Tech
ഗ്രൂപ്പിൽ നിന്ന് ഇനി ‘ലെഫ്റ്റാകാം’, ആരും അറിയാതെ
വാട്സപ് ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ആയാൽ ഗ്രൂപ്പിലുള്ളവരെല്ലാം അറിയുമെന്ന പേടി ഇനി വേണ്ട. പുതിയ ഫീച്ചർ വരുന്നതോടെ ഗ്രൂപ്പിൽ നിന്ന് ആരുമറിയാതെ ഇറങ്ങിപോകാൻ സാധിച്ചേക്കും. മെറ്റാ ഉടമസ്ഥതയിലുള്ള വാട്സാപ് ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. ഇത്തരമൊരു ഫീച്ചർ വാട്സാപ് പരീക്ഷിക്കുന്നതിന്റെ സ്‌ക്രീൻഷോട്ടുകൾ വന്നിട്ടുണ്ട്. ആരെങ്കിലും വാട്സാപ് ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചാൽ ചാറ്റിൽ മറ്റ് ആളുകളെ പുറത്തുപോയ കാര്യം അറിയിക്കില്ലെന്ന് കാണിക്കുന്നു. വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമാണ് ഗ്രൂപ്പിൽ നിന്ന് ആരെങ്കിലും പുറത്തുപോയാൽ കാണാൻ കഴിയൂ. എന്നാൽ ഗ്രൂപ്പിലുള്ള മറ്റുള്ളവർക്ക് ഇക്കാര്യം കണ്ടെത്താനും കഴിയില്ല.
നിലവിൽ ആരെങ്കിലും ഗ്രൂപ്പിൽ നിന്ന് പുറത്തുപോയാൽ അക്കാര്യം എല്ലാ അംഗങ്ങളെയും അറിയിക്കുന്നുണ്ട്. പുതിയ ഫീച്ചർ വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ വരുമെന്നാണ് അറിയുന്നത്. എന്നാൽ ഈ ഫീച്ചർ ആദ്യം ഡെസ്‌ക്‌ടോപ് ബീറ്റയിൽ വരുമെന്നാണ് റിപ്പോർട്ട്.
Sources:globalindiannews
Tech
പരിചിത നമ്പറുകളിൽ നിന്ന് OTP ചോദിച്ച് വാട്ട്സ്ആപ്പ് ഹാക്ക് ചെയ്യുന്നു; തട്ടിപ്പ് വ്യാപകം
പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്. സംസ്ഥാനത്ത് ഇത്തരത്തിൽ വ്യാപകമായി വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്നതായി പോലീസ് മുന്നറിയിപ്പ് നൽകി.
ഒരു ആറക്ക ഒടിപി നമ്പർ എസ്എംഎസ് ആയി അബദ്ധത്തിൽ അയച്ചിട്ടുണ്ടെന്നും അത് വാട്സാപ്പിൽ ഫോർവേഡ് ചെയ്ത് നൽകാനും ആവശ്യപ്പെട്ട് പരിചയമുള്ള നമ്പരുകളിൽ നിന്നാണ് തട്ടിപ്പ് മെസ്സേജ് വരുന്നത്. നമുക്ക് പരിചയമുള്ള, നേരത്തെ ഹാക്ക് ചെയ്യപ്പെട്ട ആളുകളുടെ നമ്പരുകളിൽ നിന്നാകും ഇത്തരത്തിൽ മെസ്സേജ് വരുന്നത്. ഒടിപി നമ്പർ ഫോർവേഡ് ചെയ്തു കൊടുത്താൽ നമ്മുടെ വാട്സ്ആപ്പ് അക്കൌണ്ടും ഹാക്ക് ചെയ്ത് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാക്കും. തുടർന്ന് നമ്മൾ ഉൾപ്പെട്ടിട്ടുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെയും നമ്മുടെ കോൺടാക്ട് ലിസ്റ്റിലെ അംഗങ്ങൾക്കും ഇത്തരത്തിൽ ഒടിപി ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും അയക്കുന്നതാണ് തട്ടിപ്പിന്റെ രീതി.
ഇത്തരത്തിൽ നൂറുകണക്കിന് പരാതികളാണ് പൊലീസ് സൈബർ സെല്ലിന് ലഭിക്കുന്നത്. ഇതു മാത്രമല്ല വാട്ട്സ്ആപ്പ് അക്കൗണ്ടിലെ ചിത്രങ്ങളും സന്ദേശങ്ങളും വീഡിയോകളും ഉപയോഗിച്ച് ഉടമകളെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നതായി പോലീസ് പറയുന്നു. ഒടിപി നമ്പർ ആവശ്യപ്പെട്ട് നമുക്ക് പരിചയമുള്ള ആളുകൾ മെസ്സേജ് അയച്ചാൽ പോലും മറുപടി നൽകരുതെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ഒരാളുടെ യഥാർത്ഥ വാട്ട്സ്ആപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാക്കുന്നതിലൂടെ തട്ടിപ്പിനിരയാകുന്നവരുടെ കോൺടാക്ട് ലിസ്റ്റിലും ഗ്രൂപ്പുകളിൽ ഉള്ളവരുടെ അക്കൗണ്ടുകളിലേക്കും തട്ടിപ്പുകാർക്ക് വളരെ വേഗം കടന്നുകയറാൻ കഴിയുന്നു. വാട്സപ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കി മറ്റുള്ളവരെ അറിയിക്കാൻ ശ്രമിച്ചാൽ ആ മെസ്സേജും തട്ടിപ്പ് സംഘത്തിന് ഡിലീറ്റ് ആക്കാൻ കഴിയും. കൊച്ചിയിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലെ ഒരു നമ്പരിൽ നിന്നും മറ്റൊരാളുടെ നമ്പറിലേക്ക് ഇത്തരത്തിൽ ഒടിപി നമ്പർ ചോദിച്ചു കൊണ്ട് മെസ്സേജ് വരികയും അയാൾ കൊടുക്കുകയും ചെയ്ത് തട്ടിപ്പിനിരയായിരുന്നു.
Sources:nerkazhcha
Tech
വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേഷൻ: ഇനി സ്റ്റാറ്റസുകളിൽ വാട്‌സാപ്പ് ഗ്രൂപ്പുകളെയും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാം
വാട്‌സാപ്പിൽ സ്റ്റാറ്റസുകൾ ഇടുന്നതും അത് എത്രയാളുകൾ കണ്ടുവെന്ന് ഇടയ്ക്ക് ഇടയ്ക്ക് പരിശോധിക്കുന്നവരുമാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കുകൂടിയുള്ളതാണ്. വാട്‌സാപ്പിലെ സ്റ്റാറ്റസുകളിൽ വാട്‌സാപ്പ് ഗ്രൂപ്പുകളെയും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാൻ സാധിക്കും. ഇതിലൂടെ നിങ്ങളുടെ സ്റ്റാറ്റസിനെ കുറിച്ച് ഗ്രൂപ്പിലെ മുഴുവൻ ആളുകൾക്ക് അറിയിപ്പ് ലഭിക്കുകയും അവർക്ക് സ്റ്റാറ്റസ് ഇട്ടത് അറിയാൻ സാധിക്കുകയും ചെയ്യും.
പ്ലേസ്റ്റാറിൽ ലോഞ്ച് ചെയ്ത വാട്‌സാപ്പിന്റെ പുതിയ ബീറ്റ പതിപ്പിൽ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഗ്രൂപ്പ് ചാറ്റുകളെ മെൻഷൻ ചെയ്യാൻ സാധിക്കും. നേരത്തെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളിൽ മെൻഷൻ ചെയ്യാൻ സാധിക്കുന്ന അപ്‌ഡേഷൻ വാട്‌സാപ്പ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രൂപ്പുകളെയും ടാഗ് ചെയ്യാൻ സാധിക്കുന്ന സംവിധാനം വാട്‌സാപ്പ് കൊണ്ടുവരുന്നത്.
ഗ്രുപ്പുകളെ മെൻഷൻ ചെയ്യാൻ സാധിക്കുന്നതിലൂടെ വ്യക്തികളെ ഇനി പ്രത്യേകം പ്രത്യേകം സ്റ്റാറ്റസുകളിൽ പരാമർശിക്കേണ്ടതില്ല. നിലവിൽ അഞ്ച് വ്യക്തികളെയാണ് ഒരു സ്റ്റാറ്റസിൽ ടാഗ് ചെയ്യാൻ സാധിക്കുക. സ്റ്റാറ്റസിൽ ഗ്രൂപ്പിനെ മെൻഷൻ ചെയ്യുന്നതിലൂടെ ഗ്രൂപ്പ് ചാറ്റിൽ മെൻഷനെ കുറിച്ച് അംഗങ്ങൾക്ക് അറിപ്പ് ലഭിക്കും. ഇതിലൂടെ സ്റ്റാറ്റസുകൾ കാണുന്നതിന് ഗ്രൂപ്പ് അംഗങ്ങൾക്ക് സാധിക്കും.
അതേസമയം ഗ്രൂപ്പ് ചാറ്റ് നിശബ്ദമാക്കി വെക്കുന്നവർക്ക് ഇത്തരത്തിൽ ഗ്രൂപ്പിനെ മെൻഷൻ ചെയ്ത സന്ദേശം ലഭിക്കില്ല.
WhatsApp allows users to mention up to five people in their status updates:
How to mention someone
Open WhatsApp and go to the Status tab
Tap My Status to create a new status update
In the text field, type the “@” symbol and the contact name you want to tag
Select the contact from the drop-down menu
What happens when you mention someone
The mentioned person will receive a notification and be able to see your status, even if they aren’t in your status audience
The mentioned person can reshare the content of your status to their own audience
If you mention multiple people, they’ll be notified separately
Sources:globalindiannews
Tech
ശബ്ദ സന്ദേശം ഇനി വായിക്കാം; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
ശബ്ദ സന്ദേശം അക്ഷരങ്ങാക്കി മാറ്റാൻ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്. ഇതോടെ സന്ദേശങ്ങൾ കേൾക്കുന്നതിന് പകരം അത് വായിക്കാൻ സാധിക്കും. ശബ്ദ സന്ദേശം കേൾക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ ഫീച്ചർ ഏറെ ഉപകാരപ്പെടുമെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു. നിങ്ങളുടെ ജോലി തുടർന്നുകൊണ്ട് തന്നെ സംഭാഷണം തുടരാനാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
പുതിയ ഫീച്ചർ വരും ആഴ്ചകളിൽ ആഗോളതലത്തിൽ അവതരിപ്പിക്കും. ആദ്യഘട്ടത്തിൽ ഏതാനും ഭാഷകളിൽ മാത്രമാകും ഈ സൗകര്യം. വരും മാസങ്ങളിൽ മറ്റു ഭാഷകളിലും ഈ സൗകര്യം ലഭ്യമാകും. ശബ്ദ സന്ദേശം അയക്കുന്നത് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധം കൂടുതൽ വ്യക്തിപരമാക്കുന്നതാണെന്ന് വാട്ട്സ്ആപ്പിന്റെ ബ്ലോഗ്പോസ്റ്റിൽ പറയുന്നു. ‘നിങ്ങൾ എത്ര ദൂരയാണെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ ശബ്ദം കേൾക്കുക എന്നത് ഏറെ പ്രത്യേകതയുള്ളതാണ്.
എന്നാൽ, ചില സമയങ്ങളിൽ നിങ്ങൾ യാത്രയിലോ ശബ്ദമുഖരിതമായ സന്ദർഭത്തിലോ ആണെങ്കിൽ, ദീർഘമായ ശബ്ദം സന്ദേശം വന്നാൽ അത് കേൾക്കാൻ കഴിയണമെന്നില്ല. അത്തരം സന്ദർഭങ്ങൾക്ക് വേണ്ടി ഞങ്ങൾ വോയിസ് മെസേജ് ട്രാൻസ്ക്രിപ്റ്റ്സ് അവതരിപ്പിക്കുകയാണ്’ -വാട്ട്സ്ആപ്പ് വ്യക്തമാക്കി.
അതാത് ഡിവൈസിലാകും ശബ്ദ സന്ദേശം ടെക്സ്റ്റാക്കി മാറ്റുക. അതിനാൽ തന്നെ വാട്ട്സ്ആപ്പിന് അടക്കം മറ്റാർക്കും സ്വകാര്യ സന്ദേശങ്ങൾ കേൾക്കാനും വായിക്കാനും കഴിയില്ലെന്നും കമ്പനി പറയുന്നു. പുതിയ ഫീച്ചർ ലഭിക്കാനായി ആദ്യം വാട്ട്സ്ആപ്പിെൻറ സെറ്റിങ്സിൽ പോയി ചാറ്റ്സ് മെനുവിൽ പോകണം. ഇതിൽ വോയിസ് മെസേജ് ട്രാൻസ്ക്രിപ്റ്റ്സ് എന്ന ഒപ്ഷൻ ഉണ്ടാകും. ഇത് ഓണാക്കി ട്രാൻസ്ക്രിപ്റ്റ് ചെയ്യപ്പെടേണ്ട ഭാഷ തെരഞ്ഞെടുക്കാം.
തുടർന്ന് ശബ്ദ സന്ദേശത്തിൽ ദീർഘനേരം അമർത്തിയാൽ ‘ട്രാൻസ്ക്രൈബ്’ ഓപ്ഷൻ വരും. ഇതിൽ അമർത്തിയാൽ ശബ്ദ സന്ദേശം അക്ഷര രൂപത്തിലായി മാറുകയും തുടർന്ന് വായിക്കുകയും ചെയ്യാം. ഒരേ സമയം വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നവർക്കും ഇത് ഏറെ ഉപകാരപ്രദമാകുമെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കി. കൂടാതെ കേൾവി പ്രശ്നമുള്ളവർ, കേൾക്കുന്നതിനേക്കാൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർ എന്നിവർക്കും ഇത് ഏറെ പ്രയോജനകരമാകും.
Sources:azchavattomonline.com
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie12 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles6 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave