Connect with us

Travel

കോട്ടയത്ത് കണ്ടിരിക്കേണ്ട 16 വിനോദസഞ്ചാര കേന്ദ്രങ്ങൾ

Published

on

അക്ഷര നഗരി എന്ന് വിളിപ്പേരുള്ള റബ്ബറിൻ്റെ നാട് എന്ന് പേരുകേട്ട കോട്ടയം ജില്ലയിൽ പ്രധാനമായും കണ്ടിരിക്കേണ്ട ചെറുതും വലുതുമായ ചില പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. കുമരകം

കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം. ഇവിടം ലോക വിനോദസഞ്ചാര ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ്. ദേശാടനക്കിളികൾ വരെ അതിഥികളായി എത്തുന്ന കുമരകം പക്ഷി സങ്കേതം വളരെ പ്രശസ്തമാണ്. മനോഹരങ്ങളായ കാഴ്ചകൾ തന്നെയാണ് കുമരകത്തെ വേറിട്ട് നിർത്തുന്നത്. ഇതിനൊപ്പം തന്നെ മീൻ, ഞണ്ട്, ചെമ്മീൻ തുടങ്ങിയ രുചിയേറുന്ന കായൽ വിഭവങ്ങളും ഇവിടെ വരുന്നവർക്ക് ആസ്വദിക്കാം.

റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയവക്കൊപ്പം ശുദ്ധമായ അന്തിക്കള്ള് ലഭിക്കുന്ന ഷാപ്പുകളിലും വരെ ഭക്ഷണപ്രിയര്‍ ഈ ഭക്ഷണങ്ങള്‍ തേടിയെത്താറുണ്ട്. ബോട്ടുകളിലൂടെയുള്ള കായൽ യാത്രകൾക്ക് ആലപ്പുഴയോളം തന്നെ പേരുകേട്ട സ്ഥലമാണ് കുമരകവും. തീർച്ചയായും കോട്ടയം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന് കുമരകത്തെ വിശേഷിപ്പിക്കാം. കോട്ടയം ടൗണിൽ നിന്ന് 20 കിലോ മീറ്റർ സഞ്ചരിച്ചാൽ കുമരകത്ത് എത്താം.

2. താഴത്തങ്ങാടി ജുമാ മസ്‌ജിദ്‌

കേരളത്തില്‍ ഇസ്ലാം മതം പരിചയപ്പെടുത്തിയ മാലിക് ദീനാറിന്റെ പുത്രനായ ഹബീബ് ഇബ്ൻ മാലിക് ദീനാര്‍ പണി കഴിപ്പിച്ചതാണ് ഈ പള്ളി എന്ന് വിശ്വസിക്കുന്നു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. പരമ്പരാഗത കേരളീയ വാസ്തു വിദ്യാശൈലിയില്‍ നിർമിച്ചിട്ടുള്ള ഈ പള്ളി വാസ്തു വിദ്യാ സമ്പന്നത കൊണ്ടും കൊത്തു പണികളുടെ സൗന്ദര്യം കൊണ്ടും പ്രശസ്തമാണ്. നിഴല്‍ ഘടികാരം, ഒറ്റക്കല്ലില്‍ തീര്‍ത്ത ഹൗള് (അംഗശുദ്ധിക്ക് വെള്ളം ശേഖരിക്കുന്ന സ്ഥലം), തടിയില്‍ തീര്‍ത്ത ഖുര്‍ആന്‍ വാക്യങ്ങള്‍, മനോഹരമായ മാളികപ്പുറം, കൊത്തുപണികളാല്‍ സമൃദ്ധമായ മുഖപ്പുകള്‍ എന്നിവ പള്ളിയുടെ പ്രത്യേകതകളാണ്.

3. ഭരണങ്ങാനം തീർത്ഥാടന കേന്ദ്രം

ഭരണങ്ങാനം ലോകമെമ്പാടുമുള്ള ക്രൈസ്തവരെ സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്തുള്ള പ്രസിദ്ധമായ ഒരു സ്ഥലമാണ് ഭരണങ്ങാനം. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് സെന്റ് മേരീസ് പള്ളിയോടു ചേർന്നുള്ള ഒരു ചെറിയ പള്ളിയിൽ ആണ്. അതുകൊണ്ട് തന്നെയാണ് ഇവിടം വളരെക്കാലം ഒരു തീർത്ഥാടന കേന്ദ്രമായി മാറുന്നത്. വാഗമൺ പോകുന്നവർക്ക് ഭരണങ്ങാനം പള്ളി കൂടി സന്ദർശിക്കാവുന്നതാണ്. കോട്ടയം ടൗണിൽ നിന്ന് 30 കിലോ മീറ്റർ വരും റോഡു മാർഗം ഭരണങ്ങാനത്ത് എത്താൻ.

4. വൈക്കം ക്ഷേത്രവും കായലും

എറണാകുളം, ആലപ്പുഴ ജില്ലകളോട് അടുത്തു കിടക്കുന്ന കോട്ടയത്തെ ഒരു പ്രദേശമാണ് വൈക്കം. വൈക്കം മഹാദേവ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകർഷണം. നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ വൈക്കത്തെക്കുറിച്ച് അധികമൊന്നും വിവരിക്കേണ്ട ആവശ്യമില്ലെന്നു കരുതുന്നു. ആലപ്പുഴ, കുമരകം എന്നീ സ്ഥലങ്ങൾ പോലെ തന്നെ വൈക്കവും കായൽ യാത്രകൾക്ക് പേരുകേട്ടതാണ്. മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി ജനിച്ചത് വൈക്കത്തിന് അടുത്തുള്ള ചെമ്പ് എന്ന സ്ഥലത്താണ്.

5. ഇലവീഴാ പൂഞ്ചിറ

കോടമഞ്ഞിന്റെയും തണുപ്പിന്റെയും വിഹാര കേന്ദ്രം എന്നറിയപ്പെടുന്ന ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലെ ഒരു പ്രധാനപ്പെട്ട ഹിൽ സ്റ്റേഷൻ ആണ്. ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ സഞ്ചരിച്ചു ആറ് കി മീ അകത്തോട്ടു പോയാൽ ഇലവീഴാ പൂഞ്ചിറയിൽ എത്താം. നാല് കി മീ ഓഫ്‌റോഡ് ആണ്. ജീപ്പ് സർവീസ് ലഭ്യമാണ്. ബൈക്ക്, കാർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇലപൊഴിയും കാടുകളും മരങ്ങളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. മേലുകാവ് വില്ലേജിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇലവീഴാ പൂഞ്ചിറയുടെ മുകളിൽ നിന്ന് മലങ്കര ഡാമിന്റെ വിദൂര ദൃശ്യങ്ങൾ കാണാം.

6. അയ്യൻപാറ

കോട്ടയം ജില്ലയിലെ തന്നെ അസ്തമയം മികച്ച രീതിയിൽ കാണുവാൻ സാധിക്കുന്ന സ്ഥലം ആണ് അയ്യൻപാറ. ഇടുക്കി തൊടുപുഴ റൂട്ടിൽ സഞ്ചരിച്ചു മങ്കൊമ്പ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞാണ് അയ്യൻപാറയിലേക്കു പോകുന്നത്. പേരുപോലെ തന്നെ പാറക്കൂട്ടങ്ങൾ ആണ് ഇവിടെ ഉള്ളത്. അയ്യൻപാറയിൽ ഒരു പള്ളിയും, അമ്പലവും ഉണ്ട്. പാറകൾക്കു ഇടയിൽ വളരുന്ന പുൽമേടുകൾ, വിവിധ തരം മരങ്ങൾ എന്നിവ മനോഹാരിത ചൊരിയുന്നു. രാവിലെയും, വൈകുന്നേരങ്ങളിലും കുടുമ്പോത്തോടൊപ്പവും അല്ലാതെയും ആളുകൾ എത്തുന്നു. ഇല്ലിക്കൽ കല്ല്, ഈരാറ്റുപേട്ട ടൗൺ, വല്യച്ഛൻ മല, ഇലവീഴാപൂഞ്ചിറയുടെയും വിദൂര ദൃശ്യങ്ങൾ തുടങ്ങിയവ അയ്യൻപാറയിൽ നിന്ന് കാണാൻ സാധിക്കും.

7. വല്യച്ഛൻ മല

ഈരാറ്റുപേട്ടയിലെ അരുവിത്തറ പള്ളിയോടു ചേർന്നുള്ള കുരിശുമല ആണ് വല്യച്ഛൻ മല. കോട്ടയം ജില്ലയിലെ തന്നെ വലിയ ഒരു കുരിശുമല ആണ്. കേരളത്തിലെ ഏറ്റവും വലിയ കുരിശ് ഇവിടാനുള്ളത്. അടിവാരത്തു നിന്ന് കാൽനട ആയും, സ്വന്തം വാഹനത്തിലും മലയുടെ മുകളിൽ വരെ എത്താം. വൈകുന്നേരങ്ങളിൽ മലയുടെ മുകളിൽ നിന്ന് ലൈറ്റുകൾ ശോഭ പകരുന്ന ഇരാറ്റുപേട്ടയുടെ ഭംഗിയും ആസ്വദിക്കാം. സുന്ദരവും, മനസിനെ തണുപ്പിക്കനും, വല്യച്ഛൻ മലയിൽ ചിലവഴിക്കുന്നതിലൂടെ സാധിക്കും. വാഗമൺ സഞ്ചാരികൾക്ക് ഇവിടെയും സഞ്ചരിച്ച് പോകാവുന്നതാണ്.

8. ഇല്ലിക്കൽ കല്ല്

ഈ സ്ഥലം മുൻപ് അധികം ആർക്കും അറിവുണ്ടായിരുന്നില്ല. അധികമാർക്കും അറിയാതെ കിടന്നിരുന്ന ഈ സ്ഥലം പ്രശസ്തമാക്കിയത് സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളാണ്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഇല്ലിക്കൽകല്ല് സ്ഥിതി ചെയ്യുന്നത് ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണ്. 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ ‘കൂടക്കല്ല്’ എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ ‘കൂനൻ കല്ല്’ എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്. വാഗമൺ, തേക്കടി സഞ്ചരിക്കുന്നവർക്ക് ഇവിടെയെത്താനും പ്രയാസമുണ്ടാകില്ല. ഈരാറ്റുപേട്ടയ്ക്ക് അടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

9. പൂഞ്ഞാര്‍ കൊട്ടാരം

കേരളത്തിന്റെ പഴയകാല പ്രൗഢി വിളിച്ചോതുന്ന കെട്ടിടമാണ് ഇത്. ഈ കൊട്ടാര ചുവരുകൾക്കുള്ളില്‍ അനതിസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. തൊട്ടടുത്ത ശാസ്താക്ഷേത്രത്തിലെ കരിങ്കല്‍ ഭിത്തിയില്‍ കൊത്തിയുണ്ടാക്കിയിട്ടുള്ള ചുറ്റുവിളക്കുകള്‍ അത്യാകർഷകവും രാജ്യത്ത് അപൂർവവുമാണ്. കോട്ടയത്തുനിന്നും പാല-ഈരാറ്റുപേട്ട വഴിയില്‍ സഞ്ചരിച്ചാല്‍ പൂഞ്ഞാര്‍ കൊട്ടാരത്തിലെത്താം.

10. കോട്ടത്താവളം

പൂഞ്ഞാർ, അടിവാരം മേഖലയിലാണ് മനോഹരമായ വെള്ളച്ചാട്ടമുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ മൂന്ന്‌ കിലോമീറ്റര്‍ ദൂരം ജീപ്പില്‍ സഞ്ചരിച്ചും പിന്നീട്‌ അര കിലോമീറ്റര്‍ നടന്നും വേണം വെള്ളച്ചാട്ടത്തിനു സമീപമെത്താന്‍. മനോഹരമായ ഒരു വ്യൂ പോയിന്റും സമീപത്തായുണ്ട് എന്നത് ഇവിടെയെത്തുന്നവർക്ക് കാഴ്ചയുടെ മായാലോകം സാധ്യമാക്കുന്നു. കോട്ടയത്തു നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയാണ് കോട്ടത്താവളം ഉള്ളത്. വാഗമൺ യാത്ര നടത്തുന്നവർക്ക് ഇവിടവും കണ്ട് മടങ്ങാവുന്നതാണ്.

11. മാർമല അരുവി വെള്ളച്ചാട്ടം

കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ഇത്. ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു മാർമല അരുവി വെള്ളച്ചാട്ടം. വിനോദസഞ്ചാരികൾ ധാരാളമായി എത്താറുള്ള ഇല്ലിക്കൽ മലനിരകളും ഇല്ലിക്കൽകല്ലും ഇതിനടുത്താണ്. ഈരാറ്റുപേട്ടയിൽ നിന്ന് പത്തുകിലോമീറ്റർ ദൂരമാണ് മാർമല അരുവിയിലേയ്ക്കുള്ളത്. തീക്കോയിയിൽ നിന്ന് മംഗളഗിരി വഴിയും അടുക്കത്തു നിന്ന് വെള്ളാനി വഴിയും മാർമല അരുവിയിൽ എത്താം. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് അരുവിയിലാണ് ഈ വെള്ളച്ചാട്ടം.

12. മാംഗോ മെഡോസ് പാർക്ക്

ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് കോട്ടയത്തെ കടുത്തുരുത്തിക്കു സമീപമുള്ള മാംഗോ മെഡോസ് തന്നെയാണ്. ഏകദേശം 120 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ തരത്തിലാണ് പാര്‍ക്കിന്‍റെ നിര്‍മ്മാണം. നാലായിരത്തിലേറെ ഇനം അപൂർവ മരങ്ങൾ ഇവിടെയുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു കാര്യം ആദ്യമേതന്നെ പറയട്ടെ. സാധാരണ നമ്മള്‍ കണ്ടിട്ടുള്ള വീഗാലാന്‍ഡ്, സില്‍വര്‍ സ്റ്റോം മുതലായ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ പോലെയല്ല ഇത് എന്നോര്‍ക്കുക. പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് മാംഗോ മെഡോസ് എന്ന ഈ മഹാപ്രപഞ്ചം.

13. നീണ്ടൂർ ജെ യെസ് ഫാം

അപ്പർ കുട്ടനാടിന്റെ ഭംഗി വാനോളം ആസ്വദിക്കാൻ നീണ്ടൂർ ജെ യെസ് ഫാം അവസരം നൽകുന്നു. ഒരു പ്രൈവറ്റ് ഫാം ആയിട്ടു കൂടി തികച്ചും സൗജന്യം ആണ് പ്രേവേശനം. ബോട്ടിങ്ങിനും, ഫുഡിനും പണം നൽകണം. ഫാം ടൂറിസത്തിന്റെ എല്ലാ ആധുനിക സാധ്യതകളും ഉൾപ്പെടുത്തി ആണ് ജെ യെസ് ഫാം പ്രവർത്തിക്കുന്നത്. വിവിധ ഇനം പശുക്കൾ, കോഴികൾ, പറവകൾ, മീനുകൾ, എമു പക്ഷി, കാട, കോവർ കഴുത, തുടങ്ങിയ വളർത്തു മൃഗങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട്. നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന പാടശേഖരങ്ങൾ, പായൽ പച്ച പുതപ്പിച്ച തടാകങ്ങൾ, കരിമീനും വാളയും വിളയുന്ന കുളങ്ങൾ, വരമ്പത്തു നിലയുറച്ച കുള്ളൻ തെങ്ങുകൾ തുടങ്ങിയ കാഴ്ചകൾ തികച്ചും സൗജന്യം ആയി ആസ്വദിക്കാം. കുട്ടികൾക്കായുള്ള ഒരു പാർക്കും, വാച്ച് ടവറും ഒരുക്കിട്ടുണ്ട്.

14. മേട

പണ്ട് കാലത്ത് കാർഷിക ഉപകരണങ്ങളും നെല്ലും സൂക്ഷിക്കാൻ നിർമ്മിച്ച മേടയ്ക്ക് 200 വർഷം പഴക്കമുണ്ട്. ഇന്നും പഴമയുടെ തനിമ കാത്തുസൂക്ഷിച്ചു മേട നിലനിൽക്കുന്നു. രണ്ടു വശങ്ങളിലും വിശാലമായ പാടശേഖരങ്ങളും അപകടം ഇല്ലാതെ ശുദ്ധമായ തെളിനീരിൽ കുളിക്കാൻ ശുദ്ധ ജലം നിറഞ്ഞ തോടും ഉണ്ട്. മേട സ്ഥിതി ചെയുന്നത് കോട്ടയം ജില്ലയിലെ പൈകയിൽ നിന്ന് അഞ്ച് കി മീ മാറിയാണ്.

15. അരുവികുഴി വെള്ളച്ചാട്ടം

അതിമനോഹരമായ വെള്ളച്ചാട്ടമാണ് അരുവികുഴി വെള്ളച്ചാട്ടം. പള്ളിക്കത്തോടിന് അടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം എല്ലാവരുടെയും ആകർഷണകേന്ദ്രമാണ്. സമയം ചിലവൊഴിക്കാൻ മികച്ച സ്ഥലം ആണ് ഇത്. മനോഹരം ആയ ഈ വെള്ളച്ചാട്ടത്തിൽ ഇറങ്ങുകയും കുളിക്കുകയും ചെയ്യാവുന്നതാണ്.

16. നാലുമണികാറ്റ്

വൈകുന്നേരങ്ങളിലെ പാടശേഖരങ്ങളിൽ നിന്നുമുള്ള കാറ്റു ഏറ്റുകൊണ്ട് വിശ്രമിക്കാവുന്ന ഇരിപ്പിടങ്ങളും, ഊഞ്ഞാലുകളും, ഇതാണ് നാലുമണിക്കാറ്റിലെ വിശേഷങ്ങൾ. ഒട്ടുമിക്ക യാത്രികരും വണ്ടി നിർത്തി വിശ്രമിക്കുന്ന സ്ഥലം. കുട്ടികൾക്കായി ചെറിയ പാർക്കും നാലുമണികാറ്റിൽ ഒരുക്കിട്ടുണ്ട്. ഒരു വലിയ ചുണ്ടൻ വള്ളത്തിന്റെ രൂപം ഇവിടെ നിർമിച്ചുവെച്ചിട്ടുണ്ട്. റോഡിനു ഇരു വശങ്ങളിലും വിശാലമായ പാടശേഖരങ്ങൾ, അവിടെ ഒരു വിശ്രമ കേന്ദ്രം, ഇതാണ് ഇതിൻ്റെ പ്രത്യേകത.

കോട്ടയം ജില്ലയിൽ കണ്ടിരിക്കേണ്ട കുറച്ചു സ്ഥലങ്ങൾ മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ഇനിയും കാണാൻ പറ്റുന്ന ധാരാളം പ്രദേശങ്ങൾ കോട്ടയം ജില്ലയിൽ ഉണ്ട്. ഇത്രയും സ്ഥലങ്ങൾ കാണാൻ എത്തുന്നവർക്ക് ഇതുപോലെയുള്ള മറ്റ് സ്ഥലങ്ങൾ കൂടി കണ്ട് മടങ്ങാവുന്നതാണ്. തേക്കടി, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാനെത്തുന്നവർക്ക് വളരെ എളുപ്പത്തിൽ കണ്ട് മടങ്ങാവുന്ന സ്ഥലങ്ങളാണ് ഇവിടെ കുറിച്ചിരിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Travel

‘ലോകത്തെ എട്ടാമത്തെ അത്ഭുതം’: കശ്മീരിലെ ചെനാബ് പാലത്തിലൂടെ ട്രെയിൻ ഓടി

Published

on

കാശ്മീർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ ട്രെയിൻ ഓടി.

സങ്കൽദാൻ-റിയാസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ നല്ലൊരു ശതമാനം പൂർത്തിയായതായും അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ചെനാബ് നദിക്ക് കുറുകെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി കശ്മീർ താഴ്‌വരയെ ബന്ധിപ്പിക്കുന്ന പാലമാണിത്.

ചെനാബ് പാലത്തിന് പാരീസിലെ ഈഫല്‍ ടവറിനെക്കാള്‍ 35 മീറ്ററിലധികം ഉയരമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. 28,000 കോടി രൂപയോളമാണ് പാലം നിർമ്മാണത്തിനായി ചെലവഴിച്ചത്. അതിശക്തമായ ഭൂകമ്ബങ്ങളെ അതിജീവിക്കാനുള്ള സംവിധാനങ്ങളും പാലത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഉധംപൂർ ശ്രീനഗർ ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ കീഴില്‍ മുംബൈ ആസ്ഥാനമായ കമ്ബനിയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ചെനാബ് നദിയില്‍ നിന്ന് 359 മീറ്റർ ഉയരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

വിസ നിയമങ്ങളിൽ വൻ മാറ്റവുമായി തായ്ലൻഡ്

Published

on

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കായി രണ്ട് മാസം കാലാവധിയുള്ള വിസ രഹിത പ്രവേശനം അനുവദിച്ച് തായ്‌ലൻഡ്. 93 രാജ്യങ്ങളിലെ സ‌ഞ്ചാരികൾക്ക് ഈ പദ്ധതി ഉപയോഗിക്കാം. അതോടൊപ്പം അഞ്ച് വർഷം വരെ കാലാവധിയുള്ള ഡസ്റ്റിനേഷൻ-ഡിജിറ്റൽ നൊമാഡ് വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. തായ്‌ലൻഡ് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് പുതിയ പരിഷ്കരണങ്ങൾ.
ഓൺലെെൻ ജോലി ചെയ്യുന്നവരെയും വിദ്യാർത്ഥികളെയും ജോലികളിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരെയും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി തായ്‌ലൻഡ് തയ്യാറാക്കിയിരിക്കുന്നത്. ഈ വിഭാഗങ്ങളിൽ ഉൾപ്പെട്ട സഞ്ചാരികളാണ് ടൂറിസ്റ്റ് കേന്ദ്രത്തിൽ ദീർഘകാലം താമസിക്കുക എന്നതിനാലാണിത്. അടുത്ത മാസം മുതൽ പദ്ധതി നടപ്പിലാക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

2023ൽ മാത്രം രണ്ടരക്കോടി വിദേശ വിനോദസഞ്ചാരികളാണ് തായ്‌ലൻഡിൽ എത്തിയത്. പുതിയ പദ്ധതിയിലൂടെ അത് മൂന്ന് കോടിയിലധികമാക്കാനാണ് തായ്‌ലൻഡ് ലക്ഷ്യമിടുന്നത്. കൊവിഡിന് മുൻപ് 3.9 കോടി സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്.
ഓൺലെെനായി ജോലികൾ ചെയ്യുന്ന ടൂറിസ്റ്റുകൾക്കായി 180 ദിവസം കാലാവധിയുള്ള വിസ നൽകാനും തായ്‌ലൻഡ് പദ്ധതിയിടുന്നുണ്ട്. 180 ദിവസം പിന്നിട്ടാൽ ഇത് വീണ്ടും നീട്ടി നൽകും. ഇത്തരത്തിൽ അഞ്ച് വർഷം വരെ വിദേശികൾക്ക് ഓൺലെെനായി ജോലി ചെയ്ത് തായ്‌ലാൻഡിൽ താമസിക്കാൻ കഴിയും.
Sources:globalindiannews

http://theendtimeradio.com

Continue Reading

Travel

കൊല്ലത്ത് കാണേണ്ട പ്രധാനപ്പെട്ട 20 വിനോദസഞ്ചാര കേന്ദ്രങ്ങൾ

Published

on

കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ലകളിലൊന്നാണ് കൊല്ലം. മനോഹരമായ കായലുകള്‍. കടൽത്തീരങ്ങൾ, ചരിത്രപരമായ സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയവ കൊല്ലത്തെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു. കൊല്ലം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് സഹായകമാകുന്ന, കൊല്ലം ജില്ലയിലെ മികച്ച 20 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക ഇതാ.

1. കൊല്ലം ബീച്ച്

കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ്‌ കൊല്ലം ബീച്ച്‌. സൂര്യസ്‌നാനം ഏറ്റുകിടക്കുന്ന തീരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകളും വെള്ളമണല്‍ത്തരികളും ചേര്‍ന്ന്‌ തീര്‍ക്കുന്ന മനോഹര കാഴ്‌ച നൂറുകണക്കിന്‌ സഞ്ചാരികളെ മഹാത്മാഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന ഈ ബീച്ചിലേക്ക്‌ ആകര്‍ഷിക്കുന്നു. ബീച്ചിലും പരിസരങ്ങളിലും അലയടിക്കുന്ന ശാന്തത ഇവിടമൊരു മികച്ച ഒഴിവുകാല വിനോദ കേന്ദ്രമാക്കുന്നു. ഇവിടെ സുരക്ഷിതമായി കടലില്‍ കുളിക്കുകയും നീന്തുകയും ചെയ്യാം. കുറഞ്ഞ ചെലവില്‍ താമസിക്കാനും ആഹാരം കഴിക്കാനും കഴിയുന്ന നിരവധി ഹോട്ടലുകളും റിസോർട്ടുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. നഗരഹൃദയത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ ബീച്ച്‌.

2. അഷ്ടമുടിക്കായല്‍

അഷ്ടമുടിക്കായല്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടുകളിലെ യാത്രയാണ്‌. ഒരു സഞ്ചാരിയും ഒരിക്കലും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമായിരിക്കും ഈ യാത്ര. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹൗസ്‌ബോട്ട്‌ യാത്രയ്‌ക്കായി നിരവധി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ്‌ കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായല്‍. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെതൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു.

മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന ചീനവല ഈ കായലിലെ ഒരു സാധാരണ കാഴ്ചയാണ്‌. കായലും അതിന്റെ തീരത്തുള്ള കൊല്ലം പട്ടണവും നീണ്ടകര തുറമുഖവും സംസ്ഥാനത്തിന്റെ കശുവണ്ടിസംസ്കരണ-വ്യാപാരത്തിനും സമുദ്രോല്പന്ന വ്യവസായങ്ങൾക്കും ആവശ്യമായ ഗതാഗത മാർഗമായി വർത്തിക്കുന്നു. കായലരികത്തായി താമസിക്കുന്ന ജനവിഭാഗങ്ങൾ മത്സ്യബന്ധനം, കയർ നിർമ്മാണത്തിലേക്കാവശ്യമായ ചകിരി വേർതിരിക്കുന്നതിനുള്ള ചകിരിപൂഴ്ത്തൽ, ഉൾനാടൻ ജലഗതാഗത സേവനം എന്നീ തൊഴിലുകളിലൂടെ ജീവിതോപാധി കണ്ടെത്തുന്നു.

കൊല്ലം ബോട്ട് ക്ലബിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബോട്ടു സവാരി കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്നു. മറ്റു നിരവധി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ ബോട്ട് സവാരി പ്രവേശനമൊരുക്കുന്നു. കൂടാതെ ആഡംബര ഹൗസ് ബോട്ടുകളും സേവനങ്ങൾ നത്തുന്നു. ഈ ജലസംഭരണിയിലൂടെയുള്ള ബോട്ട് സവാരി എട്ട് മണിക്കൂർ സമയം വരുന്നതാണ്‌. തടാകങ്ങൾ,കനാലുകൾ, വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങൾ എന്നിവയിലൂടെയുള്ള ഈ സവാരി അഷ്ടമുടിക്കായലിന്റെ സമഗ്ര സൗന്ദര്യം നുകരാൻ അവസരമൊരുക്കുന്നു.

3. ശാസ്താം‌കോട്ട കായൽ

തീരത്ത്‌ സ്ഥിതി ചെയ്യുന്ന ശാസ്‌താ ക്ഷേത്രത്തില്‍ നിന്നാണ്‌ കായലിന്‌ ഈ പേര്‌ ലഭിച്ചത്‌. കായല്‍യാത്രക്കുള്ള സൗകര്യവും പ്രകൃതി സൗന്ദര്യവും ശാസ്‌താംകോട്ട കായലിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മനോഹരവും പ്രശസ്തവുമായ ശുദ്ധജലതടാകമാണ്‌ ശാസ്‌താംകോട്ട കായല്‍.

4. തെന്മല

കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശം. ഇത് സഹ്യപർവതത്തിന്റെ പടിഞ്ഞാറെ അരികിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത്. സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു.

മൺമറഞ്ഞ ശിലായുഗ സംസ്കാരത്തിന്റെ നിരവധി ചരിത്രാവശിഷ്ടങ്ങൾ തെന്മലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇക്കോടൂറിസത്തിൽ പ്രധാനമായും ട്രക്കിങ് ആണ് ഉൾപ്പെടുന്നത്. തെന്മലയിൽനിന്ന് രണ്ടുമണിക്കൂർ സമയംകൊണ്ട് പൂർത്തിയാക്കാവുന്ന ‘സോഫ്റ്റ് ട്രക്കിങ്’ മുതൽ മൂന്നുദിവസംകൊണ്ട് പൂർത്തിയാക്കാവുന്ന ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്ര കാൽനടയാത്ര വരെ ഇതിലുൾപ്പെടുന്നു. തെന്മലയിൽനിന്ന് 17 കി.മീ. അകലെയുള്ള പാലരുവി വെള്ളച്ചാട്ടം വരെയുള്ള കാൽനടയാത്രയാണ് മറ്റൊരു സന്ദർശന പരിപാടി.

സാഹസിക ടൂറിസത്തിനുള്ള സൗകര്യങ്ങളും ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുണ്ട്. നേച്ചർ ട്രെയിൻ, താമരക്കുളം, മൗണ്ടൻ ബൈക്കിങ്, റോക്ക് ക്ലൈമ്പിങ്, റാപ്പലിങ്, റിവർ ക്രോസിങ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. തെന്മലയിൽനിന്ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലേക്കുള്ള തീർഥാടനസൗകര്യമൊരുക്കുന്ന ഇക്കോടൂറിസം പദ്ധതിയാണ് ‘പിൽഗ്രിമേജ്’ വിഭാഗത്തിലുള്ളത്. തെന്മല ഇക്കോടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് ഇക്കോടൂറിസം പദ്ധതിയുടെ മേൽനോട്ടം നടത്തുന്നത്.

5. മൺറോ തുരുത്ത്

മണ്‍റോ ദ്വീപ്‌ പ്രാദേശികമായി മണ്‍റോ തുരുത്ത്‌ എന്നറിയപ്പെടുന്നു. എട്ട്‌ ചെറുദ്വീപുകളുടെ കൂട്ടമാണ്‌ മണ്‍റോ തുരുത്ത്‌. കൊല്ലത്തു നിന്ന്‌ 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ്‌ മാര്‍ഗവും കായല്‍ മാര്‍ഗവും എത്താവുന്നതാണ്‌.

8. പാലരുവി വെള്ളച്ചാട്ടം

ഇത് ഇന്ത്യയിലെ നാൽപതാമത്തെ വലിയ വെള്ളച്ചാട്ടമാണ്. കേരളത്തിലെ കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്നു.

കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റർ ഉയരമുണ്ട്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. (കല്ലടയാറിന്റെ തുടക്കം).

സഹ്യപർ‌വതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്. രാജവാഴ്ചക്കാലം മുതൽ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു. ഇവയും സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്.

9. പുനലൂർ തൂക്കുപാലം

കരയോടടുത്തുതന്നെയുള്ള രണ്ട്‌ വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിൽ ഇരുവശത്തുമായി രണ്ട്‌ കൂറ്റൻ ചങ്ങലകളാൽ തൂക്കിയിട്ടിരിക്കുകയാണ്‌ ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകൾ പൂർണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകൾക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയിൽ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ്‌ ചട്ടക്കൂടുകളിലുറപ്പിച്ച തമ്പകം പാളങ്ങൾ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹന ഗതാഗതമുൾപെടെ സാധ്യമായിരുന്നത്‌ എന്നത്‌ കൗതുകകരം തന്നെയാണ്‌.

പുനലൂർ തൂക്ക്‌ പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ ചങ്ങലകൾ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത്‌ (ഇത്‌ പാലത്തിൽ വന്യമൃഗങ്ങൾ കയറിയാൽ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ) ഇപ്പോൾ തീരെ ഇല്ലാതായിരിക്കുന്നു. തടിത്തട്ടിൽ ഇരുമ്പ്‌ പട്ട പിടിപ്പിച്ച്‌ കൂറ്റൻ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത്‌ തുരുമ്പെടുത്ത്‌ നാശോന്മുഖമായിരിക്കുന്നു. കരിങ്കൽ തൂണുകളിലെ വിടവുകളിലുള്ള ആൽമരത്തൈകൾ കരിച്ചുകളഞ്ഞെങ്കിലും പിന്നെയും വളർന്നുവരുന്നുണ്ട്.

ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്.

10. തേവള്ളികൊട്ടാരം

വളരെ പ്രശസ്‌തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്‍മ്മിതിയുമാണ്‌ തേവള്ളി കൊട്ടാരം. കൊല്ലത്തുനിന്ന്‌ 25 കിലോമീറ്റര്‍ അകലെയാണ്‌ കൊട്ടാരം സ്ഥിതി ചെയ്യുന്നത്‌. അഷ്ടമുടി കായലിലൂടെ ബോട്ടില്‍ കൊട്ടാരത്തിലെത്താം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ താമസിച്ചിരുന്ന തേവള്ളി കൊട്ടാരത്തിലൂടെ നടക്കുമ്പോള്‍ ഒരു കാലഘട്ടം സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ ഇതള്‍വിരിയും.

11. അഡ്വെഞ്ചര്‍ പാര്‍ക്ക്‌

നഗരഹൃദയത്തില്‍ നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ അകലെ അഷ്ടമുടി കായലിന്റെ തീരത്താണ്‌ അഡ്വെഞ്ചര്‍ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌. ജില്ലയിലെ എറ്റവും പ്രശസ്തമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണിത്‌. സര്‍ക്കാര്‍ അതിഥിസമന്ദിര വളപ്പില്‍ 48 ഏക്കറിലായി വ്യാപിച്ചു കിടക്കുകയാണ്‌ അഡ്വെഞ്ചര്‍ പാര്‍ക്ക്‌. കുട്ടികള്‍ക്കുള്ള ട്രാഫിക്‌ പാര്‍ക്ക്‌, ബോട്ട്‌ ക്ലബ്, കേരള ടൂറിസം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ എന്നിവ ഇവിടെയുണ്ട്‌.

12. മയ്യനാട്

കൊല്ലം നഗരത്തില്‍ നിന്ന്‌ പത്ത്‌ കിലോമീറ്റര്‍ അകലെ നഗരപ്രാന്തത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുതും മനോഹരവുമായൊരു ഗ്രാമമാണ്‌ മയ്യനാട്‌. ഇവിടേക്ക് റോഡ്‌മാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. കൊല്ലത്തുനിന്നും കോട്ടയത്തു നിന്നും എപ്പോഴും ബസുകളുണ്ട്‌. പരവൂര്‍ കായലിന്റെ തീരത്താണ്‌ മയ്യനാട്‌ സ്ഥിതി ചെയ്യുന്നത്‌. അറബിക്കടലിന്‌ സമാന്തരമായി നീണ്ടതീരം മയ്യനാടിനുണ്ട്‌. ഇവിടം മീന്‍ പിടുത്തത്തിനും മറ്റും പ്രശസ്‌തമാണ്‌.

13. നീണ്ടകര തുറമുഖം

കൊല്ലത്തുനിന്നും എട്ടു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന നീണ്ടകര തുറമുഖം പ്രധാനപ്പെട്ടൊരു മത്സ്യബന്ധന തുറമുഖം കൂടിയാണ്‌. ഇന്റോ നോര്‍വീജിയന്‍ ഫിഷറീസ്‌ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ആസ്ഥാനമായ നീണ്ടകര മേഖലയിലെ മത്സ്യബന്ധന പ്രവര്‍ത്തനങ്ങളുടെയും അനുബന്ധ മേഖലകളുടെയും സിരാകേന്ദ്രമാണ്‌.

14. പിനാക്കിൾ വ്യൂ പോയിന്റ്

പുനലൂർ നിന്നും അഞ്ചൽ നിന്നും കുരുവിക്കോണം വഴി ഇവിടെ എത്താം. പ്രഭാതത്തിലെ മഞ്ഞുകാഴ്ച അതി മനോഹരമാണ്.

15. കുടുക്കത്തു പാറ

അഞ്ചൽ നിന്ന് ചണ്ണപ്പേട്ട വഴി ഇവിടെ എത്താം. വനത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകളിൽ നിന്നുള്ള പ്രകൃതി ആസ്വാദനം മനോഹരമാണ്.

16. ജടായൂ പാറ – സാഹസിക കേന്ദ്രം

ജടായു ഇരുന്ന, ചിറകറ്റുവീണ, ജീവന്‍ വെടിഞ്ഞ ഈ മല ജടായുപാറ എന്ന പേരില്‍ ഇന്ന് വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. ആയിരം അടി ഉയരമുള്ള പാറയുടെ മുകളില്‍ ഭീമാകാരമായ ജടായു ശിൽപവുമായി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ജടായുപാറ

കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. പാറയുടെ മുകളില്‍നിന്ന് നോക്കിയാല്‍ കിഴക്ക് സഹ്യപര്‍വതവും പടിഞ്ഞാറ് അറബിക്കടലും കാണാന്‍ കഴിയും. ജടായുമംഗലം പിന്നീട് ചടയമംഗലമായി മാറുകയായിരുന്നു.

ശ്രീരാമന്റെ പാദമുദ്ര എന്ന് വിശ്വസിക്കപ്പെടുന്ന കാല്‍പ്പാദത്തിന്‍റെ ആകൃതിയിലുള്ള ഒരു കുളമുണ്ട് പാറയുടെ മുകളില്‍. ഈ ചെറിയകുളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ജലം ഏതു കൊടുംവേനലിലും വറ്റാതെ നില്‍ക്കുന്നു. ആയിരം അടി മുകളില്‍ പാറയുടെ മുകളില്‍ കാണുന്ന ഈ ചെറിയ ജലസ്രോതസ്സില്‍ എത്ര തേവിക്കളഞ്ഞാലും വീണ്ടും ജലം വന്നു നിറയുന്നത് അത്ഭുതത്തോടെയാണ് യുക്തിവാദികള്‍ പോലും കാണുന്നത്.

ഏതവസ്ഥയിലും ഈ കുളത്തില്‍നിന്നും ജലം പുറത്തേക്കു തുളുമ്പിപോകില്ല എന്നതും അതിശയമാണ്. ജടായുശിൽപത്തിന്റെ ഉള്ളില്‍ രണ്ടു നിലയിലായി ജടായുവിന്റെ കഥ ചിത്രങ്ങളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ജടായുവിന്റെ ചിറകില്‍ കൂടി അകത്തുകയറി കണ്ണില്‍കൂടി പുറംകാഴ്ചകള്‍ കാണുംവിധമാണ് ശില്‍പം ഒരുക്കിയിരിക്കുന്നത്. മലമുകളിലായി ഒരു ശ്രീരാമ ക്ഷേത്രവുമുണ്ട്.

17. കൊട്ടാരക്കര കൊട്ടാരം

ഈ പ്രദേശത്തെ പ്രശസ്തമായ കൊട്ടാരമായ കൊട്ടാരക്കര കൊട്ടാരം ഒട്ടേറെ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. കൊട്ടാരക്കരയെന്ന പേരുതന്നെ ഇവിടുത്തെ കൊട്ടാരങ്ങളുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് പറയുന്നത്. കൊട്ടാരക്കരയിലെ ആദ്യത്തെ കൊട്ടാരം പണികഴിപ്പിക്കപ്പെട്ടത് പതിനാലാം നൂറ്റാണ്ടിലാണ്. കൊട്ടാരക്കരയിലും പരിസരത്തും ഒട്ടേറെ കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം.

18. തങ്കശേരി ബീച്ച്‌

കൊല്ലത്തുനിന്ന്‌ അഞ്ച്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഉല്ലാസകേന്ദ്രമാണ്‌ തങ്കശേരി ബീച്ച്‌. മനോഹരമായ ഈ തീരത്തിന്‌ ചിത്രപരമായ പ്രാധാന്യവും ഉണ്ട്‌. ബീച്ചില്‍ നിന്നാല്‍ തകര്‍ന്നടിഞ്ഞ ഒരു പോര്‍ച്ചുഗീസ്‌ കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം. വിശ്രമിക്കാനും ഉല്ലസിക്കാനുമായി സഞ്ചാരികള്‍ ഇവിടെ എത്തുന്നു.

19. കൊട്ടാരക്കര ഗണപതി

കൊട്ടാരക്കരയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഈ ക്ഷേത്രം തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലം നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേക്കര ശിവക്ഷേത്രമെന്നാണ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രത്തിന്റെ പേര്, ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ

20. തിരുമുല്ലവാരം ബീച്ച്‌

കച്ചവടക്കാരുടെ ബഹളൊന്നുമില്ലാത്ത മനോഹരമായ തീരമാണ്‌ തിരുമുല്ലവാരം ബീച്ച്‌. നഗരത്തില്‍ നിന്ന്‌ ആറു കിലോമീറ്റര്‍ അകലെയാണ്‌ ബീച്ചിന്റെ സ്ഥാനം. അധികം ആഴമില്ലാത്തതിനാല്‍ ഇവിടെ സുരക്ഷിതമായി നീന്താം. ഇക്കാരണത്താല്‍ കുട്ടികള്‍ക്കും ഇവിടെ ഭയാശങ്കകളില്ലാതെ ആഘോഷിച്ചു തിമിര്‍ക്കാം. കുടുംബത്തോടൊപ്പം ഉല്ലസിക്കാന്‍ പറ്റിയ ഇടമാണ്‌ തിരുമുല്ലവാരം ബീച്ച്‌. ചുറ്റുമുള്ള മനോഹരമായ കാഴ്‌ചകള്‍ കണ്ട്‌ ഇവിടെ സമയം ചെലവിടാവുന്നതാണ്‌.

കൊല്ലം ജില്ലയിലെ അത്യാവശ്യം ചെറുതും വലുതുമായ പ്രധാനപ്പെട്ട ചില വിനോദസഞ്ചാരകേന്ദ്രങ്ങളെപ്പറ്റിയാണ് ഇവിടെ വിവരിച്ചത്. ഇത് കൂടാതെ ഇനിയും ധാരാളം സ്ഥലങ്ങൾ കൊല്ലം ജില്ലയുടെ പ്രധാന ഭാഗങ്ങളായുണ്ട്. കശുവണ്ടിയ്ക്ക് പേരുകേട്ട സ്ഥലമായ കൊല്ലത്തെ പ്രധാന ആകർക്ഷണ കേന്ദ്രങ്ങളാണ് ഈ സ്ഥലങ്ങൾ.
Sources:azchavattomonline.com http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National15 hours ago

കരിയംപ്ലാവിൽ ഡബ്ല്യുഎംഇ സൺഡേ സ്കൂൾ മിനിസ്ട്രിയുടെ അനുമോദന സമ്മേളനവും സംഗീത വിരുന്നും

കരിയംപ്ലാവ് : ഡബ്ല്യുഎംഇ സൺഡേ സ്കൂൾ മിനിസ്ട്രിയുടെ അനുമോദന സമ്മേളനവും സംഗീത വിരുന്നുംഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് കരിയംപ്ളാവ് സെൻട്രൽ ചർച്ചിൽ നടക്കും. സൺഡേ സ്കൂൾ സ്റ്റേറ്റ് തല...

National15 hours ago

വേദ വിരുദ്ധ പ്രവണതകളെ സഭ അംഗീകരിക്കുന്നില്ല.ഐ.പി.സി.

വേദപുസ്തക ഉപദേശങ്ങളിൽ നിലനിൽക്കുന്ന സഭയാണ് ഇൻഡ്യാ പെന്തക്കോസ്തു സഭ . എഴുതപ്പെട്ട ദൈവ വചനത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളേയും പ്രവണതകളേയും സഭ അംഗീകരിക്കുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് ഐപിസി ജനറൽ...

world news15 hours ago

യുദ്ധം ആത്മീയ ചോദ്യമായി: പുതിയ നിയമ ബൈബിള്‍ കരസ്ഥമാക്കുന്ന യഹൂദരുടെ എണ്ണത്തിൽ വർദ്ധനവ്

സാൻ ഫ്രാൻസിസ്കോ: കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം പുതിയ നിയമ ബൈബിള്‍ തേടുന്ന യഹൂദരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ജ്വൂസ് ഫോര്‍ ജീസസ് എന്ന...

world news15 hours ago

“യേശു”: ദുരഭിമാന കൊല ഭയന്നു നടന്ന മുസ്ലീം യുവതി ഐഷയുടെ ജീവിതത്തെ മാറ്റിമറിച്ച സ്വര്‍ഗ്ഗീയ ശബ്ദം

അമ്മാന്‍: സത്യദൈവത്തെക്കുറിച്ചുള്ള വലിയ ചോദ്യവും ഉള്ളിലൊതുക്കി നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം ഇസ്ലാം മതം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച മുസ്ലീങ്ങളുടെ സാക്ഷ്യ പരമ്പരയായ ‘സോള്‍സ് ആന്‍ഡ്‌...

Business16 hours ago

ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റില്‍ മാറ്റം വരുന്നു; ഫോണ്‍ പേ, ക്രെഡ് ആപ്പുകള്‍ ഉപയോഗിക്കാനാകില്ല

ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റുകള്‍ റിസര്‍വ്ബാങ്കിന്റെ കേന്ദ്രീകൃത ബില്ലിങ് സംവിധാനത്തിലൂടെ നടത്തണമെന്ന നിബന്ധന രാജ്യത്തെ ഫിന്‍ ടെക് കമ്പനികളെ ബാധിക്കും.ഫോണ്‍പേ, ക്രെഡ്, ബില്‍ഡെസ്‌ക്, ഇന്‍ഫിബീം അവന്യൂ തുടങ്ങിയ...

Tech2 days ago

ഫേസ്‌ബുക്ക് പ്രൊഫൈൽ ലോക്ക്‌ അല്ലേ? ; ശബ്‌ദം ഉൾപ്പെടെ കൊള്ളയടിക്കും

സൈബർ തട്ടിപ്പുകാരുടെ വിവരശേഖരണം 
സമൂഹമാധ്യമ പ്രൊഫൈലുകളില്‍നിന്ന് തട്ടിപ്പിന്‌ നിർമിതബുദ്ധിയും ഡീപ്‌ ഫേക്ക്‌ 
സാങ്കേതികവിദ്യയും കോഴിക്കോട്:ഫേസ്‌ബുക്ക്, ഇൻസ്റ്റ​ഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ലോക്ക്‌ അല്ലെങ്കിൽ ‘പണി’ കിട്ടിയേക്കുമെന്ന്‌...

Trending