Business
Elon Musk Twitter Deal Now ‘Temporarily On Hold’

Elon Musk announced Friday that his $44 billion deal for Twitter is “temporarily on hold” until he gets one request met. (Screengrab image)
“Twitter deal temporarily on hold pending details supporting calculation that spam/fake accounts do indeed represent less than 5% of users,” Musk said in a tweet.
The Tesla and SpaceX CEO has been criticizing the Biden administration, liberal media, and Twitter itself on the Big Tech platform for weeks.
With over 92.7 million followers, Musk suggested former President Trump should be restored to Twitter.
“Even though I think a less divisive candidate would be better in 2024, I still think Trump should be restored to Twitter,” Musk tweeted Thursday night.
He also said, “Biden’s mistake is that he thinks he was elected to transform the country, but actually everyone just wanted less drama.”
After his announcement of the temporary pause on the deal, Twitter shares dropped 17.7 percent to $37.10 in premarket trading, Reuters reports.
If the deal does fall apart, Musk has agreed to pay a $1 billion termination fee, the outlet reports.
http://theendtimeradio.com
Business
യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ

യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ),എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) യുടെ നിർദേശ പ്രകാരം നിലവിൽ പ്രതിദിനം ഒരു ലക്ഷം രൂപയാണ് യു.പി.ഐ വഴി നടത്താവുന്ന ഇടപാട്. എന്നാൽ ബാങ്കുകളുടെ വലിപ്പത്തിനനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും. യു.പി.ഐ തട്ടിപ്പുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പണമിടപാടുകൾക്കും, ഇടപാടുകളുടെ എണ്ണത്തിലും പരിധി നിശ്ചയിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ദിവസം ഒരു ലക്ഷം രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾ അനുവദിച്ചിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് യു.പി.ഐ ഇടപാടുകൾക്ക് ഒരു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ആക്‌സിസ് ബാങ്കും യു.പി.ഐ പരിധി ഒരു ലക്ഷമാക്കിയിട്ടുണ്ട്. എന്നാൽ കനറാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും പ്രതിദിനം പരമാവധി 25,000 രൂപ വരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ അനുവദിക്കുന്നത്. ഐ.സി.ഐ.സി.ഐ ഇടപാടുകാർക്ക് ഒരു ദിവസം 10,000 രൂപവരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ കഴിയൂ.
യു.പി.ഐ ഇടപാടുകൾ വഴി നടത്തുന്ന പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും എൻ.പി.സി.ഐ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ യു.പി.ഐ ആപ്ലിക്കേഷനുകളും ബാങ്ക് ആപ്പുകളും വഴി ഒരു ദിവസം 10 ഇടപാടുകൾ മാത്രമാണ് നടത്താനാകുക. യു.പി.ഐ ആപ്ലിക്കേഷനുകൾ വഴി ചെലവഴിക്കാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. ഇതു കൂടാതെ ഗൂഗിൾ പേ വഴി ആരെങ്കിലും 2,000 രൂപയോ അതിൽ കൂടുതലോ തുക അഭ്യർഥിച്ചാൽ ദിവസേനയുള്ള ഇടപാട് പരിധി ഇല്ലാതാകും. ആമസോൺ പേ യു.പി.ഐ വഴി ആദ്യ 24 മണിക്കൂറിൽ പുതിയ ഉപയോക്താക്കൾക്ക് നടത്താവുന്ന ഇടപാട് പരിധി 5,000 രൂപയാണ്.
യു.പി.ഐ വഴിയുള്ള പണമിടപാടുകൾ ഏറെ സജീവമാണിന്ന്. ഈ വർഷം മെയ് മാസത്തിൽ മാത്രം യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പറയുന്നു. ആദ്യമായാണ് മാസ ഇടപാടുകൾ 900 കോടി കടക്കുന്നത്. യു.പി.ഐ ഇടപാടുകളുടെ സ്വീകാര്യത വർധിച്ചു വരുമ്പോൾ തന്നെ തട്ടിപ്പുകളും പെരുകുന്നുണ്ട്.
Sources:globalindiannews
Business
ആമസോണിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ഷോപ്പിംഗിന് ഇനി ചെലവേറും: പുതിയ മാറ്റങ്ങൾ അറിയാം

പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്നും ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടി. ആമസോണിൽ നിന്നും ഷോപ്പിൽ നടത്തുമ്പോൾ ഇനി കൂടുതൽ പണം നൽകേണ്ടിവരും. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ വിൽപ്പന ഫീസും, കമ്മീഷൻ ചാർജുകളും പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഷോപ്പിംഗ് ചെലവും അനുപാതികമായി വർദ്ധിക്കുന്നത്. കൂടാതെ, ഉൽപ്പന്നങ്ങളുടെ റിട്ടേണുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫീസും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, മരുന്നുകൾ തുടങ്ങിയ വിഭാഗങ്ങളിലെ വിൽപ്പന ഫീസാണ് ഉയർത്താൻ സാധ്യത. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി വിൽപ്പന നടത്തുന്ന കച്ചവടക്കാരിൽ നിന്നും കമ്പനി കമ്മീഷനുകളും, മറ്റു ഫീസുകളും ഈടാക്കാറുണ്ട്. ഇതിലൂടെയാണ് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ഇ- കൊമേഴ്സ് സൈറ്റുകൾ ഫീസുകൾ ഉയർത്തുന്നതോടുകൂടി വിൽപ്പനക്കാർക്ക് ഉൽപ്പന്നങ്ങളുടെ വില ഉയർത്തേണ്ടതായി വരും. വിപണിയിലെ മാറ്റങ്ങളും, വിവിധ സാമ്പത്തിക ഘടകങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഫീസ് വർദ്ധിപ്പിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, ഉൽപ്പന്നങ്ങളുടെ ഡെലിവറി ചാർജ് 20 ശതമാനം മുതൽ 23 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്
Sources:Metro Journal
Business
രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് റിസര്‍വ് ബാങ്ക്! ഇനി ഉപയോഗിക്കാനാകുക സെപ്റ്റംബര്‍ 30 വരെ മാത്രം

ന്യൂഡൽഹി: നോട്ട് നിരോധനത്തിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപയും കേന്ദ്രം നിരോധിക്കുന്നു. 2000 രൂപ നോട്ട് വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകി. വരുന്ന സെപ്റ്റംബർ 30 വരെയാണ് 2000 രൂപ നോട്ടുകളുടെ ഇടപാടുകൾ സാധുവാകുക.
അതായയത് 2000 രൂപ നോട്ടുകൾ സെപ്റ്റംബർ 30 ന് ശേഷം അസാധുവാകും. ആർബിഐയുടെ ക്ലീൻ നോട്ട് പോളിസി നയത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.
3,62000 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ മാത്രമാണ് നിലവിൽ വിപണിയിൽ ഉള്ളതെന്നാണ് ആർബിഐ പറയുന്നത്. അതിനാൽ നടപടി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയില്ലെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടൽ. നിരോധനം പ്രാബല്യത്തിലാകുന്നതോടെ 500 രൂപ നോട്ടുകളാകും ഏറ്റവും ഉയർന്ന കറൻസി.
Sources:azchavattomonline
-
us news7 days ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news5 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news2 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news4 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news2 weeks ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
Movie4 days ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു