Connect with us

National

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല അദ്ധ്യാപക വിദ്യാർത്ഥി സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും 2023 മെയ് 21

Published

on

കൊട്ടാരക്കര : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല അദ്ധ്യാപക വിദ്യാർത്ഥി സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും 2023 മെയ് 21 ഞായറാഴ്ച വൈകിട്ട് 3.30 ന് കൊട്ടാരക്കര ബേർ ശേബ ഹാളിൽ നടക്കും. മേഖല സണ്ടേസ്ക്കൂൾ പ്രസിഡന്റ് പാസ്റ്റർ ബിജുമോൻ കിളിവയൽ അദ്ധ്യക്ഷത വഹിക്കും. IPC സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ ജോൺ റിച്ചാർഡ് ഉദ്ഘാടനം ചെയ്യും. സണ്ടേസ്ക്കൂൾ സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ്, സണ്ടേസ്ക്കൂൾ സ്റ്റേറ്റ് ട്രഷറർ ബ്രദർ ഫിന്നി പി. മാത്യു എന്നിവർ സന്ദേശം നൽകും .
മേഖലയിലെ സണ്ടേസ്ക്കൂൾ ഹെഡ് മാസ്റ്റർമാർ അദ്ധ്യാപകർ , വിദ്യാർത്ഥികൾ മാതാപിതാക്കന്മാർ എന്നിവർ പങ്കെടുക്കുമെന്ന് മേഖല ഭാരവാഹികൾ അറിയിച്ചു. മേഖല കമ്മറ്റി നേതൃത്വം നൽകും
Sources:gospelmirror

http://theendtimeradio.com

National

വിതുര പെന്തക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് നേതൃത്വത്തിൽ നടന്ന പരസ്യയോഗത്തിന് അനുഗ്രഹ സമാപ്തി

Published

on

വിതുര പെന്തക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് (VPPF) ൻ്റെ നേതൃത്വത്തിൽ 2025 ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മുതൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്രയുടെ ഭാഗമായി നടത്തിയ പരസ്യ യോഗം വിളപ്പിൽശാല ജംഗ്ഷനിൽ നിന്നും ആരംഭിച്ച് അതിൻ്റെ സമീപ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് വൈകുന്നേരം 5 മണിയോടെ നെടുംകുഴി ജംഗ്ഷനിൽ സമാപിച്ചു VPPF പ്രസിഡൻറ് പാസ്റ്റർ. D വില്യം , പാസ്റ്റർ. മനോഹരൻ , പാസ്റ്റർ. സെൽവരാജ് , പാസ്റ്റർ. അജികുമാർ, പാസ്റ്റർ. A ജോൺ തുടങ്ങിയവർ സന്ദേശം നൽകുകയും ഗാനശുശ്രൂഷകൾക്ക് പാസ്റ്റർ. വിജയദാസ് , പാസ്റ്റർ. ഷിജുദാസ്, പാസ്റ്റർ. ഷൈജു വെള്ളനാട് എന്നിവർ നിർവഹിച്ചു . VPPF ഇവാഞ്ചലിസം ബോർഡ് കൺവീനർ പാസ്റ്റർ അലക്സ് വിതുര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ കോട്ടയം സെന്റർ “മിഷൻ 10” ലക്ഷ്യത്തിലേക്ക്

Published

on

കോട്ടയം : ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കേരള റീജിയൻ കോട്ടയം സെന്ററിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് സമീപം നാല്പത്തി മലയിൽ പുതിയ സഭ പ്രവർത്തനം ദൈവസഭയോടു ചേരും. പാസ്റ്റർ ബിനു പീറ്റർ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സഭയാണ്. അദ്ദേഹം സഭയും ദൈവസഭയോട് ചേരുന്നതിന് താൽപര്യം പ്രകടിപ്പിച്ചതിനാൽ കോട്ടയം സെന്റർ മിനിസ്റ്റർ പാസ്റ്റർ കെഎസ് സിബിച്ചന്റെ നേതൃത്വത്തിൽ സെന്റർ സെക്രട്ടറി ജോമോൻ തോമസ്, സെന്റർ ഇവാഞ്ചലസം സെക്രട്ടറി സണ്ണി പി ജോയ് എന്നിവർ സഭ സന്ദർശിച്ചു.
കോട്ടയം സെന്ററിൽ ഈ സഭാ വർഷത്തെ പ്രവർത്തന ലക്ഷ്യമായ “MISSION 10” സെന്ററിൽ 10 സഭകൾ ഇതിൽ ഒമ്പതാമത്തെ സഭാ പ്രവർത്തനമാണ്. അഞ്ച് കുടുംബങ്ങൾ ആരാധനയിൽ സംബന്ധിക്കുന്നു.
വാർത്ത: പാസ്റ്റർ സണ്ണി പി ജോയി
 http://theendtimeradio.com

Continue Reading

National

ആവേശം വാനോളം ; കേരളത്തിലെ ഏറ്റവും വലിയ ബൈബിൾ ക്വിസിന് അനുഗ്രഹ സമാപ്തി

Published

on

കുമ്പനാട് : PYPA കേരളാ സ്‌റ്റേറ്റും, ഗുഡ്ന്യൂസ്‌ വീക്കിലിയും, CTW മീഡിയ പ്രൊഡക്ഷൻസും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ അറിവ് 2k25 ബൈബിൾ ക്വിസിന്റെ രണ്ടാം പതിപ്പിന് അനുഗ്രഹ സമാപ്തി. ജൂൺ മാസം 21 തീയതി ശനിയാഴ്ച കുമ്പനാട് ഹെബ്രോൻപുരത്ത് വെച്ച് നടന്ന ഗ്രാൻഡ് ഫിനാലെയിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നും വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധികരിച്ച് മത്സരാർത്ഥികൾ മാറ്റുരച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ ആക്ടിങ് പ്രസിഡന്റ്‌ ഇവാ. മോൻസി പി മാമൻ അധ്യക്ഷത വഹിച്ചു. ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പറും, ഗുഡ്ന്യൂസ്‌ എക്സിക്യൂട്ടീവ് എഡിറ്ററുമായിരിക്കുന്ന സജി മത്തായി കാതേട്ട് ഉദ്ഘാടനം ചെയ്ത ഗ്രാൻഡ് ഫിനാലയിൽ ജോയിന്റ് സെക്രട്ടറിമാരായിരിക്കുന്ന സന്ദീപ് വിളമ്പുകണ്ടം സ്വാഗതവും, ലിജോ സാമൂവേൽ നന്ദിയും പ്രകാശിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, കോർഡിനേറ്റർ ജോസി പ്ലാത്താനത്ത്, ജോയിന്റ് കോർഡിനേറ്റർ ആശിഷ് വർഗീസ്, സംസ്ഥാന സമിതി അംഗങ്ങളായ ബിജിൽ ജോർജി ചെറിയാൻ, സാം പ്രസാദ്, നീരജ് മാത്യൂസ്, മാത്യു ജോൺ കുണ്ടറ, വോളന്റീയേഴ്‌സ് എന്നിവർ വിവിധ നിലകളിൽ ഗ്രാൻഡ് ഫിനാലെ ഇവന്റിന് നേതൃത്വം നൽകി.

ഗ്രാൻഡ് ഫിനാലെയുടെ സംഘാടനവും, വൈവിധ്യമാർന്ന മത്സര ലെവലുകളും, ചോദ്യങ്ങളിൽ കണ്ട പ്രൊഫഷനലിസവും അറിവ് 2k25 ക്വിസിനെ വേറിട്ടതാക്കി മാറ്റി. ജഡ്ജിങ് പാനലിന്റെ കൃത്യതയും, സമർപ്പണവും, ഒത്തൊരുമയും ഗ്രാൻഡ് ഫിനാലെയുടെ മാറ്റ് കൂട്ടി. ഈ പറഞ്ഞ കാര്യങ്ങളാണ് നിലവിൽ കേരളത്തിൽ നടക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങളിൽ നിന്നും അറിവിനെ വ്യത്യസ്തമാക്കുന്നത്.

സമാപന സമ്മേളനത്തിൽ ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ ഷെറിൻ കാഹളം, ഐ പി സി യു.കെ. അയർലണ്ട് റീജിയൻ കൗൺസിൽ മെമ്പർ അജിൻ തോമസ്, ഇവാ മോൻസി പി മാമ്മൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു.

സമ്മാനർഹർ

ഒന്നാം സമ്മാനം – ഒരു ലക്ഷം രൂപ
സൂസൻ നൈനാൻ, കോട്ടയം

രണ്ടാം സമ്മാനം – അര ലക്ഷം രൂപ
ബീന ജോസഫ്, തിരുവനന്തപുരം

മൂന്നാം സമ്മാനം – കാൽ ലക്ഷം രൂപ
ശാലിനി എസ്, തിരുവനന്തപുരം

4,5 സമ്മാനം – അയ്യായിരം രൂപ വീതം
ബ്യുള ജോസഫ്
സാം വെസ്ലി
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National5 hours ago

വിതുര പെന്തക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് നേതൃത്വത്തിൽ നടന്ന പരസ്യയോഗത്തിന് അനുഗ്രഹ സമാപ്തി

വിതുര പെന്തക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് (VPPF) ൻ്റെ നേതൃത്വത്തിൽ 2025 ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മുതൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്രയുടെ ഭാഗമായി...

Travel5 hours ago

റെയിൽവേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കും, ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

ദില്ലി: ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. 2025 ജൂലൈ 1 മുതൽ നിരക്കുകളിലെ വർധനവ് പ്രാബല്യത്തിൽ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്...

world news6 hours ago

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി വിവാഹം

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി വിവാഹം നടത്തി. ജൂൺ 11 ന് നടന്ന സംഭവത്തിൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ അഭിഭാഷകൻ...

National6 hours ago

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ കോട്ടയം സെന്റർ “മിഷൻ 10” ലക്ഷ്യത്തിലേക്ക്

കോട്ടയം : ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കേരള റീജിയൻ കോട്ടയം സെന്ററിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് സമീപം നാല്പത്തി മലയിൽ പുതിയ സഭ പ്രവർത്തനം...

us news6 hours ago

എല്ലാ ക്ലാസ് മുറികളിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കും; നിയമത്തില്‍ ഒപ്പുവെച്ച് ടെക്സാസ് ഗവർണർ

ടെക്സാസ്: പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിൽ അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിന്റെ ഗവർണർ ഗ്രെഗ് ആബട്ട് ഒപ്പുവച്ചു. 2025-2026 അധ്യായന വർഷത്തിന്റെ...

us news1 day ago

‘Bible before boots’: Natalie Grant helps launch Museum of Christian & Gospel Music in Nashville

When the Museum of Christian & Gospel Music opens its doors this October in downtown Nashville, award-winning singer-songwriter Natalie Grant...

Trending

Copyright © 2019 The End Time News