Connect with us

Crime

തട്ടിക്കൊണ്ടുപോയ വൈദികനെ അക്രമികൾ കൊലപ്പെടുത്തി

Published

on

നൈജീരിയയിലെ കടുനയിൽ നിന്നും മാർച്ച് എട്ടിന് തട്ടിക്കൊണ്ടു പോയ വൈദികനെ അക്രമികൾ കൊലപ്പെടുത്തി.ഫാ. ജോസഫ് അകേതെ ബാക്കോയെയാണ് കൊലപ്പെട്ടത്. 2022 ഏപ്രിൽ 18 നും 20 നും ഇടയിൽ അദ്ദേഹം കൊല്ലപ്പെട്ടതായാണ് നിഗമനം. നൈജീരിയൻ അതിരൂപതയുടെ ചാൻസലർ ഫാ. ക്രിസ്റ്റ്യൻ ഒകെവു ആണ് കഴിഞ്ഞ ദിവസം ഈ ദുഃഖ വാർത്ത പ്രസ്താവനയിലൂടെ അറിയിച്ചത്.

തട്ടിക്കൊണ്ടു പോയി ഏകദേശം ഒരു മാസത്തിനു ശേഷമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. 48 വയസുള്ള ഫാ. ബാക്കോ കടുന അതിരൂപതയിലെ സെന്റ് ജോൺ കത്തോലിക്കാ ഇടവകയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. അവിടെ നിന്നുമാണ് ആക്രമണത്തിന് ശേഷം വൈദികനെ തട്ടിക്കൊണ്ടു പോയത്. ഫാ. ബാക്കോയുടെ മൃതദേഹം ഇതുവരെയും കൊള്ളക്കാർ വിട്ടയച്ചിട്ടില്ല.

പിടികൂടിയതിന് ശേഷം, മരണത്തിന് മുമ്പുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. “അദ്ദേഹത്തിന്റെ മോചനത്തിനായി വലിയൊരു തുക മോചനദ്രവ്യം നൽകാൻ നിർബന്ധിച്ചുകൊണ്ട് തട്ടിക്കൊണ്ടുപോയവർ അദ്ദേഹത്തെ പീഡിപ്പിച്ചു. ഫാ. ബാക്കോയ്ക്ക് വലിയ തോതിലുള്ള ശാരീരിക പീഡനങ്ങളും മർദ്ദനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. അതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം, പീഡനത്തെ അതിജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല,” -സെന്റ് ജോൺ ഇടവകയിലെ വൈദികനായ ഇമ്മാനുവൽ അനിയൻവു എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനോട് പറഞ്ഞു.

തന്നെ സന്ദർശിക്കാനെത്തിയ ഇളയ സഹോദരനോടൊപ്പമാണ് ഫാ. ബൊക്കോയെയും തട്ടിക്കൊണ്ടു പോയത്. പുലർച്ചെ 1:30 ഓടെയാണ് തട്ടിക്കൊണ്ടു പോകൽ നടന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
Sources:marianvibes

http://theendtimeradio.com

Crime

മഹാരാഷ്ട്രയിൽ സുവിശേഷ വിരോധികൾ പാസ്റ്ററെയും വിശ്വാസിയെയും ക്രൂരമായി മർദിച്ചു.

Published

on

മുംബൈ : താനെ ഭിവണ്ടി കാട്ടായി പിലാനിപ്പാഡ ഗ്രേസ് ബാപ്റ്റിസ്റ്റ് ചർച്ച് ശുശ്രൂഷകൻ കണ്ണൂർ സ്വദേശി പാസ്റ്റർ സുജിത് ചിക്കുനിയെയും കൂടെയുണ്ടായിരുന്ന യുവ സഹോദരനെയും സെപ്റ്റംബർ 22 വ്യാഴാഴ്ച്ച ഒരു കൂട്ടം സുവിശേഷ വിരോധികൾ ആക്രമിച്ചു.
സെപ്റ്റംബർ 22 വ്യാഴാഴ്ച്ച സഭയുടെ ഭവന പ്രാർത്ഥന കഴിഞ്ഞ് മടങ്ങുമ്പോൾ വിജനമായ ഒരു സ്ഥലത്ത് വച്ച് മുഖം മൂടി ധരിച്ച ഒരു കൂട്ടം സുവിശേഷ വിരോധികൾ പാസ്റ്ററെയും ഒപ്പമുണ്ടായിരുന്ന യുവ സഹോദരനെയും ക്രൂരമായി മർദിക്കുകയായിരുന്നു.

കൂടുതൽ അക്രമ ഭീഷണി നിലനിൽക്കുന്നതിനാൽ പാസ്റ്റർ ഇപ്പോൾ സ്വന്തം വീട്ടിൽ ചികിത്സയിൽ കഴിയുകയാണ്. അക്രമ സംഭവത്തെ കുറിച്ച് ഭിവണ്ടി നിസാംപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. 5 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കർത്തൃദാസന് ഭാര്യയും 12 വയസ്സുള്ള ഒരു മകനുമുണ്ട്.
പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായിയും, ആക്രമികളോട് അവരുടെ അറിവുകേട് കർത്താവ് ക്ഷമിക്കേണ്ടതിനും, ആക്രമികളുടെ മനസാന്തരത്തിനായും, ഈ പ്രദേശം യേശുക്രിസ്തുവിന്റെ നിത്യജീവൻ നൽകുന്ന സ്നേഹമുള്ള സത്യ സുവിശേഷം അറിയേണ്ടതിനും എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
Sources:Middleeast Christian Youth Ministries

 

http://theendtimeradio.com

Continue Reading

Crime

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് ഗൃഹനാഥനെ കൊല ചെയ്തു

Published

on

ഗോവിന്ദ്പൂർ:ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്തിന്റെ പേരിൽ ഗൃഹനായകനെ കുടുംബാംഗങ്ങൾ കൊലചെയ്തു. വെസ്റ്റ് ബംഗാളിലെ, ജാർഗ്രാം ജില്ലയിലെ ഗോവിന്ദപ്പൂരിലാണ് സംഭവം. ഗോറായി എന്ന 46കാരനാണ് കൊല്ലപ്പെട്ടത്.

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് ഭാര്യയിൽ നിന്നും മകനിൽ നിന്നും ഇദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നതായി സഭാവക്താവ് അറിയിച്ചു. ജീവനോടെ കത്തിക്കുമെന്നായിരുന്നു ഭാര്യയുടെ ഭീഷണി. മകളുടെ വിവാഹച്ചടങ്ങ് ഹൈന്ദവാചാരപ്രകാരം നടത്തണമെന്നായിരുന്നു ഭാര്യയുടെ നിർബന്ധം. എന്നാൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഗോറായി ഇതിന് സന്നദ്ധനായിരുന്നില്ല.

ദേവാലയത്തിലെ ശുശ്രൂഷകളിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ഭാര്യയും മകനും വന്ന് ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നതായും സഭാംഗങ്ങൾ അറിയിച്ചു.

“അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കിടന്നതാണെന്നും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് മരണത്തെ കുറിച്ച് ഭാര്യയുടെ വിശദീകരണം.
ഹൈന്ദവാചാരപ്രകാരമാണ് സംസ്കാരം നടത്തിയത്. സഭാംഗങ്ങളെ ആരെയും മരണം അറിയിക്കാതിരുന്നതും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ അടുത്ത ബന്ധുക്കളിൽ നിന്ന് തുടർച്ചയായി ഭീഷണി നേരിട്ടിരുന്നതുമാണ് ഗോറായിയുടെ മരണത്തെ കുറിച്ച് സംശയിക്കാൻ കാരണമായിരിക്കുന്നത്.
Sources:marianvibes

http://theendtimeradio.com

Continue Reading

Crime

തീവ്രവാദി ആക്രമണം: മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് 25 ക്രൈസ്തവർ

Published

on

നൈജീരിയയിൽ മൂന്നാഴ്ചക്കിടെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 25 ഓളം ക്രൈസ്തവർ.ഏറ്റവും ഒടുവിലായി സെപ്റ്റംബർ 18 -ന് ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികളും മറ്റ് ഭീകരരും ചേർന്ന് നടത്തിയ ആക്രമണത്തിൽ മൂന്ന് ക്രൈസ്തവരാണ് കൊലപ്പെട്ടത്.നിരവധി ആളുകൾക്ക് പരിക്കേറ്റു . ക്രൈസ്തവർ പ്രാർത്ഥന നടത്തുമ്പോൾ അത് നിർത്താൻ അക്രമികൾ ആവശ്യപ്പെട്ടു. തുടർന്ന് വിശ്വാസികളെ മർദ്ദിക്കുകയും ദൈവാലയത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി പ്രദേശവാസിയായ ഇമ്മാനുവൽ ലുങ്ഫ പറഞ്ഞു.

ഗുമ കൗണ്ടിയിലെ സെനംഗ്ബെറ, ഉമെല്ല, യോഗബോ, ഉക്കോഹോൾ എന്നീ ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 13 ക്രൈസ്തവരെയാണ് ഭീകരർ കൊലപ്പെടുത്തിയത്.ബെന്യൂ സ്റ്റേറ്റിലെ മൂന്ന് കൗണ്ടികളിലായി 6,000-ത്തിലധികം ക്രിസ്ത്യാനികൾ സമീപകാല ആക്രമണങ്ങളുടെ ഫലമായി കുടിയിറക്കപ്പെട്ടതായി ബെന്യൂ സ്റ്റേറ്റ് എമർജൻസി മാനേജ്മെന്റ് ഏജൻസി (സെമ) എക്സിക്യൂട്ടീവ് സെക്രട്ടറി ഇമ്മാനുവൽ ഷിയോർ അറിയിച്ചു.
Sources:marianvibes

http://theendtimeradio.com

Continue Reading

Latest News

Crime9 hours ago

മഹാരാഷ്ട്രയിൽ സുവിശേഷ വിരോധികൾ പാസ്റ്ററെയും വിശ്വാസിയെയും ക്രൂരമായി മർദിച്ചു.

മുംബൈ : താനെ ഭിവണ്ടി കാട്ടായി പിലാനിപ്പാഡ ഗ്രേസ് ബാപ്റ്റിസ്റ്റ് ചർച്ച് ശുശ്രൂഷകൻ കണ്ണൂർ സ്വദേശി പാസ്റ്റർ സുജിത് ചിക്കുനിയെയും കൂടെയുണ്ടായിരുന്ന യുവ സഹോദരനെയും സെപ്റ്റംബർ 22...

us news9 hours ago

‘The Lord is with us’: Florida pastor shares update in the wake of Hurricane Ian’s destruction

“The Lord is with us” and there are “many reasons to be filled with hope and even to rejoice,” says...

world news10 hours ago

ക്രൈസ്തവ ദേവാലയം അഗ്നിക്കിരയാക്കുവാന്‍ ശ്രമം

കൊളംബിയയിൽ കത്തോലിക്ക ദേവാലയം അഗ്നിക്കിരയാക്കുവാന്‍ ഫെമിനിസ്റ്റുകളുടെ ശ്രമം. നിയമപരവും സുരക്ഷിതവുമായ ഭ്രൂണഹത്യ വേണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. മാര്‍ച്ചിനിടെ ഒരു സംഘം...

Tech10 hours ago

രാജ്യം 5 ജി യുഗത്തിലേക്ക്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ആദ്യ ഘട്ട സേവനം 13 നഗരങ്ങളിൽ

രാജ്യം 5 ജി യുഗത്തിലേക്ക്. ആദ്യ ഘട്ട സേവനം 13 നഗരങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു. സേവനം തെരെഞ്ഞെടുത്ത പ്രധാന നഗരങ്ങളിലാണ്. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ...

Travel10 hours ago

ഉയരെ പറക്കാൻ ആലപ്പുഴയും

ആലപ്പുഴ :ആകാശക്കാഴ്‌ചകളുടെ സൗന്ദര്യം നുകരാൻ ശനി മുതൽ ആലപ്പുഴയിലും സൗകര്യമൊരുങ്ങുന്നു. കൂറ്റൻ ബലൂണിൽ 200 അടിവരെ ഉയരത്തിൽ പറന്ന്‌ കാഴ്‌ചകാണാം.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള അഡ്വഞ്ചർ...

us news11 hours ago

എച്ച്1ബി വീസയ്ക്ക് യുഎസിൽ തന്നെ അപേക്ഷിക്കാനായേക്കും

വാഷിങ്ടൻ ∙ യുഎസിൽ കഴിയുന്ന ഏഷ്യൻ രാജ്യക്കാർക്കും പസിഫിക് ദ്വീപുകളിൽനിന്നുള്ളവർക്കും എച്ച്1ബി വീസയ്ക്ക് അവിടെത്തെന്നെ അപേക്ഷിക്കാനായേക്കും. എച്ച്1ബി വീസ സംബന്ധിച്ച പരാതികൾ പഠിക്കാൻ യുഎസ് പ്രസിഡന്റ് നിയോഗിച്ച...

politics11 hours ago

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

ചെ​ന്നൈ: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ (68) അ​ന്ത​രി​ച്ചു. ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. അ​ർ​ബു​ദ​ബാ​ധി​ത​നാ​യി​രു​ന്ന കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ​നി​ല...

us news1 day ago

God’s Smuggler: Andrew, the evangelist who smuggled Bibles into Communist Countries, has died

Anne van der Bijl, a Dutch evangelical known to Christians worldwide as Brother Andrew, the man who smuggled Bibles into...

us news1 day ago

2 arrested for robbery of Brooklyn pastor at gunpoint during service

Police have confirmed the arrest of two individuals suspected of robbing Brooklyn Bishop Lamor Whitehead of hundreds of thousands of...

National1 day ago

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളെ സ്ഥലംമാറ്റില്ല ; സംസ്ഥാന സർക്കാർ ഉത്തരവ്‌

തിരുവനന്തപുരം:ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാരെ പൊതുസ്ഥലംമാറ്റത്തിൽനിന്ന്‌ ഒഴിവാക്കി സംസ്ഥാന സർക്കാർ ഉത്തരവ്‌. ജീവനക്കാരുടെ സ്ഥലംമാറ്റം സുതാര്യവും പരാതിരഹിതവുമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ ഇത്‌. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് നിശ്ചിത കാലയളവിലേക്കു...

Medicine1 day ago

വ്യാജന്‍മാരുടെ പണിപൂട്ടും ! മരുന്നുകളില്‍ ബാര്‍ കോഡും ക്യൂആര്‍ കോഡും കൊണ്ടുവരാന്‍ നീക്കവുമായി കേന്ദ്രം

മരുന്നുകളിലെ വ്യാജനെ തടയാന്‍ ശക്തമായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. മരുന്നിന്റെ പാക്കറ്റിന് മുകളില്‍ ബാര്‍ കോഡോ, ക്യൂആര്‍ കോഡോ പ്രിന്റ് ചെയ്ത് നല്‍കാന്‍ മരുന്ന് നിര്‍മ്മാണ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍...

us news1 day ago

ചുഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ 25 ലക്ഷം പേർക്കു വൈദ്യുതിയില്ലാതായി

മ​​​യാ​​​മി: ഇ​​​യാ​​​ൻ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫ്ലോ​​​റി​​​ഡ സം​​​സ്ഥാ​​​ന​​​ത്ത് വ​​​ലി​​​യ നാ​​​ശ​​​ന​​ഷ്ടം വി​​​ത​​​ച്ചു.ക​​​ന​​​ത്ത മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും ഭീ​​​ക​​​ര തി​​​ര​​​മാ​​​ല​​​ക​​​ളും ഉ​​​ണ്ടാ​​​യി. 25 ല​​​ക്ഷം പേർക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ....

Trending