍ മിഷന് സജ്ജീവ പ്രവര്‍ത്തനങ്ങളിലുള്ള ഒ.സി. ഏബ്രഹാം, നിര്‍മല അബ്രഹാം എന്നിവരേയും ബന്ധപ്പെടാവുന്നതാണ്.
വി.ബി.എസില്‍ ഡിവോഷന്‍, ഗാനാലാപനം, സംഗീതം, ക്രാഫ്റ്റ്, കള്‍ച്ചറള്‍ ഇവന്റ്സ്, സാക്ഷ്യയോഗം, ബൈബിള്‍ പഠനം എന്നിവ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
ഡാളസ്സില്‍ നിന്നും പങ്കെടുക്കുന്നവര്‍ ബ്രോക്കല്‍ ബോയിലേക്ക് ജൂണ്‍ ആറിന് വൈകുന്നേരം അഞ്ചിന് പുറപ്പെടേണ്ടതാണ്.
പാന്‍ഡമിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി വിബിഎസ് നടത്തുവാന്‍ കഴിഞ്ഞിരുന്നില്ലെന്നും, ഈ വര്‍ഷം വീണ്ടും നടത്തുന്ന വി.ബി.എസില്‍ ഒക്കലഹോമ, ഹൂസ്റ്റണ്‍, ഡാളസ്, ഒക്കലഹോമ, ഓസ്റ്റിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ താല്പര്യപൂര്വ്വം പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവര് അതതു ഇടവക വികാരിമാരെ ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.സി.അബ്രഹാം (കോര്‍ഡിനേറ്റര്‍, 302 239 7119)
Sources:nerkazhcha
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
1,470 Christians Killed in Nigeria Within Four Months
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news11 months ago
Pastor TB Joshua in Eternity