National
കോഴിക്കോട് പെന്തെക്കോസ്ത് ദൈവസഭ കൺവൻഷൻ മെയ് 19 മുതൽ
കോഴിക്കോട് പെന്തെക്കോസ്തു ദൈവസഭ ഒരുക്കുന്ന സുവിശേഷ മഹായോഗം മെയ് 19 വെള്ളി മുതൽ 21 ഞായർ വരെ കണ്ണൂർ റോഡിൽ ചന്ദ്രിക പ്രസ്സിന് എതിർവശമുള്ള ഫിലദൽഫിയ ചർച്ച് ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന സുവിശേഷ യോഗത്തിൽ സുവി. ജോൺ പി തോമസ് പ്രസംഗിക്കും. ഐ പി സി ജനറൽ കൗൺസിൽ അംഗം പാസ്റ്റർ ബിജോയ് കുര്യാക്കോസ് ഉദ്ഘാടനം നിർവഹിക്കും. കോഴിക്കോട് ബ്ലെസ് സിംഗേഴ്സ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. 20 ന് വെള്ളിയാഴ്ച രാവിലെ 10 മുതൽ സഭാ ഹാളിൽ വെച്ച് പൊതുയോഗം ഉണ്ടായിരിക്കുന്നതാണ്. പാസ്റ്റർ അജി ജോൺ, ബ്രദർ പ്രകാശ് ജോസഫ്, ബ്രദർ റോയ് മാത്യു ചീരൻ തുടങ്ങിയവർ നേതൃത്വം നൽകും
Sources:christiansworldnews
National
യഹോവ യിരെ സുവിശേഷ മഹോത്സവം ജനു 25 ,26 തീയതികളിൽ
നിത്യതയിൽ ക്രിസ്തുവിനോട് കൂടെ വിശ്രമിക്കുന്ന പരേതരായ പാസ്റ്റർ കെ.സി. യേശുദാസിൻ്റെയും സിസ്റ്റർ ലൈലാൾളിൻ്റെയും മകൻ ബ്രദർ ജോസ് കൊടങ്ങാവിളക്ക് ദൈവം നൽകിയ ദർശനപ്രകാരം ആണ്ടുതോറും നടത്തിവരുന്ന സുവിശേഷ യോഗങ്ങളുടെ ഭാഗമായി 2025 ജനുവരി 25, 26 തീയതികളിൽ കൊടങ്ങാവിള ജംഗ്ഷന് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ സുവിശേഷ മഹോത്സവം നടക്കും. ലോക പ്രസിദ്ധരായ സുവിശേഷ പ്രസംഗകർ പാസ്റ്റർ സജു ചാത്തന്നൂരും , പാസ്റ്റർ കെ. എ എബ്രഹാമും ദൈവവചനസന്ദേശങ്ങൾ നൽകും. പാസ്റ്റർ ശ്യാം കൃഷ്ണ നയിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും.
100 കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Sources:gospelmirror
National
കുമ്പനാട് കൺവൻഷൻ ജനുവരി നാളെ (12 )ന് ആരംഭിക്കും
കുമ്പനാട്: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കുമ്പനാട് ജനറൽ കൺവെൻഷൻ നാളെ (12)ആരംഭിക്കും. വൈകിട്ട് 5.30 ന് വൈകിട്ട് ജനറൽ പ്രസിഡൻറ് പാസ്റ്റർ ടി വൽസൻ ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് അധ്യക്ഷത വഹിക്കും . 101 മത് കൺവൻഷൻ പാട്ടു പുസ്തകം വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ്പ് പി തോമസ് പ്രകാശനം ചെയ്യും.പാസ്റ്റർ വി ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തും.
സുവിശേഷ യോഗം , ബൈബിൾ ക്ലാസ് , മിഷൻ ചലഞ്ച്, വിദ്യാർത്ഥി യുവജന സമ്മേളനം , വിമൻസ് ഫെലോഷിപ്പ് സമ്മേളനം , യംങ് പ്രൊഫഷണൽ മീറ്റ് എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും.
ഇൻഡ്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും വിദേശത്തു നിന്നുമുള്ള ശുശ്രൂഷകൻമാരും കൺവൻഷനിൽ പങ്കെടുക്കും .
പാസ്റ്റർമാരായ വത്സൺ എബ്രഹാം, ഫിലിപ്പ് പി തോമസ്, ബേബി വര്ഗീസ്, തോമസ് ജോർജ്, രാജു ആനിക്കാട്, ജോൺ കെ മാത്യു, കെ ജെ തോമസ് , സണ്ണി ഫിലിപ്പ്, ഷാജി ഡാനിയേൽ, സാബു വര്ഗീസ്, കെ സി തോമസ്, ഷിബു തോമസ്, വിത്സൻ വർക്കി, വിത്സൻ ജോസഫ്, രാജു മേത്ര, ജെയിംസ് ജോർജ്, സണ്ണി കുര്യൻ, എം എസ് സാമൂവൽ, ബാബു ചെറിയാൻ തുടങ്ങിയവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും.
‘എബനേസർ-യഹോവ യിരേ’ എന്നതാണ് ഈ വർഷത്തെ കൺവൻഷൻന്റെ ചിന്താവിഷയം .
പ്രശസ്‌ത ഗായകരോടൊപ്പം കൺവൻഷൻ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും .
ജനറൽ കൗൺസിൽ
ഭാരവാഹികളായ പ്രസിഡൻറ് പാസ്റ്റർ ടി. വത്സൻ എബ്രഹാം, വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ് പി.തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ തോമസ് ജോർജ്, ബ്രദർ വർക്കി ഏബ്രഹാം കാച്ചാണത്, ട്രഷറർ ബ്രദർ ജോൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ ചുമതലയിൽ ക്രമീകരണങ്ങൾ പൂർത്തി ആയതായി ഭാരവാഹികൾ അറിയിച്ചു
http://theendtimeradio.com
National
ഐ. പി. സി വടക്കഞ്ചേരി 38-മത് സെന്റർ കൺവൻഷൻ ജനുവരി 30 മുതൽ
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വടക്കഞ്ചേരി 38-മത് സെൻ്റർ വാർഷിക കൺവൻഷൻ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ വടക്കഞ്ചേരി പ്രിയദർശനി ബസ്റ്റാൻഡിനു സമീപത്തുള്ള നാട്ടാരങ്ങ് ഗ്രൗണ്ടിൽ വെച്ച് നടക്കും.
പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ ജോ തോമസ്, പാസ്റ്റർ ജോസ് വർഗ്ഗിസ് എന്നിവർ പ്രസംഗിക്കും. ജെസ്വിൻ, ജെയ്സൺ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും
Sources:christiansworldnews
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden