Business
ട്രംപിനെ മടക്കി വിളിച്ച് ട്വിറ്റർ; വിലക്കിയ നടപടി തെറ്റായിരുന്നുവെന്ന് പുതിയ ഉടമ

വാഷിംഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഡൊണാൾഡ് ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണമായിരുന്നു ഡൊണാൾഡ് ട്രംപിനെ സാമൂഹ്യ മാധ്യമങ്ങൾ വിലക്കാൻ കാരണം. എന്നാലിപ്പോൾ ട്വിറ്റർ ഏറ്റെടുത്ത ഇലോൺ മസ്ക് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ഹാന്റിലുകൾക്ക് ഉള്ള വിലക്ക് പിൻവലിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.
ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്റര്‍, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ ഫേസ്ബുക്കും ഡോണള്‍ഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി. ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് 2023 ജനുവരി ഏഴ് വരെ തുടരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. നിയമങ്ങള്‍ ലംഘിക്കുന്ന ലോക നേതാക്കളോട് സ്വീകരിക്കുന്ന നടപടിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു അന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയത്. ക്യാപിറ്റോള്‍ ആക്രമണ സംഭവത്തെ തുടര്‍ന്നാണ് ഫേസ്ബുക്ക് ട്രംപിനെ ആദ്യം വിലക്കിയത്.
എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവൽക്കാരനായാണ് ഇലോൺ മസ്ക് തന്നെ സ്വയം വാഴ്ത്തുന്നത്. ഇത് തന്നെയാണ് ഡൊണാൾഡ് ട്രംപിന്റെ ഹാന്റിൽ തിരികെ നൽകാനുള്ള തീരുമാനമെടുക്കാൻ കാരണവും. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്ത ഘട്ടം മുതൽ ട്രംപിന് ട്വിറ്റർ ഹാന്റിൽ മടക്കിക്കിട്ടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Sources:globalindiannews
Business
ഖത്തറിൽ യുപിഐ സംവിധാനം: ഇനി ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകും

ഇന്ത്യയുടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം ഖത്തറിലും പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതോടെയാണ് ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്ന യുപിഐ പെയ്മെന്റ് സംവിധാനം ഖത്തറിൽ പൂർണതോതിൽ നടപ്പാക്കാൻ തീരുമാനമായത്.
ഇന്ത്യയുടെ യുപിഐ സംവിധാനം ഖത്തറിൽ എത്തുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു. ദോഹയിൽ നടന്ന ഖത്തർ വെബ് സമ്മിറ്റിൽ സംസാരിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ അംബാസഡർ വെളിപ്പെടുത്തിയത്.
ഖത്തറിൽ ഉടൻ തന്നെ പൂർണതോതിൽ യുപിഐ നടപ്പിലാക്കും. ഇതിനായി ഖത്തർ നാഷണൽ ബാങ്കുമായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ആദ്യ ഘട്ട പരീക്ഷണം വിജയകരമായതിനാൽ ലോഞ്ചിങ്ങും നടത്തിക്കഴിഞ്ഞു. ഇതോടെ ഖത്തറും ഇന്ത്യയും തമ്മിലുള്ള ഡിജിറ്റൽ പണമിടപാടുകൾ വർധിക്കുമെന്നും അംബാസഡർ പറഞ്ഞു.
ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ എട്ട് ലക്ഷത്തോളം വരും. യുപിഐ സംവിധാനം പൂർണതോതിൽ നടപ്പാക്കുന്നതോടെ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ ലളിതമാക്കാൻ കഴിയും. റസ്റ്റോറന്റുകൾ, റീടെയിൽ ഷോപ്പുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം യുപിഐ സേവനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പണമിടപാട് നടത്തുമ്പോൾ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്നായിരിക്കും പണം ഈടാക്കുന്നത്. ഇങ്ങനെ വരുമ്പോൾ ഖത്തർ ദിർഹത്തിന്റെ ആവശ്യമില്ലാതെ തന്നെ ഇടപാടുകൾ നടത്താൻ കഴിയും.
ഖത്തറിൽ യുപിഐ സംവിധാനം നടപ്പാക്കുന്നത് ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനത്തെ ആഗോളവത്കരിക്കുന്നതിൽ സുപ്രധാന നാഴികക്കല്ലായി മാറും. ഇത് നിലവിൽ വരുന്നതോടെ ഇന്ത്യൻ പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കും രാജ്യത്തുടനീളം യുപിഐ വഴി പണമിടപാട് നടത്താനാകും.
ചുരുങ്ങിയ ദിവസത്തേക്ക് ഖത്തറിൽ സന്ദർശനത്തിന് എത്തുന്ന ഇന്ത്യൻ പ്രവാസികൾക്കാകും ഈ തീരുമാനം കൊണ്ട് കൂടുതൽ പ്രയോജനം ഉണ്ടാകുന്നത്. ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് രംഗത്ത് വിപ്ലവം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ. ഫോൺ പേ അടക്കമുള്ള നിരവധി ആപ്ലിക്കേഷനുകൾ യുപിഐ സംവിധാനം പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ യുപിഐ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.
Sources:azchavattomonline.com
India’s Unified Payments Interface (UPI) is now officially available in Qatar! After successful testing, Indian travelers, expatriates, and businesses can now make seamless digital payments using UPI at various locations across the country. This is a game-changer for frequent travelers and NRIs, reducing the hassle of carrying cash or exchanging currency.
The integration of UPI in Qatar is a significant milestone in globalizing India’s digital payment system, making it easier for Indian visitors to pay for services using their preferred method.
The expansion of UPI to Qatar is a massive step forward for India’s digital payment ecosystem, making transactions smoother for travelers and NRIs. With easy, secure, and cost-effective transactions, UPI is set to revolutionize how Indians pay abroad.
What is UPI and How Does It Work?
UPI (Unified Payments Interface) is India’s instant payment system, enabling users to transfer money in seconds using a mobile device. It allows payments through QR codes, UPI IDs, and mobile numbers, eliminating the need for cash or card transactions.
Key Benefits of UPI in Qatar
Hassle-free Payments – Pay instantly using your phone, no need to carry cash.
Secure & Fast – UPI uses advanced encryption to ensure secure transactions.
Cost-effective – Avoid high foreign exchange conversion fees.
Convenient for NRIs – NRIs can now use UPI with their international mobile numbers linked to NRE/NRO accounts.
Wider Merchant Acceptance – More businesses in Qatar are adopting UPI, making payments more convenient.
How to Use UPI in Qatar
1. Ensure Your UPI App is Active
Make sure your Google Pay, PhonePe, Paytm, or BHIM UPI app is working before your trip. Ensure your bank supports international UPI transactions.
2. Link Your Bank Account
If you’re an NRI, ensure your NRE/NRO account is linked to your UPI ID. Indians traveling temporarily can use their existing UPI accounts.
3. Scan & Pay
When making a purchase, simply scan the UPI QR code, enter the amount, and approve the transaction.
4. Check Exchange Rates
While UPI payments in Qatar will convert INR to Qatari Riyal (QAR), always check for exchange rate fluctuations.
5. Set a Transaction Limit
UPI payments have daily limits, so be mindful of how much you can spend per transaction.
Why This Matters for Indian Travelers & NRIs
The introduction of UPI in Qatar will drastically improve the payment experience for Indians traveling to or residing in the country.
Ease of Transactions: No need to exchange INR to QAR manually.
Seamless Integration: Directly link Indian bank accounts to make payments in Qatari Riyal.
Support for NRIs: NRIs can now use UPI with international mobile numbers, making cross-border payments more convenient.
Security & Transparency: UPI transactions are traceable, encrypted, and fraud-resistant.
Increased Adoption by Businesses: More businesses in Qatar are likely to start accepting UPI payments in the near future.
http://theendtimeradio.com
Business
വാട്‌സ്ആപ്പിൽ പേയ്‌മെന്റുകൾ ഇനി വളരെവേഗം! വരുന്നൂ യുപിഐ ലൈറ്റ് ഫീച്ചർ

ന്യൂഡൽഹി: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിൽ നിലവിൽ ഉപയോക്താക്കൾക്ക് യുപിഐ പേയ്‌മെന്‍റ് ഓപ്ഷനുകൾ നൽകുന്നുണ്ട്. എന്നാൽ ഉടൻ തന്നെ ആപ്പിൽ യുപിഐ ലൈറ്റ് ഫീച്ചർ ചേർക്കുമെന്നതാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഈ ഫീച്ചർ വരുന്നതോടുകൂടി വളരെ പെട്ടെന്ന് പേയ്‌മെന്‍റുകൾ നടത്താൻ സാധിക്കും. ഇതിനു വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു.
വാട്‌സ്ആപ്പ് യുപിഐ ലൈറ്റ് പരീക്ഷിക്കുകയാണെന്നും ചെറുതും ഇടയ്ക്കിടെയുള്ളതുമായ ഇടപാടുകൾ വേഗത്തിലും സൗകര്യപ്രദവുമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സവിശേഷതയാണിതെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഈ നീക്കം വാട്‌സ്ആപ്പിനെ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ പേയ്‌മെന്‍റ് ആപ്പുകളുമായി മത്സരിക്കാൻ സഹായിക്കും. പ്രത്യേകിച്ച് ഡിജിറ്റൽ പേയ്‌മെന്‍റുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഇന്ത്യ പോലുള്ള വിപണികളിൽ വാട്‌സ്ആപ്പിന് ഏറെ ഗുണം ചെയ്യും.
വാട്‌സ്ആപ്പ് v2.25.5.17 ബീറ്റ പതിപ്പിന്‍റെ പരിശോധനയിൽ അടുത്തിടെ യുപിഐ ലൈറ്റുമായി ബന്ധപ്പെട്ട കോഡുകളുടെ സ്ട്രിംഗുകൾ കണ്ടെത്തി. വാട്‌സ്ആപ്പ് ഈ ഫീച്ചർ സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഈ സ്ട്രിംഗുകൾ സൂചിപ്പിക്കുന്നത്. ഇത് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. ബീറ്റ പതിപ്പിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ എന്നതിനാൽ, എല്ലാ ഉപയോക്താക്കൾക്കും ഇത് എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമല്ല. യുപിഐ ലൈറ്റ് പേയ്‌മെന്‍റുകൾ പ്രധാന ഡിവൈസിലേക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും സ്ട്രിംഗുകൾ സൂചിപ്പിക്കുന്നു. അതായത് ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ ഇത് ഉപയോഗിക്കാൻ കഴിയില്ല.
ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന യുപിഐ അഥവാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് സിസ്റ്റത്തിന്റെ ഒരു വിപുലീകരണമാണ് യുപിഐ ലൈറ്റ്. തത്സമയ സ്ഥിരീകരണം ആവശ്യമുള്ളതും ബാങ്കിംഗ് സംവിധാനം ഉൾപ്പെടുന്നതുമായ പതിവ് യുപിഐ ഇടപാടുകളിൽ നിന്ന് വ്യത്യസ്‍തമായി, യുപിഐ ലൈറ്റ് ഉപയോക്താക്കളെ ഒരു വാലറ്റിലേക്ക് ചെറിയ തുക ലോഡ് ചെയ്യാൻ അനുവദിക്കുന്നു. ആവർത്തിച്ചുള്ള സ്ഥീരീകരണത്തിന്റെ ആവശ്യമില്ലാതെ തന്നെ വേഗത്തിലുള്ളതും കുറഞ്ഞ തുകയ്ക്കുള്ളതുമായ ഇടപാടുകൾക്കായി ഈ വാലറ്റ് പിന്നീട് ഉപയോഗിക്കാൻ സാധിക്കും.
ചെറിയ പേയ്‌മെന്‍റുകൾ വേഗത്തിലും കാര്യക്ഷമമായും നടത്തുക എന്നതാണ് യുപിഐ ലൈറ്റിന് പിന്നിലെ ആശയം. ഉദാഹരണത്തിന്, നിങ്ങൾ ഒരു വഴിയോര ചായക്കടയിൽ നിന്നും ഒരു കപ്പ് കാപ്പി വാങ്ങുകയോ ബസ് യാത്രയ്ക്ക് പണം നൽകുകയോ ചെയ്യുകയാണെങ്കിൽ, ഇടപാട് പൂർത്തിയാക്കാൻ നിങ്ങൾ ഒന്നിലധികം ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതില്ല. പകരം, നിങ്ങളുടെ യുപിഐ വാലറ്റിൽ നിന്ന് നേരിട്ട് പണം നൽകാം. ഇത് പീക്ക് ഇടപാട് സമയങ്ങളിൽ പേമെന്‍റ് ഫെയിൽ ആകാനുള്ള സാധ്യത കുറയ്ക്കും. യുപിഐ ലൈറ്റ് പേയ്‌മെന്‍റ് സിസ്റ്റം മറ്റ് പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്നതിന് സമാനമായി, വാട്‌സ്ആപ്പിന്‍റെ യുപിഐ ലൈറ്റ് ഫീച്ചർ പിൻ-ഫ്രീ പേയ്‌മെന്‍റ് ഓപ്ഷനും വാഗ്ദാനം ചെയ്യുമെന്ന് ബീറ്റ പതിപ്പിൽ കാണുന്ന സ്ട്രിംഗ് വ്യക്തമാക്കുന്നു.
ഇന്ത്യയിൽ വാട്‌സ്ആപ്പിൽ യുപിഐ ലൈറ്റ് കൂടി ചേർക്കുന്നത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കും. യുപിഐ ലൈറ്റിന് പുറമേ, വാട്‌സ്ആപ്പ് അതിന്‍റെ പ്ലാറ്റ്‌ഫോമിൽ ബിൽ പേയ്‌മെന്‍റ് ഓപ്ഷനുകൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഇത് ആപ്പിനുള്ളിൽ തന്നെ യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതും മൊബൈൽ പ്ലാനുകൾ റീചാർജ് ചെയ്യുന്നതും മറ്റും സാധ്യമാക്കും. ഈ സവിശേഷതകൾ ഉപഭോക്താക്കൾക്ക് എന്ന് മുതൽ ലഭിക്കുമെന്ന് വാട്‍സാപ്പ് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നിലവിൽ, ഇത് ആദ്യം ബീറ്റ പതിപ്പിലും പിന്നീട് സാധാരണ പതിപ്പിന്‍റെ ഭാഗമാക്കൂ. ഈ സാഹചര്യത്തിൽ, ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാകാൻ കുറച്ചു നാളുകൾ കൂടി കാത്തിരിക്കണം.
Sources:mediamangalam
WhatsApp is reportedly working on adding a new feature to its payment system. According to a report by Android Authority, the social media platform is testing UPI Lite, a feature designed to make small, frequent transactions quicker and more convenient. This move could bring WhatsApp closer to competing with established payment apps like Google Pay, PhonePe, and Paytm, especially in markets like India where digital payments are widely used.
In a recent teardown of WhatsApp v2.25.5.17 beta version, strings of code related to UPI Lite were found. These strings suggest that WhatsApp is actively developing the feature, though it’s still in the testing phase. Since the feature is only available in the beta version, it’s unclear when it will roll out to all users. The strings also suggest that UPI Lite payments will be limited to the main device; it cannot be used on linked devices.
For those who don’t know, UPI Lite is an extension of the UPI (Unified Payments Interface) system, which is widely used in India. Unlike regular UPI transactions, which require real-time authentication and involve the banking system, UPI Lite allows users to load a small amount of money into a wallet. This wallet can then be used for quick, low-value transactions without the need for repeated authentication.
The idea behind UPI Lite is to make small payments faster and more efficient. For example, if you’re buying a cup of coffee from a street vendor or paying for a bus ride, you won’t need to go through multiple steps to complete the transaction. Instead, the money will be deducted directly from your UPI Lite wallet, reducing the chances of failure during peak transaction times. According to the strings found in the beta version, WhatsApp’s UPI Lite feature will also offer a pin-free payment option, similar to how the UPI Lite payments system operates on other platforms.
WhatsApp already supports UPI payments in India, but the addition of UPI Lite could make the platform even more appealing to users. With over 500 million users in India alone, WhatsApp has a massive audience that could benefit from this feature. Currently, WhatsApp is not listed as an app that supports UPI Lite, unlike competitors like Google Pay, PhonePe, and Samsung Wallet.
In addition to UPI Lite, WhatsApp is also reportedly working on introducing bill payment options to its platform. This would allow users to pay utility bills, recharge mobile plans, and more, all within the app.
http://theendtimeradio.com
Business
കുറഞ്ഞ തുകയിൽ 90 ദിവസത്തെ വാലിഡിറ്റി, രാജ്യവ്യാപകമായി സൗജന്യ കോളുകള്‍; പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

ന്യൂഡൽഹി: കുറഞ്ഞ വിലയിലുള്ള റീച്ചാര്‍ജ് കൂപ്പണുകള്‍ അവതരിപ്പിച്ചുകൊണ്ട് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ എപ്പോഴും ഉപഭോതാക്കളെ അതിശയിപ്പിക്കാറുണ്ട്. സൗജന്യ കോളും എസ്എംഎസും മാത്രം ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുള്ള ഒരു ബജറ്റ്-ഫ്രണ്ട്‌ലി റീച്ചാര്‍ജ് പ്ലാൻ ഇറക്കിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 439 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നത്.
90 ദിവസം സൗജന്യ കോളുകള്‍ ലഭിക്കും. രാജ്യവ്യാപകമായി ഈ കോളിംഗ് സൗകര്യം ഉപയോഗിക്കാം. ഇതിന് പുറമെ 90 ദിവസത്തേക്ക് 300 എസ്എംഎസുകളും ഉപയോഗിക്കാം. ഒരു ദിവസത്തേക്ക് 4.90 രൂപയാണ് ചിലവാകുക. ചെറിയ അളവിലുള്ള ഡാറ്റാ സൗകര്യം പോലും ബിഎസ്എന്‍എല്‍ നല്‍കുന്നില്ല എന്നത് മാത്രമാണ് ഈ പാക്കേജിന്‍റെ ഏക ന്യൂനത. ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി റീച്ചാര്‍ജ് ചെയ്യാം.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ബിഎസ്എന്‍എല്‍ വിലക്കുറവുള്ള റീച്ചാര്‍ജ് പാക്കുകളുമായി ആണ് എത്തുന്നത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ (വിഐ) എന്നീ കമ്പനികളുമായാണ് റീച്ചാര്‍ജ് ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ബിഎസ്എന്‍എല്‍ മത്സരിക്കുന്നത്.
Sources:mediamangalam
Bharat Sanchar Nigam Limited (BSNL) has one of the cheapest 90 days prepaid plans in India if you consider service validity. Of course, BSNL won’t be the first choice for most consumers because of the lack of high-speed networks in most parts. Slowly but surely, the state-run telecom operator is tackling this issue and rolling out 4G with homegrown technology. Today, we will talk about an affordable 90-day validity prepaid plan from BSNL which users can recharge with to keep their SIM active and get basic benefits.
The plan we are referring to here is the Rs 439 STV (special tariff voucher). Let’s take a look at this plan and what makes it a unique offering from BSNL.
BSNL STV 439 or Rs 439 Prepaid Plan
BSNL is offering a 90-day service validity prepaid plan under Rs 500. This is super affordable with respect to what the private telecom operators are providing their users. The Rs 439 plan from BSNL is a voice voucher and offers users unlimited voice calling and 300 SMS for the entire duration. There are no data benefits, but you can always choose to recharge with affordable data vouchers whenever you need data.
This is a validity plan targeted at users who just want the primary benefit of voice calling. It can be a decent option for users if they are looking to recharge for a secondary SIM in general.
Due to such affordable plans, BSNL has managed to add new wireless customers at the cost of the private telcos’ subscriber base. None of the private telcos have such an affordable 90 days prepaid plan available for their customers. Once BSNL rolls out 4G, then the telco will pose a serious competition to the private telcos with plans like these in the Indian market where consumers are extremely price sensitive.
http://theendtimeradio.com
-
Travel10 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie4 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech8 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie12 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles9 months ago
8 ways the Kingdom connects us back to the Garden of Eden
-
world news2 weeks ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
Hot News11 months ago
3 key evidences of Jesus’ return from the grave